ആരോടെങ്കിലും വിരോധം മനസ്സിൽ സൂക്ഷിക്കുക എന്നുള്ളത് ആരും അറിഞ്ഞു കൊണ്ട് ചെയുന്ന ഒന്നാവില്ല. സാഹചര്യം കൊണ്ട്, പെരുമാറ്റം കൊണ്ട്, ചതിക്കപ്പെട്ടത് കൊണ്ട്, വിശ്വാസവഞ്ചന നേരിട്ടത് കൊണ്ട് തുടങ്ങി പല കാരണങ്ങളാൽ നമുക്ക് പലരോടും വിരോധമോ വെറുപ്പോ ഉണ്ടായേക്കാം. അതൊരു തെറ്റല്ല. എനിക്കും അങ്ങനെ പലരോടും വെറുപ്പോ വിരോധമോ കലർന്ന അകൽച്ച ഉണ്ടായിട്ടുണ്ട്.
തെറ്റിദ്ധാരണ മൂലം എന്നെ വെറുത്തവരും ഉണ്ടാകാം.
വെറുപ്പ് അല്ലെങ്കിൽ വിരോധം, അത് സ്നേഹം പോലെ ഉറച്ചതല്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ വെറുപ്പ് അലിയും, വിരോധം ഇല്ലാതാകും. സ്നേഹം വീണ്ടും മുളച്ചേക്കാം.
1 Comment
👌