Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീറ്റം
കഥ ജീവിതം പാരന്റിങ് പ്രചോദനം വീട് സാമൂഹ്യപ്രശ്നങ്ങൾ

നീറ്റം

By Amal FermisFebruary 10, 2024Updated:May 8, 202423 Comments6 Mins Read557 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉച്ചചൂട് അധികരിച്ചിരിക്കുന്നു. ഒരു കസേര പോലും ഒഴിവില്ലാത്ത വിധം ഐ സി യു വിനു മുൻപിൽ എല്ലാവരും തിങ്ങി ഞെരുങ്ങിയിരിക്കുന്നു. ഇനിയും ഇരിക്കാൻ കഴിയാത്ത പലരും പലയിടങ്ങളിലും ചാരി നിൽക്കുന്നു. നീല വേഷമണിഞ്ഞ ഗാർഡുകളും വെള്ളയുടുപ്പിട്ട നഴ്സുമാരും ഇടക്കിടെ കടന്നു പോവുന്നു. നീല ജാലകവിരികൾ കൊണ്ടു മറച്ച ആ മുറിയിലേക്ക് എത്ര ഏന്തി വലിച്ചു നോക്കിയാലും ഒന്നും കാണില്ലേലും അങ്ങോട്ടു തന്നെ ശ്രദ്ധയർപ്പിച്ചിരിക്കുകയാണ്. പിന്നിൽ വിദൂര ജലരേഖപോലെ നീലാകാശത്തിൻ്റെ ഇത്തിരി ചീള് കാണാം.
“എനിക്കൊന്നൂല്ലാന്ന്, വെറുതെ ഇവിടെ കിടക്കാണ്ട് കുടിൽക്ക് പോവാം നമ്മക്ക്.” അവളങ്ങനെ പറഞ്ഞ് കൊണ്ട് വാതിൽ പാളികൾ തുറന്ന് ഓടി വരുമെന്നോർത്ത് കാത്തിരുന്നു ഞാൻ.

“വെല്ലിമ്മാനെ ഇന്ന് ഐ സി യൂന്ന് മാറ്റോ പപ്പാ?” ജമാലിൻ്റെ ഇളയ മോൻ ഹാദി മൊബൈൽ ഫോണിൽ നിന്നും തലയുയർത്തി ജമാലിനോട് ചോദിക്കുന്നത് കേട്ടപ്പോൾ എൻ്റെ വിരലുകൾക്കിടയിലൂടെ ഉരുണ്ടുകൊണ്ടിരുന്ന തസ്ബീഹ് മാല നിശ്ചലമായി, പതിഞ്ഞ ശബ്ദത്തിൽ ദിക്ർ ചൊല്ലിയിരുന്ന നാവും. ആയിഷാക്ക് ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടിയായിരുന്നു ഹാദി. അവൻ്റെ ചെറുപ്പത്തിൽ ഓനെ ഒക്കത്ത് വെച്ചിട്ടല്ലാതെ ഓളെ കാണുല്ലായിരുന്നു.

” ഡോക്ടർ പത്തു മണിക്ക് വരും. വന്നു കണ്ടു സംസാരിച്ചാലേ അറിയൂ. ഇതിപ്പോ എത്ര ദിവസായി ഇങ്ങനെ.. ” ജമാലിൻ്റെ ശബ്ദത്തിൽ ആശുപത്രിയിൽ നിൽക്കുന്നതിൻ്റെ മടുപ്പും ഈർഷ്യയും പ്രകടമായിരുന്നു.
“എൻ്റെ തലമുടി ട്രാൻസ്പ്ലാൻ്റ് ചെയ്യണോ ഹെയർഫിക്സിങ്ങ് ചെയ്യണോന്ന് തീരുമാനിക്കാൻ ഡോക്ടറെ കാണിക്കാൻ പോകാൻ പറ്റാതെ.., ” ജമാൽ കഷണ്ടി കയറി തുടങ്ങിയ തലയിൽ തലോടി. അവനെ പ്രസവിക്കാൻ ആയിഷാനേം കൂട്ടി ഇതേ ആശുപത്രിയിൽ വന്നത് ഓർത്തു ഞാൻ. ഗർഭപാത്രം വേണ്ടത്ര വികസിക്കാതെ വേദന സഹിച്ചെൻ്റെ ആയിഷു കിടന്ന മൂന്നു ദിവസങ്ങൾ. കൺകോണിലെ നനവ് മക്കൾ കാണാതെ ഞാൻ വെള്ള ഖദർ ഷർട്ടിൻ്റെ തുമ്പിലേക്ക് തൂത്തു.

” ഉപ്പാ ഇങ്ങളെത്ര ദിവസായി ഇതേ ഇരിപ്പിരിക്കാൻ തുടങ്ങീട്ട്. വീട്ടിൽക്ക് പോവാര്ന്നില്ലേ? ഹാദീ നീ ഉപ്പപ്പാനെ വീട്ടിലാക്കിയിട്ട് പോരേ.” ജമാൽ ഡോക്ടർ വരാൻ വൈകുമെന്ന് ഡ്യൂട്ടി നഴ്സിനോട് ചോദിച്ചറിഞ്ഞ ശേഷം വന്ന് കസേരയിലേക്കിരിക്കുമ്പോൾ പറഞ്ഞു.
“ഞാനെവിടേക്കുമില്ല. ആയിഷു വരട്ടെ, എന്നിട്ടു പോവാം..” ഞാൻ മൂക്കത്തെ കണ്ണടയെടുത്ത് മുണ്ടിൻ്റെ കോന്തല കൊണ്ട് തുടച്ച് മുഖത്ത് തന്നെ വെച്ച് പറഞ്ഞു. ഡോക്ടറുടെ ഓ പി നമ്പർ മൈക്കിൽ ഉച്ചത്തിൽ വിളിച്ചു പറയുന്ന ശബ്ദത്തിൽ എൻ്റെ ശബ്ദം മുങ്ങി.
” ഉപ്പാ, ഇങ്ങക്കെന്താ പറഞ്ഞാ മനസ്സിലാവില്ലേ, കൊമ്മല കളിക്കാൻ പറ്റിയ പ്രായല്ല, വയസ്സ് എൺപതായി. ഇവിടെങ്ങനെ ഇരുന്ന് എന്തേലും സൂക്കേട് വന്നാല് ആരു നോക്കാനുണ്ടാവുമെന്ന് കരുതിയാ ഇങ്ങള്?” അമർത്തിയ ശബ്ദത്തിൽ അവൻ മുരണ്ടു. ഒരു കാലത്ത് ഞാനൊന്ന് നോക്കിയാൽ ആയിഷൂൻ്റെ സാരിടെ മറവിലേക്ക് ഒളിച്ചിരുന്ന ചെക്കനാ ഇപ്പോ..

“പപ്പാ ഞാനിന്ന് ഈവനിങ്ങ് ഫ്രണ്ട്സിൻ്റെ കൂടെ ഗോവക്ക് പോവുംട്ടാ..” ഹാദി പറഞ്ഞത് മൊബൈലിൽ ഫേസ്ബുക്കിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന ജമാൽ കേട്ടില്ലെന്ന് തോന്നി. .
“പപ്പാ.. ഈ മമ്മാനോട് ഒന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്ക്ട്ടാ. മമ്മ പറയുന്നു. വെല്ലിമ്മാക്ക് എന്തെങ്കിലും പറ്റിയാൽ ഞാനിവിടെ ഇല്ലെങ്കിൽ എങ്ങനെയാണെന്ന്. ഞാൻ ഓൺ ലൈനിൽ കണ്ടോളാം പപ്പാ, ഡോണ്ട് വറി. ഈ ട്രിപ്പ് മാറ്റിവെയ്ക്കാൻ പറ്റില്ല പപ്പാ. ഞങ്ങൾ നേരത്തെ പ്ലാൻ ചെയ്തതാ.. ”
ആയിഷാക്കെന്തെങ്കിലും സംഭവിച്ചാൽ!
എൻ്റെ ഉള്ള് കാളി. ഞാൻ ചെവിയിൽ നിന്നും ഹിയറിങ്ങ് എയിഡെടുത്ത് മാറ്റി. ഹൃദയം പിഞ്ഞുന്നത് പോലെ.. ഇവരു പറയുന്നതെല്ലാം കേൾക്കാതിരിക്കുകയാവും നല്ലത്. നരകപ്രാന്തിൻ്റെ തുന്നാംതുഞ്ചത്ത് നിന്ന് മൗനമാകുന്ന തീക്കൂട്ടിലേക്ക് ഉൾവലിഞ്ഞിരുന്നു.

ആയിഷ, ഇൻ്റെ പെണ്ണ്. എന്തോരം സങ്കടങ്ങൾ സഹിച്ചവളാ. എൻ്റെ മുൻ ശുണ്ഠിയും ചിട്ടയും ഒക്കെ അവളായത് കൊണ്ടാ കൂടെ നിന്ന് സഹിച്ചത്. എൻ്റെ ക്ഷോഭക്കൂടിൽ അവളുടെ പിടിപ്പ് ഒന്നുകൊണ്ടു മാത്രാ ഇക്കാണായ സ്വത്തൊക്കെ സമ്പാദിച്ചത്. കൂട്ടുകുടുംബങ്ങളിലെ കാര്യങ്ങളൊക്കെ അവളാണ് നോക്കി നടത്തിയത്. കാശുണ്ടാക്കുന്ന തത്രപ്പാടിൽ അവളെ പോലും വേണ്ടത്ര പരിഗണിച്ചില്ല. അവൾക്കെന്തേലും ആവശ്യങ്ങളുണ്ടോന്ന് ഇന്നോളം ചോദിച്ചിട്ടില്ല. എൻ്റെ സമ്മതം ചോദിക്കാതെ അണപ്പൈസ ചെലവാക്കാൻ ഞാൻ സമ്മതിച്ചിട്ടില്ല.
“റബ്ബേ, ആരോഗ്യത്തോടുള്ള ആയുസ്സിട്ട് തരണേ. സൂക്കേടൊക്കെ ശിഫയാക്കി തരണേ പടച്ചോനേ.. “ചങ്കിൽ എന്നുമില്ലാത്തത്ര വേദന വന്നു നിറയുന്നു. തസ്ബീഹ് മണികൾ കൈകളിൽ ഞെരിഞ്ഞമർന്നു. മനുഷ്യൻ എത്ര നിസ്സഹായനാണ്. അല്ലെങ്കിൽ രാവിലത്തെ ഓട്സ് ഉണ്ടാക്കി തന്നിട്ട് കുളിമുറിയിലേക്ക് കയറിയവൾ നിന്ന നിൽപ്പിലങ്ങനെ പിന്നിലേക്ക് മറിയാേ? അവളെന്നും പതിനെട്ടു വയസ്സുകാരിയായിരുന്നല്ലോ എൻ്റെയുള്ളിൽ.

“പപ്പാ എനിക്കൊരു അമ്പതിനായിരം ക്യാഷായിട്ട് വേണം. പിന്നെ ആവശ്യം വരുമ്പോൾ ഞാൻ ചോദിക്കാം. ഒരിടത്തേക്ക് പോണതല്ലേ.. ” ഹാദി ജമാലിൻ്റെ കൈയ്യിൽ തോണ്ടി കൊണ്ട് പറഞ്ഞു.
“ഓൻ പറഞ്ഞത് ഇങ്ങള് കേട്ടാ.. ക്യാഷായിട്ട് കൊടുക്കുന്നതിനേക്കാളും സേഫ് എ ടി എം കാർഡ് കൊടുക്കുന്നതല്ലേ ജമാൽക്കാ.. ” ജമാലിൻ്റെ ഭാര്യ സാജിദ ഹാദിയെ വാത്സല്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു. ജമാൽ മറ്റെന്തോ ചിന്തയിലാണ്. ഉമ്മയുടെ പുന്നാരക്കുട്ടി ആയിരുന്നവൻ.
“ജമാൽക്കാ, ഇങ്ങള് ഞങ്ങള് പറഞ്ഞത് വല്ലോം കേട്ടാ.. എത്ര ദിവസായി ഈ ആശുപത്രീലിങ്ങനെ.. ഓൻക്ക് ബോറടിക്കുന്നെന്ന്. ഓൻ പോയി വന്നോട്ടേ. ഇങ്ങളാ കാർഡ് കൊടുക്ക്, ” മറിച്ചൊന്നും പറയാതെ കീശയിൽ നിന്നും കാർഡെടുത്ത് കൊടുക്കുന്നത് കണ്ടു ഞാൻ തല താഴ്ത്തി. ചില സമയത്ത് ഹിയറിങ്ങ് എയിഡില്ലേലും ആവശ്യമില്ലാത്തതെല്ലാം കേൾക്കും.

ഡോക്ടറുടെ മുറിയിലേക്ക് ജമാലിനോടൊപ്പം കയറുമ്പോൾ ഇതെന്തിന് എന്ന ഭാവത്തിലുള്ള അവൻ്റെ പരുഷനോട്ടം ഞാൻ കണ്ടില്ലെന്നു നടിച്ചു. ഡോക്ടറുടെ മുൻപിൽ ഇരുന്നപ്പോൾ അയാൾ സൗമ്യനായി പുഞ്ചിരിച്ചു. ശീതീകരണിയുടെ തണുപ്പിനോടൊപ്പം നനുത്ത സുഗന്ധം കൂടിയുണ്ടായിരുന്നു ആ മുറിയിൽ.
” സീ മിസ്റ്റർ.ജമാൽ, ആയിഷുമ്മാടെ കണ്ടീഷൻ ഇത്തിരി മോശമാണ്. നമ്മൾ ഇന്നലെ സി ടി സ്കാൻ ചെയ്ത് നോക്കിയിരുന്നില്ലേ.. അതിൻ്റെ റിസൽട്ട് അത്ര ആശാവഹമല്ല. ബ്രയിനിൽ ട്യൂമറാണ്.” കയ്യിലിരുന്ന പേന കൊണ്ട് നെറ്റിയിൽ ചെറുതായി താളം പിടിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു നിർത്തി.

എനിക്കവളെ നെഞ്ചോട് ചേർത്തു പിടിച്ച് ഒരു വിധിക്കും വിട്ടുകൊടുക്കില്ല നിന്നേന്ന് പറയാൻ കൊതി തോന്നി. ജമാലിൻ്റെ മുഖത്ത് എനിക്കുണ്ടായത്ര ഞെട്ടലോ പിരിമുറുക്കമോ നോവോ കണ്ടില്ല എന്നതെന്നെ ഒന്നുകൂടി ഖിന്നനാക്കി. ഈ മക്കളുടെ പഠിപ്പും പരീക്ഷയും അസുഖങ്ങളും പറഞ്ഞാണ് പല യാത്രകളും മാറ്റി വെച്ചത്. അവളുടെ ഏറ്റവും വലിയ മോഹമായിരുന്നു ഉംറക്ക് പോവണമെന്ന്. നിൻ്റെ ഹജ്ജും ഉംറയും ഇതു തന്നെയാണ് പെണ്ണേന്ന് പറഞ്ഞ് ഒരു നോട്ടം കൊണ്ടവളെ അടക്കി നിർത്തിയിരുന്നു. ഭർത്താവിൻ്റെ മനസ്സിൻ്റെ പൊരുത്തത്തേക്കാൾ വലിയ എന്തു സിയാറത്താണ് ഈ ഭൂമിയിലുള്ളതെന്ന് ചോദിച്ച് പലപ്പോഴും അവളുടെ വായടപ്പിച്ചു.

” ഡോക്ടർ എൻ്റെ ആയിഷൂനെ എങ്ങനെയെങ്കിലും രക്ഷിക്കണം. മരുന്നോ മന്ത്രോ എന്തായാലും കൊഴപ്പല്ല.. ” ഡോക്ടറുടെ കൈകൾ കൂട്ടിപ്പിടിച്ച് ഏങ്ങലോടെ പറഞ്ഞു തീരുമ്പോഴേക്കും എൻ്റെ കണ്ണുനീർ വീണ് അയാളുടെ കൈകൾ നനഞ്ഞു.
“നമുക്കു നോക്കാം ഇസ്മായിൽ സായിബേ, നിങ്ങൾ വിഷമിക്കാതിരിക്കു. ഇതിപ്പോ വല്ലാതെ പടർന്നിരിക്കുന്നു.നേരത്തെ തലവേദനയും ക്ഷീണവും ഒക്കെ ഉണ്ടായിട്ടുണ്ടാവുലോ.. അപ്പോഴൊന്നും നോക്കാത്തോണ്ടാ, ഇതിങ്ങനെ ഒരു സ്റ്റേജിലെത്തിയത്. സർജറിയാണിതിന് പരിഹാരം. പക്ഷേ നൂറു ശതമാനം ഉറപ്പു തരാൻ പറ്റില്ല. അതല്ലാതെ വേറെ വഴിയുമില്ല.” ഡോക്ടർ മന്ദഹസിച്ചു.

“കാശെത്രയാവും സർജറിക്ക്?”ജമാൽ തിടുക്കപ്പെട്ടു ചോദിച്ചു. എത്ര കാശായാലും എൻ്റെ ഉമ്മാൻ്റെ ജീവനാണെനിക്ക് വലുതെന്നു പറയുമവൻ എന്നു ഞാനാശിച്ചു. അതെനിക്കത്ര ഉറപ്പ് പോരെങ്കിലും.

“ഓപ്പൺ സർജറിയാണ്. ലക്ഷങ്ങളാവും. കൃത്യമായി എത്രയാവുമെന്ന് ഹോസ്പിറ്റലിലെ പി.ആർ.ഒ. നിങ്ങളോട് പറയും. എത്രയും പെട്ടെന്ന് ചെയ്യുന്നതാണ് നല്ലത്. ” ഡോക്ടർ കസേരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് പറഞ്ഞു.
“ഞങ്ങൾക്കൊന്ന് ആലോചിക്കണം ഡോക്ടർ. ഉമ്മ ഇത്രയും പ്രായമായ സ്ത്രീയല്ലേ, ഈ വയസ്സുകാലത്ത് സർജറിയൊക്കെ.. എനിക്ക് വീട്ടിലുള്ളവരുമായി ഒന്നു കൂടിയാലോചിക്കണം.” ജമാൽ എൻ്റെ മുഖത്തേക്ക് നോക്കാതെ തിടുക്കത്തിൽ പുറത്തേക്ക് നടന്നു.

” ഡോക്ടറേ, എത്ര പൈസ ചിലവാക്കിയാലും എനിക്കോളെ വേണം. ഒരു ദെവസെങ്കി ഒരു ദിവസം. ആയുസ് കൂട്ടി കിട്ടാൻ എന്തും ചെയ്യാൻ ഞാൻ ഒരുക്കാ.. ഡോക്ടർക്കറിയോ ഞാനും അവളും അത്താഴപഷ്ണി കെടന്നും പല സുഖങ്ങളും വേണ്ടാന്ന് വെച്ചും സ്വരുക്കൂട്ടിയ കാശാ.. അതോണ്ടാ ഓനൊക്കെ സുഖിക്കണത്. സ്വന്തം ഉമ്മാക്ക് വയ്യാണ്ടായപ്പോ ഉമ്മാടെ ചികിത്സക്ക് ഓൻക്ക് എല്ലാരോടും ആലോചിക്കണത്രേ. ഓൻക്കൊക്കെ വേണ്ടിയല്ലേ ഞങ്ങള്…” പിടച്ചിലോടെ പറഞ്ഞു നിർത്തി ഞാൻ. ഡോക്ടറുടെ മുഖത്ത് നിസ്സഹായതാ ബോധം നിഴലിട്ട് നിന്നു. നഴ്സ് അടുത്തുവന്ന് എന്നെ എഴുന്നേൽക്കാൻ സഹായിച്ചു.

ഫെനോയിൽ മണക്കുന്ന ഇടനാഴിയിലൂടെ ഞാൻ പ്രാഞ്ചി പ്രാഞ്ചി പുറത്തേക്ക് നടന്നു. തിമിരം കാരണമാണോ കണ്ണു നിറഞ്ഞ കാരണമാണോ മുന്നിൽ ഉള്ളതൊന്നും കാണാത്തപോലെ. ഐ സി യു വിന് മുന്നിൽ ജമാലോ ഹാദിയോ സാജിയോ ഇരിക്കുന്നുണ്ടോന്ന് നോക്കിയില്ല. പുറത്തെ പൂവിട്ടു നിൽക്കുന്ന പൂവരശിൽ ചുവട്ടിലെ സിമൻ്റ് കസേരയിൽ കണ്ണടച്ചിരിക്കുമ്പോൾ എൻ്റെ കവിളുകൾ കണ്ണീരു വീണു നനഞ്ഞിരുന്നു. എത്ര വട്ടം തലവേദനിക്കുന്നുവെന്നവൾ പറഞ്ഞിരിക്കുന്നു. അന്നൊന്നും അതു കേട്ട ഭാവം നടിച്ചില്ല. ഒക്കെ ഓൾടെ മടി കൊണ്ടാണെന്ന് പറഞ്ഞു കുറ്റപ്പെടുത്തി. ക്ഷീണമാണെന്ന് പറഞ്ഞ് കെടക്കുന്നത് കാണുമ്പോഴൊക്കെ അൻ്റെ ചൊടീം ചൊണേം എവിടേന്ന് ചോദിച്ചെത്ര കളിയാക്കി. അന്നേ നോക്കിയിരുന്നെങ്കിൽ!

കൈവിട്ടു പോകുന്ന നേരത്താവും സത്യത്തിൽ പലരും നമ്മുടെ ജീവിതത്തിൽ ആരായിരുന്നുവെന്ന തിരിച്ചറിവ് നമുക്കുണ്ടാവുന്നത്. നൂറു നൂറ് ഓർമ്മകൾ തിക്കിതിരക്കി വന്നു. അവളില്ലാതെ ഞാനില്ലെന്ന സത്യം തിരിച്ചറിയാൻ അത്രക്കധികം സമയമൊന്നും വേണ്ടി വന്നില്ല.
“ഉപ്പാ, ഉമ്മാൻ്റെ സർജറി ചെയ്യണ്ടാന്നാ ഞങ്ങള് തീരുമാനിച്ചത്. വെറുതെ ഈ വയസുകാലത്ത് എന്തിനാ ഉമ്മാനെ വേദനിപ്പിക്കുന്നേ നമുക്കിന്ന് തന്നെ ഉമ്മാനെ ഡിസ്ചാർജാക്കി വീട്ടിലേക്ക് കൊണ്ടു പോവാം. ഉമ്മ മരിക്കും വരെ സ്വസ്ഥമായി വീട്ടിൽ കിടക്കട്ടെ.. ” ജമാലിൻ്റെ ശബ്ദം ഏതോ തുരങ്കത്തിൻ്റെ അറ്റത്ത് നിന്ന് കേൾക്കും പോലെ ചിലമ്പിച്ചിരുന്നു. യുദ്ധഭൂമിയിൽ ഒറ്റപ്പെട്ടു പോയ പടയാളിയെ പോലെ ഞാൻ. നിർദ്ദയം അവരെൻ്റെ ആയിഷൂനേ.. കോപം ഇരച്ചു കയറി.
“ആരാ തീരുമാനിച്ചത് ഇതെല്ലാം?” ശബ്ദത്തിൽ അരിശം പ്രകടമാവാതിരിക്കാൻ സൂക്ഷിച്ച് കൊണ്ട് ചോദിച്ചു.
“ഞാൻ ജലാലിനോടും ജാസിമിനോടും ജംഷിയോടും എല്ലാ കുടുംബക്കാരോടും കൂടിയാലോചിച്ചു. എല്ലാവരുടേയും അഭിപ്രായം ഇതുതന്നെയാ. ഉപ്പാക്കും എതിർപ്പ് കാണില്ലെന്നെനിക്കറിയാം.” അവളുടെ എന്നത്തേയും പ്രാർത്ഥനപോലെ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലാതെ മക്കളെല്ലാവരും ഒറ്റക്കെട്ടാണ്. നോവിൻ്റെ ആയിരംപുഴകൾ എൻ്റെ കാൽക്കീഴിലൂടെ കുത്തിയൊലിക്കുന്നു.

എൻ്റെ മനസ്സുപോലെ ആകാശവും ഇരുണ്ടു മൂടി. വിഷാദനീലിമ പടർന്ന ജാലജീവങ്ങൾ. മഴയുടെ ഒറ്റ തുള്ളികൾ ഇറ്റുവീണു തുടങ്ങി.
“ഈ ഓപ്പറേഷൻ നടക്കണം.. ” ഞാൻ പിറുപിറുത്തു.
” ഉപ്പ എന്താ ഈ പറയുന്നേ? എത്ര കാശാവുമെന്നാ? എന്നിട്ടൊരുറപ്പുമില്ല.എന്നിട്ടെന്ത് ശേഷിക്കുമെന്നാ?” ഈർഷ്യയോടെ ജമാൽ പറഞ്ഞു.
“ആരെന്തു പറഞ്ഞാലും എത്ര കാശ് വേണ്ടി വന്നാലും ഈ ഓപ്പറേഷൻ നടക്കണം. നടത്തും ഞാൻ. ഞങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ്, അത് ഞങ്ങളെ ആവശ്യത്തിനുള്ളതാ, നീയൊക്കെ എന്തു തടസ്സം പറഞ്ഞാലും എന്തു നഷ്ടക്കച്ചോടായാലും ഇൻ്റെ ആയിഷൂൻ്റെ കാര്യം തീരുമാനിക്കാൻ ഞാൻ മതി. അതിന് എനിക്കാരുടേം സമ്മതം വേണ്ട – ഒത്താശേം.. കേട്ടല്ലോ” വികാരത്തള്ളിച്ചയാൽ എൻ്റെ ശബ്ദം ചിലമ്പിച്ചു. ഇടർച്ചയോടെ മെല്ലെയെണീറ്റ് ഞാൻ ഡോക്ടറുടെ മുറിയിലേക്ക് തന്നെ നടന്നു തുടങ്ങി.
” ഉപ്പ ഒന്നവിടെ നിന്നേ, ഉമ്മാനെ ആരു നോക്കുമെന്നു കരുതിയിട്ടാ?” അവൻ്റെ ചോദ്യത്തിന് വെല്ലുവിളിയുടെ മൂർച്ചയുണ്ടായിരുന്നു.
“ഞാൻ.”
അപ്പോഴേക്കും മഴ കനത്തു. ജമാൽ കയ്യിലെ തൂവാലയെടുത്ത് തലയിലിട്ട് കൊണ്ട് അകത്തേക്കോടുന്നത് കണ്ടു. തുള്ളിക്കൊരു കുടം കണക്കേ പെയ്യുന്ന മഴ ഏറ്റുവാങ്ങി കൊണ്ട് അൽപ്പനേരം ഞാനവിടെ നിന്നു, ഈ മഴ കൊണ്ടൊന്നും എൻ്റെ നെഞ്ചിലെ കനൽ അണയില്ലെന്നറിയാം എന്നാലും.

പതിവില്ലാത്ത വേനൽമഴയേറ്റ് പൊഴിഞ്ഞു വീണ പൂവരശിൻ പൂക്കളെ ചവിട്ടി കൊണ്ട് ഡോക്ടറുടെ മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ മനസ്സിൽ ഒരു പരസ്യം എഴുതി തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു.

‘ജോലി ഒഴിവുണ്ട്”
സർജറി കഴിഞ്ഞ പ്രായമായ സ്ത്രീയേയും അവരുടെ ഭർത്താവിനേയും സ്വന്തം മാതാപിതാക്കളായി കണ്ട് പരിചരിക്കാൻ സാധിക്കുന്ന യുവാക്കളെ ക്ഷണിക്കുന്നു. കനത്ത ശമ്പളം, ഭക്ഷണം, താമസസൗകര്യം എന്നിവ നൽകുന്നതാണ്. മനസ്സിൽ ദയയും കാരുണ്യവുമുള്ള സുമനസ്സുകൾക്ക് മുൻഗണന.

* സിയാറത്ത് – തീർത്ഥയാത്ര
* തസ്ബീഹ് – ജപമാല
* ശിഫ – അസുഖമുക്തി

ഫോട്ടോ കടപ്പാട്: ഗൂഗിൾ

#വാർദ്ധക്യം

അമൽ ഫെർമിസ്

Post Views: 35
5
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

23 Comments

  1. Simble Sebastian on February 16, 2024 1:47 AM

    So Touching…. 💜

    Reply
  2. swapna sasidharan on February 15, 2024 4:47 PM

    ജീവിതാവസാനത്തിൽ മാത്രം ഉണ്ടാകുന്ന തിരിച്ചറിവുകൾ. നന്നായി എഴുതി

    Reply
    • Amal fermis on February 15, 2024 9:21 PM

      Thanks for your message

      Reply
  3. Sajitha on February 13, 2024 12:41 AM

    ❤️

    Reply
    • Amal fermis on February 15, 2024 9:21 PM

      Thanks 🙏

      Reply
  4. Siju Babu on February 11, 2024 8:30 PM

    മനോഹരമായി എഴുതിയിരിക്കുന്നു അമൽ . വായിച്ചു കഴിഞ്ഞപ്പോൾ സാഹിബിൻ്റെ മനസ്സിൻ്റെ നീറ്റൽ എൻ്റെ മനസ്സിലും നിറഞ്ഞു……

    Reply
    • Amal fermis on February 15, 2024 9:22 PM

      സ്നേഹം സിജൂ

      Reply
  5. Niyas on February 11, 2024 1:47 AM

    എന്നത്തേയും പോലെ മനോഹരമായി എഴുതി

    Reply
    • Amal Fermis on February 11, 2024 1:03 PM

      സ്നേഹം

      Reply
    • Joyce on February 12, 2024 7:24 AM

      ‘നഷ്ടപ്പെടും എന്നറിയുമ്പോളാണ് പലതിന്റെയും വിലയറിയുന്നത്’, എത്ര സത്യമാണ്. അമലിന്റെ എഴുത്തിലൂടെ ആ സത്യം വേദനയും വൃദ്ധന്റെ ഉറച്ച തീരുമാനവുമായി ഒഴുകി.
      👏👌❤

      Reply
      • Shreeja R on February 12, 2024 8:53 PM

        മനോഹരം 👍

        Reply
    • Amal fermis on February 15, 2024 9:22 PM

      ഒത്തിരി സ്നേഹം നിയാസ് ഭായീ

      Reply
  6. RBK on February 10, 2024 10:06 PM

    എന്നത്തേയും പോലെ. പറയാൻ വാക്കുകൾ ഇല്ല. പശ്ചാത്തലവും ഭാഷയും വികാരങ്ങളും എല്ലാം കൃത്യമായി ചേരുവ ചേർത്ത അമൽത്ത മാജിക്

    Reply
    • Amal Fermis on February 11, 2024 1:04 PM

      വായനക്കും അഭിപ്രായത്തിനും നന്ദി

      Reply
    • Nafs nafs on February 12, 2024 4:54 PM

      ജീവിതസായാഹനത്തിൽമാത്രം പാതിയുടെ വില തിരിച്ചറിയുന്ന സാഹിബിൻ്റെ നൊമ്പരവും ഉറച്ച തീരുമാനവും ഹൃദ്യമായിട്ടെഴുതി. മനോഹരം ഇത്താ. ആശംസകൾ👏👏👏👏

      Reply
  7. Divya Sreekumar on February 10, 2024 4:57 PM

    നെഞ്ചിനകത്ത് എന്തോ കൊളുത്തിവലിക്കുന്ന ഫീൽ😰നന്നായി എഴുതി അമൽ🤝❤️

    Reply
    • Amal Fermis on February 11, 2024 1:04 PM

      സ്നേഹം ദിവ്യാ

      Reply
  8. Sajna on February 10, 2024 4:25 PM

    വർദ്ധ്യക്യം എന്നും നോവ് തന്നെ. മനോഹരമായി എഴുതി അമൽ 👍

    Reply
  9. sabira latheefi on February 10, 2024 3:17 PM

    #വാർദ്ധക്യം വെക്കാമോ

    Reply
  10. sabira latheefi on February 10, 2024 3:16 PM

    അമൽ എന്നത്തേയും പോലെ സുന്ദരം. സാഹിബിന്റെ നൊമ്പരങ്ങൾ പൂർണമായും വായനക്കാരിലേക്ക് എത്തിക്കാൻ പറ്റിയിട്ടുണ്ട് ❤️❤️

    Reply
  11. Muhsin Kapadan on February 10, 2024 12:26 PM

    👍

    Reply
    • Sajna on February 10, 2024 4:27 PM

      വർദ്ധ്യക്യം എന്നും നോവ് തന്നെ. മനോഹരമായി എഴുതി അമൽ 👍

      Reply
      • Seenamajeed on February 10, 2024 4:51 PM

        സൂപ്പർ 👍❤️നന്നായി എഴുതി

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.