Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കരിയിലകൾ കഥപറയുമ്പോൾ..
അനുഭവം നര്‍മം വീട്

കരിയിലകൾ കഥപറയുമ്പോൾ..

By Fabi NizarFebruary 10, 2024Updated:February 15, 20241 Comment2 Mins Read49 Views
Bookmark Now
Please login to bookmark Close

No account yet? Register

ആഴ്ചയിൽ ഒരബദ്ധം അത് എനിക്ക് നിർബന്ധാണ്. ചില ആഴ്ച കാലാവസ്ഥക്കനുസരിച്ച് രണ്ടും മൂന്നും അതിലധികവും ആകാറുണ്ട് എന്നുള്ളത് സ്വാഭാവികം. ഇനി അതെങ്ങാനും ഇക്കാനോട് പറഞ്ഞായാൻ ചെന്നാൽ ‘പറ്റി’ എന്ന് പറഞ്ഞാൽ മതി അത് അബദ്ധം തന്നെയാണെന്ന് പറയാതറിയാമെന്നാവും മറുപടി.

ഈയാഴ്ച കാറ്റും തണുപ്പും മൂടിപ്പുതച്ചിരിപ്പും മുടങ്ങാതെയുള്ള തീറ്റയും ഉറക്കവുമായി ഫ്ലോയിലങ്ങ് ലൈഫ് പോയിക്കൊണ്ടിരിക്കയായിരുന്നു. അന്നേരമാണ് കുരുട്ടുബുദ്ധിയിൽ ഒരു ഐഡിയാ ഉദിച്ചത്. ഇപ്രാവശ്യത്തെ കൃഷിയെല്ലാം കുറച്ച് ഡാർക്കാണ്. അഞ്ചാറ് പാവക്കയും കുറച്ച് വെണ്ടയും കിട്ടിയതൊഴിച്ചാൽ വഴുതനയും പടവലവും വെറും ആൺപൂവിട്ട് പറ്റിച്ചു. തക്കാളിച്ചെടിയാണേൽ ഷർട്ടിന്റെ ബട്ടൻപോലുള്ള മൂന്നാല് തക്കാളിയും തന്ന് തോൽപ്പിച്ചു. ആകെപ്പാടെ പ്രതീക്ഷ മുഴുവൻ പച്ചമുളക് തൈകളായിരുന്നു.. കൂട്ടത്തിൽ പപ്പായയും. മുളക് തൈകളെല്ലാം ഇലമുരടിച്ച് നിൽപ്പായിട്ട് കുറേയായി. എനിക്കാണേൽ ഇതേക്കുറിച്ച് വല്യ ഐഡിയയും ഇല്ല. ഉമ്മച്ചിയോട് കുരുടിപ്പ് മാറ്റാൻ ടിപ്സ് ചോദിച്ചപ്പോൾ മഞ്ഞൾപ്പൊടീം ചാരവും കലക്കി അരിച്ച് തെളിച്ചാൽ മതിയെന്ന് പറഞ്ഞു. ചാരത്തിന് ഞാനിപ്പോ ഇവിടെ എവിടപ്പോവാനാ എന്ന് ചോദിച്ചപ്പോൾ ഉമ്മച്ചി തന്നെയാണ് ആ സൂത്രം എനിക്ക് പറഞ്ഞ് തന്നത്.
അപ്പറത്തെ അറബീക്കാന്റെ വീട്ടിലെ ബദാമിലകൾ ഇലയട ഉണ്ടാക്കാൻ പലതവണ ഉപകരിച്ചിട്ടുണ്ടെങ്കിലും ഇല പൊഴിഞ്ഞ് തുടങ്ങിയപ്പോൾ വല്ലാത്ത ഉപദ്രവം ആയിത്തുടങ്ങിയിട്ടുണ്ടായിരുന്നു. കാറ്റാണെങ്കിൽ അതിൽ ഒരിലപോലും ബാക്കി വയ്ക്കാതെ ഗേറ്റ് തുറന്നാൽ എന്റെ മുറ്റത്ത് ഡെപ്പോസിറ്റ് ചെയ്ത് വയ്ക്കും. ആകെ ഇത്തിരിപ്പോന്ന മുറ്റം വൃത്തീം വെടിപ്പും ഇല്ലാതെ ആൾപ്പാർപ്പില്ലാത്ത മട്ടിൽ കിടപ്പാണ് ഈയിടെയെല്ലാം. ആ സങ്കടവും ഞാൻ കഴിഞ്ഞാഴ്ച്ച ഉപ്പാനോടും ഉമ്മച്ചിയോടും പറഞ്ഞിരുന്നു. ഇതെല്ലാം അടിച്ചുകൂട്ടി ചെറ്യോരു പിരമിഡ് ഞാൻ അപ്പുറം ക്രിയേറ്റ് ചെയ്ത് വച്ചിരുന്നു. അതീന്ന് കുറച്ചെടുത്ത് തീ വച്ചാൽ ചാരം കിട്ടും എന്നതായിരുന്നു ഉമ്മച്ചി പറഞ്ഞ് തന്ന സൂത്രം.
ടിപ്പ്സ് കിട്ടിയാൽ ഉടനെ പരീക്ഷിച്ച് നോക്കണം. അതെനിക്ക് പണ്ടേ നിർബന്ധമാണ്. അങ്ങനെ മുൻപ് ചാർക്കോളുണ്ടാക്കാൻ വാങ്ങിയ ലൈറ്ററും മൂന്ന് പേപ്പറും എടുത്ത് നട്ടുച്ചക്ക് ഞാൻ പിരമിഡിന്റെ അടുത്തെത്തി. അതീന്ന് കുറച്ചെടുത്ത് കത്തിക്കാൻ എന്റെ ഉപബോധമനസ്സ് സമ്മതിച്ചില്ല. ഞാനൊരു പേപ്പറിൽ തീ കൊളുത്തി പിരമിഡിന്റെ അടിയിൽ വച്ചു. വെയിലുള്ളോണ്ടാണോ തീ കത്തുന്നത് കാണുന്നില്ല. ഒന്നും ബാക്കി വയ്ക്കുന്നത് എനിക്കിഷ്ടല്ല. രണ്ടും മൂന്നും പേപ്പറുകൾ കൂടെ കത്തിച്ച് പിരമിഡിന്റെ അടിയിൽ വച്ചു. തീ നല്ല രസായിട്ട് ഗുമ്മില് കത്താൻ തുടങ്ങി. പെട്ടെന്ന് കാറ്റ് വീശി തുടങ്ങിയപ്പോൾ പുകവന്ന് ചെർതായി രസം പോയി തുടങ്ങി.
അതെനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഞാനൊരു കമ്പെടുത്ത് ചവറിന് മാക്സിമം കത്താൻ സൗകര്യം ഉണ്ടാക്കിക്കൊടുത്തു. ഇത്തവണ തീ നല്ല രസായിട്ട് കത്തി.
പക്ഷേ കാറ്റ് തലങ്ങും വിലങ്ങും വീശി പണിതന്നു. പതിയെപ്പതിയെ പച്ചപ്പുല്ലും കത്താൻ തുടങ്ങിയപ്പോൾ ഞാൻ കയ്യിലിരുന്ന കമ്പ് വച്ച് അടിച്ച് കെടുത്താൻ നോക്കി.
ചൊല്ലിക്കൊട്
തല്ലിക്കൊട്
തള്ളിക്കള.. എന്നാണല്ലോ ചൊല്ല്!
ചൊല്ലിയാൽ കേൾക്കാത്തോണ്ടാണ് തല്ലിക്കെടുത്താൻ നോക്കിയത്. പക്ഷേ, നന്നാവാൻ തീയിനും തോന്നണ്ടേ? തള്ളിക്കളയാനും പറ്റൂല.

അതോണ്ട് സാഹചര്യത്തിന്റെ പ്രതികൂലാവസ്ഥ കണക്കിലെടുത്ത് ഞാൻ വീട്ടിലേക്കോടി പിള്ളേരെ വിളിച്ച്. ആ ദുഷ്ക്കു ഫറയാണേൽ വന്ന് കണ്ടതും പൊരിഞ്ഞ വഴക്ക് വിളി. ഫയർഫോഴ്സ് വരും.. മുനിസിപ്പാലിറ്റി ഫൈൻ ഇടും. ഇവിടെ അറിഞ്ഞോണ്ട് പൊലൂട്ടാക്കിയാ ശിക്ഷ എന്താന്ന് അറിയോ? മ്മാക്ക് ഇത്രേം ബുദ്ധിയില്ലേ? ഇവിടെ വേറെ ആരേലും തീ വയ്ക്കുന്നേ കണ്ടിട്ടുണ്ടോ? എന്നൊക്കെ ചോദിച്ച് കണ്ണിച്ചോരയില്ലാണ്ട് വഴക്ക് പറഞ്ഞ്. മോളാണത്രേ മോള്!
ഞാനും അവളും കൂടി വെള്ളം കോരിയൊഴിച്ചിട്ടും പുല്ലിന് പുല്ലുവില. കത്തോട് കത്ത് തന്നെ.
പിന്നെ പാച്ചു പറഞ്ഞത് പ്രകാരം ചെടിച്ചട്ടിയിലെ മണ്ണ് കോരിക്കോരി എറിഞ്ഞപ്പോൾ തീയൊന്ന് അടങ്ങി. പിന്നെ ചെടിനനക്കുന്ന ഹോസ്പൈപ്പ് വച്ച് മുഴുവനായി കെടുത്തി.

നനഞ്ഞതാണേലും കുറേയധികം ചാരം കിട്ടി.
പിന്നെ ഒരു ഉപകാരം ഉണ്ടായതെന്താന്ന് വച്ചാൽ ചവറ് കൂട്ടിയിട്ട് കത്തിച്ചാൽ മണ്ണ് വാരിയിട്ട് തീ കെടുത്താം എന്ന ടിപ്പ് പാച്ചൂന്റെന്ന് പഠിച്ചു എന്നതാണ്. ഓൾക്കിത് യൂറ്റൂബീന്ന് കിട്ടിയതാണത്രേ. യൂറ്റൂബ് കാണുന്നതിന് ഓളെ മുൻപ് ശാസിച്ചതിൽ അന്നേരം ഞാൻ ഖേദം രേഖപ്പെടുത്തി. പക്ഷേ, അവസരം മുതലാക്കി ആ കുരിപ്പ് ഇന്ന് നേരം വെളുത്തതിൽ പിന്നെ ലാപ്പിന്റെ മുൻപീന്ന് എഴുന്നേൽക്കുന്നില്ല. 😐

✍️ഫാബി🥲🤧

Post Views: 34
1
Fabi Nizar

സമാനതകൾ മനോഹരമാക്കുന്ന കൂട്ടത്തിൽ വ്യത്യസ്ഥമായിരിക്കുന്നവൾ☺️

1 Comment

  1. Manasi on February 16, 2024 11:11 AM

    ❤️❤️👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.