Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചിറകൊടിഞ്ഞ കിനാവുകൾ
അനുഭവം കഥ ജീവിതം നര്‍മം പ്രണയം പ്രണയകഥ മത്സരം വീട്

ചിറകൊടിഞ്ഞ കിനാവുകൾ

By Fabi NizarFebruary 10, 2024Updated:February 15, 20243 Comments2 Mins Read124 Views
Bookmark Now
Please login to bookmark Close

No account yet? Register

വാലന്റെൻസ് ഡേ പ്രമാണിച്ച് കൂട്ടക്ഷരങ്ങൾ പ്രണയകഥാമത്സരം നടത്തുന്നുണ്ട്. കുറേക്കാലമായിട്ട് കഥയൊന്നും എഴുതാഞ്ഞിട്ടും ചളി മാത്രം എഴുതിയിട്ടും ആണെന്ന് തോന്നുന്നു എനിക്ക് ഒരു ത്രെഡും കിട്ടുന്നതും ഇല്ലായിരുന്നു. ഇനിയിപ്പോ സ്വന്തം പ്രണയകഥ എഴുതാന്ന് വച്ചാൽ അവരൊക്കെ സമൂഹത്തിൽ അറിയപ്പെടുന്നവരായോണ്ട് ആളുകൾ അവരെ തെറ്റിദ്ധരിക്കില്ലേ എന്നോർത്തപ്പോൾ ആ ഉദ്യമം വേണ്ടാന്ന് വച്ച്.

അവര് ആരാണെന്നല്ലേ?

രണ്ടു പേര്.
രണ്ട് ഖാൻമാര്.
കല്യാണത്തിന് മുൻപ് ആമിർഖാനും കല്യാണം ഉറപ്പിച്ച ശേഷം ഷാരൂഖാനും. നിർഭാഗ്യവശാൽ അന്നത് അവർ രണ്ടു പേരും അറിയാതെ പോയി.
ഹാ! ഇനിയതൊക്കെ പറഞ്ഞ് അവരുടെ ഇമേജിൽ കരിവീഴ്ത്താൻ നമ്മളില്ല.
എന്നാപ്പിന്നെ അറിയുന്ന ആരുടെയെങ്കിലും കഥ എഴുതാം. എന്റെ ചങ്കിന്റെ പ്രണയവിവാഹം ആയിരുന്നു. ഓളെക്കുറിച്ച് എഴുതാന്ന് വച്ചാൽ മിനിമം ഓളോട് അനുവാദമെങ്കിലും വാങ്ങിക്കണ്ടേ? മെസേജിട്ടാൽ മിക്കവാറും ഓള് രാത്രിയേ റിപ്ലേ തരൂ. എന്നേപ്പോലെയല്ല ഓൾക്ക് നൂറ് തിരക്കാണ്.

എനിക്കാണേൽ കഥ എഴുതാൻ മുട്ടീട്ട് വയ്യ.

ഇക്കാനോട് ചോദിക്കാം.
ഇക്കാക്കും വല്ല ടീനേജ് പ്രണയം ഉണ്ടായിരുന്നെങ്കിലോ? ആ കഥയെഴുതി ചുളുവിൽ എനിക്ക് സമ്മാനം അടിക്കേം ചെയ്യാം! വളരെ കാലങ്ങൾക്ക് ശേഷമുള്ള ഒരു റീ എൻട്രിയിൽ സ്വന്തം കെട്ട്യോന്റെ പ്രണയകഥ എഴുതി ഒന്നാം സമ്മാനം മേടിക്കുന്ന ആദ്യത്തെ യുവതി എന്ന പേരും എനിക്ക് സ്വന്തം. മനസ്സിൽ ഒന്നല്ല.. ഒരായിരം ലഡു ഒരുമിച്ച് പൊട്ടി. പൊട്ടിയ ലഡുവെല്ലാം പെറുക്കി മനസ്സിന്റെ തെക്കുവടക്കേ മൂലയിൽ ഉറുമ്പ് കയറാതെ അടച്ചു വച്ച് ബ്രേക്ക്ഫാസ്റ്റിനുള്ള മക്രോണി റെഡിയാക്കാൻ കിച്ചനിലേക്ക് പോയി. മക്രോണിയും ചായയും റെഡിയാക്കി വന്ന് ഞങ്ങൾ രണ്ടും ചായ കുടിക്കാനിരുന്നു. മക്കളെ ഉണർത്താൻ മിനക്കെട്ടില്ല. മറ്റൊന്നും കൊണ്ടല്ല.. അവർ ഇരിക്കുമ്പോൾ പ്രണയകഥ പറയാൻ ഇക്കാക്കും ജാള്യത കാണില്ലേ? അതെന്റെ റീഎൻട്രി സ്വപ്നങ്ങൾ തകർക്കില്ലേ? അത് കൊണ്ട് ഒരു മുൻകരുതൽ എടുത്തു എന്ന് മാത്രം.

ഇനി സമാധാനമായി ചോദിച്ചറിയണം. സമയം രാവിലെ എട്ടര ആവുന്നതേയുള്ളൂ.
ശുഭമുഹൂർത്തം!

കഥ പറയാൻ പറ്റിയ സമയം. ഞാനെന്റെ മനസ്സിലെ എഴുത്തോലയും എഴുത്താണിയും റെഡിയാക്കി. ഒരു കണ്ണ് പ്ലേറ്റിലേക്കും മറ്റേ കണ്ണും ഇരുചെവികളും ടി വി ന്യൂസിലേക്കും സെറ്റ് ചെയ്ത് മക്രോണിയിൽ കോൺസെൻട്രേറ്റ് ചെയ്തിരിക്കുന്ന ഇക്കാനോട് “ഇങ്ങളാരേലേം പ്രണയിച്ചിട്ടുണ്ടോ?” എന്ന് കാതരയായി ചോദിച്ചു.

“ന്തോന്ന്!” എന്റെ അപ്രതീക്ഷിത ചോദ്യം കേട്ട് പ്ലേറ്റിലേയും ടി വിയിലേയും കണ്ണുകൾ രണ്ടും തിരിച്ചെടുത്ത് പുള്ളിക്കാരൻ എന്നെ തറപ്പിച്ചൊന്ന് നോക്കി.

ഞാൻ വീണ്ടും കാതരയായി ചോദ്യമാവർത്തിച്ചു.
“ങ്ങളാരേലേം ലവ് ചെയ്തിട്ടുണ്ടോന്ന്!!”

സത്യത്തിൽ കാതരയായാണ് ഞാൻ ചോദിക്കുന്നെങ്കിലും പുള്ളിക്ക് നാടോടിക്കാറ്റിലെ വിജയനോട് വേലക്കാരിപ്പൊണ്ണ് ‘ചേട്ടനാരേലേം ലവ് ചെയ്തിട്ടുണ്ടോ’ എന്ന് ചോദിക്കുന്ന ടോണിലാണെന്ന് തോന്നുന്നു കേട്ടത്.

പക്ഷേ, ശ്രീനിവാസൻ ചേട്ടൻ തിരികെ പറഞ്ഞ ‘പെണ്ണേ.. നിന്റെ ചാട്ടം എവിടേക്കാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ആ വെള്ളമങ്ങ് വാങ്ങി വച്ചേരെ’ ഡയലോഗിന് പകരം
“രാവിലെത്തന്നെ കുടുംബത്ത് തല്ലുണ്ടാക്കാൻ വല്ല കാരണോം തിരഞ്ഞ് വന്നേക്കാണ് അവള്” എന്നാണ് മറുപടി പറഞ്ഞത്.

കൂട്ടക്ഷരങ്ങളിൽ പ്രണയകഥ എഴുതാനാണെന്നും ജീവിതത്തിൽ നിന്ന് ഒരേട് എടുത്ത് എഴുതിയാൽ നല്ല നാച്ചുറാലിറ്റി ഉണ്ടാവുമെന്നും താണുകേണ് പറഞ്ഞിട്ടും
വിശ്വാമിത്രന്റെ മനസ്സ് ചഞ്ചലപ്പെട്ടില്ല. അതോടെ എന്റെ റീഎൻട്രി സമ്മാന മോഹങ്ങൾ മാത്രമല്ല തകർന്നുടഞ്ഞത്. എന്തിന് സ്കൂളിലും കോളേജിലും പോലും പുള്ളി പോയിട്ടില്ല.. വീടിന്റെ ഒരു ഇരുപത്തഞ്ച് മുപ്പത് കിലോമീറ്ററുകൾ ചുറ്റളവിൽ നഴ്സറിയിൽ പഠിക്കുന്ന പിള്ളേരൊഴികെ വീട്ടിലെ പെങ്ങമാരല്ലാതെ പെൺകുട്ടികളേ ഉണ്ടായിരുന്നില്ലെന്ന് വരെ പറഞ്ഞ് കളഞ്ഞ്.

ഹും!! ഞാനിതൊക്കെ വിശ്വസിച്ചെന്നാ വിചാരം.
ശര്യാക്കി കൊടുക്കുന്നുണ്ട്.

✍️ഫാബി നിസാർ

Post Views: 24
5
Fabi Nizar

സമാനതകൾ മനോഹരമാക്കുന്ന കൂട്ടത്തിൽ വ്യത്യസ്ഥമായിരിക്കുന്നവൾ☺️

3 Comments

  1. Suma Jayamohan on February 11, 2024 4:36 PM

    നന്നായിരിക്കുന്നു. ഇവിടൊരാളായിരുന്നെങ്കിൽ “പെണ്ണുങ്ങളെ കാണുന്നതേ ദേഷ്യമാണ് പിന്നല്ലേ പ്രണയം ” എന്നു പറഞ്ഞ് എന്നെ നോക്കി ദഹിപ്പിച്ചേനേ😂😂😂😂

    Reply
  2. Shreeja R on February 11, 2024 9:26 AM

    🤓

    Reply
  3. Vimitha on February 10, 2024 10:17 PM

    ഇക്കാന്റ് avast😂🫣

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.