Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിന്റെ ഓർമ്മകളിൽ
പ്രണയകഥ മത്സരം

നിന്റെ ഓർമ്മകളിൽ

By ഉമാ നാരായണൻFebruary 11, 20244 Comments5 Mins Read136 Views
Bookmark Now
Please login to bookmark Close

No account yet? Register

അരുന്ധതി മേനോൻ പതിയെ ഉറക്കത്തിൽ നിന്നുണർന്നു. സമയം വൈകുന്നേരം ആറുമണിയാവുന്നേയുള്ളു. 

 വണ്ടിയുടെ കുലുക്കം നിന്നു. ആളുകളുടെ ശബ്ദം. ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയ ബഹളമാണ്. ആളുകൾ കൂട്ടത്തോടെ അകത്തേയ്ക്ക് കയറി സീറ്റുകൾ പിടിച്ചു കൊണ്ടിരുന്നു. 

 പുറത്ത് നോക്കുമ്പോൾ കണ്ടു. മംഗലാപുരം സ്റ്റേഷനാണ്. 

 മൂകാംബിക ദർശനത്തിന് പോയിവരുന്ന തിരക്കാണ് സ്റ്റേഷനിൽ കൂടുതൽ. 

 

ഒന്നും ശ്രദ്ധിക്കാതെ സാരി തലപ്പ് ഒന്നുകൂടി വലിച്ചു പുതച്ചു വീണ്ടും സൈഡ് സീറ്റിലേക്ക് ചാരി മയക്കത്തിലേക്ക്‌ വീഴാനായി തിരിഞ്ഞു. 

 ബഹളം കാരണം ഉറങ്ങാൻ കഴിയുന്നില്ല. ചെറിയ കുട്ടികളുടെ കലപില ശബ്ദം ട്രെയിനിന്റെ ചൂളം വിളിയിൽ അലിഞ്ഞു. 

 മുന്നിലുള്ള സീറ്റിൽ ഒരു കുടുംബം ഇരിക്കുന്നു. 

 തന്റെ അടുത്തിരിയ്ക്കാനാരാണ് വരികയെന്നറിയില്ല. 

 

അങ്ങിനെയോരോന്നാലോചിച്ചു കണ്ണടച്ചിരുന്നു..

 

എല്ലാ മൂന്നു മാസം കൂടുമ്പോഴും നാട്ടിലേക്കൊരു യാത്ര പതിവാണ്. 

 

നാട്ടിലെ തങ്ങളുടെ വീട്. തൊട്ടടുത്തുള്ള ഒരാളെ നോക്കാനേൽപ്പിച്ച്‌ മകന്റെ കൂടെ മുംബൈ ചേക്കേറിയതാണ്.. അരുന്ധതി.

അമ്മ നാട്ടിൽ തനിയെ താമസിക്കരുതെന്ന മകന്റെ നിർബന്ധം കാരണം അവന്റെ കൂടെ മുംബൈയിലാണിപ്പോൾ. 

 ഈ പ്രാവശ്യം നാട്ടിലെ ദേവീ ക്ഷേത്രത്തിൽ പ്രതീഷ്ഠാദിനമാണ് വരുന്നത്. 

 തീർച്ചയായും ആ ചടങ്ങിൽ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹമാണ് ഈ യാത്രയുടെ ലക്ഷ്യം. 

 ഒരിക്കൽ താനും അവിടെ മെമ്പറായിരുന്നു. 

 നാട്ടിലെ എല്ലാ കാര്യങ്ങൾക്കും കൂടിയിരുന്നു… 

 എഴുത്തുകാരിയെന്ന ലേബലിൽ ആർത്തുല്ലസിച്ച ജീവിതമായിരുന്നു. മുപ്പത്തിമൂന്നാമത്തെ വയസിൽ ഭർത്താവിന്റെ മരണശേഷം ആയിരുന്നു എഴുത്തിലേക്ക് തിരിഞ്ഞത്. 13വയസുള്ള മകനെയും കൊണ്ടു ഒറ്റപെട്ടു പോയ ജീവിതത്തിനു അതൊരു ആശ്വാസമായിരുന്നു. പെട്ടന്നാണ് നല്ലൊരു എഴുകാരി എന്ന പേര് കിട്ടിയതും ചില പുരസ്‌കാരങ്ങൾ തേടി വന്നതും. തന്റെ എഴുത്തിനു എന്നും താങ്ങായി നിന്നിരുന്ന അവനുമായി വളരെ പെട്ടന്ന് അടുത്തു..

 പക്ഷേ എല്ലാം പെട്ടന്നാണ് അവസാനിച്ചത്. 

 അരുന്ധതി മേനോൻ എന്ന എഴുത്തുകാരിയുടെ പതനം. 

ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ഒരുപാട് ഓർമ്മകൾ ഇടക്ക് തള്ളിക്കേറി വന്നു കണ്ണുകളെ നനയിക്കുന്നു. 

 വീണ്ടും മുറുകെ കണ്ണടച്ച് ആരെയും ശ്രദ്ധിക്കാതെ ചാഞ്ഞിരുന്നു

 “ഹലോ മാഡം ”

 ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് പിന്നെയും കണ്ണു തുറന്നത്. 

 മുഖമുയർത്തി നോക്കിയപ്പോൾ ഒരാൺകുട്ടി. 

 പത്തു പതിനേഴു വയസ് തോന്നിക്കുന്ന നല്ല ശാലീനത തുളുമ്പുന്ന ഒരു കുട്ടി. 

 “മാഡം ഈ സീറ്റ് ഒഴിവുണ്ടോ ഞാൻ ഇവിടെ ഇരുന്നോട്ടെ “

 “ഇരുന്നോളു. മോനെ. “

 “മാഡം, ഈ സീറ്റ് എന്റെ അച്ഛന്റെയാണ്. 

 മാഡമിവിടെയിരിക്കുന്നത് കണ്ടത് കൊണ്ട് അപ്പുറത്ത് എന്റെ സീറ്റിലിപ്പോൾ അച്ഛനിരിക്കുന്നു..

 ആഹാ!. ആണോ. 

 ഉവ്വ് മാഡം. എവിടേക്കാ മാഡത്തിന്റെ യാത്ര. 

 “ഷൊർണ്ണൂർ “

 “മോനോ “

 “ഞങ്ങൾ ത്യശൂർ “ 

“മോനെ, ഈ മാഡം വിളി വേണ്ട ട്ടോ”

 അരുന്ധതി മേനോൻ പറഞ്ഞു

 “എങ്കിൽ. ചേച്ചി എന്നായാലോ “

 അവൻ ചാടി പറഞ്ഞു. 

 അവന്റെ സംഭാഷണം കേട്ടപ്പോൾ ഉള്ളിൽ ചിരിച്ചു. 

 തനിക്ക് ഇത്രേം പ്രായമായിട്ട് കൂടി ചേച്ചിയെന്ന വിളി കേട്ടപ്പോൾ പിന്നെങ്ങിനെ ചിരി വരാതിരിക്കും. 

 ഈ ചേച്ചീന്നുള്ള വിളി എന്നും എവിടെയുമുള്ളതാണ്. 

 എല്ലാവരും ചേച്ചീയെന്നാണ് വിളിച്ചിരുന്നത്. 

 “അതേ. അല്ലെങ്കിൽ വേണ്ട ആന്റി എന്നാകാം ല്ലേ. 

 “ആയ്കോട്ടെ “

 അവന്റെ കുസൃതി നിറഞ്ഞ മുഖത്തു നിറഞ്ഞ ചിരി വിരിഞ്ഞു. 

 “എന്താ ആന്റിയുടെ പേര് “

 “അരുന്ധതി. “

 “ഹായ് ആന്റി. നല്ല പേര് “

 “എന്താ മോന്റെ പേര് “

 “നിഖിൽ. അച്ചു എന്ന് വിളിക്കും. പരിചയമുള്ളോരെല്ലാവരും”

 അച്ചു എന്താ പഠിക്കുന്നത് “

 ഞാൻ പ്ലസ് ടു. ആന്റി ഒറ്റക്കാണോ. എവിടെന്നാ വരുന്നത് “. 

 “അതേ അച്ചു. ഒറ്റക്ക്. മുംബൈ നിന്നു വരുന്നു. 

 “ആന്റി. അതെന്താ ബുക്ക്‌. 

 തന്റെ മടിയിൽ മടക്കി വച്ചിരുന്ന ബുക്കിലാണിപ്പോ അവന്റെ കണ്ണുകൾ. 

 അതെടുത്തവന് കൊടുത്തു. 

 അതിന്റെ പുറം ചട്ടയിൽ

 “നിന്റെ ഓർമ്മകളിൽ “

 രചന. അരുന്ധതി മേനോൻ

 എന്നായിരുന്നു എഴുതിയിരുന്നത്. 

 അവനത് നോക്കി. 

 “ആന്റി എഴുതിയതാണോ ഇത്‌?”

 “അതേ “

 ആഹാ. ! “ആന്റി എഴുത്ത്കാരിയാണോ “

 “ആയിരുന്നു. മുൻപ്. ഇപ്പോഴെല്ലാം നിർത്തി. 

 “അതെന്താ ആന്റി എഴുത്ത് നിർത്താൻ “

 “ഒന്നുമില്ല കുട്ടി “

 “അച്ചൂന്റെ കൂടെ അച്ഛനെക്കൂടാതെ വേറെ ആരൊക്കെയുണ്ട്. എവിടെ നിന്നു വരുന്നു”

 വിഷയം മാറ്റാൻ അരുന്ധതി ചോദിച്ചു. 

 “അച്ഛൻ. അച്ഛമ്മ. പിന്നെ ഫാമിലിയിൽ ഉള്ള നാലുപേർ. “

 “അച്ചുവിന്റെ അമ്മ?” 

അത് കേട്ടപ്പോൾ അവൻ സങ്കടത്തോടെ തല താഴ്ത്തി. 

 “ആന്റി. എനിക്കമ്മയില്ല. അമ്മ മരിച്ചു പോയി “

 അരുന്ധതി സങ്കടത്തോടെയവനെ നോക്കി. 

 പിന്നെയവനെ ചേർത്തു പിടിച്ചു. 

 “വിഷമിക്കണ്ട മോനെ. എല്ലാം വിധിയാണ്. “ 

അവൻ തുടർന്നു. 

 “മൂകാംബിക പോയി വരുവാ. അച്ഛന് ഗൾഫിൽ നിന്നും ലീവിന് വന്നാൽ എല്ലാവരും കൂടി എല്ലാ വർഷവുമുള്ളതാണ് ഈ യാത്ര. 

 ആന്റി. എന്റെ അച്ഛനും കുറച്ചൊക്കെ എഴുതും “

 “ആഹാ. അതെയോ. എഴുത്ത് ഒരു വരദാനമാണ് എല്ലാവർക്കുമങ്ങിനെയുള്ള കഴിവ് കിട്ടില്ല മോനെ. “

 “അച്ഛൻ ഒരുകാലത്തു നന്നായി എഴുതിയിരുന്നു. ഇപ്പോൾ തീരെയില്ല മടിയാണ് “

 അപ്പുറത്തെ ബർത്തിൽ നിന്ന് അവന്റെ അച്ഛമ്മയാണെന്ന് തോന്നുന്നു ഒരു സ്ത്രീ അവനെ വിളിച്ചു. 

 “അച്ചു. ഇവിടെ വാ ഭക്ഷണം കഴിക്കാറായി “

 അരുന്ധതി അവരെ ഒന്ന് നോക്കി. വെള്ളിനര അവിടെവിടെയായി. ദയനീയ മുഖമുള്ള ഒരു സാധു സ്ത്രീ അവരെ എവിടെയോ കണ്ടു മറന്ന പോലെ.. 

 എവിടെയാണ്. ഓർമ്മ വരുന്നില്ല. ഹേയ്. ചിലപ്പോൾ തോന്നലാവും. എന്ന് സ്വയം മനസ്സിൽ വിചാരിച്ചു. 

 “ആന്റി കഴിക്കുന്നില്ലേ? “

 “മോൻ കഴിച്ചു വാ. ആന്റി പഴം മാത്രമേ കഴിക്കൂ ആന്റിക്ക് വ്രതമാണ് “

 അച്ചു കഴിക്കാനായി പോയി..

 അരുന്ധതി ബുക്കിൽ വെറുതെ കണ്ണോടിച്ചു. 

 “നിന്റെ ഓർമ്മകളിൽ “

 അതേ ഓർമ്മകളിൽ നീയാണ്… ഇന്നും എന്നും തന്റെ ഉണ്ണി… തന്റേത് മാത്രമായിരുന്ന ഉണ്ണി…

 വർഷങ്ങൾക്കു മുൻപ് താൻ ഉണ്ണിയുടെ മാത്രം അരുന്ധതി ആയിരുന്നു. 

 അവനു വേണ്ടി മാത്രം എഴുതിയിരുന്ന അരുന്ധതി. 

 നീണ്ട പതിമൂന്ന് വർഷങ്ങൾ. 

 ഉണ്ണി. എവിടെയായിരിക്കുമിപ്പോൾ. 

 ഈ ജന്മം ഇനിയെന്നെങ്കിലും കാണുമോ ഉണ്ണിയെ. അല്ലെങ്കിലെന്തിനു കാണണം. താൻ തന്നെയല്ലെ ഉണ്ണിയുടെ മുന്നിൽ നിന്നും ഒളിച്ചോടിയത്. എത്രയെത്ര തവണ അവനെ കണ്ടിരിക്കുന്നു എത്ര തവണ അവനിൽ അലിഞ്ഞിരിക്കുന്നു. 

 എഴുത്തുകളിലൂടെ അറിഞ്ഞ ബന്ധം. 

 എഴുത്തിന്റ മാസ്മരികതയിൽ അലിഞ്ഞു ചേർന്ന അപൂർവ്വ പ്രണയം…

 ഒരിക്കലും കൂടിചേരില്ല എന്നറിഞ്ഞു കൂടി അവനെ തന്നെ ഹൃദയത്തിൽ കോർത്തിട്ടു പ്രണയിച്ചു.. തങ്ങളുടെ കൂട്ടിൽ അസൂയ മൂത്ത പ്രിയകൂട്ടുകാരിയുടെ വാക്കുകളിൽ അവനെ താൻ തെറ്റിധരിച്ചു.

അവളോട് ആണ് പ്രണയം എന്ന അവളുടെ വെളിപെടുത്തൽ സംസാരിച്ച ചാറ്റുകൾ തന്നെ ആയിരുന്നു അതിനു നിമിത്തമായത്…

 പിന്നെ അത് എഡിറ്റിംഗ് ചെയ്തു ഉണ്ടാക്കിയതാണ് എന്നറിയാൻ വൈകിയപ്പോളേക്കും അവനിൽ നിന്ന് ഒരുപാട് അകലേക്ക്‌ താൻ പോയിരുന്നു. കുറ്റബോധം കൊണ്ട് അവനിൽ നിന്ന് കൂടുതൽ അകലാണ് അപ്പോളും കൊതിച്ചത്.

 അവനറിയുന്ന തന്റെ ഫോൺ നമ്പർ പോലും മാറ്റി. സത്യത്തിൽ അതൊരൊളിച്ചോട്ടമായിരുന്നു. 

 ആ ഒളിച്ചോട്ടത്തിൽ ഭ്രാന്തു വന്ന ദിവസങ്ങൾ. 

 വേണ്ട. ഇനി ഒന്നുമോർക്കരുത്. 

 ഉണ്ണി സുഖമായി ജീവിക്കട്ടെ. 

 സമയം രാത്രി പന്ത്രണ്ടു മണി. 

 വണ്ടി ഷൊർണ്ണൂർ സ്റ്റേഷനിലെത്തി. 

 അച്ചു എവിടെ പോയി? ഉറങ്ങിയോ ആവോ? ഉറങ്ങട്ടെ. വഴിയാത്രയിൽ കണ്ടൊരു മുഖം മാത്രമാണല്ലോ അച്ചു.. 

അരുന്ധതി ബുക്ക് സീറ്റിൽ വച്ചു. അച്ചുവിനായി. അച്ചു വരുബോൾ എടുക്കട്ടെ.. പതിയെ ബാഗുമെടുത്തു ട്രെയിനിൽ നിന്നുമിറങ്ങി.. 

 രാത്രി ആയതു കൊണ്ട് പ്ലാറ്റ്ഫോമിൽ ആളുകൾ കുറവാണ്. 

 തന്നെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട് പോകാൻ അടുത്ത വീട്ടിലെ ഓട്ടോക്കാരനെ ഏല്പിച്ചിട്ടുണ്ട്. അവനെ അവിടെയെല്ലാം തിരഞ്ഞു. 

 വണ്ടി ചൂളം വിളിച്ചു വീണ്ടും അതിന്റ യാത്ര ആരംഭിച്ചു.. 

 പെട്ടന്നാണ് ഒരു തണുത്ത കൈ തോളിൽ അമരുന്നതറിഞ്ഞത്. 

 പേടിയോടെ ഞെട്ടി തിരിഞ്ഞു നോക്കി. 

 കുറച്ചു നരച്ച താടിയുള്ള ഒരു മുഖം. 

 അരണ്ട വെളിച്ചത്തിൽ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അരുന്ധതിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. 

 ഉണ്ണി. തന്റെ ഉണ്ണി.. കാലമിത്ര കഴിഞ്ഞിട്ടും മാറ്റമില്ല ആ മുഖത്തിന്. 

 “ഉണ്ണി. ഇവിടെ “

 “അതേ ഞാൻ തന്നെ. നിന്റെ ഉണ്ണി….

 “നീ എന്നെ വിട്ടു പോയതിന് ശേഷം നിന്നെ തേടി നടക്കുകയാണ് ഞാനിന്നും… അച്ചു എന്റെ മകനാണ്. ഞാൻ നിന്നെ കണ്ടിരുന്നു “

 “വേണ്ട ഉണ്ണി കഴിഞ്ഞതൊക്കെമറന്നേക്കൂ “

 “ഇനി വിടില്ല ഞാൻ നിന്നെ.. എനിക്ക് വേണം നിന്നെ. ആർക്കും വിട്ട് കൊടുക്കില്ല. “

 “പ്ലീസ് ഉണ്ണി അടഞ്ഞുപോയ അധ്യായം തുറക്കുവാൻ ഞാനിനി ഇല്ല. ഉണ്ണി തിരിച്ചു പൊയ്ക്കോളൂ “

 “ഇല്ല അരുന്ധതി നിന്നെ തേടി അലയുകയായിരുന്നു ഇത്ര നാളും. ഇതുകണ്ടോ ഈ ബുക്കിൽ നീ എഴുതിയത് അത്രയും എന്നെ കുറിച്ച് അല്ലെ “

 അയാൾ ബുക്ക്‌ നിവർത്തി അതിലെ വരികൾ വായിച്ചു

 “ചുറ്റും ചുവന്ന പൂക്കൾ വിതറിയ വഴിയില്‍ ശൂന്യത അവശേഷിച്ചുപ്പിച്ചു നീ നടന്നു പോയ നിന്റെ ഓര്‍മകളുമായ് ഞാന്‍ നില്‍ക്കുന്നു.. നീ ഒഴിച്ചിട്ട് കടന്ന് പോയ ശൂന്യത..അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. ഭ്രാന്തമായ ചങ്ങലകള്‍ എന്നെ ബന്ധിക്കുന്നു ശരീരത്തെ പിളര്‍ക്കുന്നു ഞാനറിയുന്നു ഈ ഏകാന്തതയില്‍ തനിച്ചാകുമെന്ന് നിനക്കറിയാമായിരുന്നില്ലേ പ്രിയനേ… “

 “പറയു അരുന്ധതി, ഇതുമുഴുവൻ ഞാൻ അല്ലെ അരുന്ധതി

എനിക്കറിയുമായിരുന്നു, വടിവൊത്ത നിന്റെ അക്ഷരങ്ങളില്‍ നിയെന്നെ കുറിച്ചിട്ടിട്ടുണ്ടെന്നും “

 മിണ്ടാതെ വിതുമ്പിനിന്ന അരുന്ധതിയെ വാരി നെഞ്ചോട് ചേർത്ത് പുണർന്നവൻ ചോദിച്ചു..

 “അതെ ഉണ്ണി നിന്റെ മുഖമൊന്നു ഒരിക്കൽ കൂടി കാണാൻ നിന്നൊപ്പമൊന്നു നടക്കുവാന്‍ കൊതിച്ചിരുന്നു ഞാന്‍ ഏറെ..”

 സ്വയമറിയാതെ അവളവന്റെ മാറിൽ മുഖം പൂഴ്ത്തി. 

 ഒരിക്കൽ ഒരുപാടാഗ്രഹിച്ചു കൈവിട്ടു പോയത് വീണ്ടും തിരിച്ചു കിട്ടിയ നിർവൃതിയിൽ…

 ആ കൂടിക്കാഴ്ച്ചക്കപ്പോൾ ദൃക്സാക്ഷിയായി എല്ലാം കണ്ടുകൊണ്ട് അച്ഛന്റെ പിന്നാലെയിറങ്ങിയ അച്ചുവുമുണ്ടായിരുന്നു. 

 അപ്പൊ. ഇനി ആന്റിയല്ല ഇതെന്റെ അമ്മയാണ്. അവൻ തനിയെ പറഞ്ഞു. 

 അവന്റെ ചുണ്ടിലപ്പോൾ സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു..

 Uma S Narayanan

Post Views: 19
5
ഉമാ നാരായണൻ
  • Website

കഥ കവിത എഴുതാൻ വായിക്കാൻ ഇഷ്ടപെടുന്നു ഞാൻ പാലക്കാട്‌ ജില്ലാ പട്ടാമ്പി സ്വദേശി ആണ് ഞാൻ കവിതകളിൽ കൂടി ആയിരുന്നു ഓൺലൈൻ എഴുത്ത് ലോകത്തേക്ക് പ്രവേശനം പിന്നെ ചെറുകഥകളും നോവലും എഴുതി ഫേസ്ബുക്കിലെ ഏറ്റവും വലിയ സാഹിത്യകൂട്ടായ്മയായ എന്റെ തൂലികയിൽ.അഡ്മിൻ പാനലിൽ അംഗമായി തുടരുന്നു എന്റെ തൂലികയുടെ ബുക്കായ തൂലികതുള്ളികളിൽ ആദ്യമായി അച്ചടി മഷിപുരണ്ട രചനക്കൊപ്പം കവിതക്ക് മഞ്ജരി ബുക്ക്‌ നടത്തിയ കേരള ബുക്ക്‌ ഓഫ് റെക്കോർഡിൽ പെൻഡ്രൈവ് വേൾഡ് റെക്കോർഡ് എന്നിവയിൽ സ്ഥാനം പിടിക്കുകയും ചെയ്‌തു അടുത്തതായി എന്റെ രചനകൾ അടങ്ങിയ കഥാ സമാഹാരം മൈഥിലി എന്ന പേരിൽ പ്രസിദ്ധികരിച്ചു രണ്ടാമത്തെ ബുക്ക്‌ ആയി കവിത സമാഹാരം "നിയെന്നെ പ്രണയചെമ്പകം.." മൂന്നാമത്തെ ബുക്ക്‌ "പ്രണയസുഗന്ധികൾ "എന്ന രണ്ടു നോവലും പ്രസിദ്ധികരിച്ചു..

4 Comments

  1. Rema on April 21, 2024 4:31 PM

    Good👌

    Reply
  2. Sunandha Mahesh on February 19, 2024 6:44 PM

    👌👌

    Reply
  3. Murali R on February 11, 2024 8:34 PM

    മികച്ച രചന 😍😍😍

    Reply
    • Uma Narayanan on February 11, 2024 8:58 PM

      താങ്ക്യൂ 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.