Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മറുപടി
കഥ

മറുപടി

By Jees KaitharamFebruary 13, 2024Updated:February 18, 202411 Comments5 Mins Read207 Views
Bookmark Now
Please login to bookmark Close

No account yet? Register

“ദൈവം സ്നേഹമാണ് “

എനിക്ക് എത്രയും സ്നേഹം നിറഞ്ഞ അപ്പച്ചൻ അറിയുന്നതിന്, അപ്പച്ചന് സുഖമാണോ? ജോലിക്ക് പോകുന്നുണ്ടോ? അവിടെ എന്തൊക്കൊയാണ് വിശേഷങ്ങൾ? അപ്പൂപ്പനും അമ്മൂമ്മക്കും ബാക്കി എല്ലാവർക്കും സുഖമല്ലെ? ഇവിടെ നല്ല മഴയാണ്, അമ്മച്ചി പണിക്ക് പോകുന്നുണ്ട്. ഞാനും ചേച്ചിയും സ്കൂളിൽ പോകുന്നുണ്ട്. ഞങ്ങൾ നന്നായി പഠിക്കുന്നുണ്ട്. അവിടെ മഴയുണ്ടോ? അപ്പച്ചൻ എന്നാണ് ഞങ്ങളെ കാണാൻ വരുന്നത്? ഇനി എന്താണ് എഴുതേണ്ടത് എന്ന് വർക്കി ആലോചിച്ച് നോക്കി അവന് ഒന്നും ഓർമ കിട്ടിയില്ല… മണ്ണെണ്ണ വിളക്ക് നീക്കി വച്ച് അവൻ ചേച്ചിയെ നോക്കി അവൾ നല്ല ഉറക്കത്തിലാണ്. 

അവൻ വിളക്കും ഇൻലന്റും വച്ചെഴുതാനുള്ള മാസികയും കയ്യിലെടുത്ത് എഴുന്നേറ്റ് പടിയിറങ്ങി വരാന്തയിലെത്തി അവിടെ ചാക്കിൽ റേഷനരി കുടഞ്ഞിട്ട് അൽപ്പാൽപ്പമായി പേറ്റി താവലും കല്ലും വേർതിരിക്കുന്ന അമ്മച്ചിയുടെ മുന്നിലെത്തി
” അമ്മാ ഇനി എന്താ എഴുതേണ്ടെ?”
” നീ എന്താ എഴുതിയെ?” മോളി അരിയിൽ നിന്ന് കയ്യെടുത്ത് ചോദിച്ചു
വർക്കി വിളക്ക് ഉയർത്തി പിടിച്ച് കയ്യിലിരുന്ന കത്ത് വായിച്ച് കേൾപ്പിച്ചു.

“ഉം… മതി… മറുപടി അയക്കാൻ കൂടി എഴുത്… “
വർക്കി വിളക്ക് അരഭിത്തിയിൽ വച്ച് എഴുത്ത് തുടർന്നു. അക്ഷരങ്ങൾ പെറുക്കി പെറുക്കി ശ്രദ്ധയോടെ കത്ത് എഴുതുന്ന മകനെ നോക്കി ചെയ്തോണ്ടിരുന്ന ജോലി മറന്ന് മോളി ഇരുന്നു…

“പാവം കുട്ടി എന്നെങ്കിലും മറുപടി കിട്ടുമെന്ന് കരുതി എഴുതാണ്.  രണ്ട് വരി എഴുതിയിട്ടാൽ എന്താ?”

അവൾക്കയാളോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി പിന്നെ ദീർഘ നിശ്വാസമയച്ച് മുറത്തിലെ അരിയിലേക്ക് കയ്യോടിച്ചു. 

ദിവസവും അപ്പച്ചന്റെ കത്ത് വരുന്നത് നോക്കിയിരിക്കാറുണ്ട്… ഈ കത്തിനെങ്കിലും മറുപടി പ്രതീക്ഷിച്ച് കൊണ്ട് നിർത്തുന്നു.
അപ്പച്ചന് നൂറ് ഉമ്മകൾ.
സ്നേഹത്തോടെ വർഗ്ഗീസ്

“അമ്മേ എഴുതി കഴിഞ്ഞ് “
” ഉം കലത്തില് ചോറും വറ്റ് ഇണ്ടാവും… ഒട്ടിക്ക് “
വർക്കി വിളക്കെടുത്ത് അടുക്കളയിലേക്ക് പോയി
” ടാ… കലത്തിലേക്ക് വെളക്ക് ചരിക്കല്ലെ മണ്ണെണ്ണ വീഴും… “. പുറകിൽ നിന്ന് മോളി വിളിച്ചു പറഞ്ഞു… വർക്കി മൺകലത്തിൽ നിന്ന് കൈ നിറയെ വറ്റുമായി വന്നപ്പോൾ മോളി അവനെ ശകാരിച്ചു, “ടാ രണ്ട് വറ്റ് മതിയാരുന്നല്ലോ ഇതൊരാൾക്ക് തിന്നാനുള്ളത് ഉണ്ടല്ലോ?”
“ഇനി അത് തിരിച്ചിടാൻ നിക്കണ്ട ചോറ് ചീത്തയാവും “
അവൻ വറ്റ് തിരികെയിടാൻ പോയപ്പോൾ മോളി വിലക്കി… വറ്റു ഞവടി തേച്ചപ്പോൾ അരഭിത്തിയിലെ മണ്ണ് കയ്യിലും ഇൻലന്റിന്റെ പുറത്തുമായത് അവൻ ട്രൗസറിൽ തുടച്ചു… ” ടാ അവിടെ ഇവിടെയൊക്കെ തേച്ചു വച്ചോ രാത്രി പാറ്റ നക്കും നോക്കിക്കോ” തുപ്പൽ ചേർത്ത് ഇൻലന്റിന്റെ അറ്റം അമർത്തി ഒട്ടിച്ച വർക്കി വിളറിയ ചിരി ചിരിച്ചു. പിന്നെ ട്രൗസറിന്റെ മൂട് തട്ടി കളഞ്ഞു…

“അമ്മേ അഡ്രസ് എഴുതേണ്ടെ?”
” നിനക്കറിയില്ലെ?
” അറിയാം ഞാം പറയട്ടെ “
” ഉം… ” ചേറ്റി, കല്ല് പെറുക്കി കളഞ്ഞ അരി തിരികെ ബിസ്ക്കറ്റ് ടിന്നിലേക്ക് ചൊരിഞ്ഞ് മോളി മൂളി.
” ആന്റണി കെ എം
കാട്ടു പറമ്പിൽ വീട്
ബാക്കി എന്താ അമ്മേ?
വർക്കി മുഖമുയർത്തി
“തിരുനക്കര പോസ്റ്റ്, കോട്ടയം “
” തി… രു… ന… ക്ക… ര… പോ… സ്റ്റ്, കോ… ട്ട… യം… ” മതിയോ… എഴുതി തീർത്ത് വർക്കി വീണ്ടും മോളിയെ നോക്കി
” മതി… ” മോളി താവലും നെല്ലും സഞ്ചിയിലേക്ക് ചൊരിഞ്ഞിട്ട് എഴുന്നേറ്റു… 

ഒട്ടിച്ച കത്ത് തിരിച്ചും മറച്ചും നോക്കി പിന്നെ പുറകിലായി തന്റെ പേരെഴുതി… “വർഗ്ഗീസ് കെ എ, കാട്ടു പറമ്പിൽ വീട്, ചെമ്പോത്തറ വയൽ, മേപ്പാടി പോസ്റ്റ്, S. വയനാട്, 673577 ” അതവന് കാണാപാഠമാണ്… ഈ S. വയനാട് എന്താണന്ന് അവന് ചേച്ചി പറഞ്ഞു കൊടുത്തിട്ടുണ്ട് S എന്ന് വച്ചാൽ തെക്കാണ് പോലും. അഡ്രസ് എഴുതി തീർത്ത കത്ത് തുടച്ച് വൃത്തിയാക്കി പതിവു പോലെ കൈ മൂട്ടിൽ തുടച്ച് അവൻ കത്ത് മാസികക്കുള്ളിലേക്ക് തിരുകി. പിന്നെ എന്തോ ആലോചിച്ച് അവിടെ നിന്നെടുത്ത് വിളക്കും കയ്യിലേന്തി അകത്തേക്ക് പോയി.. സ്കൂളിൽ കൊണ്ടുപോകുന്ന പ്ളാസ്റ്റിക് മെടഞ്ഞ കൊട്ടയെടുത്ത് വന്നു.

അമ്മ മേപ്പാടി വീട്ടിൽ നിന്നും കൊണ്ടുവന്നതാണ് ഓറഞ്ച് നിറത്തിൽ പൂക്കൾ മെടഞ്ഞ കൊട്ട… അവന് ഒട്ടും ഇഷ്ടമല്ല അത്, കാരണം സ്കൂളിൽ അവന്റെ ചേച്ചിക്കും പിന്നെ പപ്പട ചെട്ടികളുടെ വീട്ടിൽ നിന്ന് വരുന്ന ഒരു ചേച്ചിക്കും മാത്രമെ അങ്ങനത്തെ കൊട്ട ഉണ്ടായിരുന്നുള്ളു. തോളത്ത് തൂക്കിയാൽ അര ഭാഗം മറഞ്ഞ് വീർത്തിരിക്കുന്ന അതിനെ ഇഷ്ടപെടാൻ അവന് ഒരിക്കലും കഴിഞ്ഞില്ല.

അവന്റെ ക്ളാസിലെ റാസിക്കിനും അനീഷിനും ബബിതക്കും അലുമിനിയത്തിന്റെ പെട്ടിയും ബാക്കി കുറെ പേർക്ക് തോളിൽ തൂക്കണ ബാഗുമുണ്ട്. ചിലർ പുസ്തകം ഇലാസ്റ്റിക് ഇട്ട് കൊണ്ടുവരും. ജോജുവിന്റെ കയ്യിൽ റബറിന്റെ ഒരു ബാന്റ് ഉണ്ട് പുസ്തകത്തിന്റെ മോളിൽ അതിട്ട് അവൻ ശക്തിയായ് വലിച്ചു വിട്ട് ശബ്ദം കേൾപ്പിക്കും… നല്ല രസമാണ്… കൊട്ട ഇഷ്ടമല്ലങ്കിലും അവന്റെ പുസ്തകമെല്ലാം കൊട്ടക്ക കത്ത് തന്നെ വയ്ക്കും എന്താന്ന് വച്ചാൽ അവൻ കൊട്ട തോളത്ത് തൂക്കാറില്ല. അവന്റെ പുസ്തകങ്ങളെല്ലാം നിറച്ച് ചേച്ചിയാണ് സ്കൂളിൽ എത്തിക്കുന്നത്. ഭാരം കൊണ്ട് തോള് വേദനിക്കുമ്പോൾ അവനെ അവൾ സഹായത്തിന് വിളിക്കും. ഹൈസ്ക്കൂൾ കേറ്റം കഴിഞ്ഞാണങ്കിൽ വർക്കി കേൾക്കാത്ത പോലെ പോവും ടൗണിൽ കൂടി കൊട്ടയുടെ വള്ളിയും തൂക്കി നടക്കാൻ അവന് കുറച്ചിലാണ്. തൂക്ക് പാത്രവും കയ്യിലിട്ട് ആട്ടി കാഴ്ചയും കണ്ട് അവൻ നടക്കും. വിയർത്ത് കുളിച്ച് കൊട്ടയുമായി ലാലി പിറകെയും. 

വർക്കി കൊട്ടയിൽ നിന്ന് കേരളാ പാഠാവലി എടുത്ത് കത്ത് ഉള്ളിൽ വച്ചു. നാളെ സ്കൂളിൽ പോകുമ്പോ പോസ്റ്റ് ചെയ്യണം അവൻ മനസ്സിൽ ഉറപ്പിച്ചു.

“അമ്മേ ഞാൻ കിടക്കട്ടെ “, വർക്കി വിളിച്ച് ചോദിച്ച് കട്ടിലിലേക്ക് ചാഞ്ഞു.

“ടാ കാല് ചാക്കിൽ നന്നായി തുടച്ചിട്ട് കിടക്ക് മണ്ണുണ്ടാവും ” മോളി വിളിച്ചു പറഞ്ഞു.

ചാണകം മെഴുകിയ തറയിൽ അവിടെയിവിടെയായി ചെല്ലി കുത്തി മണ്ണ് പുറത്ത് വരും. വർക്കി എഴുന്നേറ്റ് കാൽ നിലത്ത് വിരിച്ച ചാക്കിൽ ഉരച്ചു പിന്നെ കാല് ആട്ടി താളത്തിൽ രണ്ട് തവണ കൂട്ടിയിടിച്ചു. ” ഹൗ ” കണങ്കാൽ കൂട്ടിമുട്ടിയപ്പോൾ അവന് വേദനിച്ചു… കാല് തിരുമ്മി കൊണ്ട് അവൻ കട്ടിലിൽ ചുരുണ്ട് കൂടി. 

നീല ജീപ്പിന്റെ മുൻ സീറ്റിൽ വർക്കി ഇരുന്നു. ജീപ്പ് ഒരു നഗരത്തിലൂടെ കുതിച്ച് പാഞ്ഞു കൊണ്ടിരിക്കുന്നു. കയ്യിൽ സിനിമയിലെ ക്യാപ്റ്റൻ രാജുവിന്റെ കയ്യിൽ കണ്ട വടിയുണ്ട്, കാക്കി കുപ്പായത്തിൽ നിറയെ നക്ഷത്രങ്ങൾ. കൊമ്പൻ മീശ… ” ഡ്രൈവർ വണ്ടി നിർത്തൂ… ” വർക്കി അലറി.

നിർത്തിയ ഉടനെ അവൻ ചാടിയിറങ്ങി മുന്നിൽ കണ്ട കെട്ടിടത്തിലേക്ക് ഓടിക്കയറി. പടികൾ കടന്ന് ഒരു വാതിലിൽ അവൻ മുട്ടി വിളിച്ചു. വാതിൽ തുറക്കപ്പെട്ടു മുന്നിൽ വന്ന് നിന്ന ആജാനബാഹുവിനെ കോളറിൽ പിടിച്ച് അവൻ താഴേക്ക് നടത്തി.

“സാർ എന്നെ എന്തിനാണ് പിടിച്ചോണ്ട് പോവുന്നത്? ” എന്നയാൾ വിലപിച്ചു. ജീപ്പിൽ കയറ്റുന്നതിന് മുൻപ് വർക്കി അയാളോട് പറഞ്ഞു.

” ഞാനാരാണന്ന് മനസിലായോ? ഞാനാ നിങ്ങളുടെ മകൻ വർഗ്ഗീസ് ! “, അത്ഭുതം കൊണ്ട് കണ്ണുകൾ നിറഞ്ഞ അയാളെ അവൻ കെട്ടിപ്പിടിച്ചു… 

ഉറക്കത്തിൽ സ്വപ്നം കണ്ട് പുഞ്ചിരിക്കുന്ന വർക്കിയെ മോളി പുതപ്പുകൊണ്ട് മൂടി. പിന്നെ വിളക്കൂതി കട്ടിലിന്റെ അടിയിലേക്ക് വച്ചു. പിന്നെ കൂട്ടി തയ്ച്ച പുതപ്പിന്റെ അറ്റം തന്റെ കാലുകളിലേക്ക് വലിച്ചിട്ട് അവളും കിടന്നു. പലക വാതിലിന്റെ ഇടയിലൂടെ അരിച്ചു വരുന്ന തണുത്ത കാറ്റ് അവളുടെ കണ്ണുകളെ തഴുകി ഒരു കൈ കൊണ്ട് വർക്കിയെ ചുറ്റിപിടിച്ച് അവളും ഉറക്കത്തിലേക്ക് വഴുതി വീണു. 

“രവിയേട്ടാ ” കനാൽ കടന്ന് ഡാമിന്റെ മുകളിലൂടെ കാലൻ കുടയും ചൂടി അക്കരക്ക് പോകുന്ന പോസ്റ്റ്മാനെ വർക്കി വിളിച്ചു. അയാൾ തിരിഞ്ഞു നിന്നു, അവൻ ഒതുക്കുകൾ ഓടിയിറങ്ങി അയാൾക്കരികിലെത്തി ഡാമിന്റെ മുകളിലൂടെയുള്ള അവന്റെ ഓട്ടം കണ്ട് അയാൾ ശാസിച്ചു “മോനെ പതുക്കെ… ” അയാളുടെ മുന്നിൽ അവൻ നിന്ന് കിതച്ചു.

“ഞാം… ഓടി വരുവാരുന്നു. കുറെ വിളിച്ചു രവിയേട്ടൻ കേട്ടില്ല”

എന്തിനാണന്ന ഭാവത്തിൽ അയാൾ വർക്കിയെ നോക്കി.
“അതേയ്.. കത്തുണ്ടോ? “
“ഇല്ല… ഞാൻ നോക്കിയതാണല്ലോ “
” രവിയേട്ടൻ ശരിക്ക് നോക്ക്. “
” ഇല്ല മോനെ… കഴിഞ്ഞാഴ്ച്ച മോന്റെ മാമന് ഉണ്ടായ കത്ത് ഞാൻ തന്നില്ലെ?”
” ചിലപ്പോ മറന്ന് പോയതാവും രവിയേട്ടൻ ഒന്ന് കൂടെ നോക്ക്”
രവി ആകാംക്ഷ നിറഞ്ഞ കുഞ്ഞുമുഖത്തേക്ക് വിഷമത്തോടെ നോക്കി കാലൻ കുട ചുരുക്കി ഷർട്ടിന്റെ കോളറിൽ തൂക്കി, പിന്നെ കയ്യിലിരുന്ന കെട്ട് തുറന്ന് കത്തുകൾ മറിച്ച് നോക്കി.

“ഇല്ല മോനെ.. “, അയാൾ മുഖമുയർത്തി പറഞ്ഞു.

നിരാശ കലർന്ന മുഖത്ത് ചിരി വരുത്തി കൊണ്ട് വർക്കി ” ചിലപ്പോ അയച്ചത് വൈകിയാവും ,നാളെ ചിലപ്പോ വരും രവിയേട്ടൻ നോക്കണെ… “
“ഉം “രവി തല കുലുക്കി…
” എന്നാ ഞാൻ പോട്ടെ”, വർക്കി പോവാനായി തിരിഞ്ഞു.

” മോനിന്ന് സ്കൂളില്ലെ?”
“അതിനിന്ന് ശനിയാഴ്ചയല്ലെ? “
” ഓ ഞാനതോർത്തില്ല… “
“അതേയ് നാളെ കത്ത് വരാണങ്കിൽ വെല്യമ്മച്ചീന്റെ കയ്യിൽ കൊടുക്കണെ… ” നടക്കാൻ തുടങ്ങിയ രവിയെ വർക്കി ഓർമിപ്പിച്ചു.
“നാളെ ഞായറാഴ്ചയല്ലെ ഇനി തിങ്കളാഴ്ച നോക്കാം… “
” ഞാൻ മറന്നു പോയി ” വർക്കി ഇളഭ്യനായി.
“പിന്നെ രവിയേട്ടാ… “
“ഉം “…
രവി തെല്ലു നീരസത്തോടെ തിരിഞ്ഞു നിന്നു…
“തിങ്കളാഴ്ച വരുമ്പോ ഒരില്ലന്റ് കൊണ്ടുവരോ? ഇനി ഞാനയച്ച കത്ത് അപ്പച്ചന് കിട്ടിയിട്ടില്ലങ്കിലോ? ”

രവി വിയർത്തൊഴുകി തുടങ്ങിയ വർക്കിയുടെ മുഖത്തേക്ക് നോക്കി, കത്ത് എഴുതിയ അഡ്രസിൽ കിട്ടാതെ വന്നാൽ മടങ്ങിവരുമെന്ന് അയാൾ അവനോട് പറഞ്ഞില്ല പകരം
“ഉം… കൊണ്ടു വരാം ” എന്ന് പറഞ്ഞ് അവന്റെ തോളത്ത് മൃദുവായി തട്ടി കോളറിൽ തൂക്കിയ കുടയെടുത്ത് ചൂടി നടന്നകന്നു. ഇടക്കയാൾ തിരിഞ്ഞു നോക്കി. അവിടെ ഡാമിന്റെ കരയിൽ വർക്കി നോക്കി നിൽപ്പുണ്ടായിരുന്നു ഒരിക്കലും വരാത്ത മറുപടി കത്തും കാത്തെന്നപോലെ…


ജീസ് കൈതാരം

Post Views: 28
3
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

11 Comments

  1. Shreeja R on March 28, 2025 7:21 PM

    👌👌

    Reply
  2. Sunandha Mahesh on March 22, 2025 2:01 PM

    പാവം

    Reply
  3. Sabira latheefi on February 17, 2024 12:41 PM

    😥😥

    Reply
    • Joyce on February 13, 2025 5:01 AM

      മനസ്സിൽ തട്ടിയ എഴുത്ത്.👍

      Reply
      • Suma Jayamohan on March 23, 2025 10:14 AM

        ആ കുഞ്ഞു മനസ് എത്ര വേദനിക്കുന്നുണ്ടാവും അല്ലേ?
        ❤️🌹👌

        Reply
  4. Aswathy Joy Arakkal on February 14, 2024 5:02 AM

    നോവ്

    Reply
    • Jees Kaitharam on February 14, 2024 5:40 AM

      🥰

      Reply
  5. Divya Sreekumar on February 13, 2024 5:00 PM

    നന്നായിട്ടുണ്ട് 👌👌❤️

    Reply
    • Jees Kaitharam on February 14, 2024 5:41 AM

      Thanks

      Reply
  6. Smitha on February 13, 2024 11:56 AM

    👌

    Reply
    • Jees Kaitharam on February 13, 2024 12:30 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.