നീ ഒരിക്കൽ കൂടി എനിക്ക് വേണ്ടി പുനർജ്ജനിക്കണം…
ഈറൻ രാത്രിയിൽ ആകാശത്തേക്ക് നോക്കി നിൽക്കുന്ന നിന്നെ എനിക്ക് പിറകിൽ കൂടി വന്ന് കെട്ടിപിടിക്കണം…
എന്റെ ഹൃദയം നിന്റെ ശരീരത്തിൽ താളം പിടിക്കണം…
നിന്റെ ചുണ്ടുകൾ എന്റെ നെറ്റിമേൽ സിന്ദൂരം ചാർത്തണം…
നിന്റെ രണ്ടു കൈകൾക്കുള്ളിൽ എന്റെ മുഖം നിന്റെ ശ്വാസത്തിന്റെ ചൂടറിയണം…
എന്റെ സ്നേഹം കണ്ണുനീർതുള്ളിയായ് ഒഴുകുമ്പോൾ ആ സ്നേഹനീര് നിന്റെ ചുണ്ടുകളെ തണുപ്പിക്കണം…
നിന്റെ അടഞ്ഞ കൺപോളകളിൽ എനിക്ക് ചുണ്ടുകൾ കൊണ്ട് ഹൃദയം വരയ്ക്കണം…
ഒരു കാറ്റിനു പോലും കടക്കാനാവാത്ത പോലെ നമുക്ക് മുറുകെ മുറുകെ കെട്ടിപിടിക്കണം…
നാം ഒരുമിച്ച് ഈ പ്രപഞ്ചത്തിൽ ലയിച്ചില്ലാതാവണം…