കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം രാവിലെ ആലപ്പുഴ ബീച്ചിൽ ഗസ്റ്റിനെ ഇറക്കീട്ട് ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചുറ്റിനും നോക്കിയപ്പോൾ ഒരു ഹോട്ടലും തുറന്നിട്ടില്ല…🥹
അല്പം മുന്നോട്ട് പോയി നോക്കിയപ്പോ ഒരു ഹോട്ടലിൽ നിറയെ ആൾക്കാർ ഇരുന്ന് കഴിക്കുന്നു. സന്തോഷമായി 😍..
അവിടെ ഒരു ബസ്സിന് സൈഡിലായി വണ്ടി ഒതുക്കിയിട്ടിട്ട് ഭക്ഷണം കഴിക്കാൻ കയറി.
കൈകഴുകി ഇരുന്നപ്പോ എല്ലാവരും കഴിപ്പ് നിർത്തി എന്നെ തന്നെ നോക്കുന്നു. 🙄🙄
ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു. സപ്ലെയർ എന്നെ നോക്കാതെ പെൺകുട്ടികൾ കൂടിയിരിക്കുന്നിടത്ത് മാത്രം അപ്പവും കറിയും വിളമ്പുന്നു… 😡😡
ഞാൻ അല്പം ഉറക്കെ, “ചേട്ടാ.. ഇവിടെ ഒന്ന് വരണേ..”
അങ്ങേര് വന്നു.
എന്നെ നോക്കി… ചിരിച്ചു.
എന്നിട്ട് പറഞ്ഞു.
“മോനേ അപ്പവും കിഴങ്ങു കറിയും മാത്രേയുള്ളൂ. മതിയോ?”
ഞാൻ : എന്തെങ്കിലും താ… ഒരു ചായയും കൂടി…
പുള്ളി വിളമ്പിയ അപ്പം കഴിച്ചു കൊണ്ടിരിക്കുന്ന എന്നോട്
സപ്ല :: ചായ ആ കെറ്റിലിൽ നിന്നെടുത്തോ…
ഞാൻ :☹️☹️
സപ്ല : ഈ ഹോട്ടൽ വൈകുന്നേരമെ തുറക്കൂ. ഞങ്ങൾ ടൂർ വന്നവരാണ്. ഞങ്ങൾ കൊണ്ടു വന്ന ഫുഡ്ഡാണിത്..
ഞാൻ : 😣 അപ്പം തൊണ്ടയിൽ കുടുങ്ങിയ അവസ്ഥയിൽ… 🙄🥹
അടുത്തിരുന്ന ആൾ : കഴിച്ചോ മോനേ കുഴപ്പമില്ല. 😁
രണ്ടപ്പം തിന്നെന്ന് വരുത്തി… അവിടെ നിന്ന് പുറത്തേക്ക്…
നടന്നിട്ടും തീരാത്ത ഹോട്ടൽ… പെൺകുട്ടികളുടെ ചിരി… ഫ്രീക്കന്മാരുടെ നോട്ടം….
ഇത് പോലെ ജീവിതത്തിൽ പ്ലിങ്ങിയിട്ടില്ല.
Thasmeer