എനിക്ക് മാത്രമെന്താ ഇങ്ങനെ?
മണിക്കൂറുകൾ ക്യൂ നിന്ന് അടുത്തെത്തുമ്പോഴേക്കും
സാധനം തീർന്ന് പോകും..
കുട കൊണ്ട് പോയാൽ മഴ പെയ്യില്ല..
കൊണ്ട് പോകാത്ത അന്ന് തകർത്ത് പെയ്ത് പെരുമഴ.
സ്റ്റേഷനിൽ നേരെത്തെ ചെന്നിരുന്നാൽ
ട്രെയിൻ ലേറ്റ്..
താമസിച്ചു പോയാൽ
അന്ന് വണ്ടി നേരത്തെ പോകും!
എല്ലാവർക്കും വേണ്ടപ്പോൾ ഞാൻ ഉണ്ടാകും.
എനിക്ക് വേണ്ടപ്പോ ആരുമില്ല.
തനിച്ചിരിക്കുമ്പോൾ ആരുമുണ്ടാവില്ല..
ഒറ്റയ്ക്ക് ആകുമ്പോൾ
ഒരു മനുഷ്യര്‍ പോലുമില്ല..
സ്നേഹം..സമയം..പരിഗണന
എല്ലാം തോന്നിയ പോലെ
തോന്ന്യ വഴിക്ക് പോയി.
മോങ്ങനിരുന്ന നായുടെ
തലയിൽ തേങ്ങ വീഴുംപോലെ
ഒരു ജീവിതം!