Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചിതറിയ ഓർമ്മകൾ
അനുഭവം

ചിതറിയ ഓർമ്മകൾ

By Jayasree JohnFebruary 22, 2024Updated:June 6, 20258 Comments7 Mins Read130 Views
Bookmark Now
Please login to bookmark Close

No account yet? Register

കേവലം അവ്യക്തമായ ഒരു കൂട്ടം ഓർമ്മകളാണിത്. അവ്യക്തമെന്നു പറയുന്നത് ശരിയാണോയെന്നറിയില്ല.. കാരണം ഇതിൽ പറയുന്ന കാര്യങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ചില നിമിഷങ്ങളിലെങ്കിലും ഞാനവിടെ ഫിസിക്കലി പ്രസന്റ് ആയിരുന്നു എന്ന് മാത്രമേ പറയാൻ സാധിക്കുന്നുള്ളൂ.. ഇപ്പോൾ തിരിഞ്ഞാലോചിക്കുമ്പോൾ പലതിനും വ്യക്തതയില്ല. ഒരുപക്ഷേ മനസ്സ് ശൂന്യമായ ഒരവസ്ഥ ആയിരുന്നിരിക്കാം, അല്ലെങ്കിൽ ആ സമയത്തെക്കുറിച്ചാലോചിക്കാൻ എന്റെ മനസ്സ് ഇഷ്ടപ്പെടുന്നില്ല. തന്മൂലം ചില ഭാഗങ്ങൾ ഒന്നും എനിക്ക് ഓർത്തെടുക്കാൻ സാധിക്കാത്തതുമാവാം.

2011 ഫെബ്രുവരി 22. അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. രാവിലെ ഏകദേശം ഒൻപതു മണിയോടുകൂടി എന്റെ മോൾക്ക് ഭക്ഷണവും കൊടുത്ത ശേഷം ഞാൻ അവളോടൊപ്പം നിലത്തിരുന്നു കളിക്കുമ്പോഴാണ് ആ ഫോൺ കാൾ വന്നത്.. എന്റെ അനിയൻ (ചിറ്റപ്പൻറെ മകൻ) ആണ് വിളിച്ചത്. പൊതുവേ അവൻ ആ സമയത്ത് വിളിക്കാറില്ല എന്നത് കൊണ്ടും അച്ചച്ച വീട്ടിൽ വച്ച് തനിച്ചാണ് എനിക്ക് അറിയാവുന്നതുകൊണ്ടും വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണ് ഞാൻ ഫോൺ എടുത്തത് തന്നെ.

ഫോൺ കോളുകളെ പേടിക്കുന്ന ഒരു അവസ്ഥ എനിക്ക് എന്നുമുണ്ട്. വർഷങ്ങൾക്ക് മുൻപ്, അച്ചച്ചായ്ക്ക് ആദ്യത്തെ ഹാർട്ട് അറ്റാക്ക് വന്ന സമയത്തും അതിനു ശേഷം ഞാൻ ഹോസ്റ്റലുകളിൽ ആയിരുന്ന കാലത്തും, സാധാരണ സമയത്തല്ലാതെ വരുന്ന ഫോൺ കോളുകളെ ഞാൻ എന്നും പേടിച്ചിരുന്നു. ഇതിപ്പോൾ, തലേ ദിവസം രാത്രി ഞാൻ അച്ചച്ചായോട് സംസാരിച്ചിരുന്നു. അമ്മ വീട്ടിലില്ലാത്തതിനാൽ (അനിയത്തിക്കു ആദ്യ കുഞ്ഞ് ജനിച്ച സമയമായിരുന്നതിനാൽ, അവളുടെ കൂടെ നില്ക്കാൻ അമ്മ മൂന്നുമാസത്തേക്ക് അമേരിക്കയിലേക്ക് പോയിരിക്കുകയായിരുന്നു), ഞാൻ ദിവസവും 2-3 തവണയെങ്കിലും ആ ദിവസങ്ങളിൽ അച്ചച്ചായെ വിളിക്കാറുണ്ടായിരുന്നു. അമ്മ പോയതിനു ശേഷം ഒരു മാസത്തോളം ഞാനും മോളും വീട്ടിലുണ്ടായിരുന്നു. മൂന്നാഴ്ച മുൻപാണ് ഞങ്ങൾ തിരിച്ച് പോന്നത്. ഒരു ക്യാമ്പിനായി വടക്കൻ കേരളത്തിലേക്ക് പോവാൻ ഉള്ള പ്ലാനിലായിരുന്നു അച്ചച്ചാ. അതാണ് ഞാൻ ബാംഗ്ലൂരിലേക്ക് പോരാനുണ്ടായ ഒരു കാരണം. പക്ഷെ, എന്തോ കാരണം കൊണ്ട് ആ ക്യാമ്പ് നടന്നില്ല. ഒരാഴ്ച കൂടി കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു പോകാൻ ഇരിക്കുകയായിരുന്നു ഞാൻ. തലേ ദിവസം സംസാരിച്ചപ്പോൾ, അന്ന് മുഴുവൻ ജോലിക്കാരുടെ കൂടെ റബർ ഷീറ്റ് കഴുകുന്ന പണിയിലാരുന്നു എന്നും വല്ലാതെ ക്ഷീണിച്ചു എന്ന് പറഞ്ഞിരുന്നു. എന്തിനാ ഇത്രയും ജോലി ചെയ്യാൻ പോയത്, ജോലിക്കാർ ചെയ്യില്ലേ എന്ന് പറഞ്ഞു ഞാനും, അത് മുഴുവൻ ഇന്ന് കൊണ്ട് തീർക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു അച്ചച്ചായും അൽപനേരം തർക്കിച്ചു. പതിവുപോലെ, ഇങ്ങനെയുള്ള കാര്യങ്ങളിൽ അച്ചച്ചായോട് വാദിച്ചു ജയിക്കാൻ കഴിയില്ല എന്നുള്ളതിനാൽ ഞാൻ, കൂട്ട് കിടക്കാൻ ചിറ്റപ്പന്റെ മോൻ വന്നില്ലേ എന്ന് ചോദിച്ചു. പകൽ മുഴുവൻ ഇവിടെ ഉണ്ടായിരുന്നതിനാൽ രാത്രി വീട്ടിലേക്ക് പൊയ്ക്കൊള്ളാൻ അവനോടു പറഞ്ഞു എന്നും അച്ചച്ചാ പറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ ഒരു മീറ്റിങ്ങിനിന്നായി പോകുമെന്നും അതിനാൽ രാവിലെ സമയമുണ്ടാകില്ല, അവിടെ ചെന്ന ശേഷം വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചു.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഞാൻ ആലോചിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, ഞാൻ അന്ന് വീട്ടിൽ തന്നെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കാതിരിക്കുമായിരുന്നോ? രാത്രിയിൽ രണ്ടു മുറികൾക്കപ്പുറം എന്തെങ്കിലും ശബ്ദം ഞാൻ കേൾക്കുമായിരുന്നോ? എന്നെ ഫോണിൽ വിളിക്കാനെങ്കിലും അച്ചച്ചാ ശ്രമിക്കുമായിരുന്നോ? അതോ ആരോ പറഞ്ഞപോലെ അച്ചച്ചാ പോലും അറിയുന്നതിന് മുൻപേ എല്ലാം കഴിഞ്ഞിരുന്നോ? രണ്ടാമതായി, അന്ന് കൂട്ടുകിടക്കാൻ പോകാൻ അനിയനെ വിളിച്ച് പറയണോ എന്ന് ഒരു തവണകൂടി ആലോചിച്ച ശേഷം, വേണ്ട എന്ന് തീരുമാനിച്ചത് എന്റെ ബുദ്ധിമോശമല്ലേ? ഞാൻ രാത്രിയിൽ വിളിക്കുമ്പോൾ തന്നെ ‘ക്ഷീണമുണ്ട്, ഉറങ്ങാൻ പോകുന്നു’ എന്ന് അച്ചച്ചാ പറഞ്ഞതിനാൽ, ഇനി അവനെ വിളിച്ചു വരുത്തണ്ട എന്ന് ഞാൻ കരുതിയതും തെറ്റായി പോയി.

ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്, അന്ന് ഞാൻ ഫോൺ എടുത്തത് തന്നെ എന്തോ ഒന്ന് സംഭവിച്ചു എന്ന ബോധ്യത്തിലായിരുന്നു. ആദ്യത്തെ റിംഗ് പൂർത്തിയാകുന്നതിനു മുൻപ് തന്നെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. അത് പ്രതീക്ഷിക്കാതിരുന്ന എൻറെ അനിയൻ അടുത്തുനിൽക്കുന്ന ചിറ്റപ്പനോട് എന്താണ് പറയേണ്ടത് എന്ന് ചോദിക്കുന്നതാണ് ഞാൻ കേട്ടത്. എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരാൻ അവളോട് പറയ് എന്ന് പറയുന്ന ചിറ്റപ്പന്റെ ശബ്ദത്തിൽ നിന്ന് തന്നെ എനിക്ക് എല്ലാം മനസ്സിലായി. അവൻ അത് എന്നോട് പറയുമ്പോൾ അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചില്ല എന്നുള്ള ഒരു വിശ്വാസത്തെ മുറുകെ പിടിക്കാൻ വേണ്ടി ഞാൻ ചോദിക്കുന്നുണ്ടായിരുന്നു, ഏത് ഹോസ്പിറ്റലിൽ ആണ്, എന്താണ് ഉണ്ടായത്, ഡോക്ടർ എന്താണ് പറഞ്ഞത്.. എന്നിങ്ങനെയുള്ള ചോദ്യങ്ങൾ.

ഫോൺ വെച്ചതും ഞാൻ അമ്മയെ വിളിച്ചു. അമ്മയോട് എന്താണ് ഞാൻ പറഞ്ഞത് എന്നോർമ്മയില്ല. പക്ഷേ ഞാൻ പറഞ്ഞ, എനിക്ക് പോലും മനസ്സിലാകാത്ത ചില വാക്കുകളിൽ നിന്ന് അമ്മയ്ക്ക് കാര്യങ്ങൾ മനസ്സിലായി. അഞ്ചു മിനിറ്റിനു ശേഷം, അമ്മ നാട്ടിലുള്ള എന്റെ കസിനെ വിളിച്ച ശേഷം എന്നെ തിരിച്ചു വിളിച്ചു പറഞ്ഞു, അച്ചച്ചാ പോയെന്ന്. പിന്നീടുള്ള കുറെ മണിക്കൂറുകൾ എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല. ഞാൻ ടിവി വെച്ചതും അതിൽ അച്ചച്ചായെ കുറിച്ചുള്ള വാർത്തയും വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളും കണ്ടതായി ഒരു മങ്ങിയ ഓർമ്മ ഉണ്ട്. ഓഫീസിൽ നിന്നും പാഞ്ഞെത്തിയ എന്റെ ഭർത്താവ് ടിവി ഓഫ് ചെയ്തതും നാട്ടിലേക്ക് ഉടനെ തന്നെ പോണം എന്ന് പറഞ്ഞതും ഓർക്കുന്നു. ഒന്നും അറിയാതെ നിന്ന എന്റെ ഒന്നര വയസ്സുകാരിയെ കെട്ടിപ്പിടിച്ച് സാരമില്ല, ഒന്നുമില്ല ഒന്നുമില്ല എന്ന് ആവർത്തിച്ച് ഞാൻ പറഞ്ഞത് ഓർക്കുന്നു. അത് അവളോടായിരുന്നില്ല, എന്നോട് തന്നെയായിരുന്നു. എയർപോർട്ടിൽ എന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്ന അനിയനോട് സംസാരിച്ചതിനെ പറ്റിയോ, അതിനിടയിൽ എന്നെ ആശ്വസിപ്പിച്ചു കൊണ്ടും വിവരം അന്വേഷിച്ചു കൊണ്ടുവന്ന ഫോൺകോളുകളെക്കുറിച്ചോ ഓർത്തെടുക്കാൻ ആവുന്നില്ല.

ഞങ്ങൾ നേരെ പോയത് വീടിനടുത്ത് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് ആണ്. അപ്പോഴേക്കും അച്ചച്ചായെ അങ്ങോട്ട് മാറ്റിയിരുന്നു. അവിടെ ചെന്നപ്പോൾ രാത്രി ആയതിനാലും എപ്പോഴും സന്ദർശകരെ അനുവദിച്ചാൽ അത് മോർച്ചറിയുടെ കൂളിംഗ് സിസ്റ്റത്തെ ബാധിക്കുമെന്നതിനാലും അവർ കാണാൻ അനുവദിക്കില്ല എന്നായി. കാണാതെ വയ്യ എന്ന് തീരുമാനിച്ച് ഞാൻ ആശുപത്രിയുടെ നടകളിൽ ഇരുന്നു. മോർച്ചറിയുടെ ഇൻചാർജ് ആയിരുന്നു സിസ്റ്ററെ വിളിച്ച് അനിയൻ ഫോൺ എനിക്ക് തന്നു. അവരോട് ഞാൻ എന്താണ് പറഞ്ഞത് എന്ന് എനിക്കറിയില്ല. പക്ഷേ, ഉടൻ തന്നെ സമ്മതിച്ചു കാണാൻ. മോർച്ചറിക്കുള്ളിൽ, എന്റെ ഇടതു വശത്തു നിന്നും എന്റെ മുന്നിലേക്ക് അവർ ട്രോളി വലിച്ചു നീട്ടി. കണ്ണടച്ച് അച്ചച്ചാ ശാന്തമായി കിടക്കുന്നു. ഉറങ്ങുമ്പോഴും പുസ്തകം വായിക്കുമ്പോഴും മാത്രം ശാന്തമായി ഇരിക്കാറുണ്ടായിരുന്ന അച്ചച്ചാ എന്താണ് ഇങ്ങനെ കിടക്കുന്നത് എന്നാണ് എൻ്റെ മനസ്സിൽ ആദ്യം വന്ന ചിന്ത. കൈയിലും മുഖത്തും തൊട്ടപ്പോൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു തണുപ്പ്. അന്തരീക്ഷം എന്ന വാക്കിന്റെ യഥാർത്ഥ അര്‍ത്ഥം എനിക്ക് മനസ്സിലായത് ആ മോർച്ചറിയുടെ ഉള്ളിൽ വച്ചായിരുന്നു. ഏറ്റവും കഠിനമായ വേദനയുടെ, നിസ്സഹയതയുടെ മരവിച്ച അന്തരീക്ഷം.

ഞാൻ വീട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ എവിടെയാ അടക്കണം എങ്ങനെ അടക്കണം.. പള്ളിയിൽ അടക്കണോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഒരു വലിയ ചർച്ച നടന്നിരുന്നു. പക്ഷേ എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കു മുമ്പ് ആദ്യത്തെ അറ്റാക്ക് വന്നപ്പോൾ തന്നെ, താൻ മരിച്ചാൽ പള്ളിയിൽ അടക്കരുതെന്നും വീട്ടിൽ എവിടെ അടക്കണമെന്നും കാണിച്ചു തന്നിരുന്നു അച്ചച്ചാ. അതും കഴിഞ്ഞ്, വർഷങ്ങൾക്ക് ശേഷമാണ് അച്ചച്ചാ തന്നെ അവിടെ ഒരു ഇലഞ്ഞിമരം നട്ടുപിടിപ്പിച്ചത്.

വീട്ടിൽ എത്തിയതും ഞാൻ ആവശ്യപ്പെട്ടാൽ പള്ളിയിൽ അടക്കാൻ സമ്മതിച്ചേക്കും എന്ന് അടുത്ത ബന്ധുക്കളിൽ ചിലർ എന്നോട് പറഞ്ഞു. എന്നുമാത്രമല്ല പള്ളിയിൽ അടക്കാതിരുന്നാൽ ഗതികിട്ടാതെ അലയുന്ന ആത്മാവിനെ കുറിച്ച് വിവരിച്ചു. പക്ഷേ അച്ചച്ചായുടെ ആഗ്രഹപ്രകാരം അച്ചച്ചാ പറഞ്ഞ സ്ഥലത്ത് തന്നെ അടക്കണം എന്നുള്ള കാര്യത്തിൽ എനിക്കോ അമ്മയ്‌ക്കോ അനിയത്തിക്കോ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. വിശാസികളായിരുന്ന എന്റെ 2 ചിറ്റപ്പന്മാർ ‘നമ്മുടെ വിശ്വാസത്തിനല്ല, അച്ചച്ചായുടെ ആഗ്രഹത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്’ എന്ന് പറഞ്ഞത് വലിയൊരു ആശ്വാസം ആയിരുന്നു.

മരണശേഷം എന്താണ് സംഭവിക്കുക എന്ന് എനിക്ക് അറിയില്ല. സ്വർഗ്ഗവും നരകവും ആത്മാവും ഒക്കെ യഥാർത്ഥത്തിൽ ഉണ്ടോ എന്നും അറിയില്ല. ഇല്ല എന്ന് തോന്നുന്നു. എന്നാൽ അങ്ങനെ ഉറപ്പിച്ചു പറയാൻ മാത്രമുള്ള അറിവ് എനിക്ക് ഇല്ലതാനും.. പക്ഷേ ഇതൊന്നും ഇല്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഒരാളുടെ മകളാണ് ഞാൻ. ഒരു വാദത്തിനു വേണ്ടി ഇനി അങ്ങനെ ഉണ്ട് എന്നു കരുതട്ടെ. അങ്ങനെയാണെങ്കിൽ എല്ലാവരും പറഞ്ഞു പോലെ അച്ചച്ചായുടെ ആത്മാവ് എങ്ങോട്ടും പോകാതെ ഇവിടെ തന്നെയാണുള്ളത് എങ്കിൽ.. അതാണ് ഏറ്റവും നല്ല കാര്യം എന്നാണ് എനിക്ക് പറയാനുള്ളത്. ഏത് സ്വർഗ്ഗത്തിൽ കിട്ടുന്നതിനേക്കാളും കൂടുതൽ സന്തോഷം അച്ചച്ചാ തന്നെ നട്ടുവളർത്തിയ ചെടികളും മരങ്ങളും ഉള്ള ഈ മുറ്റത്തും പറമ്പിലും, പുസ്തകങ്ങൾ നിറഞ്ഞ ഈ വീടിനുള്ളിലും ചിലവഴിക്കുന്നതാവും. അക്കാര്യത്തിൽ എനിക്ക് അശ്ശേഷം സംശയമില്ല.

പിന്നീടുള്ള രണ്ട് ദിവസങ്ങൾ ഞാൻ എങ്ങനെയാണ് തള്ളിനീക്കിയത് എന്ന് എനിക്ക് തന്നെ അറിയില്ല. ചിലപ്പോഴെല്ലാം സമയം പെട്ടെന്ന് പോയ പോലെയും എന്നാൽ മറ്റു ചിലപ്പോൾ ഒരു നിമിഷം പോലും മുന്നോട്ടു പോകാത്ത വിധം ഈ ലോകം തന്നെ നിശ്ചലമായി നിൽക്കുകയാണ് എന്നും തോന്നി. വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് അടക്ക് നടത്താനാണ് തീരുമാനിച്ചത്. അമേരിക്കയിലായിരുന്നു അമ്മയ്ക്ക് വ്യാഴാഴ്ച രാവിലെ മാത്രമേ എത്തിച്ചേരുവാൻ സാധിക്കുമായിരുന്നുള്ളൂ. അമ്മ എത്തിച്ചേരുന്നതിനു മുൻപായി തന്നെ കല്ലറയുടെ പണിയും മറ്റും കഴിഞ്ഞിരുന്നു. ഞാനെന്തു പറഞ്ഞാലും അത് അതേപടി നടത്തിത്തരാൻ തയ്യാറായി നിന്ന ചിറ്റപ്പന്മാരും ചേട്ടന്മാരും അനിയന്മാരും ആയിരുന്നു ആ നാളുകളിൽ ഏറ്റവും വലിയ അനുഗ്രഹം.. വ്യാഴാഴ്ച രാവിലെ തന്നെ അമ്മ എത്തി.. എപ്പോഴും പ്രകടിപ്പിക്കാറുള്ള അസാമാന്യമായ സംയമനം അപ്പോഴും അമ്മയുടെ പ്രകടിപ്പിച്ചു.. എന്തോ ആ സമയത്ത് എനിക്കത് സഹിക്കാൻ സാധിച്ചില്ല. അമ്മ കരഞ്ഞിരുന്നെങ്കിൽ എന്ന്, എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിരുന്നെങ്കിൽ എന്ന്, ഞാൻ ശക്തമായി ആഗ്രഹിച്ചു. കുറച്ചു സമയത്തിനകം മോർച്ചറിയിൽ നിന്നും അച്ചച്ചായെ വീട്ടിലേക്ക് കൊണ്ടുവന്നു. അച്ചച്ചായുടെ സ്ഥിരം വേഷം ആയ ഖദർ ഷർട്ടും മുണ്ടും.. നാട്ടിൽ വരുമ്പോൾ കൊടുക്കാനായി അനിയത്തി വാങ്ങിവച്ചിരുന്ന വാച്ചും കയ്യിൽ കെട്ടിയിട്ടുണ്ടായിരുന്നു. മൊബൈൽ മോർച്ചറിയുടെ കണ്ണാടിഗ്ലാസിലൂടെ നോക്കുമ്പോൾ, സമയം കടന്നു പോകുന്തോറും അച്ചച്ചായുടെ മുഖത്ത് ഒരു ചിരി പ്രത്യക്ഷപ്പെടുന്നതായി എനിക്ക് തോന്നി.. മരവിക്കുമ്പോൾ മുഖത്തെ പേശികൾക്ക് ഉണ്ടാകുന്ന വ്യത്യാസം കാരണം ഉള്ള തോന്നലാണ് അതെന്ന് എനിക്കറിയാം. എങ്കിൽ പോലും ഒരു നിമിഷത്തേക്ക്, ഇവിടെ നടക്കുന്ന ബഹളങ്ങളെല്ലാം കണ്ടു പുഞ്ചിരിക്കുകയാണ് അച്ചച്ചാ എന്ന് തോന്നിപ്പോയി..

മൊബൈൽ മോർച്ചറിയിൽ നിന്നും പുറത്തേക്ക് മാറ്റി കിടത്തേണ്ട സമയം ആയപ്പോഴാണ് അമ്മ അതുവരെ ഉണ്ടായിരുന്ന സംയമനം നഷ്ടപ്പെട്ട് കരഞ്ഞത്.. അത് കാണാൻ വയ്യാതെ ഞാൻ കുളിമുറിയിലേക്ക് ഓടി രക്ഷപ്പെടുകയാണുണ്ടായത്.. ഞാൻ വിചാരിച്ചതിനേക്കാളൊക്കെ വളരെയേറെ ശക്തമായി ഞാൻ അച്ചച്ചായെ സ്നേഹിച്ചിരുന്നു എന്ന് ഇതിനകം എനിക്ക് മനസ്സിലായിരുന്നു. എങ്കിൽ കൂടി എത്രയും പെട്ടെന്ന് ഇതെല്ലാം ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ശക്തമായി ആഗ്രഹിച്ചു. നമുക്ക് ജീവിതത്തിൽ രണ്ട് രീതിയിലുള്ള വിഷമഘട്ടങ്ങളിൽ ഉണ്ടാവാറുണ്ട്.. ഒന്നാമത്തേത് നമുക്കൊരു പരിഹാരമാർഗ്ഗം കണ്ടുപിടിച്ച് അവസ്ഥയെ തരണം ചെയ്യാൻ ശ്രമിക്കുകയെങ്കിലും ചെയ്യാം. രണ്ടാമത്തേതിൽ എല്ലാം കഴിഞ്ഞിരിക്കുന്നു. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾക്ക് ഒന്നിനെയും മാറ്റിമറിക്കാനാകില്ല.. എന്നിട്ടും ആ അവസ്ഥയിൽ മറ്റൊന്നും ചെയ്യാനില്ലാതെ നിസ്സഹായരായി നിൽക്കാൻ മാത്രം സാധിക്കുന്നത് സഹിക്കാൻ പറ്റുന്ന ഒന്നല്ല. എത്രയും പെട്ടെന്ന് തീർന്നു കിട്ടിയില്ലെങ്കിൽ ഭ്രാന്ത് പിടിക്കും എന്ന് തോന്നിപ്പിക്കുന്ന അവസ്ഥ.

ഉച്ച കഴിഞ്ഞതോടെ ശക്തമായ മഴ തുടങ്ങി. അച്ചച്ചയ്ക്ക് ഉണ്ടായിരുന്നു സൗഹൃദവലയത്തിൽ എന്റെ വ്യാപ്തി എനിക്ക് മനസ്സിലായത് അന്നാണ്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആയിരക്കണക്കിന് സുഹൃത്തുക്കളാണ് അവസാനമായി ഒന്ന് കാണാനെത്തിയത്. സുഹൃത്തായിരുന്ന കെപിസിസി പ്രസിഡണ്ട്, കോൺഗ്രസ് പതാക അച്ചച്ചായെ പുതപ്പിച്ചു. മനസ്സിൽ എന്നും ഒരു ഉറച്ച കോൺഗ്രസുകാരനായിരിന്ന അച്ചച്ചാ, തീർച്ചയായും അതർഹിച്ചിരുന്നു. മൂന്നേമുക്കാലോടെ മഴയൊന്ന് കുറഞ്ഞു.. അടുത്ത ശക്തമായ മഴയ്ക്ക് മുൻപ് അടക്കം നടത്താമെന്ന് തീരുമാനിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. അവസാനമായി അച്ചച്ചായുടെ മുഖത്ത് ഉമ്മ വച്ചു. അമ്മ ആ ഇലഞ്ഞി മരച്ചുവട്ടിലേക്ക് വരുന്നില്ല എന്ന് പറഞ്ഞു. ഞാൻ മോളെയും എടുത്ത് അങ്ങോട്ട് നടന്നു. ആരോ എന്റെ കയ്യിൽ കുറെ അരളിപ്പൂക്കൾ വച്ചുതന്നു. എന്റെ മോൾ അവളുടെ 2 കൈകളും നിറയെ പൂക്കൾ എടുത്തിരുന്നു. കല്ലറയിലേക്ക് വയ്ക്കുന്ന നിമിഷത്തിൽ ഒരിക്കൽക്കൂടി പെട്ടി തുറന്ന് അച്ചച്ചായുടെ മുഖം കാണണം എന്ന് എനിക്ക് ശക്തമായ ആഗ്രഹം തോന്നി. പക്ഷേ ഞാൻ ഒന്നും പറഞ്ഞില്ല. അരളിപ്പൂക്കളും ഒരു പിടി മണ്ണും ഇട്ട ശേഷം കല്ലറ മൂടുന്നതും നോക്കി കുറെ നേരം ഞാൻ അവിടെ നിന്നു.. പിന്നീട് മോളെ ആരെയോ ഏൽപ്പിച്ച ശേഷം കുളിമുറിയിലേക്ക് ഓടിക്കയറി ഒരു മൂലയ്ക്ക് ഇരുന്ന് ശബ്ദമില്ലാതെ ഞാൻ കരയാൻ തുടങ്ങി. അപ്പോഴും എനിക്ക് ശരിക്കും മനസ്സിലായിരുന്നില്ല, എനിക്കെന്താണ് നഷ്ടപ്പെട്ടതെന്ന്..

ഇന്ന്, ഈ പതിമൂന്ന് വർഷങ്ങൾക്കിപ്പുറവും ഞാൻ ആ കുളിമുറിയുടെ മൂലയ്ക്ക് തന്നെ ഇരിക്കുകയാണ്. അവിടെനിന്ന് കാര്യമായൊന്നും മുന്നോട്ടു പോകാൻ എനിക്ക് സാധിച്ചിട്ടില്ല. ഒരു വലിയവൃക്ഷത്തിന്റെ തണലിൽ നിൽക്കുമ്പോൾ, ആ വൃക്ഷം പെട്ടന്ന് ആരെങ്കിലും വെട്ടിമാറ്റിയാൽ എന്ത് സംഭവിക്കും? ശക്തമായ സൂര്യപ്രകാശം കണ്ണുകളിൽ നേരെ പതിക്കുമ്പോൾ ഒന്നും കാണാൻ സാധിക്കില്ല. എന്നാൽ പതിയെ, ആ പ്രകാശത്തോടു സമരസപ്പെടാൻ കണ്ണുകൾ പഠിക്കും. കാഴ്ച പതുക്കെ തിരിച്ചു വരും. അതുപോലെ, ഞാൻ പഠിച്ചു വരുന്നു, അച്ചച്ച കൂടെയുണ്ടായിരുന്നപ്പോൾ എനിക്ക് മനസ്സിലാവാതെ പോയ പല കാര്യങ്ങൾ… ഇനി, ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഞാൻ വേറെ എവിടെയെങ്കിലും കണ്ടെത്തണം എന്നതിൽ തുടങ്ങി.. ആളുകളുടെ മാറ്റങ്ങൾ, മനോഭാവങ്ങൾ, ചില ഭയങ്ങൾ, മാറ്റി നിർത്തേണ്ട കാര്യങ്ങൾ, സ്വാഭാവികമായും ഇങ്ങനെയാണെന്നും എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല എന്നും ഞാൻ മനസ്സിലാക്കിയ ചില സത്യങ്ങൾ…

എന്നാൽ, ഇതോടൊപ്പം തന്നെ മനസ്സിലായ വേറെയും ചില കാര്യങ്ങളുമുണ്ട്… ആത്മാർത്ഥയുടെ കുറെ മുഖങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന്. ആ തിരിച്ചറിവിനും നന്ദി.

കുറിപ്പ് : ഈ ഓർമ്മ കുറിപ്പ് വായിച്ച് ഈ ചിത്രം തയ്യാറാക്കി തന്ന സപ്ന നവാസിന് പ്രത്യേക നന്ദി

Post Views: 40
4
Jayasree John

Editorial Team

8 Comments

  1. Thasmeer Muhammed on February 22, 2024 7:51 PM

    സാധാരണ ഇത്തരം സന്ദർഭം നേരിടേണ്ടിവരുന്ന ഒരാൾക്കും അത് മറ്റുള്ളവരോട് പറഞ്ഞറിയിക്കാൻ കഴിയില്ല….
    പക്ഷേ താങ്കൾ അനുഭവിച്ച അതേ ട്രോമയിലൂടെ ഞാനും ഒരു പക്ഷേ ഇത് വായിച്ച ഓരോരുത്തരും കടന്നുപോയി എന്നത് നിസ്തർക്കമാണ്…
    🙏🏻🙏🏻🙏🏻🙏🏻
    🤝🏻🤝🏻🤝🏻
    ഹൃദയസ്പർശിയായ എഴുത്ത്…

    Reply
    • Jayasree John on February 27, 2024 9:07 PM

      സ്നേഹം തസ്മീർ. പത്ത് വർഷങ്ങൾക്ക് ശേഷം പെട്ടന്ന് ഒരു ദിവസം എഴുതുകയായിരുന്നു.

      Reply
  2. Sunandha Mahesh on February 22, 2024 6:02 PM

    Dear ❤️

    Reply
    • Anamika s on February 22, 2024 6:24 PM

      🫂🫂🫂

      Reply
      • Jayasree John on February 22, 2024 7:45 PM

        🫂

        Reply
    • Jayasree John on February 22, 2024 7:43 PM

      💖

      Reply
  3. Pavithra Unni on February 22, 2024 5:48 PM

    🫂

    Reply
    • Jayasree John on February 22, 2024 7:45 PM

      🫂

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.