ഇവിടെ നിനക്കായ് ഒരു പൂന്തോട്ടം..
നിന്റെ സ്വപ്നങ്ങളും എന്റെ ഓർമ്മകളും നനവ് നൽകിയ
പുഷ്പങ്ങൾ….
വർണ്ണങ്ങൾ പലതുണ്ട്..
ഗന്ധങ്ങൾ പലതുണ്ട്…
പക്ഷേ, എല്ലാം നാമൊന്നിച്ച്
ജീവനേകിയവയാണ്…
അതിലൊരു ചെമ്പകം ഇന്ന് ഉണർന്നിരുക്കുന്നു….
അതിന് നിന്റെ ഗന്ധമാണ്.,.
നിന്റെ മുടിയിഴകളിൽ ഞാനത്
തഴുകി ചൂടി തരാം…
എന്റെ മോഹമാണത്….
ഇനിയും ഒരായിരം പൂക്കൾ വിരിഞ്ഞേക്കാം…
അതിലെല്ലാം നിന്റെ ചിരിയുണ്ടായേക്കാം,
നിൻ ഗന്ധമുണ്ടായേക്കാം,
സുഖമുണ്ട് കുളിരുണ്ടതോർക്കാൻ
അതിൽ അലിഞ്ഞില്ലാതാവുന്നൊരു
ഞാനുമുണ്ട്…..