Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മ മനസ്സ്
ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

അമ്മ മനസ്സ്

By Nisha PillaiFebruary 26, 2024Updated:March 1, 20243 Comments5 Mins Read51 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭാര്യയുടെ അമ്മയുടെ പേരിലുള്ള വസ്തുവിന്റെ പോക്കുവരവ് ചെയ്യുന്നതിനാണ് വില്ലേജ് ഓഫീസിൽ ചെന്നത്. കോളേജിൽ കൂടെ പഠിച്ച സൂരജ് ആണ് പുതിയ വില്ലേജ് ഓഫീസർ. അവനോടു പഴയ വിശേഷങ്ങൾ ഒക്കെ പങ്കു വച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഓഫീസിൽ വിളിച്ചു ഒരു മണിക്കൂർ ലേറ്റ് ആകുമെന്ന് സൂപ്രണ്ടിനെ അറിയിച്ചിരുന്നു. പക്ഷെ വില്ലേജ് ഓഫീസിലെ താരങ്ങളൊക്കെ ഒന്നൊന്നായി ഓഫീസിൽ എത്തി തുടങ്ങിയപ്പോൾ സമയം പത്തരയായി. സൂരജിന്റെ പരിചയം അറിയിച്ചപ്പോൾ പ്യൂൺ പെട്ടെന്ന് പോയി ഫയൽ എടുത്തു കൊണ്ട് വന്നു അപ്പോൾ സമയം പതിനൊന്ന്.

സൂരജിന്റെ ക്യാബിനിൽ നിന്നിറങ്ങിയപ്പോൾ സമയം പതിനൊന്ന് നാല്പത്. ക്ലർക്കിന്റെ മുന്നിൽ പൈസ അടയ്ക്കാൻ കാത്തിരുന്നത് പതിനെട്ടു മിനിറ്റ്. നെറ്റ് കിട്ടുന്നില്ല സാറെ, എന്നയാളുടെ പരിദേവനവും കേൾക്കേണ്ടി വന്നു. ഒടുവിൽ ഒരു ഹാഫ് ഡേ ലീവ് വേണ്ടി വന്നു പോക്കുവരവ് ചെയ്യാൻ, അതായിരുന്നു മാന്യത. വെറുതെ ഒരു മണിക്കൂർ എന്നൊക്കെ പറഞ്ഞു ഓഫീസിൽ നിന്നും മുങ്ങേണ്ട കാര്യമുണ്ടായിരുന്നോ എന്ന് അശോക് സ്വയം ചോദിച്ചു.

ഇനി വീട്ടിൽ പോയി ഭക്ഷണമൊക്കെ കഴിഞ്ഞു രണ്ടു മണിക്ക് ഓഫീസിൽ കയറിയാൽ മതി. ബൈക്കുമെടുത്ത് നേരെ വാടക വീട്ടിലേയ്ക്ക് പോയി.

റയിൽവേയിൽ ഉദ്യോഗസ്ഥനായ വിക്രമൻ ചേട്ടന്റെയും ബാങ്കുദ്യോഗസ്ഥയായ മിനി ചേച്ചിയുടെയും കൊട്ടാരം പോലത്തെ വീടിന്റെ പുറകു വശത്തുള്ള ഔട്ട് ഹൗസിലാണ് അശോക് തനിച്ച് താമസിക്കുന്നത്. ഇങ്ങനയും നല്ല മനുഷ്യരുണ്ടോ എന്ന് തോന്നി പോകും. രണ്ടു പേരും എത്ര നല്ല പദവിയിൽ ഇരിക്കുന്നവരാണ്, അതിന്റെ ഒരു ജാഡയുമില്ല. എന്നിട്ടും സഹജീവികളോട് കാണിക്കുന്ന സ്നേഹം. ഏതൊക്കെയോ എൻ ജി ഓ യിൽ അംഗങ്ങളാണ് രണ്ടു പേരും. മാസത്തിൽ ഒരിക്കൽ അവരൊക്കെ ഇവിടെ, വിക്രമൻ ചേട്ടന്റെ വീട്ടിൽ ഒത്തു കൂടുകയും ധാരാളം ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.

രണ്ടു മിടുക്കരായ മക്കൾ. മകൻ രാഹുൽ യു കെയിൽ പഠിക്കുന്നു. മകൾ നീലിമ ഹൈദരാബാദിൽ പഠിക്കുന്നു. സംതൃപ്ത കുടുംബം, മാതൃകാ ദമ്പതികൾ. എന്നും രാത്രി അശോക് ഭാര്യ അപർണയെ ഫോൺ വിളിക്കുമ്പോൾ ഇവിടുത്തെ വിശേഷങ്ങൾ ഒക്കെ പറയാറുണ്ട്.

അപർണ മംഗലാപുരത്തെ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. അവൾ മകൾ ജാനകിയ്ക്കും അമ്മയ്ക്കും ഒപ്പം ആ നാട്ടിൽ കഴിയുന്നു. ഇവിടെ വന്നു എല്ലാവരെയും കാണണമെന്ന് അവൾക്കു ആഗ്രഹമുണ്ടെങ്കിലും ആദ്യ രണ്ടു വർഷം ലീവ് കൊടുക്കാൻ നിയന്ത്രണമുണ്ട് ആ ആശുപത്രിയിൽ.

ബൈക്ക് റോഡിലെ തണലിൽ പാർക്ക് ചെയ്തു അശോക് ഗേറ്റ് തുറന്നു അകത്തു കയറി. ആ വലിയ വീടിന്റെ അടുക്കള, പഴയ തറവാട്ട് വീടിന്റെ ഭാഗത്താണ്. അത് പുതിയ വീട്ടിൽ നിന്നും വേറിട്ട രീതിയിലാണ് പണിഞ്ഞിരിക്കുന്നത്. അടുക്കളയുടെ ഒരു വശത്താണ് ഔട്ട് ഹൗസ്.

വാതിൽ തുറക്കാനായി താക്കോലെടുത്തതും അടുക്കളയിൽ പാത്രങ്ങൾ നിലത്തു വീഴുന്ന ഒച്ച കേട്ടു. പിന്നെ പൂർണ്ണമായും നിശബ്ദമായി. ശബ്ദം ഉണ്ടാക്കാതെ അശോക് അടുക്കളയുടെ ഭാഗത്തേയ്ക്കു നടന്നു. വല്ല കള്ളൻമാരും ആണെങ്കിലോ? അടുക്കളയുടെ വാതിൽ തുറന്നു കിടക്കുന്നു. വാതിൽപ്പടിയിൽ ഒരു ജോഡി റബർ ചെരുപ്പുകൾ ഊരിയിട്ടിരിക്കുന്നു. അടുക്കളയുടെ ജനലിലൂടെ അശോക് ഒളിഞ്ഞു നോക്കി. അത് ഒരു വൃദ്ധയായ സ്ത്രീയാണ്. വിക്രമൻ ചേട്ടന്റെ നല്ല ഛായയുണ്ട്. ഒരു പക്ഷെ ആ അമ്മയെ മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോയെന്ന് എന്നയാൾ അത്ഭുതപ്പെട്ടു.

പരന്ന പിഞ്ഞാണത്തിൽ വിളമ്പി വച്ചിരിക്കുന്ന ചോറും കറിയും ആർത്തിയോടെ വാരി കഴിക്കുകയാണ് ആ അമ്മ. തനിക്കിതിൽ എന്താണ് കാര്യമെന്നോർത്തു പിന്തിരിഞ്ഞെങ്കിലും, എന്തോ അവിടെ നിൽകണമെന്ന് ഒരുൾവിളി. മനസ്സ് അനുവദിക്കാത്തത് കൊണ്ട് ഒളിഞ്ഞു നിന്നു. ഭക്ഷണം കഴിച്ചു പാത്രം കഴുകി വച്ചതിനു ശേഷം അവിടെ മേശപ്പുറത്തു അടച്ചു വച്ചിരുന്ന നാലഞ്ചു ഏത്തപ്പഴം സാരിയുടെ തുമ്പിൽ പൊതിഞ്ഞു പുറത്തിറങ്ങി ഒരു കള്ളിയെ പോലെ നാലുപാടും നോക്കി. മെല്ലെ വാതിലടച്ചു പൂട്ടി, താക്കോൽ ഇടുപ്പിൽ തിരുകി വച്ചു. ആ സമയത്തു അശോകിനോരു തുമ്മൽ വന്നു. അസാധാരണമായ ശബ്ദം കേട്ടതിനാൽ ആ പാവം അമ്മ ചെരുപ്പ് പോലുമിടാതെ പടിഞ്ഞാറു വശത്തെ വേലിയുടെ ഇടയിലൂടെ ഓടി പോയി.

അശോക് ആ തേഞ്ഞു തീരാറായ റബ്ബർ ചെരുപ്പുകളിൽ നോക്കി നിന്നു. ഇനി വിക്രമൻ ചേട്ടനും മിനി ചേച്ചിയും കണ്ട് പ്രശ്നമാകേണ്ട എന്ന് കരുതി ആ ചെരുപ്പുകൾ ഒരു പ്ലാസ്റ്റിക് കവറിലാക്കി ഔട്ട് ഹൗസിൽ കൊണ്ട് വച്ചു. ഊണ് കഴിഞ്ഞു ഓഫീസിൽ പോകാനുള്ള തിരക്കിനിടയിൽ ആ അമ്മയെ പിന്നെ മറന്നു പോയി.

എല്ലാ ദിവസവും രാത്രിയിൽ അപർണയുമായി സല്ലപിക്കുന്നൊരു പതിവുണ്ട്. എത്ര വൈകിയാലും അവളോടും മകളോടും വീഡിയോ കോൾ നടത്തി സംസാരിക്കാതെ അശോക് ഉറങ്ങാറില്ല. അന്നത്തെ ഭക്ഷണ മോഷണ കഥ അവളോട് വിവരിച്ചപ്പോൾ അവൾ വിശ്വസിച്ചില്ല.

“എൻ്റെ അശോകേ, അയാളുടെ അമ്മയല്ലേ അത്, പിന്നെങ്ങനെയാ അത് മോഷണം ആകുന്നത്. ”

“സ്വന്തം വീട്ടിൽ നിന്നായാലും ആരും കാണാതെ ചെയ്യുന്നത് മോഷണം തന്നെയല്ലേ. അതിപ്പോൾ ഭക്ഷണം ആയാലും അങ്ങനെ തന്നെ. ”

“അശോക് ഒന്ന് മനസ്സിലാക്കണം പണവും സ്വർണവും പ്രശസ്തിയുമൊക്കെ മനുഷ്യർക്ക് എത്ര കിട്ടിയാലും മതി വരില്ല, വീണ്ടും നേടാനുള്ള ആഗ്രഹം കൂടി കൂടി വരും. എന്നാൽ ഭക്ഷണം അങ്ങനെയല്ല. എത്ര അത്യാഗ്രഹിയായാലും വയറ് നിറഞ്ഞാൽ മതിയെന്ന് തന്നെ പറയും. ”

“എന്തായാലും എൻ്റെ മനസ്സിനൊരു നോവായി ആ കാഴ്ച. പാവം എൻ്റെ ശബ്ദം കേട്ടത് കൊണ്ട് ചെരുപ്പ് പോലും ഉപേക്ഷിച്ച് ആ മുളങ്കാടിനരികിലൂടെ ഓടി പോയി. നാളെ ആ സമയത്ത് ഞാൻ ഒളിച്ച് നിൽക്കാം. ചെരുപ്പ് തിരിച്ച് കൊടുക്കുകയും ചെയ്യാം. ഉള്ളു കള്ളി കണ്ടു പിടിക്കുകയും ചെയ്യാം. ”

പിറ്റേ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ വന്നു. പക്ഷെ ആ അമ്മയെ കണ്ടില്ല. അതിന് ശേഷമുള്ള രണ്ട് ദിവസവും ആ അമ്മ വന്നില്ല. നാലാമത്തെ ദിവസം ഉച്ചയ്ക്ക് കരിയില ഞെരിയുന്ന ശബ്ദം കേട്ട് ജനലിലൂടെ ഒളിഞ്ഞ് നോക്കി. ആ അമ്മ വരുന്നു പാത്തും പതുങ്ങിയും. നല്ലത് പോലെ ക്ഷീണിച്ചിരുന്നു അമ്മ. അകത്ത് കയറിയെന്നുറപ്പായപ്പോൾ ശബ്ദമുണ്ടാക്കാതെ പടിക്കെട്ടിൽ ചെരുപ്പ് കൊണ്ട് ചെന്ന് വച്ചു.

അര മണിക്കൂറായി കാണും കയ്യിലൊരു പൊതിക്കെട്ടുമായി അമ്മ വെളിയിലിറങ്ങി വാതിൽ പൂട്ടി. വാതിൽക്കൽ ചെരുപ്പ് കണ്ട് ആശങ്കയോടെ ചുറ്റും നോക്കി. ആ സമയത്ത് അശോക് മറവിൽ നിന്ന് പുറത്ത് ചാടി.

“അമ്മയെന്തിനാ ഒളിച്ചു വരുന്നത്. അമ്മയ്ക്ക് ഈ വീട്ടിൽ സ്വാതന്ത്ര്യത്തോടെ വന്ന് കൂടെ, ആഹാരം കഴിച്ചു കൂടെ. അമ്മയുടെ മകൻ്റെ വീടല്ലേ ഇത്. ”

മറുപടിയൊന്നും പറയാതെ അമ്മ പരുങ്ങി നിന്നു. ആ കണ്ണുകൾ നിറഞ്ഞ് തുളുമ്പി നിന്നു. ഏങ്ങലടികളോടെ പുറത്തേയ്ക്ക് വന്ന് കരച്ചിലടക്കാൻ സാരി തുമ്പ് വായിലേക്ക് അമർത്തി വച്ചു. പെട്ടെന്നുണ്ടായ വാൽസല്യത്തിൽ അമ്മയെ അശോക് കെട്ടിപ്പിടിച്ചു.

കരച്ചിലൊതുങ്ങിയപ്പോൾ ഔട്ട് ഹൗസിലെ അരത്തിണ്ണയിലിരുന്ന് അമ്മ കഥ പറഞ്ഞു.

തമിഴ്നാട്ടിലെ നെയ് വേലിയിലെ ലിഗ്നൈറ്റ് ഫാക്ടറിയിൽ ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ്. ആറു മക്കളിൽ ഏറ്റവും ഇളയവനും ഏക പുത്രനുമായിരുന്നു വിക്രമൻ. പെൺമക്കൾക്ക് കൊടുക്കാതെ കുടുംബവീട് മകന് കൊടുത്തത്, മരിക്കുന്നത് വരെ അവൻ്റെ കൂടെ നിൽക്കാൻ വേണ്ടിയിട്ടായിരുന്നു, അവനെ അത്ര ഇഷ്ടമായിരുന്നു. കൂടുതലും മകന് കൊടുത്തതിൽ പ്രതിഷേധിച്ച് പെൺമക്കൾ പിന്നെ അമ്മയെ തിരിഞ്ഞ് നോക്കാറില്ല. ആദ്യമൊന്നും വിഷമം തോന്നിയിരുന്നില്ല. പതിയെ പതിയെ മകൻ്റെ ഭാര്യ അമ്മയേയും മകനേയും അകറ്റി.

അമ്മയെ പാടത്തിനരികിലുള്ള ചെറിയൊരു വീട്ടിൽ ഒറ്റയ്ക്കാക്കി. ഒരു വരുമാനവും സ്വന്തമായില്ല. ആശ്രിത പെൻഷൻ വരുന്ന അക്കൗണ്ടിന്റെ എ ടിം എം കാർഡും മരുമകൾ കരസ്ഥമാക്കി. കൊച്ചുമക്കൾ പോലും എന്നോട് മിണ്ടാൻ അവൾ സമ്മതിക്കാതെയായി.

“എന്നിട്ടാണോ മീറ്റിംഗിൽ ഒക്കെ മിനിചേച്ചി മനുഷ്യത്വത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നത്. ”

ഭാര്യയെ തള്ളി പറയാനോ എതിർക്കാനോ മകനാകില്ല എന്ന് സത്യം അമ്മ മനസ്സിലാക്കി ഒതുങ്ങി കഴിഞ്ഞു. പക്ഷെ പട്ടിണി, അതാരുടേയും സ്വഭാവം മാറ്റും. ഇത്ര കഴിവ് കെട്ട ഒരുവനെ പ്രസവിച്ചതിൽ മനം നൊന്ത ആ അമ്മ, രണ്ടും കൽപ്പിച്ചു ഒരു ദിവസം മകൻ്റെ ഓഫീസിലേയ്ക്ക് കയറി ചെന്നു. മകൻ അമ്മയുടെ കാല് പിടിച്ചു.

അമ്മയെ സംരക്ഷിക്കാൻ മകൻ കണ്ടെത്തിയ മാർഗ്ഗമാണ് പുറത്തൊരു അടുക്കള. അതിൻ്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ അമ്മയുടെ കൈവശമുണ്ട്. ഇടയ്ക്ക് പഴങ്ങളും പച്ചക്കറികളും ജിയോ മാർട്ട് വഴി അമ്മയ്ക്ക് ഓർഡർ ചെയ്തു നൽകും.

“എന്നാലും രാത്രിയിൽ ഒറ്റയ്ക്കല്ലേ. ഈ പ്രായത്തിൽ ആരുടെയെങ്കിലും സഹായം വേണ്ടേ. ഈ നാട്ടിൽ ഇതിന് നിയമമൊക്കെയുണ്ട്. വയോജനങ്ങളെ സഹായിക്കാൻ. ”

“അവനൊരു പാവമാണ് മോനെ. ഞാനിനി എത്ര കാലമാണ്. വെറുതെ അവൻ്റെ സ്വസ്ഥത കളയണ്ടല്ലോ മോനെ. ”

“പാവമെന്നല്ലമ്മേ വിളിയ്ക്കേണ്ടത് പെൺകോന്തൻ എന്നാണ്. അമ്മ വിഷമിയ്ക്കാതെ. നമുക്ക് ഇതിനൊരു പരിഹാരം കാണാം അമ്മ പൊയ്ക്കോളൂ. ”

വില്ലേജ് ഓഫീസിലേയ്ക്ക് വിളിച്ചു. സൂരജിൽ നിന്ന് വയോജനങ്ങൾക്ക് സംരക്ഷണം നൽകുന്ന ക്ഷേമ ആക്ടിനെക്കുറിച്ച് മനസ്സിലാക്കി, സംരക്ഷണ ക്ഷേമ ആക്ട് 2007.

പിറ്റേന്ന് തന്നെ വില്ലേജ് ഓഫീസിൽ നിന്നും ആളെത്തി. അമ്മയുടെ താമസം, ചികിൽസ, ഭക്ഷണം ഇവയൊക്കെ എങ്ങനെയാണെന്നും മറ്റുമുള്ള അന്വേഷണത്തിൽ മകനും മരുമകളും സംതൃപ്തമായ ഉത്തരം നല്കിയില്ല.

മുതിർന്ന പൗരൻമാരുടെ അനന്തരാവകാശികൾക്കും സ്വത്തിൻ്റെ അവകാശികൾക്കും അവരെ സംരക്ഷിക്കാനുള്ള കടമയും ബാധ്യതയുമുണ്ടെന്ന് ബോധ്യപ്പെടുത്തി. അല്ലാത്തപക്ഷം ആർ ഡി യോയുടെ അദ്ധ്യക്ഷതയിലുള്ള ട്രിബൂണലുകൾക്ക് നിയമ നടപടികൾ സ്വീകരിയ്ക്കാം. അത് പത്രമാധ്യമങ്ങളിലൂടെ പുറംലോകം അറിയുകയും തങ്ങൾക്ക് വളരെ നാണക്കേടാകുമെന്ന് മറ്റ് മക്കൾക്കും ബോധ്യമായി. മകൻ അമ്മയെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് വരുകയും, പെൺമക്കളെല്ലാം സമയാസമയം അമ്മയെ കാണാൻ വരികയും ചെയ്തു.

ഇപ്പോൾ അമ്മ നല്ല ആരോഗ്യവതിയാണ്. ഇടയ്ക്ക് വില്ലേജിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ എത്തി അമ്മയുടെ സുഖവിവരങ്ങൾ അന്വേഷിച്ചു. വീട്ടിൽ ആരുമില്ലാത്തപ്പോൾ അമ്മ ഔട്ട് ഹൗസിൽ വന്ന് അശോകിനോട് പഴയ കഥകൾ പറയും. അമ്മയുടെ കാര്യത്തിൽ അശോകിൻ്റെ ഇടപെടൽ ആരും അറിഞ്ഞില്ല. അമ്മയാരോടും പറഞ്ഞതുമില്ല.

അമ്മ ഇപ്പോഴും തേഞ്ഞ് തീരാറായ റബർ ചെരുപ്പിട്ട് നടക്കുമ്പോൾ അശോക് കളിയാക്കും. അപ്പോൾ അമ്മ പറയും. ഞാൻ വിശപ്പിന്റെ വിലയറിഞ്ഞതിൻ്റെ തെളിവാണ്. ഇന്നലെകൾ മറക്കാനുള്ള തല്ല, അതൊരു പാഠമാണ് എന്നും.

“ഞാൻ മരിക്കുന്നത് വരെ ഈ ചെരുപ്പുകൾ എൻ്റെ കൂടെയുണ്ടാകും മോനെ. നമ്മൾ കണ്ട് മുട്ടിയതും ആ ചെരുപ്പ് വഴിയാണല്ലോ. എൻ്റെ ജീവിതം പോലെ തേഞ്ഞ് തീരാറായ ചെരുപ്പുകൾ. ”

അശോക് അമ്മയെ ചേർത്ത് പിടിച്ചു.

✍️✍️✍️നിഷ പിള്ള

Post Views: 19
2
Nisha Pillai

3 Comments

  1. Sunandha Mahesh on March 26, 2024 1:30 PM

    നല്ല കഥ 👍

    Reply
  2. Joyce Varghese on February 27, 2024 1:04 AM

    നല്ല ഫീൽ തന്ന കഥ.
    വയോധികരുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന act, അതിനുള്ള ശ്രമം, വിജയം കണ്ടതിലുള്ള സംതൃപ്തി എല്ലാം മനോഹരമായി എഴുതി.
    👏👏👏👌

    Reply
    • Nishapillai on February 27, 2024 7:24 PM

      സ്നേഹം നന്ദി

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.