എത്ര വലിയ കൊടുങ്കാറ്റിലും ചുഴലിയിലും കടപുഴകി വീഴാതെ ഒന്നാടിയുലഞ്ഞ് ഇപ്പോൾ ചരിഞ്ഞു വീഴുമെന്ന് വിചാരിച്ചിടത്തു നിന്നും നിവർന്നു നിൽക്കുന്ന ചില തണൽ മരങ്ങളുണ്ട് നമുക്ക് ചുറ്റിലും. തന്നിലേക്ക് പടർന്നു പന്തലിച്ചു കിടക്കുന്ന വള്ളിച്ചെടികളുടെ കാണ്ഡം അത്രയേറെ ദുർബലമാണെന്ന തിരിച്ചറിവ് ഒരു നോവായി നെഞ്ചിലേറ്റിയതു കൊണ്ടാകണം അതങ്ങനെ നിലം പൊത്താതെ ഒറ്റയാൾ കാവൽക്കാരനായി പൊരുതി നിൽക്കുന്നത്.
✍️©️ŗāţђį ŗāmęşђ