വറ്റിപ്പോയതെന്റെ പ്രണയമല്ല..
എന്റെ സ്വപ്നങ്ങളുടെ ചിറകുകളാണ്..
നാളെ എനിക്കിന്ന് പ്രതീക്ഷകളല്ല
കടവും കടപ്പാടുകളും നിറഞ്ഞ കണക്കുപുസ്തകമാണ്…
അക്കങ്ങളുടെ കൂട്ടിക്കുറക്കലുകളല്ല
കടമകളുടെ കല്പ്പിച്ചു തരുന്ന ഭാരമിറക്കലാണ്..
നൊമ്പരപ്പെടുത്തുന്നതെന്റെ
മാനത്തിനേറ്റ മുറിവുകളിൽ
നീ നിസ്സഹായതയുടെ ലേപം
പുരട്ടുമ്പോഴാണ്…
വെറുക്കുന്നതെന്റെ ജന്മത്തെയല്ല
അർത്ഥമില്ലാത്ത നിന്റെ നിഴലിനെയാണ്..