“പത്തില്‍ പത്തു പൊരുത്തം ഉണ്ടെന്ന് പറഞ്ഞാ ഞാൻ കെട്ടിയത്. എന്നിട്ടെന്തായി? മൂന്ന് മാസം തികച്ചവൾ കൂടെ നിന്നില്ല. ഈ പൊരുത്തം വേണ്ടത് മനസ്സിനാ. അല്ലാതെ ഈ കവടി നിരത്തി പറയുന്നതൊക്കെ തട്ടിപ്പാടാ.”
“അത് ശരിയാ. ഈ അമേരിക്കയിലും യൂറോപ്പിലുമൊക്കെ എല്ലാരും പൊരുത്തം നോക്കിയാണല്ലോ കെട്ടുന്നെ?അല്ല പിന്നെ?”
“പിന്നെന്താ നിന്റെ കാര്യമൊന്നും നടക്കാത്തേ?”
“അത് പിന്നെ, എന്റെ ശുദ്ധ ജാതകം ആയോണ്ട് ജാതക പൊരുത്തോളള പെണ്ണിനെ കിട്ടാൻ പാടാ. കണിയാൻ പറഞ്ഞിട്ടിണ്ട് ഈ തുലാത്തിൽ നടക്കുംന്ന്. അതാണൊരാശ്വാസം.”
ഷിജു