Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തീരാനഷ്ടങ്ങൾ… അതോ മാറ്റാവുന്ന നഷ്ടങ്ങളോ?
അനുഭവം ഓർമ്മകൾ ജീവിതം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ

തീരാനഷ്ടങ്ങൾ… അതോ മാറ്റാവുന്ന നഷ്ടങ്ങളോ?

By Deepa PerumalMarch 6, 2024No Comments3 Mins Read56 Views
Bookmark Now
Please login to bookmark Close

No account yet? Register

പോയി, എന്റെ രമച്ചേച്ചി…. ”🙁”
ഒന്നു യാത്ര പോലും പറയാതെ… അവസാനമായി ഒരു കട്ടൻ പോലും തരാതെ, ചേച്ചി പോയി…”💔”
എനിക്ക് ചേച്ചി വീട്ടിൽ നിൽക്കുന്ന ഒരു ജോലിക്കാരി മാത്രം ആയിരുന്നില്ല.
കഴിഞ്ഞ എട്ട് പത്ത് മാസങ്ങളായി എന്നെ മകളെപ്പോലെ നോക്കിയൊരാൾ.
സ്ട്രോക്ക് വന്നു അമ്മ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഏറ്റവുമധികം കരഞ്ഞ ആൾ.
അച്ഛൻ അമ്മയോട് ദേഷ്യപ്പെടുമ്പോൾ വഴക്കിടാൻ പോകുന്നയാൾ, തടയുന്നയാൾ…
വീട്ടിലെ സകല കാര്യങ്ങളും പമ്പരം പോലെ കറങ്ങി ചെയ്യുമ്പോഴും പരാതിയില്ലാത്തയാൾ.
എBeads നു കഴിക്കാനായി റോഡ് വക്കിൽ ഉള്ള പുല്ല് പറിച്ചെടുത്ത് സ്ഥിരം കൊണ്ടുവരുന്നയാൾ…
’അമ്മൂസേ’ ന്ന് പറഞ്ഞു കൊഞ്ചിച്ച്, ഞാൻ ഇല്ലാത്തപ്പോഴും പൊന്നു പോലെ നോക്കുന്നയാൾ…
കഴിഞ്ഞ രണ്ടു മാസമായി വയ്യ വയ്യ എന്ന് പറഞ്ഞപ്പോഴൊക്കെ ഞാൻ എത്ര തവണ പറഞ്ഞു – ലീവ് എടുക്ക് ചേച്ചി, ഡോക്ടറിനെ കാണിക്ക് എന്നൊക്കെ… പണി ചെയ്യുന്നതിന് ഇടയ്‌ക്കു തല കറങ്ങുമ്പോൾ അടുക്കളയിലെ തറയിൽ കിടക്കാതെ എന്റെ ബെഡിൽ പോയി കുറച്ചുനേരം കിടക്ക് ചേച്ചി എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. “ഞാൻ ഇവിടെ വന്നില്ലെങ്കിൽ ഇവിടത്തെ കാര്യമൊക്കെ ബുദ്ധിമുട്ടാവും” എന്നായിരുന്നു ചേച്ചിയുടെ വാദം. വരാത്ത ദിവസത്തെ പൈസ കിട്ടില്ലെന്നുള്ള പേടിയും പ്രാരബ്ധങ്ങളുമാണ് യഥാർത്ഥ കാരണം എന്ന് എനിക്കറിയില്ലേ?
വീട്ടിൽ നിന്നിരുന്ന ഹോം നേഴ്സ് മാര് എല്ലാവർക്കും ചേച്ചിയെ എന്തൊരു ഇഷ്ടം ആയിരുന്നു.. സഹതാപവും ആയിരുന്നു – അത് കൊണ്ടല്ലേ അവരൊക്കെ തന്നെ പല ജോലികളിലും സഹായിച്ചിരുന്നത്, അവരുടെ ഉത്തരവാദിത്വം അല്ലാതിരുന്നിട്ടും കൂടി…
ഞാൻ നിർബന്ധിച്ചോ വഴക്കു കൂടിയെങ്കിലും ലീവ് എടുപ്പിച്ചാ മതിയായിരുന്നു എന്നിപ്പോ തോന്നുന്നു. ഞങ്ങൾക്ക് വേണ്ടി എന്നും രാവിലെ 5.30 യ്‌ക്കേ എണീറ്റ് ബസ് പിടിച്ച് ഇത്രയും ദൂരെ വന്ന് പണി എടുത്തിട്ടല്ലേ വയ്യാതെ ആയത് എന്ന കുറ്റബോധം എന്നെ ജീവിതകാലം മുഴുവൻ അലട്ടും, തീർച്ച … ”🙁”
ഒരു ദോശ മതി എന്ന് ഞാൻ പറയുമ്പോഴൊക്കെ നിർബന്ധിച്ച് 3 ദോശ ഇനിയാര് കഴിപ്പിക്കും? വലിയ വണ്ണമൊന്നും ഇല്ല എന്ന് പറയുമ്പോഴും നടക്കാൻ പോണം എന്ന് ഉപദേശിക്കാൻ ആരുണ്ട്?
രാത്രി പത്തരയ്ക്ക് വന്ന കാൾ എടുത്തപ്പോഴും, “അമ്മ നാളെതൊട്ട് വരില്ല ചേച്ചി” എന്ന് അവരുടെ മോൾ പറയുമ്പോഴും ഞാൻ പറഞ്ഞത് “ഓക്കേ ഓക്കേ സാരമില്ല; നല്ലോണം റസ്റ്റ് എടുക്കട്ടേ” എന്നാണ്. “അല്ല ചേച്ചി, അമ്മ പോയി. ഇന്ന് വൈന്നേരം പെട്ടെന്ന് കുഴഞ്ഞു വീണ് അപ്പൊ തന്നെ മരിച്ചു” എന്ന് വിതുമ്പി കരഞ്ഞുകൊണ്ട് ആ കുട്ടി പറയുമ്പോൾ എനിക്ക് ഇടിയേറ്റത് പോലെ ആയിരുന്നു. “അയ്യോ” എന്നല്ലാതെ ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു എനിക്ക്…
ചേച്ചിയെ പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം ഈ വാർത്ത ഒരു ഷോക്ക് ആയിരുന്നു – എല്ലാ ചൊവ്വാഴ്ചയും പച്ചക്കറി കൊണ്ടുവരുന്ന ചേട്ടൻ മുതൽ വല്ലപ്പോഴുമൊക്കെ വീട്ടിൽ വരാറുള്ള ബന്ധുക്കൾ വരെ. അത്രയും മറക്കാൻ ആവാത്ത ഒരു വ്യക്തിത്വം ആയിരുന്നു എന്റെ രമച്ചേച്ചി. ഇന്ന് രാവിലെ കൂടി, ICU യിൽ അർദ്ധ ബോധ അവസ്ഥയിൽ കിടക്കുന്ന എന്റെ അമ്മ ഏറ്റവും കൂടുതൽ തവണ അന്വേഷിച്ചതും “ഈസ്‌രി എവിടെ” എന്നാണ് (അമ്മ ചേച്ചിയെ വിളിക്കുന്ന പേര്)
ദിവസത്തിൽ പാതി നേരവും യുട്യൂബിൽ പാചക വീഡിയോസ് കാണുന്ന അച്ഛന്, അത് പോലെയൊക്കെ ഉണ്ടാക്കി കൊടുക്കാനുള്ള ക്ഷമ ചേച്ചിയ്‌ക്കേ ഉണ്ടാവൂ !
എനിക്കേറ്റവും സങ്കടം അതല്ല. പെട്ടെന്നൊരു ദിവസം പോയി എങ്കിലും ആ ഒഴിവിലേക്ക് ആളെ കണ്ടെത്താൻ എടുത്ത സമയം 1 ദിവസം ആയിരുന്നു – കാരണം വീട്ടിൽ ഒരാൾ ഇല്ലാതെ ജോലി നടക്കില്ല; ഇവിടെയാണെങ്കിൽ വീട്ടുജോലി ഏജൻസികൾക്ക് കുറവൊട്ടുമില്ല താനും. ഇത്രേ ഉള്ളോ ഒരു മനുഷ്യന്റെ വില എന്ന് തോന്നിപ്പോകും. പ്രിയപ്പെട്ടവരെ നാം എത്രമാത്രം നിസ്സാരമായി കാണുന്നു എന്നും !
ഈ സാഹചര്യത്തിൽ എന്റെ മനസ്സിൽ ചില ചോദ്യങ്ങൾ ഉയരുകയാണ്…
  • ആരും ഈ ലോകത്ത് irreplaceable അല്ല (ഒരുപക്ഷെ സ്വന്തം കുഞ്ഞുങ്ങൾക്ക് ഒഴിച്ച്) എന്ന സങ്കടകരമായ സത്യം ആണോ നാം മനസ്സിലാക്കേണ്ടത്?
  • ആർക്കുവേണ്ടിയും സ്വന്തം ജീവിതവും ആരോഗ്യവും സമയവും അനാവശ്യമായി ചിലവഴിക്കരുത് എന്നാണോ നമ്മൾ തിരിച്ചറിയേണ്ടത്?
  • സ്വയം ആദ്യം prority ആക്കുക എന്ന പാഠം ആണോ നമ്മൾ പഠിക്കേണ്ടത്?
  • നമ്മളില്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റില്ല എന്ന് നമ്മൾ വിചാരിച്ചവർക്ക് തന്നെ, നമ്മുടെ നേരെ മുഖം തിരിക്കാൻ ഒറ്റ ദിവസം മതിയാകും എന്നു കാണുമ്പോൾ അതിശയിക്കേണ്ടതില്ല എന്നാണോ?
മിണ്ടൂല രമേച്ചി – എന്നോട് ഒന്നും പറയാതെ ഇങ്ങനെ പെട്ടെന്ന് വിട്ടിട്ടു പോയതിന്…
ഒരു ഫോട്ടോ പോലുമില്ല. അല്ലെങ്കിലും വീട്ടു ജോലിക്കാരുടെ കൂടെ ഒക്കെ ആര് ഫോട്ടോ എടുക്കും അല്ലെ ?
– ദീപ പെരുമാൾ
PS: , വീട്ട് ജോലിക്കാർ സാധാരണമാണ്. പല കുടുംബങ്ങൾ അവരുടെ ഈ ‘സഹായികളുമായി’ അടുത്ത ബന്ധം സ്ഥാപിക്കാറുണ്ട്. കുടുംബത്തിൽ ഒരംഗം എന്ന പോലെ. പക്ഷേ ഏജൻസികളുടെ വർദ്ധനവോടെ, താൽക്കാലിക ക്രമീകരണങ്ങൾ പതിവായി മാറുന്നു. അതിനാൽ ഇത്തരത്തിലുള്ള ബന്ധങ്ങൾ കുറയുകയാണ്. നിർഭാഗ്യവശാൽ, പലരും ഈ സംവിധാനം ചൂഷണം ചെയ്യുന്നതും കൂടിയിട്ടുണ്ട്; വീട്ടുജോലിക്കാരോട് അന്യായമായി പെരുമാറുന്ന പ്രവണത പലയിടത്തും കണ്ടുവരുന്നു.രമ ചേച്ചിക്കുള്ള ഈ ആദരാഞ്ജലിയിലൂടെ ഞാൻ ആഗ്രഹിക്കുന്നത്, നമുക്കായി അക്ഷീണം പ്രവർത്തിക്കുന്ന അവശ്യ തൊഴിലാളികളെ വിലമതിക്കേണ്ടതിന്റെ ആവശ്യകതയും, അവരുടെ തൊഴിൽ കാലയളവ് എത്ര ചെറുതാണെങ്കിലും നല്ല ബന്ധങ്ങൾ വളർത്തേണ്ടതിൻ്റെ പ്രാധാന്യവും എടുത്തുകാണിക്കുക എന്നതാണ് …

.
.
Post Views: 23
2
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.