ദൂരം കൂടുതലുള്ള പാതയാണ്
പാതി വഴിയെത്തുമ്പോ നീ വരണം
തോളിൽ കൈ ചേർത്ത്
തണൽ മരത്തിന്റെ ചോട്ടിലേക്ക് പോകാം
തളർന്നു പോയ എനിക്ക് നിന്റെ തോളിൽ ചാഞ്ഞുറങ്ങണം
കാറ്റിൽ എന്റെ മുടിയിഴകൾ
നിന്റെ ചെവിയിൽ ഇക്കിളി കൂട്ടണം
ഏറെ നേരം ഉറങ്ങിയ എന്നെ
മൂർദ്ധാവിലെ ചുംബനം കൊണ്ട് നീ ഉണർത്തണം
ഇനി നമുക്കൊന്നിച്ചു നീങ്ങാം
കൂടെ നീ ഉണ്ടല്ലോ..
ഇനി വെയിലിന് ചൂട് തോന്നിയേക്കില്ല
എത്ര നടന്നാലും
എന്റെ കാലുകൾ തളർന്നേക്കില്ല
കൈകൾ ഞാൻ മുറുകെ പിടിക്കാം
വഴി തീരും മുൻപേ നീ എന്നെ വിട്ട് പോകാതിരിക്കാൻ…..
1 Comment
നീ വിട്ടുപോകാതിരിക്കുക… വിരൽത്തുമ്പത്തെന്നെ കോർത്തിടുക..
👌👌👌❤️