Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സമാന്തര പാതകൾ
കഥ ജീവിതം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ്

സമാന്തര പാതകൾ

By sabira latheefiMarch 14, 2024Updated:March 18, 202425 Comments5 Mins Read276 Views
Bookmark Now
Please login to bookmark Close

No account yet? Register

ഹോസ്റ്റലിലെ അവസാന ദിവസമാണ് രാധികക്ക്. ഇനിയൊരു തിരിച്ചു വരവ് ഇങ്ങോട്ട് ഉണ്ടാവില്ല. നാട്ടിലേക്ക് അല്ലെ പോകുന്നത്. മനസ് സന്തോഷിക്കേണ്ട വേളയാണ്. ക്യാമ്പസ്‌ സെലക്ഷനിൽ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലി ഉറപ്പിച്ചിട്ടുണ്ട് അവൾ. അടുത്ത മാസം ജോയിൻ ചെയ്യാം. സന്തോഷിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിട്ടും മനസ്സിന്റെ വിങ്ങൽ മാറുന്നില്ല.
ഹോസ്റ്റൽ മുറ്റത്തെ ആൽമരചുവട്ടിലിരുന്നു ഓരോരുത്തരും പോകുന്നത് നോക്കി നിന്നു. പലരും അവളുടെ അടുത്തേക്ക് വന്നു കെട്ടിപിടിച്ചു യാത്ര ചോദിച്ചു. ചിലരെങ്കിലും നേരെ വിവാഹ ജീവിതത്തിലേക്കാണ് യാത്ര തിരിക്കുന്നത്.
കാറ്റിൽ ചലിക്കുന്ന മുടിയിഴകളെ മാടിയൊതുക്കി അവൾ വീണ്ടും ഹോസ്റ്റൽ ഗേറ്റിലേക്ക് നോക്കി നിന്നു. എല്ലാവരും പോയി കഴിഞ്ഞു. ഇനിയും നിന്നാൽ ട്രെയിൻ മിസ്സാവും. സാധനങ്ങൾ എല്ലാം ഇന്നലെ ഒതുക്കി വെച്ചിരുന്നു. വിഷാദം ചാലിച്ച മുഖവുമായി അവൾ ഹോസ്റ്റലിന്റെ ഒതുക്ക് കല്ലുകൾ ഇറങ്ങി.

”രാധികേ ” ഒരു പിൻവിളിയിൽ അവൾ തിരിഞ്ഞു നോക്കി. ഹോസ്റ്റൽ വാർഡൻ ബേബിച്ചേച്ചിയാണ്.

”കുട്ടിക്കൊരു കത്തുണ്ടായിരുന്നു. ഞാൻ ഇപ്പോള കണ്ടത്. സോറി.. “

ബാഗ് നിലത്തു വെച്ചു ഒറ്റ ഓട്ടമായിരുന്നു ചേച്ചിടെ അടുത്തേക്ക്. കത്തു പിടിച്ചു വാങ്ങി ചേച്ചിക്കൊരു ഉമ്മയും കൊടുത്തു തിരിഞ്ഞോടി. ഫ്രം അഡ്രെസ്സ് ഇല്ലാത്ത കത്തുകൾക്ക് കാത്തിരിപ്പ് തുടങ്ങീട്ട് വർഷങ്ങളായി. പ്ലസ്ടു കഴിഞ്ഞു കാശില്ലാത്തത് കൊണ്ടു ഇനി പഠിക്കാൻ പറ്റില്ല എന്ന സങ്കടത്തിൽ നിൽക്കുമ്പോളാണ് ആദ്യമായി ഒരു കത്ത് കിട്ടുന്നത്. “പഠനം നിർത്തരുത്. വാർഡ് മെമ്പറെ പോയി കാണുക അയാൾ എല്ലാ സഹായവും ചെയ്തു തരും. ഇഷ്ടമുള്ള കോഴ്സ് എടുത്തു പഠിക്കുക”.  അത്രയേ ഉണ്ടായിരുന്നുള്ളു അതിൽ.

അന്ന് തൊട്ട് ഇന്നോളം ഒരദൃശ്യ സാന്നിധ്യമായി അവളുടെ കൂടെ ഉണ്ടായിരുന്നു. ഓരോ ആഴ്ചയും ഓരോ കത്ത്. കണ്ടു പിടിക്കാതിരിക്കാൻ പല സ്‌ഥലങ്ങളിൽനിന്നു പോസ്റ്റ് ചെയ്തത്. ആദ്യ വർഷം ആളെ തിരഞ്ഞു അവൾ കുറെ നടന്നു. ഒന്ന് കാണിച്ചു തരാൻ നേർച്ചകളും വഴിപാടുകളും നേർന്നു. “സമയമായാൽ ഞാൻ തന്നെ മുന്നിൽ വരും. എന്നെ അന്വേഷിച്ചു നടക്കരുത്. നടന്നാൽ ഇനി മുതൽ ഞാൻ എഴുതില്ല “എന്ന ഭീഷണികത്ത് കിട്ടിയതിൽ പിന്നെ അന്വേഷിച്ചിട്ടില്ല.

ഓട്ടോറിക്ഷയിൽ റയിൽവെ സ്റ്റേഷനിലേക്ക് തിരിച്ചപ്പോളും കത്തു പൊട്ടിച്ചില്ല. എന്തായിരിക്കും എഴുതിട്ടുണ്ടാവുക. ഒരിക്കൽ തന്റെ മുന്നിലേക്ക്‌ വരുമെന്ന വാഗ്ദാനം നിറവേറാൻ ഇനി എത്ര വർഷം കൂടി കാത്തിരിക്കണം. പത്തു മണിക്കൂർ യാത്രയുണ്ടല്ലോ അപ്പോൾ വായിക്കാം. ചിലപ്പോ അവിടെ റയിൽവേ സ്റ്റേഷനിൽ തന്നെയും കാത്തു നിൽപ്പുണ്ടാവുമോ? ആരായിരിക്കും. പ്രായമുണ്ടാവുമോ, കാണാൻ എങ്ങനെയിരിക്കും. എത്രയോ തവണ ചിന്തിച്ച കാര്യങ്ങൾ . നാട്ടിൽ പോയാൽ മുന്നിൽ വരുന്ന ഓരോ മുഖങ്ങളിലും  തിരയും. തന്റെ എല്ലാ കാര്യങ്ങളും അറിയുന്നത് കൊണ്ടു തന്നെ തന്റടുത്തു എവിടയോ ഉള്ള പോലെ ഫീൽ ചെയ്യും. സ്റ്റേഷനിൽ ട്രെയിൻ വന്നു കിടക്കുന്നുണ്ടായിരുന്നു. ഓടികയറി. കാലൊന്നു സ്ലിപ്പായി ഒരു നിമിഷം കൊണ്ടു ആരോ അകത്തേക്ക് വലിച്ചിട്ടു. ജീവനും ജീവിതവും തിരിച്ചു കിട്ടിയിട്ടും ചങ്കിടിപ്പ് മാറിയിരുന്നില്ല. മുഖമുയർത്തി അയാളോട് നന്ദി പറഞ്ഞു. ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

”കുട്ടി… ദൈവത്തോട് നന്ദി പറയു.. “

അയാൾക്ക് ഒരു നനുത്ത ചിരി സമ്മാനിച്ചു തന്റെ സീറ്റിൽ പോയിരുന്നു. മുകളിലെ ബർത്തിൽ നേരത്തെ കണ്ടയാളാണ്. എന്തെങ്കിലും സംസാരിക്കാം എന്ന് കരുതി അയാളെ നോക്കിയപ്പോൾ അയാൾ തിരിഞ്ഞു കിടന്നു. ബോട്ടിലിൽ നിന്നു വെള്ളമെടുത്തു കുടിച്ചു എഴുത്ത് വായിക്കാനിരുന്നു. ആകാംഷ കൂടി കവർ പൊളിച്ചത് തിരക്കിട്ടു ആയിപ്പോയി, കീറി പോന്നു. ഹൃദയമിടിപ്പിന്റെ താളം സഹയാത്രികർ കേൾക്കുമോ എന്ന ഭയത്താൽ അവൾ ഒന്ന് ചുരുണ്ടിരുന്നു. ഒതുക്കമുള്ള കൈയ്യക്ഷരത്തിൽ കുനു കുന എഴുതിയ വരികളിലൂടെ കണ്ണോടിച്ചു.

”സ്നേഹപൂർവ്വം രാധികക്ക്,

ഇനിയും മറഞ്ഞു നിൽക്കുന്നില്ല. ഈ ഒരു ദിവസത്തിനേക്ക് മനസ്സ് പാകപ്പെടുത്താൻ തുടങ്ങീട്ട് നാളുകളായി. ആകാംഷയോടെ നീ കാത്തിരിക്കുന്ന നിന്റെ സ്പോൺസർ ആരാണെന്ന് അറിയുമ്പോൾ നീയെന്നെ തീർച്ചയായും വെറുക്കും. സാരമില്ല ഞാൻ അത് ഏറ്റു വാങ്ങേണ്ടവനാണ്. 

ഇനി ഞാനെന്നെ പരിചയപെടുത്താം. ഞാൻ അനിൽ. നിന്റേട്ടൻ വിഷ്ണു പഠിച്ചിരുന്ന അതെ കോളേജിലാണ് ഞാൻ പഠിച്ചത്. തിരുവന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ. എന്റെ ജൂനിയർ ആയിരുന്നു അവൻ. അവൻ മദ്യപിച്ചു സ്റ്റൈർ കേസിൽ നിന്നു വീണു മരിച്ചു എന്നതല്ല യാഥാർഥ്യം. ഞാനും കൂട്ടുകാരും കൂടി റാഗ് ചെയ്തപ്പോ സംഭവിച്ച ഒരബദ്ധം. “

രാധികയുടെ നെഞ്ചിടിപ്പ് കൂടി. കണ്ണിൽ നിന്നും പുഴയൊഴുകി. എങ്ങലുകൾ പുറത്തേക്കു തെറിച്ചു. തൊട്ട് മുന്നിലെ സീറ്റിലെ വൃദ്ധ ദമ്പതികൾ പെട്ടെന്ന് അവളുടെ അടുത്തേക്ക് ഇരുന്നു.

”എന്നമ്മാ എന്നാച്ച് ഏൻ അഴറിങ്കെ”

അവരുടെ ചോദ്യങ്ങൾക്കു ഉത്തരം പറയാൻ അവൾക്കാവുന്നുണ്ടായിരുന്നില്ല. അവൾ വായിച്ച കടലാസിൽ എന്തോ വിഷമമുണ്ടെന്ന് മനസിലാക്കിയ അവർ അവളെ സമാധാനിപ്പിച്ചു.

”എതുന്നാലും കവലൈയ്പ്പെടാതെ പാപ, കടവുൾ പാത്തുപ്പാര്, കവലപ്പെടാമേ ധൈര്യമാ ഇര്.”

“കൊഞ്ചം തണ്ണി കുടീമ്മാ “

അവൾ എഴുന്നേറ്റ് പോയി മുഖം കഴുകി കുറച്ചു വെള്ളം കുടിച്ചു ബാക്കി വായിക്കാനിരുന്നു

”ആ നശിച്ച ദിവസത്തിന് ശേഷം ഞാനുറങ്ങീട്ടില്ല ശരിക്കും. കണ്ണടച്ചാൽ സ്റ്റൈർകേസിന്റെ ഏണിപടിയിലൂടെ താഴെക്ക് പതിക്കുന്ന വിഷ്ണുവാണ്. അവന്റെ ആർത്താനാദമാണ്, അവന്റെ ചെന്നിയിൽ കൂടി ഒഴുകുന്ന രക്തമാണ്.
ജൂനിയർ കുട്ടികളെ കൊണ്ടു ഞങ്ങളുടെ സപ്ലി എഴുതിക്കൽ അവിടുത്തെ ഒരാചാരമായിരുന്നു. കോളേജു അധികൃതരും ഇതിനൊക്കെ കൂട്ട് നിന്നിരുന്നു. 

അന്ന് ഞാനും എന്റെ കൂട്ടുകാർ ജോണും അലനും മുനീറുമാണ് അവനെ സമീപിച്ചത്. ജോണിനു വേണ്ടി സപ്ലി എഴുതാൻ. റാഗിങ്ങിന്റെ മറവിൽ നിർബന്ധിച്ചു ഞങ്ങളുടെ പ്രൊജക്റ്റ്‌ ഒക്കെ അവനെ കൊണ്ടു ചെയ്യിച്ചിരുന്നു. ജോണിന്റെ അവസാന അവസരമാണ്. അത് എങ്ങനെയെങ്കിലും പാസാകണം. നന്നായി പഠിക്കുന്ന വിഷ്ണു എഴുതിയാൽ പാസ്സാകുമെന്ന് ഉറപ്പാണ്. പക്ഷെ അവൻ തയ്യാറായില്ല. ഒന്നും രണ്ടും പറഞ്ഞു കയ്യേറ്റമായി. ഇതിനിടയിൽ മുനീർ മദ്യക്കുപ്പിയുമായി വന്നു. ചെയ്തില്ലെങ്കിൽ മദ്യപിച്ചു ബഹളം വെച്ചെന്ന് പറഞ്ഞു ഹോസ്റ്റലിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. അവൻ ഞങ്ങളോട് കെഞ്ചി. അവനു നാട്ടിൽ പോണം അവന്റെ അച്ഛന് ഒട്ടും സുഖമില്ലെന്നു. ലഹരിയിൽ മുങ്ങി നിൽക്കുന്ന ഞങ്ങളുടെ ചെവിയിൽ ഒന്നും പോയില്ല. അവനെ പിടിച്ചു വലിച്ചു വെളിയിലേക്കിറക്കി അവന്റെ വായിലേക്ക് മദ്യം കമഴ്ത്തി. അവൻ ഞങ്ങളെ സർവ ശക്തിയും എടുത്ത് തള്ളി. പക്ഷെ ആ തള്ളലിൽ പിന്നോക്കം മറിഞ്ഞു ഏണിപടികളിലൂടെ അവൻ താഴേക്ക് പതിച്ചു. ആരും സാക്ഷികളായില്ല, അവർക്കൊക്കെ ഞങ്ങളെ പേടിയായിരുന്നു. ഒരപകട മരണം. ആമാശയത്തിലെ ആൽക്കഹോളിന്റെ സാന്നിധ്യം അവൻ മദ്യപിച്ചതിനു തെളിവായി. അവന്റെ മരണവാർത്ത അറിഞ്ഞു ആദ്യമേ ഹൃദ്രോഗിയായിരുന്ന നിന്റെ അച്ഛനും മരിച്ചു. അന്ന് നിന്റെ വീട്ടിൽ ഞാൻ വന്നിരുന്നു. വീടിന്റെ അവസ്‌ഥയും അച്ഛന്റെയും വിഷ്ണുവിന്റെയും മരണവും നിന്നെയും അമ്മയെയും ദാരിദ്ര്യത്തിന്റെ പടുകുഴിലേക്ക് തള്ളിയിടും എന്നത് കൂടി അവിടെ കൂടി നിൽക്കുന്നവരിൽ നിന്നറിഞ്ഞപ്പോൾ…. എനിക്കറിയില്ല ആ അവസ്ഥ എങ്ങനെ എഴുതണമെന്ന്. എത്ര കുമ്പസാരിച്ചാലും കഴുകി കളയാൻ പറ്റാത്തത്ര കുറ്റബോധം. മനസിന്റെ സമനില തെറ്റി മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യപ്പെട്ടു. അവിടുത്തെ ഡോക്ടറാണ് കുറ്റബോധം കുറക്കാൻ വേണ്ടി നിന്റെ പഠനവും ചിലവുമൊക്കെ ഏറ്റെടുക്കാൻ പറഞ്ഞത്. അങ്ങനെയാണ് ഞാൻ നിന്റെ സ്പോൺസർ ആയത്. നിന്റെ ഓരോ വിജയവും വിഷ്ണുവിന്റെ ആത്മാവിനെ സന്തോഷിപ്പിക്കുന്നുണ്ടാവും അല്ലെ.. ഇപ്പൊ നിനക്ക് ഒരു ജോലിയായി. നിന്നെയും നിന്റെ അമ്മയെയും സംരക്ഷിക്കാൻ നീ മതി. ഇനി നീ തരുന്ന ഏതു ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. പോലീസ്ന്റെ അടുത്തു ഏറ്റു പറയണമെങ്കിൽ അതിനും റെഡിയാണ്. എന്റെ നമ്പർ താഴെയുണ്ട്. അതിലേക്കു വിളിച്ചാൽ ഞാൻ വരും നീ തരുന്ന ഏതു ശിക്ഷക്കും തയ്യാറായി. ഇനിയെങ്കിലും എനിക്കൊന്നു ഉറങ്ങണം അത് ജയിലറയിലാണെങ്കിലും. “.

വായിച്ചു കഴിഞ്ഞ കടലാസ് ചിന്ത ഭാരത്താൽ കൈയിൽ കിടന്നു ചുരുണ്ടു.തന്റെ അച്ഛന്റെയും ചേട്ടന്റെയും മരണത്തിനിടയാക്കിയ ആളെ ആണല്ലോ താൻ ഇത്രയും കാലം പൂവിട്ടു പൂജിച്ചത്. തന്റെ കൈയിലെ ഡിഗ്രി, തന്റെ ജോലി അതിലെല്ലാം ചേട്ടന്റെ ചോരയുടെ മണം അവൾക്കനുഭവപ്പെട്ടു. ഒറ്റ ദിവസം കൊണ്ടു ഞങ്ങളെ അനാഥത്വത്തിലേക്കു വലിച്ചെറിഞ്ഞ അവരോടു ഹൃദയം നിറയെ വെറുപ്പ് പതഞ്ഞു പൊങ്ങി.എത്രയും പെട്ടെന്ന് അവർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം. അതിനു വേണ്ടി ഏതറ്റം പോകേണ്ടി വന്നാലും. തനിക്കും അമ്മക്കും നഷ്ടപ്പെട്ടതിനു പകരം വെക്കാൻ ഈ ലോകത്തൊന്നും തന്നെ മതിയാവില്ല.

അതെ സമയം കുറ്റബോധം കൊണ്ടു തന്റെ ജിവിതം തന്റെ മുന്നിൽ നീട്ടി തന്നോട് ഇരക്കുന്ന ഒരാളെ കണ്ടില്ലെന്ന് നടിക്കല്ലെന്നു മനസ് വാദിച്ചു.അയാൾക്ക് വേണമെങ്കിൽ ഇതൊക്കെ പറയാതിരിക്കാമായിരുന്നു. അയാളുടെ പ്രായശ്ചിതത്തെ കാണാതെ പോകുന്നത് ശരിയല്ല. എന്തു തീരുമാനമെടക്കണമെന്നറിയാതെ മനസ്പിടിവിട്ട് അവൾ ബാക്കിലേക്ക് തലചായ്ച്ചു കിടന്നു.ഹൃദയ ഭാരം ശരീരത്തിൽ ഉഷ്ണം തീർത്തു. ചെന്നിയിൽ വിയർപ്പ് ചാലുകൾ ഒഴുകി. അയാളുടെ നമ്പറിലേക്ക് വിളിക്കണമോ തന്റെ ഒരു കാളിന് അയാൾ കാത്തു നിൽക്കുന്നുണ്ടാവില്ലേ.. വിളിച്ചാൽ അയാളുടെ സ്വരം കേട്ടാൽ, അയാളെ കണ്ടാൽ എന്തായിരിക്കും തന്റെ പ്രതികരണം. തനിക്ക് ക്ഷമിക്കാൻ പറ്റുമോ?

ഒന്നിലും ചുവടുറപ്പിക്കാൻ പറ്റാത്ത നിലയിൽ അവൾ തളർന്നു. കണ്ണടച്ചു പ്രാർത്ഥനയിൽ മുഴുകി. ശേഷം ആ കത്തു പല കഷ്ണങ്ങളാക്കി ട്രെയിനിന്റെ ജനലിൽ കൂടി പുറത്തേക്ക് കളഞ്ഞു. പിറകിലേക്ക്  പറക്കുന്ന കടലാസ് കഷണങ്ങൾ പോലെ തന്റെ ജീവിതത്തിൽ നിന്നും അയാളും അയാളുടെ ഓർമകളും അയാളുടെ വെളിപ്പെടുത്തലുകളും മാഞ്ഞു പോയെങ്കിൽ അവൾ വ്യഥാ ആഗ്രഹിച്ചു. മുകളിലെ ബർത്തിലെ ആൾ അവളെ നോക്കി കണ്ണീരൊഴുക്കിയത് അവൾ കണ്ടില്ല. അവരുടെ ജീവിതങ്ങളെയും വഹിച്ചു ട്രെയിൻ മുന്നോട്ട് കുതിച്ചു.

#എന്റെരചന

#റാഗിംഗ്

Post Views: 22
6
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

25 Comments

  1. Deepa Perumal on April 1, 2024 8:56 PM

    Beatiful story Sabi …. teared up 🙁

    Reply
    • sabira latheefi on April 1, 2024 9:12 PM

      താങ്ക്സ് ദീപ.. 🥰🥰

      Reply
  2. Divya Sreekumar on March 16, 2024 10:37 PM

    പശ്ചാത്തപിക്കുന്നവനോട് പൊറുക്കുക (മറക്കാൻ കഴിഞ്ഞില്ലെങ്കിലും) എന്നതുതന്നെയാണ് സാമാന്യനീതി. ഒരിക്കലും തിരിച്ചറിയാതെ സമാന്തരപാതകളായി യാത്ര തുടരട്ടെ👍👌👌🥰

    Reply
    • sabira latheefi on March 16, 2024 11:21 PM

      Divya ❤️❤️

      Reply
  3. Sajna on March 16, 2024 7:13 AM

    ഏറെ ഇഷ്ടമായി… നഷ്ടപ്പെട്ടതിന് പകരം വെക്കാൻ ഒന്നുമില്ലെങ്കിലും പ്രായാശ്ചിത്തം കുറച്ചു നേട്ടങ്ങളും നൽകി എന്നത് ഒരു സമാധാനം തന്നെ. 💚

    Reply
    • sabira latheefi on March 16, 2024 8:53 AM

      Sajna ❤️❤️

      Reply
  4. ramsinas on March 15, 2024 8:59 PM

    super ആ കത്തു വലിച്ചു keeriyathe നന്നായി അയാളുടെ കുറ്റ ബോധം accept ചെയ്തല്ലോ super 👏👏👏🥰🥰

    Reply
    • sabira latheefi on March 15, 2024 9:44 PM

      ❤️🥰

      Reply
  5. Seena Navaz on March 15, 2024 12:01 PM

    നല്ല കഥ സാബി. പ്രതിയുടെ കുറ്റബോധവും പശ്ചാത്താപവും പ്രായശ്ചിത്തവും കൂടെ ഈ ചേർത്തു ഹൃദയസ്പർശിയായി. സമാന്തരമായി നീങ്ങുന്ന രണ്ട് ജീവിതങ്ങൾ ഒരേ ദിശയിൽ👌👌

    Reply
    • sabira latheefi on March 15, 2024 12:02 PM

      സീന സ്നേഹം ❤️❤️

      Reply
  6. Sajna on March 15, 2024 8:35 AM

    ആ കുട്ടിയുടേതാണ് ശരിയെന്നു തോന്നി. കഥയ്ക്കു ഏറ്റവും യോജിച്ച പേര് തന്നെ. Nice👍

    Reply
    • sabira latheefi on March 15, 2024 10:44 AM

      സജ്‌ന ❤️🥰

      Reply
  7. anwar Abdurahiman cm on March 15, 2024 1:18 AM

    ട്രെയിനിൽ കേറുമ്പോൾ സ്ലിപ് ആയപ്പോൾ ട്രെയിനിലേക്ക് വലിച്ചു കേറ്റി കുട്ടി ദൈവത്തോട് നന്ദി പറയൂ എന്ന് വായിച്ചപ്പോൾ മുതൽ ആ മനുഷ്യൻ തന്നെയായിരിക്കും സ്‌പോൺസർ എന്ന് മനസ്സ് മന്ത്രിച്ചത് വെറുതെയായില്ല . സമകാലീന വിഷയം കൂടി ഉൾപ്പെടുത്തിയ കഥ നല്ലൊരു വായനാനുഭവം സമ്മാനിച്ചു .👏👏👏👌👌👌🥰

    Reply
    • sabira latheefi on March 15, 2024 5:11 AM

      താങ്ക്സ് അൻവർ സർ… നല്ല വായനക്കും അഭിപ്രായത്തിനും

      Reply
  8. Jasna on March 14, 2024 8:01 PM

    നല്ല കഥ 🌹🌹

    Reply
    • sabira latheefi on March 14, 2024 8:25 PM

      ❤️🥰

      Reply
  9. Sunandha Mahesh on March 14, 2024 7:28 PM

    നന്നായി എഴുതി…
    കയച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ..
    അതുമൊരു സാമന്തര രേഖയാണ്.. 😍

    Reply
    • sabira latheefi on March 14, 2024 7:37 PM

      ❤️🥰

      Reply
      • Shreeja R on March 14, 2024 8:55 PM

        മനോഹരം 👌

        Reply
        • sabira latheefi on March 14, 2024 10:11 PM

          ശ്രീജ ❤️🥰

          Reply
          • Nafs nafs on March 14, 2024 11:26 PM

            വളരെ ഹൃദ്യമായി തുടങ്ങി. അവസാനം ഒരു നോവിൻ്റെ
            പിടച്ചിൽ ബാക്കിയാക്കി. ഉൾക്കൊള്ളാനും തട്ടിത്തെറിപ്പിക്കാനും കഴിയാതെ രണ്ടും സമാന്തരങ്ങളായ് ഒഴുകുന്നു.👌👌👌💞💞

          • sabira latheefi on March 15, 2024 5:12 AM

            ഹഫ്‌സൂ സ്നേഹം ❤️

          • Joyce Varghese on March 15, 2024 10:45 PM

            വളരെ നല്ല കഥ.👌
            Error is humane, forgiveness is divine.
            കഥാകാരി പറയുന്നതും അതു തന്നെ.

            തെറ്റു ചെയ്തവർക്ക്കുറ്റബോധവും പാശ്ചാത്താപവും കൊണ്ടു നീറുന്ന മനസ് ഉണ്ടെങ്കിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടില്ല. അതുകൊണ്ട് തന്നെ അവസാനഭാഗം വളരെ ഇഷ്ടപ്പെട്ടു.

  10. Silvy on March 14, 2024 6:37 PM

    മനോഹരമായ കഥ മനോഹരമായിത്തന്നെ എഴുതി.. അഭിനന്ദനങ്ങൾ സാബി👌👌👌❤️

    Reply
    • sabira latheefi on March 14, 2024 6:38 PM

      സിൽവി ചേച്ചി.. ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.