Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » റമദാൻ മാസത്തിലൂടെ
അറിവുകൾ ആരോഗ്യം ചരിത്രം / പൗരാണികശാസ്ത്രം ജീവിതം

റമദാൻ മാസത്തിലൂടെ

By sabira latheefiMarch 18, 2024Updated:March 20, 202415 Comments2 Mins Read127 Views
Bookmark Now
Please login to bookmark Close

No account yet? Register

എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനമുണ്ട്. വ്യത്യസ്ത രൂപത്തിൽ ആണെന്ന് മാത്രം. ഹിന്ദുക്കൾ ശബരിമലക്ക് പോകുന്നതിനു മുന്നോടിയായും, ക്രിസ്ത്യാനികൾ പെസഹ ദിവസത്തിന് മുന്നോടിയായും നാല്പതും അമ്പതും ദിവസങ്ങളിൽ നോമ്പ് പിടിക്കുന്നു. ജൂതന്മാർ എല്ലാ ശനിയാഴ്ചയും (സാബത്തു നാൾ )നോമ്പെടുക്കുന്നുണ്ട്. അങ്ങനെ എല്ലാ സമൂഹങ്ങളിലും വ്രതം നില നിന്നിരുന്നു എന്ന് കാണാം. ചിലർക്ക് മത്സ്യ മാംസാദികൾ ഭക്ഷണത്തിൽ നിന്നൊഴിവാക്കിയാൽ മതി. അതെ സമയം ഇസ്ലാമിലെ നോമ്പിൽ പകൽ പൂർണമായും ആഹാരപാനീയങ്ങൾ ഉപേക്ഷിക്കണം.

നോമ്പിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുള്ളത് “നിങ്ങൾക്ക് മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങൾ സൂക്ഷ്മത(തഖ്വ) യുള്ളവരായി തീരാൻ.” എന്നാണ്.
ഇതിൽ നിന്നും മുമ്പുള്ള സമുദായങ്ങൾക്കും നോമ്പ് ഉണ്ടായിരുന്നുവെന്നും ഉദ്ദേശം ജീവിതത്തിനു മേൽ ഒരു കണ്ട്രോൾ പവർ ഉണ്ടാകുവാനും വേണ്ടിയാണു എന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്. മനുഷ്യനു തന്റെ മനസിന്റെ മേൽ ഒരു നിയന്ത്രണം കൊണ്ട് വരാൻ സാധിക്കുക എന്നതാണ് ഉദ്ദേശം.
നോമ്പ് സമയത്ത് ഉദയം മുതൽ അസ്തമയം വരെ അന്നപാനീയങ്ങളും ഇന്ദ്രിയ സുഖങ്ങളും ഉപേക്ഷിക്കുന്നത് അതിനു വേണ്ടിയുള്ള ട്രെയിനിങ് ആണ്.
വെറും വിശപ്പും ദാഹവും കാമവും കുറച്ചു സമയത്തേക്ക് ഉപേക്ഷിക്കുന്നതിന്റെ പേരല്ല നോമ്പ്. മറിച്ചു ആത്മ നിയന്ത്രണത്തിന്റെ, സമസൃഷ്ടി സ്നേഹത്തിന്റെ ദൈവസ്നേഹത്തിന്റെ മുപ്പതു ദിനരാത്രങ്ങളിൽ കൂടിയാണ് ഒരു വിശ്വാസി കടന്നു പോകുന്നത്.
റമദാനിനെ പുണ്യങ്ങളുടെ പൂക്കാലം എന്ന് പറയാറുണ്ട്. ആ സമയത്തുള്ള ദാന ധർമങ്ങൾക്കും പുണ്യപ്രവർത്തികൾക്കും വളരെയധികം പുണ്യം കിട്ടുമെന്നുള്ള വിശ്വാസത്താൽ ലോകം മുഴുവനുമുള്ള വിശ്വാസികൾ ഇതിനെല്ലാം മുന്നിട്ടിറങ്ങുകയും അത് സമൂഹത്തിൽ വലിയ രൂപത്തിൽ പ്രതിഫലിക്കുകയും ചെയ്യും. രാത്രികാലങ്ങളിലെ നമസ്ക്കാരവും ഖുർആൻ പാരായണവുമെല്ലാം വിശ്വസിയെ ആത്മീയമായി ഉയർത്തുകയും ദാന ധർമങ്ങളും മറ്റു പുണ്യപ്രവർത്തികളും മനുഷ്യനും മനുഷ്യനും തമ്മിലെ ബന്ധങ്ങളെ ചേർക്കുകയും നല്ലൊരു സാമൂഹിക സൃഷ്ടിക്ക് കാരണമാവുകയും ചെയ്യുന്നു .
മനുഷ്യന്റെ സ്വഭാവസംസ്കരണത്തിലും നോമ്പ് സ്വാധീനിക്കുന്നു. “ആർ പരദൂഷണവും കള്ള സംസാരങ്ങളും ഒഴിവാക്കുന്നില്ലയോ അവൻ പട്ടിണി കിടന്നത് കൊണ്ടു കാര്യമില്ലെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു.

വർഷത്തിലൊരിക്കൽ ഇങ്ങനെ നോമ്പെടുക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു വിദഗ്ദർ പറയുന്നു. അമിതമായി അടിഞ്ഞു കൂടിയ ഫാറ്റും മറ്റും ഒഴിവായി ശരീരത്തിന് പുതു ഉണർവ് നൽകുന്നു. പക്ഷെ ഈയൊരു സാധ്യത ഇല്ലാതാക്കുന്ന രൂപത്തിലാണ് നോമ്പ് തുറക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് എന്നത് വിരോധാഭാസമാണ് പറയാതെ വയ്യ.

എന്തുകൊണ്ടാണ് വർഷത്തിൽ പന്ത്രണ്ട് മാസങ്ങൾ ഉണ്ടായിട്ടും റമദാനിനെ തന്നെ തെരെഞ്ഞെടുത്തത്. അതിനുത്തരമായി വേദഗ്രന്ഥം പറയുന്നത് ആ മാസമാണ് വിശ്വാസികൾക്ക് അനുഗ്രഹമായി വിശുദ്ധ വേദഗ്രന്ഥം ഇറക്കപ്പെട്ടത് എന്നാണ്. ആ അനുഗ്രഹത്തിനു നന്ദി കാണിക്കാൻ വേണ്ടിയാണു ഈ മാസം നോമ്പാനുഷ്ഠിക്കാൻ കൽപ്പിക്കപ്പെട്ടത്.
പ്രായ പൂർത്തിയായ ഏതൊരു മുസ്ലിമിനും നോമ്പ് നിർബന്ധമാണ്. കുട്ടികൾക്ക് നോമ്പ് നിർബന്ധമില്ലെങ്കിലും അവർക്ക് ഇഷ്ടമുള്ളത്ര നോമ്പ് അനുഷ്ഠിക്കാം. അത് പോലെ രോഗികൾ,യാത്രക്കാർ മുലയൂട്ടുന്നവൾ, ഗർഭിണികൾ, ആർത്താവകാരികൾ പ്രായം കൊണ്ടു അവശരായവർ എന്നിവർക്ക് നോമ്പ് നിർബന്ധമില്ല. ഇതിൽ ബുദ്ധിമുട്ടുകൾ മാറിക്കഴിഞ്ഞാൽ ഓരോ നോമ്പിനും പകരം എടുത്തു വീട്ടേണ്ടതാണ്. എടുത്തു വീട്ടാൻ സാധിക്കാത്തവർ പാവങ്ങൾക്ക് ഒരു ദിവസത്തെ ഭക്ഷണം എത്തിക്കേണ്ടതാണ്.
റമദാനിലെ ഇഫ്താർ സംഗമങ്ങൾ സാമൂഹ്യ സ്നേഹത്തിന്റെ, സമുദായങ്ങളുടെ പരസ്പര സഹകരണത്തിന്റെ വേദികളാകാറുണ്ട്. അത് പോലെ വീടുകളിലേ നോമ്പ് തുറകൾക്കും, നോമ്പ് എടുക്കുന്നത് പോലെ തന്നെയുള്ള പ്രാധാന്യമുണ്ട്. ഒരാളെ നോമ്പ് തുറപ്പിച്ചാൽ നോമ്പ് എടുത്ത അതെ പ്രതിഫലം തന്നെ ലഭിക്കുമെന്ന് പഠിപ്പിക്കുകയും അത് വഴി പരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.

ശവ്വാൽ പിറ കാണുമ്പോൾ ആണ് നോമ്പ് അവസാനിക്കുന്നത്. ശവ്വാൽ പിറ കണ്ടു കഴിഞ്ഞാൽ ഓരോ വിശ്വാസിയും ഫിത്ർ സകാത് നൽകേണ്ടതാണ്. ഒരു വീട്ടിലെ എത്ര അംഗങ്ങൾ ഉണ്ടോ ഒരാൾക്ക് ഏകദേശം രണ്ടര കിലോ അരിയെന്ന രൂപത്തിലാണ് (ഒരു നാട്ടിലെ മുഖ്യ ആഹാരമാണ് കൊടുക്കേണ്ടത് )ഫിത്ർ സകാത് നൽകേണ്ടത്. പെരുന്നാൾ ദിനത്തിൽ പട്ടിണി കിടക്കുന്ന ആരും തന്നെ ഉണ്ടാവാതിരിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ഉദ്ദേശം. പെരുന്നാൾ നമസ്ക്കാരത്തിന് മുമ്പായി അത് അവരുടെ വീടുകളിൽ എത്തിച്ചാലേ റമദാൻ പൂർണമാവു.
റമദാൻ മാസം കൊണ്ടു നേടിയെടുത്ത ആത്മ നിയന്ത്രണം പിന്നീടുള്ള മാസങ്ങളിൽ പ്രതിഫലിക്കുമ്പോൾ ആണ് വിശ്വസിയുടെ നോമ്പ് അർത്ഥപൂർണമാകുന്നത്.

Post Views: 40
4
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

15 Comments

  1. മിനി സുന്ദരേശൻ on March 11, 2025 2:22 AM

    നോമ്പിനെക്കുറിച്ച് ഏകദേശ ധാരണ തന്നതിൽ സന്തോഷം❤️👍

    Reply
    • sabira latheefi on March 11, 2025 2:41 PM

      വായിച്ചതിൽ സന്തോഷം മിനി..

      Reply
  2. Deepa Perumal on March 21, 2024 12:43 AM

    Beautiful article Sabira !!

    Reply
    • sabira latheefi on March 21, 2024 2:50 PM

      താങ്ക്സ് ദീപാ.. ❤️❤️

      Reply
  3. റംസീനനാസർ ramseena on March 20, 2024 4:06 PM

    നോമ്പിനെ കുറിച്ചു നല്ലെഴുത് sabira ലത്തീഫി 🥰🥰🥰👏👏

    Reply
  4. Vimi on March 20, 2024 2:59 PM

    🥰🥰

    Reply
    • sabira latheefi on March 20, 2024 3:06 PM

      സീന 🥰🥰

      Reply
      • Suma Jayamohan on March 9, 2025 4:30 PM

        ❤️🌹

        Reply
        • sabira latheefi on March 11, 2025 2:42 PM

          സുമ സ്നേഹം.. ❤️

          Reply
    • sabira latheefi on March 20, 2024 3:06 PM

      ❤️❣️

      Reply
  5. Seenanavaz on March 20, 2024 2:43 PM

    കുറഞ്ഞ വാക്കുകളിൽ നോമ്പിന്റെ സന്ദേശം കൃത്യമായി പറഞ്ഞു.👌❤️

    Reply
  6. Divya Sreekumar on March 18, 2024 7:39 PM

    നല്ല പോസ്റ്റ്‌ sabi❤️

    Reply
    • sabira latheefi on March 18, 2024 7:46 PM

      ദിവ്യ ❤️❤️

      Reply
  7. Sajna on March 18, 2024 5:25 PM

    സാബി യാത്രക്കാർക്ക് നോമ്പ് നിർബന്ധമില്ല എന്നത് വിട്ടു പോയതാണെന്ന് തോന്നുന്നു.
    ❤️❤️❤️

    Reply
    • sabira latheefi on March 18, 2024 7:13 PM

      മറന്നു സജ്‌ന. താങ്ക്സ് ❤️. ഞാൻ എഡിറ്റ്‌ ചെയ്യാം. വളരെ കുറഞ്ഞ കാര്യങ്ങളെ ഉൾപ്പെടുത്ജിയോടുള്ളു. മൊത്തത്തിൽ റമദാൻ എന്താണെന്ന് മാത്രം.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.