Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വെളുക്കട്ടെ ഈ സത്യഭാമസമൂഹം
ജീവിതം സമത്വം സാമൂഹ്യപ്രശ്നങ്ങൾ

വെളുക്കട്ടെ ഈ സത്യഭാമസമൂഹം

By Lekha JustinMarch 21, 2024Updated:March 25, 20245 Comments3 Mins Read102 Views
Bookmark Now
Please login to bookmark Close

No account yet? Register

കലാമണ്ഡലം സത്യഭാമയെ കുറ്റപ്പെടുത്തുമ്പോൾ :

RLV രാമകൃഷ്ണൻ എന്ന കലാകാരനെ നമുക്കെല്ലാമറിയാം. നൃത്തത്തെ സ്നേഹിച്ചും ഉപാസിച്ചും ജീവിച്ചു പോരുന്ന അതുല്യകലാകാരൻ. കൂടാതെ നമ്മുടെ പ്രിയനടൻ കലാഭവൻ മണിയുടെ സഹോദരൻ. കലയോട് നമുക്കത്രമാത്രം ബഹുമാനമുള്ളതു കൊണ്ടു തന്നെ നമുക്കീ സഹോദരങ്ങളോട് ബഹുമാനവും സ്നേഹവുമാണ്. അവരെ ആരെങ്കിലും അധിക്ഷേപിച്ചാൽ നമുക്ക് സഹിക്കില്ല. ഇന്നു രാവിലെയാണ് സത്യഭാമയുടെ അഭിമുഖം കേൾക്കുന്നത്. അതിലുള്ള അവരുടെ വാക്കുകൾ കേൾക്കുമ്പോൾ മേലാകെ ഏതോ വൃത്തികെട്ട പുഴു അരിച്ചിറങ്ങുന്ന പോലുള്ള അറപ്പിൽ ശരീരവും മനസും ഒരുപോലെ ചുളുങ്ങി. ആകെ നൊന്ത്, അസ്വസ്ഥമായ മനസോടെയിരിക്കുമ്പോൾ എന്റെ തന്നെ ചുറ്റുപാടുകളാണ് ഓർമ്മയിൽ വന്നത്. അത്ര വെടിപ്പുള്ളതാണോ ഇവിടം? അവരെ തെറി വിളിക്കാൻ നൂറുശതമാനം അർഹതയുള്ളവർ എത്രപേരുണ്ടാവും? സത്യഭാമയുടെ വാക്കുകൾ വൃത്തികേടാണ് എന്നുച്ചത്തിൽ പറയുമ്പോഴും അതൊരുപക്ഷേ അവരുടെ പ്രൊഫെഷനൽ ഈഗോയിൽ നിന്നു വന്നവയാകാം എന്ന മറുപുറത്തേക്കും ചിന്ത പോയി. എന്നുവച്ച് അവരുടെയുള്ളിൽ ജാതിചിന്തയോ വർണവെറിയോ ഇല്ലായിരിക്കാം എന്നല്ല. വാക്കുകൾ ഇത്തരത്തിൽ പുറത്തുചാടിപ്പോയ അവസ്ഥ എന്തായിരിക്കാം എന്ന ചോദ്യത്തിലുരുത്തിരിഞ്ഞ ഉത്തരം മാത്രം. എന്തായാലും ഉള്ളിൽ പൂട്ടി വച്ചിരിക്കുന്ന അസഹിഷ്ണുതയുടെ വിഷം നാറിയ വാക്കുകളായി പുറത്തേക്ക് വമിച്ച അവസ്ഥയാണത്.

അവസ്ഥ..! അവിടെ നിന്നു തുടങ്ങാം. പ്രൊഫെഷണൽ ഈഗോ നിലനിൽക്കുന്നിടത്ത് പലതരത്തിലുള്ള അധിക്ഷേപങ്ങൾ ഉണ്ടാകുന്നതിനെ പറ്റി നമുക്കറിയാം. എന്നാലും അവിടെ ഇങ്ങനെയൊക്കെ പറയുമോ എന്നു നാം ചോദിച്ചേക്കാം. “ഹേയ് ഇങ്ങനൊന്നും പറയില്ല” എന്നാണ് ഉത്തരമെങ്കിൽ അത്‌ സത്യഭാമയുടെ പ്രൊഫെഷൻ അല്ലാത്തത് കൊണ്ടു മാത്രമാണ്. നിറവും സൗന്ദര്യവും ജാതിയും ബാധകമല്ലാത്തിടങ്ങൾ ആകുമ്പോൾ അതിന്റെ ആവശ്യം വരുന്നില്ല തന്നെ. എന്നുവച്ച് ഒരു സമൂഹം മുഴുവൻ ഇത്തരത്തിൽ പുഴുക്കുത്തുള്ളവരാണെന്നും അഭിപ്രായമില്ല. ജാതിനിറഭേദങ്ങളില്ലാതെ ഒരേപോലെ നല്ല പെരുമാറ്റവും മര്യാദയും ഉള്ള ഒരുപാട് മനുഷ്യർ നമുക്കിടയിലുണ്ട് എന്നാശ്വസിക്കുമ്പോഴും തീരെയും സങ്കടപ്പെടാനൊന്നുമില്ലാത്ത സ്ഥിതിയാണ് ഈ സമൂഹത്തിലുള്ളത് എന്നുറപ്പിച്ചു പറയാനും വയ്യ.
ഒരു വിവേചനത്തിന്റെയും ആവശ്യമില്ലാതിരിക്കിലും ഇവിടം സുരേഷ് ഗോപി ബ്രാഹ്മണൻ ആകാൻ കൊതിക്കുന്ന, കൃഷ്ണകുമാർ ജോലിക്കാർക്ക് കുഴിയിൽ കഞ്ഞി വിളമ്പിയ പഴങ്കഥ പാടുന്ന ഒരവസ്ഥ ഇവിടെയുണ്ടെന്നതാണ് സത്യം.

നമ്മുടെ തന്നെ തികച്ചും സാധാരണമായ ചെറിയ ചുറ്റുപാടിലേക്കു വരാം. ഇവിടെ എത്രപേർക്ക് കറുത്തനിറത്തിനോടും ജാതിയിൽ താണവരോടും മനസുകൊണ്ടുള്ള പ്രതിപത്തിയുണ്ട്? അവരെ ഉള്ളുകൊണ്ട് മനുഷ്യൻ എന്ന സഹജീവി സ്നേഹത്തോടെ ചേർത്തുപിടിക്കുന്നവരുണ്ട്? ജീവിതപങ്കാളിയെ തേടുന്നതിനുള്ള മാട്രിമോണിയൽ കോളങ്ങൾ നോക്കിയാലറിയാം വെളുത്തനിറത്തിന്റെ പ്രാധാന്യം. വിവാഹച്ചടങ്ങിനു പങ്കെടുത്തു വന്ന വീടുകളിൽ കേൾക്കാം ” ഓ.. കറുത്ത പെണ്ണാ/ ചെറുക്കനാ.” സാധാരണ പോലെ നാം തട്ടി വിടുന്ന മറ്റൊരു വാചകമാണ് അതിലും രസം. “കറുത്തതാണേലും കാണാൻ ഭംഗിയുണ്ട്.” വെളുക്കാനുള്ള ക്രീമുകളുടെ ശേഖരമുള്ളവർ, വെളുത്തനിറമുള്ളവരെ മാത്രം വിവിധ പരസ്യങ്ങൾക്കായി തെരഞ്ഞെടുക്കുന്നവർ, നിറം കൂട്ടാനായി അത്രയധികം മെനക്കെടുന്നവർ അങ്ങനെ എല്ലാവരുടെയും ഉള്ളിലുണ്ട് ഈ വെളുപ്പിനോടുള്ള ആരാധനയും ആഗ്രഹവും. ആരും പരസ്യമായി ഒരു സത്യഭാമ ആകുന്നില്ല എന്നുമാത്രം.

കറുത്തവരെയും ജാതിയിൽ താണവരെയും അകറ്റി നിറുത്തുന്ന കാഴ്ചകൾ, അധിക്ഷേപ വാക്കുകൾ എത്രയോ നമുക്കു ചുറ്റുമുള്ള സാധാരണക്കാരിൽ നിന്നു തന്നെ നാം കേട്ടിരിക്കുന്നു. വെളുത്തനിറമുള്ള വിദേശി നേടുന്ന ബഹുമാനത്തിന്റെ വലിയൊരു പങ്ക് വഹിക്കുന്നത് അവന്റെ നിറം തന്നെയല്ലേ? വടക്കേയിന്ത്യയിൽ ജോലി ചെയ്യുന്ന സമയത്ത് ഞാൻ നേരിട്ട് കേട്ടിട്ടുള്ളതാണ് “കാലാ മദ്രാസി” എന്നുള്ള പ്രയോഗം. വർഗ്ഗവർണ്ണ വിവേചനങ്ങൾ എത്ര തൂത്തും തുടച്ചും കളഞ്ഞാലാണ് നമ്മുടെയുള്ളിൽ നിന്ന് മാഞ്ഞു പോവുക എന്ന് അത്രമേൽ സങ്കടപ്പെട്ട അനുഭവങ്ങൾ ഉണ്ട്. ഒരുത്തൻ പിന്നാലെ നടന്നു ശല്യം ചെയ്യുന്നത് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ “നിന്റെ പിന്നാലെ വരാൻ എന്തു സൗന്ദര്യമാണ് നിനക്കുള്ളത്?” എന്നു ചോദിച്ച കൂട്ടുകാരിയുള്ളിടത്ത്, നൂലുകെട്ടു ചടങ്ങിന് പോയിട്ടു “ങ്ഹേ…ഞാനെങ്ങും എടുത്തില്ല ആ കറുത്തകൊച്ചിനെ” എന്നു പറഞ്ഞൊരു ബന്ധുവുള്ളിടത്ത്, അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപെട്ടവരായപ്പോൾ അമ്മയുടെ ഉയർന്നജാതി എന്തേ സർട്ടിഫിക്കറ്റിൽ ചേർക്കാഞ്ഞത്? എന്നു സുഹൃത്തിനോടു ചോദിച്ചൊരാളുള്ളിടത്ത്, കൂടുതൽ വെളുത്തവരുള്ള കുടുംബത്തിൽ കറുത്തുപോയ മനുഷ്യർ അധിക്ഷേപങ്ങളും വേദനകളും അനുഭവിച്ചു കൊണ്ടിരിക്കുന്നിടത്ത് ഒക്കെയാണ് എന്റെ ചുറ്റുപാടുകൾ സമൃദ്ധമായിരിക്കുന്നത്. നിങ്ങളിൽ ഓരോരുത്തർക്കും പറയാനുണ്ടാവും ഇത്തത്തിലുള്ള ഒട്ടേറെ കഥകൾ.

ഇവിടെയാണ് ചിന്തിച്ചു പോകുന്നത് ” ഈ സമൂഹത്തിന് സത്യഭാമയ്‌ക്കെതിരെ മുറവിളി കൂട്ടാൻ എന്തർഹതയാണുള്ളത്?” എന്ന്. നിറമുള്ള പങ്കാളിയെ തേടുന്നവർ, താണജാതിയിലുള്ള ബന്ധുവിനെ അല്ലെങ്കിൽ സഹപ്രവർത്തകരെ അവരുടെ ജാതി കൊണ്ടു മാത്രം പുച്ഛിക്കുന്നവർ ഇവരിലെല്ലാമുള്ളത് ഇതേ സത്യഭാമ തന്നെയല്ലേ? ആ സത്യഭാമയെ ഉള്ളിൽ നിന്ന് ഇറക്കി വിട്ടാലല്ലാതെ ഈ സമൂഹം വൃത്തിയാകില്ല തന്നെ. ഇനിയും സത്യഭാമമാർ ഉണ്ടാകാതെയുമിരിക്കട്ടെ. മനുഷ്യൻ അവന്റെ നിറമോ ജാതിയോ ഒന്നുകൊണ്ടുമല്ലാതെ മൂല്യങ്ങളാൽ പരസ്പരം ബഹുമാനിതരാകുക. ഉള്ളിലെ ജാതിവർണ്ണവെറികളെ തുടച്ചു നീക്കി സ്വയം വൃത്തിയാവുക. നിറമല്ല പെരുമാറ്റവും സഹൃദയത്വവുമാണ് ഒരു മനുഷ്യന്റെ ഔന്നത്യമെന്ന് മനസിലാക്കുക. ഇതെല്ലാം ഒരുപാടു തവണ കേട്ടതും പറഞ്ഞതുമായ വാചകങ്ങളാണെങ്കിലും ഈ പ്രബുദ്ധനാട്ടിൽ വീണ്ടും വീണ്ടുമിത് പറയേണ്ടതുണ്ട്. ആ അവസ്ഥയിൽ അത്യധികമായ സങ്കടവുമുണ്ട്.

RLV രാമകൃഷ്ണൻ എന്ന പ്രതിഭയോട് , അദ്ദേഹത്തിന്റെ കലാജീവിതത്തോട് ആദരവ് 🙏.

ലേഖാ ജസ്റ്റിൻ ”IMG_2605″

Post Views: 58
2
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

5 Comments

  1. Joyce on March 26, 2024 1:05 AM

    നല്ലൊരു കലാകാരന്റെ ഭംഗിയുടെ അളവുകോൽ അയാളുടെ പാടവമല്ലേ?
    കലാകാരന്റെ നൃത്തം, അഭിനയം ഇതൊക്കെ സ്വീകരിക്കപ്പെട്ടാൽ ആരാണ് നിറത്തെ കുറിച്ച് ഓർക്കാറുള്ളത്? ആദരവ് വേണ്ടത് ആ വ്യക്തിയുടെ നൈപുണ്യത്തോടാണ് അല്ലാതെ നിറത്തോടല്ല. ആ കലാകാരന് ഭാവുകങ്ങൾ 🙏

    Reply
  2. sabira latheefi on March 21, 2024 2:28 PM

    ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.(വി. ഖു )
    വേദഗ്രന്ഥത്തിലെ വാക്കുകളാണിവ,മനുഷ്യരെല്ലാം ചീർപ്പിന്റെ പല്ലുകൾ പോലെ സമാന്മാരാണെന്നാണ് പ്രവാചകന്മാർ പഠിപ്പിക്കുന്നത്.അതിൽ നിന്നൊക്കെ വഴി പിഴച്ചു പോയ ജനത വർണത്തിന്റെയും വർഗ്ഗത്തിന്റെയും വംശത്തിന്റെയും ഒക്കെ പേരിൽ അഭിമാനിക്കുകയും അപമാനപ്പെടുത്തുകയും ചെയ്യുന്നു.

    Reply
    • lekha on March 21, 2024 4:08 PM

      തികച്ചും വേദനാജനകമായ അവസ്ഥ 😥😥. അല്ലാതെ മറ്റെന്തു പറയാൻ.

      Reply
  3. Jayasree John on March 21, 2024 1:06 PM

    സമൂഹത്തിന്റെ ഉള്ളിൽ ഇത് കിടപ്പുണ്ട്.. അതാണ് പ്രശ്നം. ജാതിയും മതവും എന്നില്ലാതാകുന്നോ അന്നേ നമ്മളൊക്കെ മനുഷ്യരാകൂ.

    Reply
    • lekha on March 21, 2024 4:07 PM

      സത്യം 👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.