ശ്യാമവും ശ്വേതവുമീ ഭൂവിൽ വർണ്ണഭേദത്തിന്റെ ചതുരംഗക്കളം തീർക്കുവതെന്തേ,
സൗന്ദര്യം ആന്തരികമോ ബാഹ്യമോ,
കാണുന്ന കണ്ണിലോ മനസ്സിലോ,
കഴിവുകൾക്കപ്പുറം പുറംമോടിയിൽ അഭിരമിക്കുന്നുവോ,
ഭേദഭാവത്തിൻ വിത്തുകൾ വന്യമാം വർണ്ണവെറിയുടെ മുസലങ്ങളാവുന്നുവോ,
ദുഷ്ചിന്തകൾ പേറുന്ന മനസ്സിന്റെ, വിഷം വമിപ്പിക്കും ചിന്തകൾ,
പശ്ചാത്താപലേശമന്യേ വീണ്ടും ചൊല്ലിയാർക്കുമ്പോൾ,
അഹങ്കാരത്തിന്റെ കറുപ്പിനാൽ കാഴ്ച മങ്ങുമ്പോൾ,
നശ്വരമാമുടലിന്റെ നിരർത്ഥകതയറിയാതെ പോകുവതെന്തേ..
★★★നിഷിബ എം നിഷി★★★