കടം കൊണ്ട ജീവിതമെന്നറിയുമ്പോഴും കടമകൾ മറക്കുവതെന്തേ,
ചുമന്ന വയറിനും മനസ്സിനും പേറ്റുനോവിനും പോറ്റിയ കടത്തിനും
പകരമേകാനൊന്നുമില്ലെന്നു തിരിച്ചറിയാത്തതെന്തേ,
മുൻവഴികൾ മാത്രം കണ്ണിൽ തെളിയുമ്പോൾ,
പിൻവിളികളോർക്കാത്തതെന്തേ,
വീട്ടാക്കടത്തിലുമേറുന്ന സ്നേഹപ്പലിശയായൊരു പുഞ്ചിരിയെങ്കിലുമേകാൻ ഓർക്കാത്തതെന്തേ…
★★★നിഷിബ എം നിഷി★★★