പൊരുതി നേടിയ ദാമ്പത്യജീവിതത്തിൽ
പൊരുത്തക്കേടുകൾക്ക് സ്ഥാനമില്ലായിരുന്നു
അവിടെ അവന്റെ ഇഷ്ടങ്ങൾ അവളുടേതാണ്
അവളുടെ ഇഷ്ടങ്ങൾ അവന്റേതും
പത്തിൽ അഞ്ചു പൊരുത്തം പോലുമില്ലെന്ന്
പറഞ്ഞു തള്ളിക്കളഞ്ഞിട്ടും അവരുടെ
മനസ്സുകൾക്ക് നല്ല പൊരുത്തമായിരുന്നു
പത്തരമാറ്റുള്ള പത്തിൽ പത്ത് പൊരുത്തം
അല്ലെങ്കിലും മന:പ്പൊരുത്തത്തേക്കാൾ
വലുതായി വേറെന്തു പൊരുത്തമാണുള്ളത്?