അമ്മ പഠിപ്പിച്ച ഭാഷ
എന്നെ കൊഞ്ചി പഠിപ്പിച്ച ഭാഷ
ഞാൻ തെറ്റി പറഞ്ഞിട്ടു പിന്നെയുമമ്മ
എന്നെ തെറ്റാതെ പഠിപ്പിച്ച ഭാഷ
കൊഞ്ചി പറഞ്ഞിട്ടുമെന്നെ
നുള്ളാതെ പഠിപ്പിച്ച ഭാഷ
നോവാതെ തല്ലാതെ എന്നെ
വാത്സല്യപ്പൂക്കളാൽ കോരിത്തരിപ്പിച്ച ഭാഷ
സ്നേഹശാസന കൊണ്ടെന്നെ
ലാളിച്ചു പഠിപ്പിച്ച ഭാഷ
കെട്ടിപ്പിടിച്ചെന്നെ മടിയിലിരുത്തി
മുത്തമിട്ടു പഠിപ്പിച്ച ഭാഷ
എന്റെ മാതാവ് പഠിപ്പിച്ച ഭാഷ
എന്റെ എന്നത്തേയും മാതൃഭാഷ.