മറക്കണമെന്നെത്ര നിനച്ചിട്ടും
മറവിയെ പോലും മറയ്ക്കുകയാണീ
വിരഹചൂടിലും നിന്നെക്കുറിച്ചുള്ള
മായാത്ത ഓർമ്മകൾ
അറിയില്ലയെങ്ങനെ കര തേടുമീ
കണ്ണീർപ്പുഴയുടെ കടവിലെങ്ങാൻ
കണ്ണടച്ചാലും നീ കണ്ണു തുറന്നാലും നീ
സ്വപ്നത്തിലും നീ ഓർമ്മകളിലും നീ
കാണാതെ വയ്യിനിയും
കേൾക്കാതെ വയ്യിനിയും
കാണണമെന്നുണ്ട്
നിൻ വിളി കേൾക്കണമെന്നുണ്ട്
ചാരത്തു വന്നെങ്കിൽ
എന്ന് തോന്നണുണ്ട്
അറിയില്ല മറ്റൊന്നും
അറിയുന്നതൊന്ന് മാത്രം
ആരോടും പറയുവുനാകാത്ത
നെഞ്ചിൻ്റെ നോവ് മാത്രം.