പത്തു രൂപയുടെ മണിയോർഡറുമായി ശിപായി തിരുമേനി വീടിന്റെ പടി കടന്നു വന്നആ ഉച്ഛ ദിവസം എന്നെ സംബന്ധിച്ചി ടത്തോളം ആഹ്ലാദത്തിന്റെയും സായൂജ്യ ത്തിന്റേതുമായിരുന്നു.
മാതൃഭൂമി വാരികയിലെ ബാലപംക്തിയിൽ കന്നി കഥ പ്രസിദ്ധീകരിച്ചതിന്റെ പ്രതിഫലം. മണിയോർഡർ ഷീറ്റിന്റെ ഏറ്റവും താഴെ ഒരു കുറിപ്പും.
‘കഥ പ്രസിദ്ധീകരിച്ചു. തുടർന്നും എഴുതുക. എന്ന് കുട്ടേട്ടൻ.’
സാക്ഷാൽ കുഞ്ഞുണ്ണി മാഷെ കയ്യൊപ്പും.
തെല്ലു ഗർവ്വോടെ തുക കൈപ്പറ്റി ഉമ്മയിൽ നിന്നും വാങ്ങിയ രണ്ടു രൂപ തിരുമേനിക്ക് നീട്ടി. പണം നിരസിച്ചു ചിരിച്ചു തോളിൽ തട്ടി അഭിനന്ദിച്ചു പോസ്റ്റ് മാൻ സൈക്കിളെടു ത്തു പോയി.
അന്ന് കുട്ടേട്ടൻ എന്ന നാമത്തിൽ ബാലപംക്തി കൈകാര്യം ചെയ്തിരുന്നത് കുഞ്ഞുണ്ണി മാഷായിരുന്നു.
കൈപ്പറ്റിയ പ്രതിഫലം ചില്ലിട്ടു സൂക്ഷിച്ചു വെക്കാനാണ് ആദ്യം തോന്നിയത്. പക്ഷെ പണത്തിന്റെ ഇല്ലായ്മയാൽ അടുത്ത മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാൻ അത് ഉപയോഗിച്ചു.
നാളെ കുഞ്ഞുണ്ണി മാഷെ ഓർമ്മദിനം.
– ശംസ് വീട്ടിൽ –