Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആടുജീവിതം : സാഹസികതയിൽ വൈകാരികത കൈമോശം വന്നോ?
ജീവിതം സിനിമ

ആടുജീവിതം : സാഹസികതയിൽ വൈകാരികത കൈമോശം വന്നോ?

By Jayasree JohnMarch 30, 2024Updated:April 1, 20242 Comments2 Mins Read92 Views
Bookmark Now
Please login to bookmark Close

No account yet? Register

Spoiler alert : സിനിമയ്ക്കല്ല ആടുജീവിതം പുസ്തകത്തിനാണ് ഈ സ്പോയിലർ അലർട്ട് 

കാത്തിരിപ്പുകൾക്കൊടുവിൽ ആടുജീവിതം സിനിമ റിലീസ് ചെയ്തിരിക്കുന്നു. ബ്ലസിയുടെ 16 വർഷങ്ങളിലെ പ്രയത്നം, പൃഥ്വിരാജ്, ഗോകുൽ, ജിമ്മി ജീൻ ലൂയീസ് എന്നിവരുടെ അഭിനയമികവ്, എ ആർ റഹ്മാന്റെ സംഗീതം, സുനിൽ കെ എസിന്റെ മികച്ച സിനിമാട്ടോഗ്രഫി എന്നിവയെല്ലാം ചേർന്ന് പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി ബോക്സ്‌ഓഫീസിൽ മുന്നേറുകയാണ് ആടുജീവിതം. ആടുജീവിതം ഒരു മികച്ച ചിത്രം തന്നെയാണ് എന്നതിൽ തർക്കമില്ല. എങ്കിലും നോവൽ വായിച്ച് കാത്തിരുന്ന പ്രേക്ഷകർ പ്രതീക്ഷിച്ചതെല്ലാം ഈ സിനിമയിൽ ഉണ്ടോ?

ഈ നൂറ്റാണ്ടിൽ മലയാളി ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതം. അത് കൊണ്ട് തന്നെ ഇതിലെ കഥയും കഥാപാത്രങ്ങളും എന്തിന് ആ മരുഭൂമി വരെ മലയാളികൾക്ക് മനഃപാഠമാണ്. നിസ്സഹായതയും നിരാശയും ദയനീയതയും അതിന്റെ മൂർദ്ധന്യത്തിൽ അവതരിപ്പിച്ചിട്ടുള്ള ഈ നോവൽ, ബ്ലെസി സിനിമയാക്കുമ്പോൾ അതെങ്ങനെയാവും എന്ന് ഉറ്റുനോക്കിക്കൊണ്ടിരുന്ന ഈ ഒരു സമൂഹത്തെ തൃപ്തിപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കാഴ്ച, തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങളിലൂടെ മനുഷ്യ ബന്ധങ്ങളുടെ സൂക്ഷ്മമായ വൈകാരിക തലങ്ങളെ വിജയകരമായി അഭ്രപാളികളിൽ പകർത്തിയ ബ്ലെസി, ഇവിടെ അതിൽ വിജയിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പുസ്തകം സിനിമയാക്കുമ്പോൾ അതിലുള്ള എല്ലാ കാര്യങ്ങളും സിനിമയിൽ ഉൾപ്പെടുത്താൻ ആവില്ല എന്ന യാഥാർഥ്യം അംഗീകരിക്കുന്നു. നോവലിലെ അത്യന്തം വൈകാരികമായ ചില മുഹൂർത്തങ്ങൾ, സിനിമയുടെ ദൈർഘ്യം കുറയ്ക്കുന്നതിനായി മുറിച്ചു മാറ്റപ്പെട്ടതാവാം അല്ലെങ്കിൽ ഒരു സർവൈവൽ ത്രില്ലർ ഒരുക്കുന്നതിനിടയിൽ ഒഴിവാക്കപ്പെട്ടതാവാം. പക്ഷേ ഒഴിവാക്കിയ ഈ ഭാഗങ്ങൾ സിനിമയുടെ ഒഴുക്കിനെ ബാധിച്ചതായി തോന്നുന്നുണ്ട്. നബീൽ എന്ന ആട്ടിൻകുട്ടിയുമായുള്ള നജീബിനെ ഹൃദയബന്ധം ഒഴിവാക്കിയത് തികച്ചും നിർഭാഗ്യകരമായി പോയി. ആടുകൾക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിട്ട് അവരോട് സംസാരിച്ചു ഒറ്റപ്പെടലിൽ നിന്നും രക്ഷപെടാൻ അല്ലെങ്കിൽ അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന നജീബിനെ കാണിക്കാതിരുന്നത് ഈ സിനിമയുടെ വലിയ പോരായ്മ തന്നെയാണ്. തനിക്ക് പകരം ജീവൻ കൊടുത്ത ആടിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന നജീബിനെയും ഈ സിനിമയിൽ നമുക്ക് കാണാൻ കഴിഞ്ഞില്ല.

കൂടാതെ, സെൻസർബോർഡിന്റെ ഇടപെടലുകൾ മൂലമാണോ അതോ രണ്ടു മണിക്കൂർ 52 മിനിറ്റുകളിൽ ഒതുക്കാനുള്ള ശ്രമത്തിന്റെ ഫലമായി നടത്തിയ എഡിറ്റിംഗ് മൂലമാണ് എന്നറിയില്ല, പലയിടത്തും കഥയുടെ ഒരു ഫ്ലോ നഷ്ടപ്പെടുന്നതായി തോന്നി. ഒരു സംഭവത്തിൽ അല്ലെങ്കിൽ കാലത്തിൽ നിന്ന് മറ്റൊന്നിലേക്ക് പലപ്പോഴും എടുത്തുചാടുന്നതായി അനുഭവപ്പെടുന്നു. സിനിമ മേക്കിങ്ങിൽ കൊടുത്ത പ്രാധാന്യം, തിരക്കഥ, സംഭാഷണം എന്നീ രണ്ടു തലങ്ങളിൽ കൊടുത്തോ എന്ന സംശയം സിനിമാപ്രേമികൾക്കുണ്ടാവുക സ്വാഭാവികം.

ഇതെല്ലാമാണെങ്കിൽ കൂടി ആടുജീവിതം തീർച്ചയായും കയ്യടി അർഹിക്കുന്നുണ്ട്. അസാമാന്യ അഭിനയ മുഹൂർത്തങ്ങൾ, ട്രാൻസ്ഫോർമേഷൻസ്, വിഷ്വൽ ട്രീറ്സ് എന്നിവയാൽ സമ്പന്നമാണ് ഈ ചിത്രം. മസറയിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ആദ്യമായി ഫോണിലൂടെ വീട്ടുകാരോട് സംസാരിക്കുന്ന രംഗത്തെ പൃഥ്വിയുടെ ഭാവങ്ങൾ ഈ നടൻ അഭിനയത്തിൽ എത്രത്തോളം വളർന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

ആടുജീവിതം ഒരു നല്ല സിനിമ തന്നെയാണ്, വളരെ നല്ല ഒരു ഉദ്യമം. പക്ഷേ ഹൃദയത്തിൻറെ വാതിൽപ്പടി വരെ എത്തിയ ഈ ചിത്രം, ഉള്ളിലേക്ക് കയറാത്തതെന്തേ? ആദ്യം പറഞ്ഞതുപോലെ ഒരു സർവൈവൽ ത്രില്ലർ ഗംഭീരമാക്കാനുള്ള ശ്രമത്തിനിടയിൽ, വൈകാരിക നിമിഷങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ മറന്നുപോയതുപോലെ…

©️ജയശ്രീ ജോൺ

#Aadujeevitham #ആടുജീവിതം

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ 

Post Views: 20
3
Jayasree John

Editorial Team

2 Comments

  1. Sobhanarayanasharma on March 31, 2024 12:07 AM

    Nice review. സിനിമ കണ്ടിട്ടില്ല. ബുക്ക്‌ നെഞ്ചോടു ചേർത്ത് വച്ചിരിക്കുന്നതാണ് ❤️

    Reply
    • Neethi Balagopal on March 31, 2024 6:59 AM

      കഥ കൊണ്ട് ശ്രദ്ധിക്കപ്പെട്ട നോവൽ..
      സിനിമ കാണണം..reviews പലതും cinema ഗംഭീരം എന്ന മട്ടിൽ കണ്ടൂ.. ഓരോരുത്തർക്കും ഓരോ views അല്ലേ.. നല്ല review കേട്ടോ..

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.