Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരിച്ചറിവ്
കഥ ജീവിതം ബന്ധങ്ങൾ യാത്ര

തിരിച്ചറിവ്

By Sumesh ManakulamApril 5, 2024Updated:April 8, 20244 Comments4 Mins Read151 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്നും ആദ്യത്തെ ട്രെയിനിൽ കയറി നഗരത്തിൽ എത്തിയ ശേഷം അവിടെ നിന്നും ജോലിസ്ഥലത്തേക്കുള്ള ബസ് പിടിക്കണം. എന്നാലേ സമയത്തിന് ഓഫീസിൽ എത്താൻ പറ്റു. ജോലിക്ക് കയറി ആദ്യ കാലത്തൊക്കെ ഇതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നെങ്കിലും ഇപ്പോൾ അതൊരു ശീലമായി.

കിടക്കയിൽ പാതി നിറുത്തിയ ഉറക്കം പിന്നെ ട്രെയിൻ യാത്രയിൽ മുഴുമിപ്പിക്കും. അതാണ് പതിവ്

ക്ഷേത്ര നഗരിയിൽ നിന്നും അതി രാവിലെ പുറപ്പെടുന്ന ആ ട്രെയിനിൽ വലിയ തിരക്കുണ്ടാകുകയില്ല. തലേന്ന് വന്നു താമസിച്ചു ക്ഷേത്ര ദർശനം കഴിഞ്ഞു പോകുന്ന കുറച്ചു പേരെ ഉണ്ടാകു, പിന്നെ ആ നാട്ടുകാരായ കുറച്ചു സ്ഥിരം യാത്രക്കാരും. അതുകൊണ്ട് കിടന്നുറങ്ങാൻ ഇഷ്ടം പോലെ സീറ്റ്‌ ഉണ്ടാകും. നഗരത്തിൽ എത്തിയാലേ പിന്നെ തിരക്കാകു,

അന്നും പതിവ് പോലെ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിനിൽ കയറി ഒരു ഒഴിഞ്ഞ സീറ്റിൽ കയറി കിടന്നു. ഇന്നലെ കിടക്കാൻ വൈകി. കുറച്ചകലെയുള്ള ആശുപത്രിയിൽ പോയിരുന്നു. കല്യാണം കഴിഞ്ഞു മൂന്നാലു കൊല്ലമായി. ഇതുവരെ കുട്ടികൾ ആയില്ല്യ. അതിന്റെ ചികിത്സക്ക് പോയതാണ്. കുറെ ആശുപത്രികൾ ആയി കയറി ഇറങ്ങുന്നു. പാതിയിൽ നിറുത്തിയ ഉറക്കം പൂർത്തിയാക്കാൻ നോക്കുമ്പോൾ ആണ് അവർ കയറി വന്നത്. അന്യ സംസഥാനത്ത് നിന്നുള്ള ആ ദമ്പതികൾ, ഹിന്ദിയാണ് അവർ സംസാരിക്കുന്നത്

ഭർത്താവിന് ഏകദേശം നാല്പത്തിനോടടുത്ത് പ്രായം തോന്നും. കാഴ്ചക്ക് ഇത്തിരി ഗൗരവം തോന്നുന്ന വളരെ മാന്യനായ ഒരു മനുഷ്യൻ, മുണ്ടും ഷർട്ടും ആണ് വേഷം. മുണ്ട് പുതിയതാണ്, വില എഴുതി വെച്ച സ്റ്റിക്കർ എടുത്തു മാറ്റിയിട്ടില്ല. മുണ്ട് ഉടുത്ത് നടക്കാൻ പരിചയമില്ല എന്ന് നടപ്പിൽ വ്യക്തം.

ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ ആണ് ഭാര്യ. അല്പം തടിച്ച ശരീര പ്രകൃതം. വീതിയുള്ള കസവു കരയുള്ള കേരള സാരിയാണ് ഉടുത്തിരിക്കുന്നത് . സാരി ഉടുത്തിരിക്കുന്നത് കണ്ടാൽ അറിയാം അവർക്കും അത് ചുറ്റാൻ അത്ര വശമില്ലെന്ന്.

അന്യ സംസ്ഥാനത്ത് നിന്ന് ക്ഷേത്ര ദർശനത്തിന് എത്തിയവർ ആണ്. ഒരു കൗതുകത്തിന് കേരള വസ്ത്രങ്ങൾ ധരിച്ചു ക്ഷേത്ര ദർശനം നടത്തിയതാകും.

തന്റെ എതിരിൽ ഉള്ള സീറ്റിൽ ആണ് അവർ ഇരുന്നത്. ആ സ്ത്രീയെ കണ്ടപ്പോൾ തന്നെ ഉറക്കം പോയി. ഉടുക്കാൻ അറിയാതെ ഉടുത്തത് കൊണ്ടാകും സാരിയുടെ ഇടയിലുടെ അവരുടെ ശരീര ഭാഗങ്ങൾ കാണാം.

ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ തന്നെ ഭർത്താവ് ഉറക്കമായി. ഉറങ്ങുന്ന പോലെ പാതി കണ്ണടച്ചു ആ സ്ത്രീയെ നോക്കി കിടന്നു.

അവർ ഇളകി അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോൾ അവരുടെ സാരിയുടെ സ്ഥാനമാറ്റങ്ങളിൽ അനാവൃതമാകുന്ന അവരുടെ ശരീരത്തിൽ കണ്ണുകളെ മേയാൻ വിട്ട് മനസ്സിനെ അവരോടൊപ്പം രമിക്കുന്ന ഫന്റസികളിലേക്ക് മേയാൻ വിട്ടു.

ഇനി നഗരത്തിലേക്ക് ഏകദേശം മുക്കാൽ മണിക്കൂർ യാത്രയുണ്ട്. അത് വരെ ഇവരെ മനസ്സിൽ ഭോഗിക്കാം. അതിനിടയിൽ ഇവർ ബാത്‌റൂമിലേക്ക് പോകുകയാണെങ്കിൽ ഇടനാഴിയിലോ വാതിലോ എവിടെയെങ്കിലും വെച്ചു സ്പർശിക്കാം. നഗരത്തിൽ എത്തുന്നത് വരെ ടിക്കറ്റ് ചെക്കറോ റെയിൽ വേ പോലിസോ ഉണ്ടാവാൻ ഉള്ള സാധ്യത വളരെ കുറവാണ്. മനസ്സ് അത്രയും കൈവിട്ട് പോയിരിക്കുന്നു. ഇനി അല്പം റിസ്ക് എടുത്താലും സാരമില്ല്യ. ഇവർ ഈ നാട്ടുകാർ അല്ല, ഇനിയൊട്ട് കാണാനും പോകുന്നില്ല്യാ. ചില നേരത്ത് വികാരങ്ങൾ വിവേകവുമായുള്ള യുദ്ധത്തിൽ ജയിക്കുമല്ലോ.

അങ്ങിനെ ട്രെയിൻ നഗരത്തിലെ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മനസ്സിൽ പലതും നടന്നു കഴിഞ്ഞിരുന്നു.

സാധാരണ ട്രെയിൻ ഇറങ്ങി ബസ് പിടിക്കാൻ പുറത്തേക്ക് ഓടുകയാണ് പതിവ്. പക്ഷെ ഇന്ന് സ്റ്റേഷനിൽ ഇറങ്ങി ട്രെയിനിന്റെ ജനലയിൽ കൂടി അവളെ നോക്കി നിന്നു. ഇനി കാണാൻ പറ്റില്ല്യ. ദിവ്യ പ്രണയം എന്ന മഹത് വികാരമൊന്നുമല്ല മനസ്സിൽ തോന്നിയതും തോന്നുന്നതും എന്നുറപ്പ്.

അവളുടെ ഭർത്താവ് ഒരു കുപ്പിയുമായി പുറത്തേക്ക് ഇറങ്ങി വന്നു. സ്റ്റേഷനിലെ ടാപ്പിൽ നിന്നും വെള്ളം പിടിക്കാൻ ആകും. ആ ബോഗിയിൽ നിന്നും അല്പം ദൂരേ ആണ് കുടിവെള്ള ടാപ്പ്.

ട്രെയിൻ നീങ്ങുന്നതിന് മുൻപ് അതിനകത്ത് കയറി അവളെ, ഒരു പ്രാവശ്യം, ഒരൊറ്റ പ്രാവശ്യം, മനസ്സ് നിർബന്ധിക്കുന്നു.

ട്രെയിൻ നീങ്ങാൻ തുടങ്ങി. ട്രെയിനിനൊപ്പം തന്റെ കാലുകളും മുന്നോട്ട് താൻ പോലും അറിയാതെ നീങ്ങുന്നു. അപ്പോളാണ് തന്നെ പിന്നിൽനിന്നും തട്ടി മാറ്റി ആരോ ഓടിയത്. അവളുടെ ഭർത്താവാണ്. മുണ്ട് അഴിഞ്ഞു അയാൾക്ക് ഓടാൻ പറ്റുന്നില്ല, മുണ്ടും കുപ്പിയും പിടിച്ചു അയാൾ ട്രെയിനിൽ കാൽ വെക്കാൻ നോക്കി, പക്ഷെ ട്രെയിനിന്നും പ്ലാറ്റഫോംമിനും ഇടയിലേക്ക് വീണു.

പെട്ടന് ആരോ ചങ്ങല വലിച്ചിരിക്കും, ട്രെയിൻ അല്പം ദൂരം കൂടി പോയി നിന്നു.

ഒന്നെ നോക്കിയുള്ളു, അയാൾ ആകെ രക്തത്തിൽ കുളിച്ച്. ആരൊക്കെയോ ചേർന്ന് അയാളെ പാളത്തിൽ നിന്നടുത്ത് പ്ലാറ്റഫോംമിൽ കിടത്തി. അപ്പോളേക്കും അവൾ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടി വന്നു.

തന്റെ മുന്നിൽ എത്തിയപ്പോഴേക്കും ആൾക്കാർ കൂട്ടം കൂടിയതിന്റെ ഇടയിൽ കൂടി അവൾ ഒരു നോക്ക് കണ്ടിട്ടുണ്ടാകും അവൾ തന്റെ മുന്നിൽ മോഹലസ്യപ്പെട്ട് വീഴാൻ ആഞ്ഞു.

ഒറ്റ കുതിപ്പിന് അവളെ കയ്യിൽ താങ്ങി ചേർത്ത് പിടിച്ചു. അപ്പോളേക്കും അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു അയാൾക്ക് ചുറ്റും കൂട്ടം കൂടി നിന്നവരിൽ ചിലർ തന്നെ കടന്ന് പോയപ്പോൾ പറയുന്നത് കേട്ടു,

എടുക്കുമ്പോൾ ചെറിയ ജീവൻ ഉണ്ടായിരുന്നു പക്ഷെ കൊണ്ടു പോകുമ്പോളേക്കും കഴിഞ്ഞു. ജില്ലാ ആശുപതിയിലേക്കാണ് കോണ്ട് പോയത്. എവിടത്ത്കാരൻ ആവോ.

പുറത്ത് ആംബുലൻസിന്റെ സൈറൺ ശബ്ദം അകന്ന് പോയി.

ഒരു ബെഞ്ചിൽ ആ സ്ത്രീയെ താങ്ങി ഇരുത്തി. ഒരു കുപ്പി വെള്ളം വാങ്ങി അവരുടെ മുഖത്ത് തെളിച്ചു. ബോധം വന്നപ്പോൾ കരച്ചിലിനിടയിൽ അവൾ ഹിന്ദിയിൽ എന്തോ അവ്യക്തമായി ചോദിച്ചു.

ഭർത്താവിനെ അന്വേഷിക്കുന്നതാകും. അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലുമായി സമാധാനിപ്പിക്കാൻ നോക്കി.

ഒന്നും പറ്റിയിട്ടില്ല, പേടിക്കേണ്ട, കാലിന് എന്തോ ചെറുതായി പറ്റിയിട്ടേ ഉള്ളു , ആശുപത്രിയിൽ കോണ്ട് പോയിരിക്കുകയാണ്.

അവൾ അവളുടെ ഭാഷയിൽ എന്തൊക്കെയോ പിന്നെയും പറഞ്ഞു

അവൾക്ക് കാണണം എന്നാകും അവൾ പറയുന്നത് എന്ന് തോന്നിയപ്പോൾ, കൊണ്ടു പോകാം എന്ന് സമാധാനിപ്പിച്ചു. പതുക്കെ അവളുടെ കയ്യിൽ നിന്നും അവളുടെ ബന്ധുക്കളുടെ ഫോൺ നമ്പർ വാങ്ങി അവരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പെട്ടന്ന് പുറപ്പെട്ടു എത്താൻ പറഞ്ഞു. ഈ നമ്പറിൽ വിളിച്ചാൽ മതി, അത് വരെ ഞാൻ ഉണ്ടകും എന്ന് പറഞ്ഞു.

അകന്ന് പോകുന്ന ട്രെയിന്റെ ശബ്ദത്തോടൊപ്പം അവളെയും ചേർത്ത് പിടിച്ചു ആശുപത്രിയിൽ പോകാൻ പുറത്തേക്ക് നടക്കുമ്പോൾ ആലോചിച്ചു.

കുറച്ചു നേരം മുൻപ് വരെ താൻ സ്വപ്നം കണ്ട, ആഗ്രഹിച്ച സ്ത്രീയെയാണ് താൻ ഇപ്പോൾ മാറോടു ചേർത്ത് കെട്ടിപിടിച്ചു താങ്ങി നടത്തുന്നത്. പക്ഷെ ഇപ്പോൾ തന്റെ മനസ്സിൽ ആ വികാരങ്ങൾ ഒന്നും ഇല്ല്യാ. ഇതു വരെ അറിയാത്ത മറ്റേതോ വികാരമാണ് ഇപ്പോൾ തന്റെ മനസ്സിൽ. അവളെ സ്പർശിക്കാൻ കൊതിച്ച കൈ വിരലുകൾ പോലും ഇപ്പോൾ അവളെ ചേർത്തു പിടിച്ചിരിക്കുന്നത് മറ്റേറ്റോ വികാരത്തോടെയാണ്. പക്ഷേ അത് തനിക്ക് ഇതു വരെ അറിയാത്ത തോന്നാത്ത് ഏതോ ഒരു……

*

*

*

ആരാ സിന്ധുവിന്റെ ഭർത്താവ്, എന്ന ചോദ്യമാണ് ചിന്തയിൽ നിന്നുണർത്തിയത്.

കുറച്ചു മുൻപ് ഒരു ചായകുടിക്കാൻ ആശുപത്രി ക്യാന്റീനിൽ പോയി വരുമ്പോൾ അത്യാഹിത വിഭാഗത്തിലേക്ക് ഒരു ആക്‌സിഡന്റ് കേസ് കൊണ്ടു വരുന്നത് കണ്ടിരുന്നു. അതാകാം കുറച്ച് കൊല്ലം മുൻപ് നടന്ന ആ സംഭവം ഓർമ്മ വന്നത്

ആരാ സിന്ധുവിന്റെ ഭർത്താവ്???? നേഴ്സ് വീണ്ടും ചോദിച്ചു

ഞാനാണ്

സിന്ധു പ്രസവിച്ചു, പെൺകുട്ടിയാണ്

അവരുടെ കയ്യിലെ തുണി കെട്ടിനുള്ളിലെ കുഞ്ഞിനെ തന്റെ കയ്യിൽ തന്നു. ആ കുഞ്ഞിനെ മാരോട് ചേർത്തു നെറുകിൽ ചുംബിക്കുമ്പോൾ മനസ്സ് വീണ്ടും പിന്നിലേക്ക് സഞ്ചരിച്ചു. മനസ്സിനും കൈ വിരലുകൾക്കും അതേ വികാരം. അന്ന് താൻ അനുഭവിച്ചത്.

ഇപ്പോൾ തനിക്ക് മനസ്സിലാകുന്നു. അന്ന് റെയിൽ വേ സ്റ്റേഷനിൽ നിന്ന് ആ സ്ത്രീയെയും മാറോടു ചേർത്തു പുറത്തേക്ക് നടക്കുമ്പോൾ തന്റെ മനസ്സിൽ തോന്നിയ വികാരം എന്തായിരുന്നു എന്ന്, അപ്പോൾ അവൾ തനിക്ക് ആരായിരുന്നു എന്ന്.

Post Views: 26
2
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

4 Comments

  1. Manju on April 26, 2024 9:16 PM

    മനോഹരമായ എഴുത്ത്

    Reply
  2. Silvy Michael on April 9, 2024 10:47 PM

    എത്ര ബാലിശം… എത്ര ഗംഭീരം!!!👌👌👌

    Reply
  3. Rema on April 9, 2024 7:28 PM

    ചഞ്ചലമാകുന്ന മനസ്സ്. നമുക്കു പോലും പിടികിട്ടാത്ത നമ്മുടെ മനസ്സ്. വിവിധ സാഹചര്യങ്ങളിലുള്ള മനോവ്യാപാരം എഴുതുന്നതിൽ വിജയിച്ചു.👌👍

    Reply
    • Shreeja R on April 26, 2024 11:34 PM

      മനോഹരം 👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.