Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചുക്കും ഗെക്കും
കുട്ടികൾ ജീവിതം പുസ്‌തകം

ചുക്കും ഗെക്കും

By ബിൻസി സുജിത്April 5, 2024Updated:April 8, 20242 Comments6 Mins Read148 Views
Bookmark Now
Please login to bookmark Close

No account yet? Register

ഗൃഹാതുരത സമ്മാനിക്കുന്ന ചില പ്രിയ ഗന്ധങ്ങളുണ്ട്. ഇടയ്ക്കിടെ ഓർമ്മകളെ തഴുകി തലോടി ഇരിയ്ക്കുമ്പോഴൊക്കെ എന്നെ പൊതിയാറുള്ള അത്തരമൊരു ഗന്ധങ്ങളിലൊന്ന് ചുമരിലെ മരയലമാരയിലും മുറിയുടെ ഇരുണ്ട മൂലയിലെ മരപ്പെട്ടിയിലും അടുക്കി വെച്ചിരുന്നിരുന്ന പുസ്തകങ്ങളെടുത്ത് മറിക്കുമ്പോൾ നാസാദ്വാരങ്ങളേയും മനസ്സിനേയും ഭ്രമിപ്പിച്ചിരുന്ന ആ ഗന്ധമാണ്.

പഠനകാര്യങ്ങളുടെ തിരക്കും ഗൗരവും ഏറുന്നത് വരെയുള്ള മധ്യ വേനലവധിക്കാലങ്ങളിലെ മേടസൂര്യന്റെ കാഠിന്യവും വേനൽമഴ പെയ്തിറങ്ങുമ്പോഴുള്ള പുതുമണ്ണിന്റെ ഗന്ധവും അനുഭവിച്ചിരുന്നത് അച്ഛൻ പെങ്ങളുടെ വീടും പരിസരങ്ങളിലൂടെയുമായിരുന്നു. അവിടെ എന്റെ തരക്കാർ താരതമ്യേനെ കുറവായിരുന്നു. അമ്മായിയുടെ മക്കൾ എല്ലാവരും മുതിർന്നവരും. കൗമാരത്തിന്റെയും യൗവനത്തിന്റെയും സുവർണ്ണ ദിനങ്ങളിലൂടെ കടന്ന് പോകുന്ന അവർക്കാണോ മൂക്കള ഒലിപ്പിച്ചു നടക്കുന്ന എന്റെ കൂടെ കളിയ്ക്കാൻ നേരം!!

വീടിന്റെ അകത്തളത്തിലും തൊടിയിലുമൊക്കെ ചുമ്മാ കറങ്ങി നടന്ന് കഴിച്ചുകൂട്ടിയിരുന്ന വിരസമായ പകലുകൾ..

തൊടിയിലെ മൂവാണ്ടന്റെ ചോട്ടിൽ കാറ്റ് പറിച്ചിട്ട് തരുന്ന മാങ്ങകൾക്കായി കാത്തും, വീടിന് തൊട്ടപ്പുറത്തെ ഇടതൂർന്ന റബ്ബർ തോട്ടത്തിൽ ആന്റിയുടെ കണ്ണ് വെട്ടിച്ച് ഒരോട്ട പ്രദിക്ഷണം നടത്തിയും, വീടിന് മുന്നിലൂടെ പോകുന്ന കനാലിന് കുറുകേയുള്ള കലുങ്ക് പാലത്തിൽ ചുമ്മാ കയറിയിറങ്ങിയും, വീടിന് ഇടത് വശത്ത് ചേട്ടന്മാർക്കും കൂട്ടുകാർക്കും ഒഴിവ് നേരങ്ങൾ ചിലവഴിയ്ക്കാനുണ്ടാക്കിയ ഓല മേഞ്ഞ കൂടാരത്തിൽ ഇരുന്നും കിടന്നും വട്ടം ചുറ്റിയും,മുറ്റത്ത് നിൽക്കുന്ന പേരയിൽ പടർന്നു കയറിയ മുല്ലയിൽ നിന്നും മൊട്ടും പൂക്കളുമിറുത്ത് പൂമാല കെട്ടി, അതിന് നീളം പോരാഞ്ഞ് കനകാംബരപ്പൂവിറുത്ത് അതുകൂടി ചേർത്ത് നീളം കൂട്ടി മുടിയിൽ ചൂടി, കണ്ണാടിയിൽ നോക്കി ‘കാക്ക കുളിച്ചാൽ കൊക്കാകുമോ ‘ എന്ന വിശ്വവിഖ്യാത ചൊല്ലിനെ പുച്ഛിച്ച് സ്വന്തം സൗന്ദര്യം ആസ്വദിച്ചും… അച്ഛനും അമ്മയേയും കാണാൻ കൊതി തോന്നുമ്പോൾ, ഇടയ്ക്കിടെ വഴിയിൽ ചെന്നു നിന്ന് അച്ഛനെങ്ങാൻ തന്നെ കൂട്ടാൻ വരുന്നുണ്ടോയെന്ന് കണ്ണെത്തും ദൂരത്തോളം മിഴി ചിമ്മാതെ നോക്കി നിന്നും, വീടിന് മുൻവശത്ത് തൂക്കിയിട്ട കിളിക്കൂട്ടിൽ വിരുന്ന് വരാറുള്ള കുഞ്ഞിക്കിളി മുട്ടയിട്ടോ എന്ന് ഇടയ്ക്കിടെ ചുമരിൽ അള്ളിപ്പിടിച്ച് വലിഞ്ഞുകേറി നിന്ന് എത്തിനോക്കിയും തല്ലിക്കൊഴിച്ച ദിനങ്ങൾ… അന്നവയ്ക്ക് ദൈർഘ്യമേറേയായിരുന്നെങ്കിൽ ഇന്ന് മോഹം അതൊന്നും അവസാനിക്കാതെ ഇരുന്നിരുന്നുവെങ്കിലെന്നാണ്..

അങ്ങനൊരു ദിവസം ചേട്ടൻ രാവിലെ ജോലിയ്ക്ക് പോകുന്നതിന് മുൻപ് എന്നെ വിളിച്ച് ചേട്ടന്റെ മുറിയിലെ ജനാലയോട് ചേർന്ന് കിടക്കുന്ന ഭംഗിയുള്ള വിരിപ്പിട്ട, മുക്കാൽ ഭാഗവും വളപ്പൊട്ട് നിറച്ച നീളൻ കുപ്പിയിരിയ്ക്കുന്ന മേശയോട് ചേർന്നുള്ള തടിയലമാരയിൽ ഭംഗിയായി അടുക്കി വച്ചിരുന്ന പുസ്തകങ്ങളിൽ ഒന്ന് വായിക്കാൻ എടുത്ത് തന്നു. ആ മുറിയുടെ അടുക്കും ചിട്ടയും ഇന്നും അവിടെ ഉണ്ടായിരുന്ന ഓരോ വസ്തുക്കളും ഓർമ്മയിൽ തെളിച്ചത്തോടെ നിൽക്കാനും മാത്രം എന്നെ ആകർഷിച്ചിരുന്നു. ചേട്ടൻ തിരിച്ചു വരുമ്പോൾ വായിച്ചതും മനസിലായതുമൊക്കെ പറഞ്ഞു കേൾപ്പിയ്ക്കണമെന്നും പറഞ്ഞു.

ഞാൻ കാണുന്ന ആദ്യത്തെ ലൈബ്രറി അതായിരുന്നു. ക്രൈയിംഗ് ബോയ് പെയിന്റിംഗ് തൂക്കിയിരുന്ന ചുമരിലെ മരയലമാരയിലെ പുസ്തകങ്ങൾ എന്നും ഒരു കൗതുകമായിരുന്നു. പിന്നീട് പുനത്തിലിന്റെ മരുന്നിന്റെ മണവും രുചിയുമറിഞ്ഞതും ആയിരത്തൊന്ന് രാവുകളുടെ മായിക സൗന്ദര്യത്തിലാറാടിയതും ഡ്രാക്കുള പ്രഭുവും ജോനാഥൻ ഹാർക്കറുമൊക്കെ ഉറക്കം കെടുത്തിയതും ആ പുസ്തകവൃന്ദത്തിൽ നിന്നുമായിരുന്നു.

ആ പുസ്തക ശേഖരത്തിന്റെ ഉടമ, കാലമെത്ര കഴിഞ്ഞാലും മോചനം ലഭിയ്ക്കാത്തൊരു സങ്കടത്തുണ്ട് ഞങ്ങളിൽ അവശേഷിപ്പിച്ചുകൊണ്ട് അപാരതയിലേക്ക് നടന്ന് മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ അനുജൻ ആ കുഞ്ഞു ലൈബ്രറി വളരെ നല്ല രീതിയിൽ വിപുലപ്പെടുത്തി അനവധി പുസ്തകങ്ങളാൽ സമ്പന്നമാക്കി അടുക്കും ചിട്ടയോടും കൂടി ഇന്നും പരിപാലിക്കുന്നുണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ…

പുസ്‌തകം തിരിച്ചും മറിച്ചുമൊക്കെ നോക്കിയിട്ട് മുഖത്തോടടുപ്പിച്ച് പിടിച്ച് പേജുകൾ മറിച്ചു.. ഒരു കാറ്റോടുകൂടി തടിയുടേയും കുറച്ചു നാളുകളായി തുറക്കാതെ ഇരിയ്ക്കുന്ന പുസ്തകങ്ങൾക്കുണ്ടാകുന്ന ഒരു മണവും ഇടകലർന്ന ഒരു പ്രത്യേക ഗന്ധം മൂക്കിലേക്കടിച്ചു കയറി… ഒരു മൂന്നാം ക്ലാസുകാരിയ്ക്ക് ബാലരമയും പൂമ്പാറ്റയും അല്ലാതെ കയ്യിൽ കിട്ടിയ ആദ്യ കഥാപുസ്തകം ആയിരുന്നു അത്!

സോവിയറ്റ് എഴുത്തുകാരനായിരുന്ന ആർക്കാദി ഗൈദറിന്റെ ‘ചുക്കും ഗെക്കും. ‘

രാവും പകലും ഗോപുരങ്ങളിൻ മേൽ ചുവന്ന നക്ഷത്രങ്ങൾ മിന്നികൊണ്ടിരുന്ന മോസ്‌ക്കോ എന്ന നഗരത്തിൽ അമ്മയോടൊപ്പം താമസിച്ചിരുന്ന ചുക്ക്‌, ഗെക്ക്, എന്നീ പേരുള്ള രണ്ട് ബാലൻമാരുടെ കഥ പറഞ്ഞ പുസ്‌തകം.

“പണ്ട് നീലമലയ്ക്കടുത്തുള്ള കാട്ടിൽ ഒരാൾ പാർത്തിരുന്നു. അയാൾ കഠിമായി അദ്ധ്വാനിച്ചെങ്കിലും ജോലി ഒരിക്കലും തീർന്നിരുന്നില്ല. അതുകൊണ്ട് ഒഴിവിനു വീട്ടിൽപ്പോകാൻ അയാൾക്കു സമയം കിട്ടിയില്ല.

ഒടുവിൽ മഞ്ഞുകാലം വന്നപ്പോൾ അയാൾക്കു വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. കുട്ടികളുമൊന്നിച്ച് തന്നെ വന്നു കാണാൻ അയാൾ ഭാര്യയ്ക്കെഴുതി.

അയാൾക്ക് രണ്ട് മക്കളുണ്ടായിരുന്നു. ചുക്കും ഗെക്കും. ”

ഇങ്ങനെ ആരംഭിയ്ക്കുന്ന മനോഹരമായ കഥയിലെ ആ അച്ഛന്റെ പേര് സെര്യോഗിൻ എന്നായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ച് യാത്ര പുറപ്പെടുന്ന അമ്മയുടേയും കുട്ടികളുടേയും തീവണ്ടി യാത്രയും മഞ്ഞിലൂടെയുള്ള ബുദ്ധിമുട്ടേറിയ യാത്രയും അനുഭവ ഭേദ്യമായ രീതിയിൽ വിവരിയ്ക്കപ്പെട്ടിരിയ്ക്കുന്നു ഈ കഥയിൽ.

അവരുടെ യാത്രയ്ക്ക് മുൻപ് സെര്യോഗിൻ യാത്ര നീട്ടി വെയ്ക്കണമെന്ന് അറിയിച്ചുകൊണ്ട് അയച്ച കമ്പി സന്ദേശം ചുക്കിനും ഗെക്കിനും ലഭിയ്ക്കുകയും അവരുടെ വഴക്കിനിടയിൽ അത് നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ വിവരം അവർ പേടി മൂലം അമ്മയോട് പറയുന്നില്ല. ഇതിനെപ്പറ്റി അറിയാതെ യാത്രപുറപ്പെട്ട അമ്മയും കുട്ടികളും ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോൾ സെര്യോഗിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ജോലിസംബന്ധമായി പത്തു ദിവസത്തേയ്ക്ക് മറ്റൊരു സ്ഥലത്തേയ്ക്കു പോയ വിവരം അവിടത്തെ സൂക്ഷിപ്പുകാരൻ അവരോട് വെളിപ്പെടുത്തുന്നു. എന്നാൽ പത്തുദിവസം തള്ളിനീക്കുന്നതിനുള്ള ഭക്ഷണം അവരുടെ പക്കൽ ഉണ്ടായിരുന്നില്ല.. മാത്രമല്ല അത്രയും ദിവസം അവിടെ തങ്ങുന്നതിനുള്ള മറ്റു സൗകര്യങ്ങളും ലഭ്യമായിരുന്നില്ല, കൂടാതെ അവിടെ വന്യജീവികളുടെ ശല്യവുമുണ്ട്. ആ അവസ്ഥയിൽ അവർ കടന്ന് പോകുന്ന ബുദ്ധിമുട്ടുകളിലൂടെ കഥ മുന്നേറുന്നു.

സെര്യോഗിന്റെ ജോലി സ്ഥലത്തെത്താൻ രണ്ടായിരത്തിലേറെ കിലോമീറ്റർ ദൂരമുണ്ട്. ആദ്യം തീവണ്ടിയാത്ര, പിന്നെ മഞ്ഞു വണ്ടിയിലൂടെയുള്ള ദുഷ്ക്കരമായ യാത്ര. അതിനിടയിൽ മൃഗങ്ങളുടെ ആക്രമണമുണ്ടാകുമോ എന്നുള്ള ഭയവുമുണ്ട് അമ്മയ്ക്ക്. എങ്കിലും അവർ യാത്ര പുറപ്പെടുന്നു.
അമ്മയും മക്കളും കൂടിയുള്ള തീവണ്ടിയാത്ര രസകരമായി അവതരിപ്പിക്കപ്പെട്ടിരിയ്ക്കുന്നു.. രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുള്ള ഏതൊരു കുടുംബത്തിലും ഒരു യാത്രയ്ക്കിടയിലുണ്ടാകുന്ന എല്ലാ കുസൃതികളിലൂടെയും കുറുമ്പുകളിലൂടെയും ചുക്കും ഗെക്കും കടന്നു പോകുന്നുണ്ട്. രാത്രി യാത്രയുടെ ഭംഗി ഗെക്കിന്റെ കാഴ്ചയിലൂടെ മനോഹരമായി വർണ്ണിക്കപ്പെട്ടിട്ടുണ്ട്. ഒരു രാത്രിയും പകലും നീണ്ട യാത്രയ്ക്ക് ശേഷം തൈഗയിലേക്കുള്ള മഞ്ഞുവണ്ടിയിലുള്ള യാത്ര ആരംഭിയ്ക്കുന്നു.

തീവണ്ടിയിറങ്ങി അച്ഛനെ സന്തോഷത്തോടെയും ആകാംഷയോടെയും കാത്തിരുന്ന കുട്ടികൾക്ക് അച്ഛനോടുള്ള സ്നേഹം എത്രയെന്ന് മനസ്സിലാക്കാൻ ഗെയ്‌ദറിന് കഥാരംഭത്തിൽ കുറിച്ച ഒരേ ഒരു വരിയേ ആവശ്യമായി വന്നുള്ളൂ. അതിങ്ങനെയാണ്,

മോസ്‌ക്കോ ലോകത്തിൽ വച്ച് ഏറ്റവും നല്ലനഗരമാണെങ്കിൽപ്പോലും അച്ഛൻ ഒരു കൊല്ലം മുഴുവൻ അടുത്തില്ലാത്തപ്പോൾ മോസ്‌ക്കോപോലും രസമില്ലാത്ത ഇടമായെന്നുവരും.

മഞ്ഞിലൂടെയുള്ള യാത്രയും തണുപ്പിനെ നേരിടാനുള്ള അവരുടെ ഒരുക്കങ്ങളുമൊക്കെ വായിക്കുമ്പോൾ നമ്മുടെ ഉള്ളിലും ഒരു മഞ്ഞു മഴ പെയ്ത് തുടങ്ങിയിരിയ്ക്കും.. ഒരു കരിമ്പടത്തിനുള്ളിലേക്ക് ചുരുണ്ട് കൂടാനും നല്ല ചൂടുള്ള ഒരു സമോവർ ചായ കുടിയ്ക്കാനും നമുക്കും തോന്നി തുടങ്ങും അത്ര ഹൃദ്യമാണ് ഓരോ വിവരണങ്ങളും.. കുട്ടിക്കാലത്തെ വായനകളിൽ മഞ്ഞിലൂടെയുള്ള യാത്ര തുടങ്ങി കഴിഞ്ഞാൽ രാത്രി സ്വപ്നങ്ങളിൽ ഞാനും യാത്രയിലായിരിയ്ക്കും.. മൂത്ത് നരച്ച തൈഗയുടെ മനോഹരിതയിലൂടെ നീലമലയുടെ മുകളിൽ സാവധാനത്തിൽ ഉദിച്ചുയർന്ന ചന്ദ്രബിംബത്തിന് നേരെ ഒഴുകി
നടന്നിരുന്ന രാവുകൾ അനവധിയാണ്..
അതിശൈത്യമുള്ള പ്രദേശങ്ങളിൽ താമസിക്കേണ്ടി വരുമ്പോൾ തണുപ്പിൽ നിന്നും രക്ഷനേടാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ വിശദമായി തന്നെ വിവരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.. പുതിയൊരു നാടിനെപ്പറ്റിയും അവിടത്തെ കാലാവസ്ഥയെ പറ്റിയും ജീവിതത്തെ പറ്റിയുമൊക്കെയുള്ള വിവരണങ്ങൾ അത്ഭുതത്തോട് കൂടിയായിരുന്നു ആദ്യ വായന. നമ്മുടെ കണ്ണിന് മുന്നിൽ തെളിയുന്ന വിധമാണ് ആ വിവരണങ്ങളത്രയും.

ജോലി കഴിഞ്ഞ് ചേട്ടൻ വരുമ്പോൾ പുസ്തകവുമായി പമ്മി ചെന്ന് നിൽക്കും.. വായിച്ചിടം വരെയുള്ള കഥ പറയണമല്ലോ… കപട ഗൗരവത്തിൽ ചേട്ടനത് കേൾക്കുമ്പോൾ ടീച്ചറുടെ അടുത്ത് ഉത്തരം പറയുന്ന കുട്ടിയുടെ ഭാവമായിരുന്നെനിക്ക്.. നനവൂറുന്ന ഓർമകളാണെനിയ്ക്കവയെല്ലാം.

അവർ യാത്ര ചെയ്ത ദൂരവും മുന്നിലേക്ക് കിടക്കുന്ന ദൂരത്തെപ്പറ്റിയും ഗെക്കിന്റെയും അമ്മയുടേയും ചിന്തകളിലൂടെ നമുക്ക് മനസിലാക്കി തരുന്നുണ്ട് കഥാകാരൻ.

”അച്ഛൻ എത്തിയിരിക്കുന്നത് ഏതാണ്ട് ഭൂമിയുടെ അറ്റത്താണെന്നു തോന്നുന്നു!”

“തന്റെ സാഹസികനായ ഭർത്താവു വന്നെത്തിയിട്ടുള്ള ഈ സ്ഥലത്തേക്കാൾ അകലെയായി ലോകത്ത് അധികമിടങ്ങൾ കാണാൻ വഴിയില്ല, തീർച്ച”.

സാഹസീകമായ ആ യാത്രയ്ക്കൊടുവിൽ അവർ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നു.
പിറ്റേന്നു മുഴുവനും അവർ കാടുകളിലൂടെയും കുന്നുകളുടെ മീതേ കൂടിയും യാത്ര ചെയ്തു. കുന്നു കയറാൻ നേരത്ത് വണ്ടിക്കാരൻ താഴെയിറങ്ങി മഞ്ഞിലൂടെ വണ്ടിക്കരികിൽ നടക്കും നേരെ മറിച്ച് കുത്തനെയുള്ള ഇറക്കത്തിൽ അവരുടെ വണ്ടിഅതിവേഗം പാഞ്ഞു. തങ്ങളുടെ ഹിമവണ്ടിയും കുതിരകളുമെല്ലാം തന്നെ മാനത്തുനിന്നും പൊട്ടി വീഴുകയാണോ എന്ന് ചുക്കിനും ഗെക്കിനും തോന്നി.

സന്തോഷത്തോടെ അവർ എല്ലാവരും ഇറങ്ങി ചെന്നെങ്കിലും നാളുകളായി ആൾതാമസമില്ലാത്തത് പോലെ കിടന്ന അവിടം അവരിൽ നിരാശയും ആശങ്കയും ജനിപ്പിയ്ക്കുന്നു. അവരെക്കൊണ്ട് വന്ന മഞ്ഞു വണ്ടിയ്ക്കാരൻ അയാൾക്ക് അറിയാവുന്ന വിവരങ്ങൾ കൈമാറി സഹായിക്കുന്നുണ്ട്. അതിൽ എനിക്ക്h വളരെ കൗതുകകരമായി തോന്നിയൊരു കാര്യമുണ്ട്. ഗവേഷണ കേന്ദ്രത്തോട് ചേർന്ന് സൂക്ഷിപ്പുകാരന്റെ വീടുമുണ്ട്. എന്നാൽ അയാൾ അവിടെ ഇല്ലായിരുന്നു. പക്ഷേ അയാൾ വൈകാതെ തിരിച്ചെത്തുമെന്ന് മഞ്ഞുവണ്ടിക്കാരൻ പറയാനുണ്ടായ കാരണമാണ് എനിക്ക് കൗതുകകരമായി തോന്നിയത്.

വണ്ടിക്കാരൻ അകത്തു കടന്നുവന്നു. മുറിയുടെ ചുറ്റും കണ്ണോടിച്ച് മണം പിടിച്ചിട്ട് അയാൾ അടുപ്പിന്റെയടുത്തേക്കു നടന്ന് ഉള്ളിലേക്കു നോക്കി. ”സൂക്ഷിപ്പുകാരൻ ഇരുട്ടുന്നതിനു മുമ്പു വരും” അയാൾ അവർക്ക് ഉറപ്പുകൊടുത്തു. ”കണ്ടില്ലേ, ഒരു പാത്രം മുട്ടക്കൂസ് സൂപ്പിരിക്കുന്നത്. ഒരു ദീർഘയാത്രയ്ക്കു പോയിരുന്നതാണെങ്കിൽ അയാൾ ഈ സൂപ്പ് തണുത്ത സ്ഥലത്തേ വയ്ക്കൂ

യാത്രയുടെ അവസാനം വരെ സെര്യോഗ് രണ്ടാമത് അയച്ച സന്ദേശത്തെ കുറിച്ച് അറിവില്ലാതിരുന്ന അമ്മ സൂക്ഷിപ്പുകാരൻ വന്നതിന് ശേഷം മാത്രമാണ് വിവരമറിയുന്നത്. ബുദ്ധിമുട്ടുകളേറെ സഹിച്ചു പൂർത്തിയാക്കിയ യാത്രയായീട്ടും കുട്ടികളുടെ വികൃതി മൂലം അതിന്റെ ഫലം നിരാശയായീട്ട് പോലും അവരുടെ ക്ഷമയോടെ പെരുമാറുന്ന മറ്റുള്ള അമ്മമാരെ പോലെ അല്ലാത്ത ഒരമ്മയെയാണ് ഈ കഥയിലൂടെ ഗൈദർ നമുക്ക് നൽകിയിരിയ്ക്കുന്നത്. കുട്ടിക്കുറുമ്പന്മാരുടെ കുസൃതികളിൽ ക്ഷമ നഷ്ടപ്പെടാത്ത, പൊട്ടിത്തെറിക്കാത്ത അവരോട് സ്നേഹത്തോടെയും വാത്സല്യത്തോടെയും മാത്രം പ്രതികരിയ്ക്കുന്ന ഒരമ്മയെയാണ് ഈ കഥയിൽ നമുക്ക് കാണാനാവുക. മക്കളുടെ ഓരോ ചലനങ്ങളും അറിയുന്ന അമ്മ. യാത്രയുടെ ബുദ്ധിമുട്ടുകൾ വലയ്ക്കുമ്പോഴും കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലാത്ത ആ അമ്മയെ കുട്ടിക്കാല വായനയേക്കാൾ കൂടുതൽ ഞാൻ ശ്രദ്ധിച്ചത് മുതിർന്നതിന് ശേഷമുള്ള വായനകളിലാണ് എന്ന് പറയാം.

ഇത്തരം കുട്ടികളെ എന്താണു ചെയ്യുക? അടിക്കുകയോ? ജയിലിൽ പിടിച്ചിടുകയോ? കാലിൽ ചങ്ങലയിട്ട് കഠിനാദ്ധ്വാനത്തിന് അയയ്ക്കുകയോ? അമ്മ ഇതൊന്നും ചെയ്തില്ല. നെടുവീർപ്പിട്ടുകൊണ്ട് മക്കളോടു താഴെയിറങ്ങി മൂക്കു തുടച്ചു മുഖം കഴുകാൻ പറഞ്ഞതേയുള്ളൂ.
ഈ ഒരു പ്രവൃത്തി ആ അമ്മ മാനസീക സമ്മർദ്ദത്തിന്റെ പാരമ്യത്തിൽ നിൽക്കുമ്പോഴാണ് എന്നുള്ളതാണ് അത്ഭുതം.

സൂക്ഷിപ്പുകാരൻ അവർക്ക് അവിടെ താങ്ങാൻ വേണ്ട മിതമായ സൗകര്യങ്ങൾ ചെയ്ത് കൊടുത്തതിന് ശേഷം വീണ്ടും പോവുകയും അമ്മയും മക്കളും തീരെ പരിചയമില്ലാത്തിടത്ത് താമസം തുടങ്ങുകയും ചെയ്യുന്നു. ഒറ്റയ്ക്കുള്ള ആ ദിവസങ്ങളിലെ രാത്രികളെ ഭയപ്പെട്ടിരുന്നുവെങ്കിലും പകലുകൾ പലവിധ ജോലികളിൽ ഏർപ്പെട്ടും ആ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അവിടെയൊക്കെ ചുറ്റി നടന്നും ചിലവഴിയ്ക്കുന്നു. ആ വിവരണങ്ങളൊക്കെ വായന കഴിഞ്ഞ് ദിവസങ്ങൾ പലത് കഴിഞ്ഞാലും കണ്ണിൻ മുന്നിൽ തെളിഞ്ഞങ്ങനെ നിൽക്കുമായിരുന്നു.

ദിവസങ്ങൾ കഴിയുന്തോറും ജീവിതം
ദുസ്സഹമാകുന്നുണ്ടെങ്കിലും സെര്യോഗിനും സംഘവും തിരിച്ചെത്തുന്നെന്ന വാർത്ത അവർക്ക് പുതുജീവൻ നൽകുന്നു. പിന്നെ അവരെ സ്വീകരിയ്ക്കാനുള്ള തയ്യാറെടുപ്പുകളും കാത്തിരിപ്പുമാണ്..

പുതുവർഷത്തിന്റെ തലേദിവസം ആ കാത്തിരുപ്പ് അവസാനിയ്ക്കുകയും ചുക്കിനും ഗെക്കിനും അവരുടെ പ്രിയപ്പെട്ട അച്ഛനെ കാണാൻ സാധിയ്ക്കുകയും ചെയ്തു.

നഗരത്തിലും മലയിലും, പുൽപ്രദേശത്തും തൈഗയിലും നീലക്കടലിലും,
എന്തിന്!!
ചിന്തയിൽ മുഴുകി, മേലധികാരികളുടെ കല്പനയ്ക്കുവേണ്ടി ജാഗ്രതയോടെ കാത്തിരുന്ന കവചിതവാഹനത്തിന്റെ കമാണ്ടറു വരെയും കേട്ട മോസ്‌ക്കോയിലേ സ്പാക്കി ഗോപുരത്തിന്റെ രക്തനക്ഷത്രത്തിൻ കീഴിൽ ക്രെംലിനിലെ സുവർണ്ണഘടികാരത്തിൽനിന്നും പുതുവർഷമറിയിച്ചുകൊണ്ട് മുഴങ്ങിയ മണിനാദത്തിന് ശേഷം നവത്സാരാശംസകൾ കൈമാറുന്ന സന്തോഷത്തിനിടയിൽ സമാപ്തമാകുന്ന ഈ മനോഹരമായ കഥ കുട്ടിക്കാല വായനകളിൽ അത്ഭുതവും സ്വപ്ന സമാനമായ അനുഭവുമാണ് പകർന്നതെങ്കിൽ ഇപ്പോഴുള്ള വായനകളിൽ ഗൃഹാതുരമായ ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്കാണ് അനുഭവഭേദ്യമാകുന്നത്.

കുട്ടിക്കാലത്ത് ഒരു പ്രാവശ്യമെങ്കിലും ഈ പുസ്തകത്തിലൂടെ കടന്ന് പോയവർക്കെല്ലാം,അവനു സന്തോഷം തോന്നുമ്പോൾ ലോകത്തുള്ള മറ്റെല്ലാവരും സന്തുഷ്ടരായിരിക്കുമെന്ന് വിശ്വസിക്കുന്ന ഗെക്കും അച്ഛനെ എടുത്ത് വച്ചപോലെ ഇരിയ്ക്കുന്ന, തക്കിടിമുണ്ടനെന്ന് വിളിയ്ക്കുന്നത് ഇഷ്ടമല്ലാത്ത ചുക്കും എക്കാലത്തെയും പ്രിയപ്പെട്ട കളികൂട്ടുകാരായിരിയ്ക്കുമെന്ന കാര്യം തീർച്ചയാണ്.
1939 ൽ രചിക്കപ്പെട്ട ഒരു കഥയായീട്ട് പോലും ഇതിലെ കുസൃതിക്കുട്ടന്മാരെ ഇന്നത്തെ ബാല്യങ്ങൾക്കും ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.

ബിൻസി സുജിത്

Post Views: 28
2
ബിൻസി സുജിത്

2 Comments

  1. വിശ്വംഭരൻ പാലക്കൽ. on April 6, 2024 4:09 PM

    ഒരു പുസ്തകവായനയുടെ പശ്ചാത്തലത്തിൽ ആ പുസ്തകത്തെ പറ്റിയുളള വിശദമായ വിവരണത്തിലൂടെ ഇപ്പോള്‍ തന്നെ ആ പുസ്തകം കയ്യിൽ കിട്ടിയാൽ നന്നായിരുന്നു എന്ന് ചിന്തിക്കാൻ തക്കവിധം അതിന്റെ മുക്കും മൂലയും വരെ വളരെ സ്പഷ്ടവും സുഗമവുമായ രീതിയിൽ പറയുന്ന ഈ പുസ്തകാവിഷ്കാരം വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍. ഇനിയും പല പുസ്തകങ്ങളും പരിചയപ്പെടുത്താം കാണും. അതും പ്രതീക്ഷിക്കുന്നു. ആശംസകളോടെ.

    Reply
  2. Jayasree John on April 5, 2024 8:53 PM

    One of my favourites

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.