Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചില സാമാന്യമര്യാദകൾ…
അനുഭവം ഓർമ്മകൾ ജീവിതം യാത്ര സാമൂഹ്യപ്രശ്നങ്ങൾ

ചില സാമാന്യമര്യാദകൾ…

By Aswathy Joy ArakkalApril 6, 2024Updated:April 10, 2024No Comments2 Mins Read128 Views
Bookmark Now
Please login to bookmark Close

No account yet? Register

മര്യാദയില്ലാതെ പെരുമാറുക, മറ്റുള്ളവരെ പരിഹസിക്കുക എന്നതൊക്കെ ആഘോഷിക്കുവാനുള്ള വലിയ തമാശകളാണ് ചിലർക്ക്. പൊതുവിടങ്ങളിൽ മര്യാദയോടെ പെരുമാറുക എന്നത് ഒരു സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യന് വേണ്ട മിനിമം ക്വാളിറ്റിയാണ് എന്നാണെന്റെ വിശ്വാസം…

ദിവസങ്ങൾക്കു മുൻപാണ് കേരളത്തിൽ തിരുവനന്തപുരത്ത് നിന്നും മുംബൈ ലോകമാന്യതിലക് വരെ ഓടുന്ന നേത്രാവതി എക്സ്പ്രസിൽ ഞാനും മോനും മുംബൈയിലേക്ക് വരുന്നത്. തൃശൂരിൽ നിന്നും ഞങ്ങൾ ട്രെയിനിൽ കയറുമ്പോൾ ഞങ്ങൾക്കായി ബുക്ക്‌ ചെയ്തിരുന്ന സൈഡ് ലോവർ സീറ്റിലും, അപ്പർ സീറ്റിലും വേറെ രണ്ടുപേർ കിടക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സീറ്റാണെന്ന് പറഞ്ഞപ്പോൾ അവർ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റ് ആ കമ്പാർട്ട്മെന്റിൽ തന്നെയുള്ള തൊട്ടടുത്തുള്ള സീറ്റിലേക്ക് മാറിയിരുന്നു. നോക്കുമ്പോൾ നമുക്കായി വച്ചിരുന്ന തലയിണയും പുതപ്പുമൊക്കെയാണ് അവർ ഇത്രയുംനേരം യൂസ് ചെയ്തിരുന്നത്. ഇതെടുത്തിട്ട് അവരുടെ ഉപയോഗിക്കാത്ത പുതപ്പും തലയിണയും തരണം എന്ന് പറഞ്ഞപ്പോൾ ഉള്ള മറുപടി അവർക്ക് പകർച്ചവ്യാധിയൊന്നും ഇല്ല എന്ന പരിഹാസമായിരുന്നു. സംസാരിച്ചു മുഷിയാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല പക്ഷേ പില്ലോയും പുതപ്പും ഞാൻ വാങ്ങി. പിന്നീട് ബാഗ് വക്കാനുള്ള സ്ഥലത്തെ ചൊല്ലിയും ചെറിയൊരു തർക്കമുണ്ടായി.. ഞങ്ങളുടെ ബർത്തിന്റെ കീഴെ ഇവരുടെ ബാഗുകൾ ആണ്. നമ്മുടെ കയ്യിൽ ആകെ ഒരു ബാഗ് മാത്രമേ ഉള്ളൂ.. അത് വെക്കണം എന്നാവശ്യപ്പെട്ടപ്പോൾ ഒരു മര്യാദയും ഇല്ലാതെ കുറച്ചപ്പുറത്തൊരു സീറ്റിന്റെ കീഴെ ഒഴിഞ്ഞ് കിടക്കുന്ന സ്പേസ് കാണിച്ചു തരുന്നു. അതും ഒരു മര്യാദയും ഇല്ലാത്ത ഭാഷയിലാണ് സംസാരം. പക്ഷേ ഞാനത് അംഗീകരിക്കാൻ തയ്യാറായില്ല. എന്റെ ബാഗ് വല്ലയിടത്തും കൊണ്ടുവക്കാൻ സാധിക്കില്ലല്ലോ… അങ്ങനെ തുടക്കത്തിൽ തന്നെ നമ്മൾ ചെറിയ മുഷിച്ചിലിൽ ആയി.

അടുത്തടുത്ത കമ്പാർട്ട്മെന്റുകളിലായി അവർ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ മുപ്പതോളം പേരടങ്ങിയ ഗ്രൂപ്പ്‌ ഉണ്ടായിരുന്നു. മുംബൈയിൽ എന്തോ പ്രോഗ്രാമിനായിട്ടുള്ള യാത്രയിലാണ്. ഒരു വലിയ ഗ്രൂപ്പ്‌ ആയതിന്റെ അമിത ആത്മവിശ്വാസം ആണോ എന്നറിയില്ല തീരെ മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു. കോഫിയും ടീയുമൊക്കെ ആയിട്ട് റെയിൽവേ ജീവനക്കാർ വരുമ്പോൾ ഇവർ അവരെ വിളിക്കുന്നത് കയ്യിലെ വിരലുകൾ ഞൊടിച്ചുകൊണ്ടാണ്. അതുപോലെ മിക്കവാറും ട്രെയിനിൽ ഉണ്ടായിരുന്ന റെയിൽവേ ജോലിക്കാർ എല്ലാം മലയാളം അറിയാത്തവർ ആയിരുന്നു. ഈ ടീം അവരോട് മലയാളം മാത്രമേ പറയൂ. ചായ കൊണ്ടുവരുന്നവരോട് “നിന്റെ കയ്യിൽ കോഫി ഇല്ലെടാ? കട്ടൻചായ കൊണ്ടുവരുന്നവൻ എവിടെടാ?. കക്കൂസിലെ വെള്ളംകൊണ്ട് അല്ലേടാ ഇതൊക്കെ ഉണ്ടാക്കുന്നത്?” അങ്ങനെ അടക്കിപ്പിടിച്ച ചിരിയുമായി ഇവർ അവരെ പുച്ഛിക്കലാണ്. അവർ ഇംഗ്ലീഷിൽ മറുപടി പറയുമ്പോൾ ഇവർ ‘മലയാളം… മലയാളം’ എന്നുപറഞ്ഞു പരിഹസിക്കും. ഇവരുടെ വിചാരം ഇതൊക്കെ മഹാസംഭവം ആണെന്നാണ് പക്ഷേ സ്വയം അപഹാസ്യർ ആവുകയാണ് ചെയ്യുന്നതെന്ന് ഇവർ മനസ്സിലാക്കുന്നില്ല. എന്നിട്ട് അവർ അവിടെനിന്നും പോകുമ്പോൾ ഇവർ പരസ്പരം പറച്ചിലാണ് “കേരളത്തിലൂടെ ഓടുന്ന ട്രെയിനിലെ ജോലിക്കാർ മലയാളം പഠിച്ചിരിക്കണം” എന്ന്. സഹികെട്ടപ്പോൾ ഞാൻ ചോദിച്ചു ” ഹിന്ദി ഇന്ത്യയിൽ ഏറ്റവും അധികംപേർ ഉപയോഗിക്കുന്ന ഭാഷയല്ലേ? നിങ്ങൾക്ക് ഫ്ലൂവന്റ് ആണോ എന്ന്? ” അവരത് ചിരിച്ചുതള്ളി.

ഇത് മാത്രമല്ല ആരെങ്കിലും മലയാളം അറിയാത്ത യാത്രക്കാർ മുന്നിലൂടെ നടന്നു പോകുമ്പോൾ അവരുടെ നിറവും രൂപവുമൊക്കെ പറഞ്ഞു മലയാളത്തിൽ കമെന്റ് പറയുക, പരിഹസിക്കുക, ഉറക്കെ ചിരിക്കുക… സത്യം പറയാമല്ലോ പത്തുവർഷത്തിൽ അധികമായി ഇടക്കിടെ ട്രെയിനിൽ ദീർഘദൂര യാത്രകൾ ചെയ്യാറുണ്ട്. മുംബൈ വരെ ഇരുപത്തിനാല് മണിക്കൂർ ഉള്ളൂ യാത്ര… രണ്ടര ദിവസം വരെയൊക്കെ തുടർച്ചയായി ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. ഇതുപോലെ മോശമായൊരു അനുഭവം ഉണ്ടായിട്ടില്ല…

ഈ ഞാനുൾപ്പെടെ ആരും എല്ലാം തികഞ്ഞ പെർഫെക്ട് മനുഷ്യർ ഒന്നുമല്ല. പക്ഷേ പൊതുവിടങ്ങളിൽ പാലിക്കേണ്ട ചില സാമാന്യമര്യാദകൾ ഒക്കെയുണ്ട്. പറഞ്ഞിട്ട് കാര്യമില്ല… സ്വന്തം നാട്ടിൽ നിന്നുമങ്ങ് മാറിയാൽ എന്ത് തോന്നിവാസവും കാട്ടിക്കൂട്ടാൻ ഉള്ള ലൈസൻസ് ആയെന്നാണ് പലരുടെയും വിചാരം.

Aswathy Joy Arakkal

Post Views: 30
2
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.