Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എത്ര മനോഹരമായ വിശ്വാസങ്ങൾ
അനുഭവം വീട് സാമൂഹ്യപ്രശ്നങ്ങൾ

എത്ര മനോഹരമായ വിശ്വാസങ്ങൾ

By Sheeba PrasadApril 13, 2024Updated:April 20, 20241 Comment4 Mins Read94 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഈശ്വരാ, ഇങ്ങനെ കുടിച്ചാൽ അങ്ങേരുടെ കരൾ അടിച്ചു പോകുമല്ലോ… അങ്ങേർക്ക്‌ നല്ല ബുദ്ധി തോന്നി കള്ളുകുടി നിർത്തിയാൽ മതിയാരുന്നു. ഇല്ലെങ്കിൽ ആയുസ്സ് എത്താതെ തട്ടിപോകും..” മുറ്റം തൂക്കുന്നതിനിടയിൽ, തൊട്ടു ചേർന്നുള്ള വീടിന്റെ ടെറസിലെ അന്നത്തെ വെള്ളമടി പാർട്ടി കണ്ട് ഞാൻ ഗദ്ഗദപ്പെടുമ്പോൾ, എന്റെ നല്ല പാതി സിറ്റ് ഔട്ടിൽ നിന്ന് എന്നെ തുറിച്ചു നോക്കി മോനോട് ചോദിച്ചു, “എന്തു പറ്റിയെടാ, നിന്റെ അമ്മ നാട്ടുകാരുടെ ആരോഗ്യത്തിൽ വരെ ഔത്സുക്യം കാണിക്കുന്നു?”

“ആഹ്, അത് പിടികിട്ടിയില്ലേ?”

“ഇല്ല, എന്താ കാര്യം?”

“അയാൾ എങ്ങാനും തട്ടിപ്പോയാൽ അതും അമ്മയുടെ ആയില്യത്തിന്റെ പേരിൽ ക്രെഡിറ്റ്‌ ആകും..”

മോന്റെ മറുപടി കേട്ട് എന്റെ ഭർത്താവ് ഗൂഢമായി ചിരിച്ചു.

ഞാൻ വിവാഹം കഴിഞ്ഞു വന്ന് താമസമായ വീടിന്റെ വടക്കു വശത്തെ വീട്ടിലെ സ്ത്രീ, അവരുടെ കുഞ്ഞുന്നാൾ മുതൽ അപസ്മാര രോഗിയായിരുന്നു. മുടങ്ങാതെ മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ ഉള്ള അവർ, 65 വയസ്സിൽ മരണപ്പെട്ടതും, കള്ളുകുടിയും സ്ഥിരജോലി ഇല്ലായ്മയും കാരണം അവരുടെ മകന്റെ കല്യാണ ആലോചനകൾ പലതും മുടങ്ങിയതും, മോൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നതും, അവരുടെ ഭർത്താവ് ബസിൽ നിന്ന് വീണു കാലൊടിഞ്ഞതും, തൊണ്ണൂറ് വയസ്സായ വല്യപ്പന്റെ മൂലക്കുരുവും, ഇടിവീണു മണ്ടപോയ തെങ്ങും (ആ ഇടി മിന്നലിൽ എന്റെ വീട്ടിലെ രണ്ട് ഫാനും കിണറ്റിലെ മോട്ടറും അടിച്ചു പോയത് ഏത് കണക്കിൽ പെടുത്തും എന്നറിയില്ല!) ഏറ്റവും ഒടുവിൽ കിണറ്റിൽ വീണു ചത്ത പൂച്ചയും വരെ എന്റെ ആയില്യം നക്ഷത്രത്തിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആയിട്ടുണ്ട്. പിന്നെ ഞാൻ ഗദ്ഗദപ്പെടാതിരിക്കുമോ?

“ഈശ്വരാ ഭഗവാനെ, എന്റെ കാര്യം മറന്നാലും ആ കള്ളുകുടിയന്റെ ജീവൻ നീ കാത്തോളണേയെന്നു” ഇടയ്ക്കൊക്കെ പ്രാർഥിക്കുന്നത്, പാവം എന്റെ രണ്ട് ഉണ്ടക്കണ്ണുകൾക്ക് ഇനിയും പേരുദോഷം വരാതിരിക്കാൻ ആണ്!!

വടക്കേ വീട്ടിലെ സ്ത്രീ മരിച്ചപ്പോൾ, എന്റെ അടുക്കള വാതിലിന് നേർക്ക് ശവദാഹം നടത്തി അവിടെ തെങ്ങ് വെച്ചു. വാതിൽ തുറക്കുമ്പോൾ ചുടലയിലെ തെങ്ങിനെ കണി കണ്ട് എന്റെ കാര്യം തീരുമാനം ആകാൻ വേണ്ടിയാകണം, വേറെ സ്ഥലം ഉണ്ടായിട്ടും അങ്ങനെ ചെയ്തത്! (അവരുമായി ബന്ധമുള്ള ചിലർ പറഞ്ഞറിഞ്ഞതാണ്..)

ഇടയ്ക്കൊക്കെ ചില ബ്ലോഗുകളിൽ ഞാൻ എന്റെ ഭർത്താവിന്റെ നാടിനെ കുറിച്ച് എഴുതിയിട്ടുണ്ട്. ഒരു അമ്പലം കത്തിച്ചാൽ കുറച്ചു ഏറെ അന്ധവിശ്വാസികളെ ഇല്ലാതാക്കാം എന്ന് ആഹ്വാനം ചെയ്ത, തിരു കൊച്ചി മുഖ്യമന്ത്രി ശ്രീ സി കേശവന്റെ നാട്….. മയ്യനാട്!!

വടക്കു വശത്തെ വീട്ടിലേക്ക്‌ എന്റെ നോട്ടം പതിയുന്ന ഭാഗത്ത്‌ എല്ലാം കള്ളിപ്പാലയും മഞ്ഞ മുളയും ആയില്യം കൊല്ലിയും നട്ടുവളർത്തി, ദൃഷ്ടി ദോഷം അകറ്റി. എന്റെ ദൃഷ്ടി ദോഷം ഏൽക്കാതിരിക്കാൻ റോഡിലോ മറ്റോ നേർക്ക് നേരെ കണ്ടാൽ പോലും ആ വീട്ടിലെ ആരും എന്റെ മുഖത്തു നോക്കാറില്ല !! സംസ്കാരസമ്പന്നർ!! സ്കൂളിന്റെ പടി കാണാത്ത നിരക്ഷരകുക്ഷികൾ എന്നൊന്നും തെറ്റിദ്ധരിക്കരുത്. ഹൈ പ്രൊഫൈൽ സർക്കാർ ഉദ്യോഗസ്ഥർ ആണേ!!

ഞാനൊരു കുഗ്രാമത്തിൽ ജനിച്ചു വളർന്ന ആളാണ്. എന്റെ ഗ്രാമത്തിലെ ആകെയുള്ള സർക്കാർ ഉദ്യോഗസ്ഥൻ ഒരു പോസ്റ്റുമാനായിരുന്നു. അവിടെ നിഷ്കളങ്കരായ ഗ്രാമീണരുടെ അന്ധവിശ്വാസങ്ങൾ, ഒറ്റ മൈനയിലും പൂച്ച കുറുകേ ചാടുന്നതിലും കാക്ക വിരുന്നു വിളിക്കുന്നതിലും ഒക്കെ പരിമിതപെട്ടിരുന്നു. ആയില്യം കാരി നോക്കി കൊല്ലുമെന്നോ മൂലം നക്ഷത്രക്കാരി, അമ്മായി അമ്മയെ മൂലയ്ക്കു ഇരുത്തുമെന്നോ ഒക്കെയുള്ള ഹെവി വിശ്വാസങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത പാവങ്ങൾ.. അന്ധവിശ്വാസങ്ങളിൽ പോലും മിനിമം സ്റ്റാൻഡേർഡ് ഇല്ലാത്ത ഗ്രാമവാസീസ്!!

ആയില്യം നക്ഷത്രക്കാരിയായ ഞാൻ അയൽ വീട്ടിൽ മരുമകളായി വന്നില്ലായിരുന്നു എങ്കിൽ വടക്കേ വീട്ടിലെ എല്ലാവരും ചിരഞ്ജീവികൾ ആകുമായിരുന്നോ? അതല്ല സ്വർഗത്തിൽ നിന്നും രഥം ഇറങ്ങി വന്നു അവരെയൊക്കെ ഉടലോടെ കൊണ്ടു പോകുമായിരുന്നോ?

ചില ചോദ്യങ്ങൾക്ക്‌ ഉത്തരം ഇല്ലല്ലോ.

എന്റെ സ്വന്തം നാട്ടിൽ എല്ലാ വീടുകളിലും നിർബന്ധമായി നട്ടു വളർത്തുന്ന ചില ചെടികൾ ഉണ്ട്. ഒരു കറിവേപ്പ്, തുളസിച്ചെടി, പനിക്കൂർക്ക എന്നിങ്ങനെ.

ഇവിടെ, മയ്യനാട് എല്ലാ വീടുകളിലും ഒരു ചെടി അതുപോലെ വളർത്താറുണ്ട്, കള്ളിപ്പാല! ഞാൻ ഈ നാട്ടിൽ വന്ന ശേഷമാണ് അത് യഥേഷ്ടം കാണുന്നത്.

കണ്ണേറ് തട്ടാതിരിക്കാൻ വളർത്തുന്നതാണത്രേ! പെൺകുട്ടികൾ, ഒരു തുളസി തണ്ട് മുടിയിൽ കൊരുത്തു ഇടുന്നത് പോലെ ഈ നാട്ടുകാർ കള്ളിപ്പാലയുടെ തളിരില മുടിയിൽ ചൂടാറുണ്ടോ എന്ന് ഞാൻ ആദ്യകാലങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും നോക്കിയിരുന്നു.

വളരെ അടുപ്പവും സൗഹൃദവുമുള്ള മറ്റൊരു വീട്ടുകാരുണ്ട്. എന്തും കൊടുക്കൽ വാങ്ങൽ നടത്തുന്ന വീട്ടുകാർ. ഞാനൊരു സന്ധ്യയ്ക്കു ഉറ ഒഴിക്കാൻ കുറച്ചു തൈര് വാങ്ങാൻ ഒരു കുഞ്ഞു കുപ്പിയുമായി അവിടെ പോയി കാര്യം പറഞ്ഞു. അവിടുത്തെ അമ്മ ഇറങ്ങി വന്നു പറഞ്ഞു, “അയ്യോ തൃസന്ധ്യയ്ക്ക് തൈര് കൊടുക്കില്ല എന്നറിയില്ലേ?”

കുടുംബം ഒന്നടങ്കം പക്കാ കമ്മ്യൂണിസ്റ്റുകാരാണ്! ലാൽസലാം സഖാവേ എന്ന് മനസ്സിൽ പറഞ്ഞു, ഇളിഞ്ഞ ചിരിയോടെ തിരിച്ചു പോന്നു.

വിവാഹ ശേഷം വിരുന്നു പോക്കിനിടെ, മയ്യനാട്, ബന്ധു വീടുകളിലും പരിചയക്കാരുടെ വീടുകളിലും എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്ച കണ്ടു.

വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, കളിമണ്ണിലും, പ്ലാസ്റ്റർ ഓഫ് പാരീസിലും വെങ്കലത്തിലും ഉള്ള കൃഷ്ണവിഗ്രഹങ്ങൾ ആ വീടുകളുടെ അകത്തളങ്ങൾ അലങ്കരിച്ചിരുന്നു. അവിടെയെല്ലാം ഓടക്കുഴൽ ഇല്ലാതെ, കാഴ്ചയ്ക്ക് വികലാംഗൻ ആയൊരു കൃഷ്ണൻ!

ഒരേ കാഴ്ച പല വീടുകളിൽ കണ്ടപ്പോൾ, എന്റെ സംശയം ഭർത്താവിന്റെ അപ്പയോട് ചോദിച്ചു.

“അത്… കൃഷ്ണൻ ഓടക്കുഴലിലൂടെ ഊതി ഐശ്വര്യം, വീടിന്റെ പുറത്തേക്കു പോകാതിരിക്കാൻ വേണ്ടി ഓടക്കുഴൽ എടുത്തു മാറ്റുന്നതാണ്.”

പാവം ഭാഗവാനെയും വെറുതെ വിടാത്ത നാട്ടുകാർ…. പുള്ളിക്കാരൻ അറിയുന്നുണ്ടോ എന്തോ സ്വന്തം പേരിൽ ചാർത്തിക്കിട്ടിയ അപഖ്യാതികൾ!!

എന്റെ ഭർത്താവിന്റെ അപ്പയുടെ മറുപടി കേട്ട്, എന്റെ തലയ്ക്കുള്ളിൽ കൂടു കൂട്ടിയ കുറെയേറെ കിളികൾ ഒരുമിച്ചു പറന്നിറങ്ങി, മച്ചുമ്മേൽ തൂങ്ങിയാടുന്ന ഫാനിന്റെ മുകളിൽ ഇരുന്നു എന്നെ നോക്കി കൊഞ്ഞനം കുത്തി. ഞാൻ അവയെ മൈൻഡ് ചെയ്യാനോ തിരികെ പിടിച്ചു കൂട്ടിലിടാനോ ശ്രമിച്ചില്ല!

എനിക്കാണോ ഭ്രാന്ത്, അതോ നാട്ടുകാർക്ക്‌ മൊത്തം ഭ്രാന്ത് ആയതാണോ എന്നതാണ് എന്റെ സംശയം..

വീടിന്റെ എതിർവശം ഒരു വലിയ പുരയിടത്തിനു മധ്യ ഭാഗത്തായി സാമാന്യം വലിയ ഒരു വീടുണ്ട്. ആ വീട്ടിലെ ഗൃഹനാഥൻ ജോലി ചെയ്തിരുന്ന കമ്പനി കുറേ നാളേക്ക് അടച്ചിട്ടു. ജോലി നഷ്ടപ്പെട്ട്, വീടിനുള്ളിൽ അടിച്ചിരുന്നതോടെ അയാൾക്ക് കുറച്ചു മാനസിക പ്രശ്നങ്ങൾ ആയി. അതോടെ അയാളുടെ ഭാര്യയും മകളും വാസ്തു പരിഹാരങ്ങൾ ചെയ്തു തുടങ്ങി.

ആദ്യം മുറ്റത്ത്‌, നിറയെ പൂത്തു നിന്ന പിച്ചി, വേരോടെ പിഴുതു തീയിട്ടു. എന്നിട്ടും നോ രക്ഷ. ഇനി എന്തു വഴി എന്ന് ആലോചിച്ചപ്പോൾ പുറകു വശത്തു നിറയെ കായ്ച്ചു നിൽക്കുന്ന നാരകം കണ്ടു. അതും വേരോടെ വെട്ടിപ്പിഴുതു.. പിന്നെ ബാംബ്ലിമസ്, അശോകം, ശീമപ്ലാവ്, മുരിങ്ങ, എന്നു തുടങ്ങി കായ്ഫലം ഉള്ളതോ പൂ പിടിക്കുന്നതോ ആയ എല്ലാ മരങ്ങളും ചെടികളും വെട്ടിക്കളഞ്ഞു!

എന്നിട്ടും വാസ്തു ദോഷം തീർന്നില്ല എന്ന വിശ്വാസത്തിൽ അവർ, ഇനി ആ പറമ്പിൽ അവശേഷിക്കുന്ന മണ്ട പോയ നാല് തെങ്ങിന്റെ മുകളിലേക്ക് മാറി മാറി നോക്കി ഇരിപ്പുണ്ട്!!

ഞാൻ ഈശ്വര വിശ്വാസിയാണ്. അന്ധവിശ്വാസി അല്ല. മനുഷ്യന് അതീതമായ ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു.

എന്റെ ചുറ്റിലുമുള്ള ലോകവും മനുഷ്യരും മറ്റ് ജീവജാലങ്ങളും അവയെങ്ങനെ ആണോ സൃഷ്ടിക്കപ്പെട്ടതും നില നിൽക്കുന്നതും, അവയെ അങ്ങനെ തന്നെ അംഗീകരിക്കാനും സ്വീകരിക്കാനും ഉള്ള മനസ്സ് ഉണ്ടായത്, ഉള്ളിന്റെ ഉള്ളിൽ അലിഞ്ഞു ചേർന്ന ചുവപ്പൻ ചിന്തകളോ, അതല്ലെങ്കിൽ ഞാൻ വളർന്ന ചുറ്റുപാടുകളുടെ പ്രേരണയോ കൊണ്ടാകാം.

ഒരു വിശ്വാസത്തിന്റെയും ബലമില്ലാതെ എനിക്ക് ഞാനായിരിക്കാൻ കഴിയുന്ന ഒരു സ്പേസ് വേണം… അതു മതി.

നാം ഓരോരുത്തരും ജനിക്കുന്നതിനും എത്രയോ കാലങ്ങൾക്ക് മുന്നേ നമ്മുടെ ജീവിതം എഴുതപ്പെട്ടു കഴിഞ്ഞതാണ്. അതിൽ ചുരണ്ടി തിരുത്തൽ വരുത്താൻ ആര് വിചാരിച്ചാലും സാധ്യമല്ലല്ലോ.

ഞാൻ അനുഭവിക്കുന്നതൊക്കെയും കാലം എനിക്കായി പകുത്തു വെച്ചതാണ്….ആ സത്യത്തെ അംഗീകരിക്കുന്നു… ശേഷം ശിഷ്ട ജീവിതം സ്വസ്ഥം…..

#അന്ധവിശ്വാസം

ചിത്രം കടപ്പാട് :ഗൂഗിൾ

Post Views: 32
2
Sheeba Prasad

Reader, Writer, Teacher

1 Comment

  1. sabira latheefi on April 14, 2024 1:43 PM

    നല്ല എഴുത്തു.നമ്മുടെ കുറ്റങ്ങൾ എല്ലാം വേറെ ആരുടെയെങ്കിലും മണ്ടക്ക് വെക്കാൻ വേണ്ടിയാണു ഈ വിശ്വാസങ്ങളും ദുഷ്‌ കുനങ്ങളും എന്ന് തോന്നിട്ടുണ്ട്. ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.