Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ***ഒരു പുഞ്ചിരി***
കഥ ജീവിതം

***ഒരു പുഞ്ചിരി***

By Sumesh ManakulamApril 20, 2024No Comments3 Mins Read49 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങാൻ വൈകി. ഓടിപ്പിടിച്ച് മെട്രോ സ്റ്റേഷനിലേക്ക് എത്തിയപ്പോഴേക്കും പതിവ് വണ്ടി മിസ്സായതുകാരണം ലേറ്റ് ആയാണ് ഓഫീസിൽ എത്തിയത്.

 

സീറ്റിൽ ഇരിക്കാൻ തുടങ്ങിയപ്പോഴേക്കും സഹപ്രവർത്തക സെലിൻ പറഞ്ഞു, “സൗമിനിയെ മാനേജർ അന്വേഷിച്ചു”

 

ഇന്നലെ മാനേജർ ലീവ് ആയിരുന്നു. അത്യാവശ്യമായ റിപ്പോർട്ട്‌ എടുത്ത് വെക്കാൻ ഇന്നലെ തന്നെ മെസ്സേജ് അയച്ചിരുന്നു.

 

വേഗം റിപ്പോർട്ടുകളുമായി കാബിനിലേക്ക് ചെന്നു.

 

“എന്താ ലേറ്റ് ആയത്?”

 

“ട്രെയിൻ മിസ്സ്‌ ആയി “

 

“ഇന്നലെ പറഞ്ഞിരുന്ന റിപ്പോർട്ടുകൾ…?”

 

റിപ്പോർട്ട്‌ ഫയൽ മേശയുടെ മുകളിലേക്ക് വെച്ചു.

 

“എന്താ സൗമിനി ഈ ചെയ്തു വെച്ചിരിക്കുന്നത്?!”

 

“എന്താണ് സാർ?”

 

“ഇതല്ലല്ലോ ഞാൻ പറഞ്ഞത്?”

 

“സാർ, ഇന്നലെ എനിക്ക് മെസ്സേജ് അയച്ചത്…”

 

“ഇതല്ല, എന്നോട് തർക്കിക്കാൻ നിൽക്കണ്ട… സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാമായിരുന്നില്ലേ, എപ്പോൾ വേണമെങ്കിലും മെസ്സേജ് ചെയ്ത് ചോദിക്കാമല്ലോ..”

 

ഒന്നും പറഞ്ഞില്ല, പറഞ്ഞിട്ട് കാര്യമില്ല. കാര്യം മനസ്സിലായി, ഇന്നലെ അയച്ച ‘ഗുഡ് മോർണിങ്ങി’നും ‘ഗുഡ് നൈറ്റി’നും റിപ്ലൈ അയച്ചില്ല അതിന്റെ ദേഷ്യമാണ്. പല കുറി അനിഷ്ടം പറഞ്ഞിട്ടുള്ളതാണ്, എന്നാലും മനസ്സിലാവില്ലാ എന്ന് വെച്ചാൽ. കെട്ട്യോനോട് പറഞ്ഞപ്പോൾ ജോലി രാജി വെച്ചോളാൻ ആണ് പറഞ്ഞത്. താൻ കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയ ജോലി കളയാൻ മനസ്സ് വരാത്തത് കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്.

 

“ഞാൻ ശരിയാക്കി കൊണ്ടുവരാം സാർ “

 

“സൗമിനി ഇരിക്കു, ഇതിനി നാളെ മതി, ഇന്നിനി കിട്ടിയിട്ട് കാര്യമില്ല “

 

“വർക്ക്‌ ഉണ്ട് സാർ “

 

“കുറച്ചു കഴിഞ്ഞു ചെയ്യാം അതൊക്കെ “

 

“സോറി സാർ, വർക്ക്‌ പെന്റിങ് ആണ് “

 

“സമയത്തിന് ഓഫീസിൽ വരണം, അതെങ്ങിനെയാ? തോന്നിയ സമയത്ത് വരിക, പിന്നെ വർത്തമാനം തന്നെ വർത്തമാനം “

 

വേഗം കാബിനിൽ നിന്ന് പുറത്ത് കടന്നു.

 

“ഇന്നും അതേ പല്ലവി തന്നെ ആണോ സൗമിനി ?”

 

സെലിൻ ചോദിച്ചു.

 

“അതേ…”

 

“ആ… സൗമിനിയുടെ ഫോൺ കുറെ റിങ് ചെയ്തിരുന്നു. “

 

വേഗം ഫോൺ എടുത്ത് നോക്കി, ആറു മിസ്സ്‌ കാൾ. അമ്മയാണ്. ഈ സമയത്ത് അമ്മ വിളിക്കാറില്ലല്ലോ, എന്ത് പറ്റി ഇന്ന് ?

 

വേഗം ഫോൺ എടുത്ത് തിരിച്ചു് വിളിച്ചു

” എന്താ അമ്മേ?”

 

അമ്മയുടെ കരച്ചിൽ ആണ് കേട്ടത്. പരിഭ്രമിച്ചു പോയി.

 

“എന്താ അമ്മേ പറ്റിയത്? എന്തിനാ കരയുന്നത്?”

 

“ബാലൻ പോയി…”

 

” ങ്ങ് ഹേ?”

 

“മ്മടെ ബാലൻ പോയി മോളേ..”

 

“ബാലമാമ മരിച്ചോ?”

 

“ആ… അവൻ പോയി…”

 

“എന്റമ്മേ.. കുറച്ചധികം വയസ്സായില്ലേ? പോരാത്തതിന് കിടപ്പും.. അത് നന്നായി. “

 

“ന്നാലും… എന്റെ വയസ്സാ അവന്… ഒരു ദിവസമാ ഞങ്ങള് ജനിച്ചത്…”

 

“അമ്മേ…”

 

“മ്മ്…”

 

“കരയാതിരിക്കു… ഇത്ര വയസ്സായ ആളല്ലേ…”

 

“ന്നാലും എന്റെവയസ്സാ അവന്… “

 

“ഞാൻ രാത്രി വിളിക്കാം…”

 

“ആ… “

 

ഫോൺ കട്ട്‌ ചെയ്യുമ്പോൾ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി മിന്നി മറഞ്ഞു.

 

“എന്താ സൗമിനി… എന്താ പ്രശ്നം?”

 

“എന്റെ ഒരു അമ്മാവൻ… അമ്മയുടെ കുടുംബത്തിൽ പെട്ട ആളാണ്, നേരെ ആങ്ങളയല്ല, കിടപ്പിൽ ആയിരുന്നു… മൂപ്പര് മരിച്ചു സെലിനേച്ചി .. “

 

“അയ്യോ…”

 

“വയസ്സായ ആളാ…”

 

“മ്മ്… എന്നാലും ഒരാൾ മരിച്ചു എന്ന് പറയുമ്പോൾ ചിരിക്കുന്ന ആളെ ഞാൻ ആദ്യമായി കാണുകയാണ്. “

 

“ഓ… അതോ… അത് പിന്നെ ബാലമാമ കുറെ നാളായി കിടപ്പിലാ… മൂപ്പര് മരിച്ചു എന്നതല്ല, തന്റെ അതേ വയസ്സുള്ള ആൾ മരിച്ചു എന്ന് പറയുന്നതാണ് അമ്മക്ക് പേടി”

 

“അതിനെന്താ?”

 

“അല്ല, കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ കൂടി അച്ഛൻ എന്തോ പറഞ്ഞെന്നും പറഞ്ഞ് ‘എനിക്ക് മതിയായി ജീവിച്ചത്, അങ്ങട് വിളിച്ചാൽ മതിയായിരുന്നു’ എന്ന് പറഞ്ഞ ആളാ അമ്മ. ഇന്ന് ബാലമാമ മരിച്ചു എന്ന് പറയുമ്പോൾ സങ്കടത്തേക്കാൾ ഒരു പേടിയാണ് അമ്മയുടെ സ്വരത്തിൽ.

 

“മ്മ്…”

 

“മരിച്ചാൽ മതി എന്ന് പറയുമെങ്കിലും, എത്ര വയസ്സായാലും ആളോൾക്ക് മരിക്കാൻ പേടിയാണല്ലേ സെലിനേച്ചി?”

 

“മ്മ്… അപ്പൊ ആത്മഹത്യ ചെയ്യുന്നവർ എന്തു മാത്രം ജീവിതത്തെ വെറുത്തിട്ടാകും അത് ചെയ്യുന്നത് എന്ന് ഓർത്ത് നോക്കു…”

 

അത് പറയുമ്പോൾ സെലിന ചേച്ചിയുടെ കണ്ണുകളിൽ കണ്ട ഭാവം നിസ്സഹായതയോ ദൃഡനിശ്ചയമോ എന്ന് ഒരു നിമിഷം സൗമിനി സംശയിച്ചു.

Post Views: 14
1
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.