Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിണമൊഴുകും നീർച്ചാലുകൾ അധ്യായം 4
തുടർക്കഥ / സീരീസ് ത്രില്ലർ പ്രണയം സൗഹൃദം

നിണമൊഴുകും നീർച്ചാലുകൾ അധ്യായം 4

By Ajith JacobApril 27, 2024Updated:April 27, 2024No Comments11 Mins Read40 Views
Bookmark Now
Please login to bookmark Close

No account yet? Register

“നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 1 “

അദ്ധ്യായം 4

വിക്ടോറിയ കോളേജിൻ്റെ പരീക്ഷാ ഹാളിൽ ആളൊഴിഞ്ഞു കിടക്കുന്ന മീനാക്ഷിയുടെ ഇരിപ്പിടത്തിലേക്ക് നോക്കിയ ശാരിയുടെ നെഞ്ച് നീറി.

കഴിഞ്ഞ ദിവസങ്ങളിൽ പ്രകാശം സ്ഫുരിക്കുന്ന മുഖവുമായി ആ ബെഞ്ചിലിരുന്ന് പരീക്ഷയെഴുതുന്ന മീനാക്ഷിയുടെ മുഖം ശാരിയുടെ മനസ്സിൽ മിന്നിമറഞ്ഞു. അവളുടെ നെഞ്ചിൽ കൊരുത്ത സങ്കടം ദീർഘനിശ്വാസമായി പുറത്തേക്ക് ആഗമിച്ചു.

പെട്ടന്ന് ഹാളിനു പുറത്ത് കൂടി വല്ലാത്തൊരു ശബ്ദം മുഴങ്ങികേട്ടു തുടങ്ങി.

വിദ്യാർത്ഥികളും ടീച്ചേഴ്‌സും ഭയത്തോടെ തലയുയർത്തി നോക്കി.
അവരെ ഭയപ്പെടുത്തിയ ശബ്ദം പരീക്ഷഹാളിൻ്റെ വാതിൽക്കൽ അവസാനിച്ചു.

മൂന്ന് ചെറുപ്പക്കാർക്കൊപ്പം വീൽച്ചെയറിലിരിക്കുന്ന
മീനാക്ഷിയെ കണ്ടൂ ശാരിയുടെ മുഖത്ത് അത്ഭുതം വിടർന്നു.
അവർക്ക് പിന്നാലെയെത്തിയ ജാനകി മിസ്സ് പരീക്ഷ ഹാളിലുണ്ടായിരുന്ന ടീച്ചറുമായി സംസാരിച്ചു.

“സമയമിനി ഒരു മണിക്കൂറും പത്തു മിനിറ്റും കൂടിയുള്ളു മിസ്സ്, ഈ കുട്ടിക്ക് സെ പരീക്ഷ എഴുതുന്നതല്ലെ ഉചിതം” പരീക്ഷ ഹാളിലുണ്ടായിരുന്ന ടീച്ചറിൻ്റെ വാക്കുകൾ കേട്ട ജാനകി മിസ്സ് മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി
അവളുടെ ആത്മവിശ്വാസം വിടർന്ന മിഴികൾ കണ്ട ജാനകിമിസ്സിന് മറ്റൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു.

മിഥുൻ്റെയും ദീപക്കിൻ്റെയും സിദ്ധാർത്ഥിൻ്റെയും സഹായത്തോടെ മീനാക്ഷിക്ക് ഇരിപ്പിടമൊരുങ്ങി.

“ആശംസകൾ” മിഥുൻ ചിരിച്ചുക്കൊണ്ട് മീനാക്ഷിക്ക് നേരെ കൈ നീട്ടി.

കടപ്പാട് നിറഞ്ഞ മുഖത്തോടെ മിഥുന് ഹസ്ഥദാനം നൽകിയ മീനാക്ഷി നന്ദിയോടെ പുഞ്ചിരിച്ചു.

സിദ്ധാർഥ് തൻ്റെ കൈകൾ ഷർട്ടിൽ തുടച്ചിട്ട് അവൾക്ക് നേരെ നീട്ടി.
“ബെസ്റ്റ് വിഷസ്”

അവൻ്റെ മുഖത്തിന് നേരെ കത്തുന്ന നോട്ടമെറിഞ്ഞ മീനാക്ഷി ജാനകിമിസ്സിൻ്റെ നേർക്ക് നോക്കി.
“നിങ്ങളൊന്നു പുറത്തേക്കിറങ്ങി നിൽക്കു ആ കുട്ടി പരീക്ഷ എഴുതട്ടേ, പ്ലീസ്”

മീനാക്ഷിക്കു നേരെ
നീട്ടി പിടിച്ച കരങ്ങളായി നിൽക്കുന്ന സിദ്ധാർത്ഥിൻ്റെ തോളിൽ പിടിച്ചുക്കൊണ്ട് കൂട്ടുകാർ പുറത്തേക്ക് നടന്നു.

വാതിൽക്കലെത്തിയ
സിദ്ധാർത്ഥ് ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി.
കൊസ്റ്റ്യൻ പേപ്പറിലെക്കു നോക്കി അതിവേഗം പേനകൾ ചലിപ്പിക്കുന്ന മീനാക്ഷിയുടെ മുഖം അവൻ്റെ ചുണ്ടിൽ പുഞ്ചിരി തെളിയിച്ചു.

സിദ്ധാർത്ഥിൻ്റെ മുഖം ശ്രദ്ധിച്ച മിഥുൻ, ദീപക്കിനോടായി പ്പറഞ്ഞു.
“ദീപക്കെ, ഒരു പ്രണയം തുടങ്ങാനുള്ള എല്ലാ വഴികളും ചെക്കൻ ഒപ്പിച്ചു വച്ചിട്ടുണ്ട്”

” എങ്കിലതൊരു വൺ വേ മാത്രമായിരിക്കും മച്ചാനെ, ഇവനെ കാണുമ്പോൾ ആ പെണ്ണിൻ്റെ മുഖത്ത് വിരിയുന്ന ഭാവം കണ്ടില്ലേ, അവളുടെ കാലൊടിച്ചതിൻ്റെ ദേഷ്യം മനസ്സ് നിറഞ്ഞുകവിഞ്ഞു ഒഴുകയാണ് ”

സിദ്ധാർത്ഥ് കൂട്ടുകാരെ നോക്കി ശ്വാസിച്ചു
“എൻ്റെ പൊന്നു മക്കളെ പ്രേമിക്കാനിപ്പോൾ തത്കാലം സമയമില്ല, നാളെ രാവിലത്തന്നെ തിരികെ ബംഗ്ലൂർക്ക് ഫ്ളൈറ്റ് കയറണം, ജർമനിക്ക് പോകാനുള്ള പേപ്പേഴ്സ് ശരിയാക്കാനുണ്ട്”

തമാശപ്പറഞ്ഞും ചിരിച്ചും കോളേജിന് പുറത്തേക്ക് നടന്ന അവരെ കാത്തു പോലീസ് ജീപ്പ് പുറത്തു കിടക്കുന്നുണ്ടായിരുന്നു.

…………………………………

പോലീസ് ജീപ്പിനുള്ളിൽ
വിലങ്ങണിയിച്ച് തല കുമ്പിട്ടിരിക്കുന്ന അച്യുതൻകുട്ടിയുടെ കണ്ണുകളിൽ ഈറൻ നിറഞ്ഞിരുന്നു.

“എന്തിനാ, എന്തിനാ മോനെ നീയിത് ചെയ്തത്?” പാറുക്കുട്ടിയമ്മയുടെ ശബ്ദത്തിനൊപ്പം കരച്ചിലിൻ്റെ ചീളുകളും ചിന്നി ചിതറി.

“മാറി നിൽക്ക് തള്ളേ തെളിവെടുപ്പിന് കൊണ്ടു വരുമ്പോളാണ് തള്ളയുടെ പുന്നാരം പറച്ചില്”
മുൻപിൽ നിന്ന പോലീസുകാരൻ പാറുക്കുട്ടിയമ്മയെ ജീപ്പിനു പിന്നിൽ നിന്നും തള്ളി മാറ്റി.

ജീപ്പിൻ്റെ ഡോർ തുറന്ന പോലീസുകാർ അച്യുതൻകുട്ടിയെ ജീപ്പിനുള്ളിൽ നിന്നും പിടിച്ചിറക്കി.

ഡെനിമിൻ്റെ നിറമുള്ള അയഞ്ഞ ഷർട്ടും പാൻ്റും ധരിച്ച് കയ്യിൽ വിലങ്ങണിഞ്ഞ് നിൽക്കുന്ന ആരോഗ്യ ദൃഡഗാർത്തൻ ചുറ്റും തടിച്ചുക്കൂടിയ ജനക്കൂട്ടത്തിനു മുന്നിൽ തലയുയർത്തി നിന്നു. അയാളുടെ കണ്ണുകൾ തൻ്റെ വീടിൻ്റെ ജനലഴികൾക്കിടയിലൂ ടെ തൻ്റെ നേരെ ഭയത്തോടെ നീളുന്ന രണ്ടു കൊച്ചു കണ്ണുകൾക്ക് നേരെയായിരുന്നു.

“മോളെ, മീനു” അച്ചുതൻ കുട്ടിയുടെ ചുണ്ടുകൾ വിറച്ചു.

ജനാലയിൽ നിന്നും മീനാക്ഷിയുടെ മുഖം അപ്രത്യക്ഷമാകുന്നതുകണ്ട അച്ചുതൻ കുട്ടിയുടെ നെഞ്ചിൽ വേദന നിറഞ്ഞു.

“നടക്കെടോ” പോലീസുകാർ അച്യുതൻ കുട്ടിയെ മുൻപിലേക്ക് തള്ളി.

“എവിടെയാടാ നീ രണ്ടുപേരെ തീർക്കാനുപയോഗിച്ച ആയുധം?

ഇൻസ്പെക്ടറുടെ ചോദ്യത്തിന് പകരമായി അച്ചുതൻകുട്ടിയുടെ കത്തുന്നനോട്ടം അയാളുടെ മേൽ പതിച്ചു. അച്യുതൻ കുട്ടിയുടെ നോട്ടം താങ്ങാനാകാതെ അയാളുടെ മുഖത്ത് നിന്നും കണ്ണുകൾ പറിച്ച
ഇൻസ്പെക്ടർ അടുത്ത് നിന്ന കോൺസ്റ്റബിളിനോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു
“അവിടെ, അവിടെയാ വിരകുപുരക്കരുകിൽ നോക്ക്”

വിറകുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ചോര പുരണ്ട വടിവാൾ അച്ചുതൻ കുട്ടിയുടെ കണ്ണുകളിൽ രൗദ്രത നിറച്ചു.

അച്ചുതൻകുട്ടിയുമായി അകന്നു പോയ പോലീസ് ജീപ്പിലേക്ക് നോക്കിയ പാറുക്കുട്ടിയമ്മക്ക് തല കറങ്ങുന്നപ്പോലെ തോന്നി,

അവരുടെ കൈകളിൽ മീനാക്ഷിയുടെ കുഞ്ഞുകരങ്ങൾ ചേർന്നു,
“അച്ഛമ്മെ, എനിക്ക് അമ്മയെ കാണണം”

പാറുക്കുട്ടിയമ്മയുടെ കരങ്ങൾ അവളുടെ കവിളിൽ ചേർന്നു.
“അമ്മക്ക് സുഖമില്ലാതെ ആശുപത്രിയിലല്ലെ മോളെ, അസുഖം ഭേധമാകട്ടേ അച്ഛമ്മ മോളുടെ അമ്മക്കരികിൽ കൊണ്ടുപോകാം കേട്ടോ”

മീനാക്ഷിയുടെ കണ്ണുകളിൽ നിന്നൊഴുകിയ കണ്ണുനീർ എന്നാൽ ദിവസങ്ങളോളം അവസാനിച്ചില്ല, അമ്മയെ തന്നിൽ നിന്നും അകറ്റാൻ കാരണം അച്ചനാണെന്ന് കരുതിയ മീനാക്ഷി അച്ഛനിൽ നിന്നും അകലുന്നതു പാറുക്കുട്ടിയമ്മ അറിയുന്നുണ്ടായിരുന്നു. അമ്മയുടെ അസാന്നിദ്ധ്യം മീനാക്ഷിയുടെ നില കൂടുതൽ വഷളാക്കി, വേണ്ടവിധം ഭക്ഷണം കഴിക്കാത്തതും ഉറക്കമില്ലായ്മയും മീനാക്ഷിയെ ഒരു രോഗിയാക്കി മാറ്റുമോയെന്ന് ഭയപ്പെട്ട പാറുക്കുട്ടിയമ്മ മീനാക്ഷിയുടെ അമ്മ ഗായത്രിയെ തേടി മാണിക്ക്യ മംഗലത്തെക്ക് പോകുവാൻ തീരുമാനിച്ചു.

മാണിക്യമംഗലം തറവാട്ടിലെ മൂത്ത മകൻ രാമനാഥനെ കൊന്ന അച്യുതൻകുട്ടിയുടെ അമ്മക്ക് അവിടെ നിന്നും ലഭിക്കുന്ന സ്വീകരണം വളരെ മോശമായിരിക്കുമെന്നു അറിയാമായിരുന്നിട്ടും മീനാക്ഷിയുടെ അവസ്ഥയോർത്തു, പാറുക്കുട്ടിയമ്മ മീനാക്ഷിയെയും കൂട്ടി മാണിക്യമംഗലം തറവാടിന് മുമ്പിലെത്തി. എന്നാൽ ആ വലിയ വീടിന് മുൻപിൽ ഉയർന്നിരുന്ന മരണപ്പന്തൽ പാറുക്കുട്ടിയമ്മയെ ഭയപ്പെടുത്തി, അച്യുതൻ കുട്ടിയുടെ ആക്രമണത്തിൽ തലക്ക് പരുക്കേറ്റിരുന്ന ഗായത്രിക്ക് അത്യാഹിതം സംഭവിച്ചുവെന്ന് കരുതിയ അവർ മീനാക്ഷിയെ വെളിയിൽ നിർത്തി ആ വലിയ വീടിൻ്റെ മതിൽക്കെട്ടിനകത്തേക്ക് കയറി. പരിചിത മുഖങ്ങളിൽ നിന്നും വെറുപ്പിൽ തീർത്ത നോട്ടങ്ങൾ അവർക്ക് മേലിൽ പതിഞ്ഞു.

നിലത്ത് തഴപ്പായയിൽ കിടക്കുന്ന
മാണിക്യമംഗലം തറവാടിൻ്റെ കാരണവർ രാമസിംഹൻ്റെ ജീവനറ്റ ശരീരം കണ്ടൂ അവർ വിറങ്ങലിച്ചു പ്പോയിരുന്നു, വക്കീൽ കൈമളിൻ്റെ കൈകൾ അവരുടെ തോളിൽ പതിഞ്ഞു, ഞെട്ടി തിരിഞ്ഞു നോക്കിയ പാറുക്കുട്ടിയമ്മയോടായി അയാൾ ആജ്ഞാപിച്ചു. ” വരൂ”

ഉറക്കത്തിൽ നടക്കുന്നവരെപ്പോലെ വക്കീൽ കൈമളിൻ്റെ പുറകെ പാറുക്കുട്ടിയമ്മ അനുഗമിച്ചു.

രണ്ടാം നിലയിലെ ആളൊഴിഞ്ഞ മട്ടപ്പാവിലെത്തിയ കൈമൾ അവരോടു തിരക്കി, “ഗായത്രിയുടെ മകൾ മീനാക്ഷി എവിടെ?”

താഴെ ജനത്തിരക്കിനിടയിൽ ചുറ്റും ഭയത്തോടെ നോക്കി നിൽക്കുന്ന മീനാക്ഷിയെ പാറുക്കുട്ടിയമ്മ ചൂണ്ടി കാണിച്ചു.

കൈമളിൻ്റെ മുഖത്ത് ഗൗരവം നിറഞ്ഞു.” നിങ്ങൾ എത്രയും വേഗം ഈ നാട് വിട്ടുപ്പോകണം, മീനാക്ഷിക്ക് പതിനെട്ട് വയസ്സ് പൂർത്തിയാകുന്ന ദിവസം വരെ അവൾ സുരക്ഷിത ആയിരിക്കും, ഈ ലോകത്തിൻ്റെ ഏതു മൂലയിൽ പ്പോയാലും മീനാക്ഷിക്ക് പതിനെട്ട് വയസ്സ് തികയുന്ന ദിവസം നിങ്ങൾ എന്നെ വന്നു കാണണം”

ഒന്നും മനസ്സിലാകാത്ത പ്പോലെ പാറുക്കുട്ടിയമ്മ
കൈമൾക്ക് നേരെ മുഖമുയർത്തി, ചുറ്റും നോക്കിയ കൈമൾ പിറുപിറുത്തു “നിങ്ങളോടു എനിക്ക് പല കാര്യങ്ങളും ഇപ്പൊൾ പറയാൻ നിവർത്തിയില്ല, നമ്മുടെ പിന്നിലുള്ള ഈ ഭിത്തിക്ക് വരെ ചെവികളുണ്ടു വർഷങ്ങളോളം മനസ്സിൽ മൂടി വെക്കേണ്ട രഹസ്യം എൻ്റെ വായിൽ നിന്നും ഇപ്പൊൾ പുറത്തേക്ക് വീണാൽ മീനാക്ഷിയുടെ ജീവൻ ഈ നിമിഷം തന്നെ ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം”

നടുങ്ങിപ്പോയ പാറുക്കുട്ടിയമ്മയുടെ
കയ്യിലേക്ക് ഒരു പൊതി കൈമൾ നീട്ടി,
” വാങ്ങിച്ചോളു കുറച്ചു പണമാണ്”

മടിച്ചു നിന്ന പാറുക്കുട്ടിയമ്മയുടെ കൈകളിലേക്ക് കൈമൾ നിർബന്ധിച്ച് ആ പണം ഏൽപ്പിച്ചു.
അയാൾ അവരെ സമാധാനിപ്പിച്ചു. “ഇത് മീനാക്ഷിക്ക് അവകാശപ്പെട്ട പണമാണ് ധൈര്യമായി വാങ്ങിച്ചോളു.”

അച്ചമ്മെ…. അച്ചമ്മെ

മീനാക്ഷിയുടെ ശബ്ദം പാറുക്കുട്ടിയമ്മയുടെ കാതുകളിൽ മുഴങ്ങി.

“ഇതെന്താ കണ്ണ് തുറന്നാണോ, ഉറങ്ങുന്നത്. എന്താ ഇതിനുമാത്രം ആലോചിക്കാൻ എനിക്കൊന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ”

മീനാക്ഷിയുടെ കാൽപാദത്തിൽ പൊതിഞ്ഞിരിക്കുന്ന പ്ലാസ്റ്ററിൽ തലോടിയ അവരുടെ കണ്ണുകൾ നിറഞ്ഞു.

ഡോക്ടറും നഴ്സുമാരും അടങ്ങിയ ഒരു സംഘമാളുകൾ മുറിക്കുള്ളിലേക്ക് കയറി വന്നു.

മീനാക്ഷിയെ പരിശോധിക്കുന്ന ഡോക്ടറിനോടായി പാറുക്കുട്ടിയമ്മ തിരക്കി. ” ഡാക്ടർ, എൻ്റെ മോൾക്ക് കുഴപ്പമെന്തെങ്കിലും ഉണ്ടോ”

ഡോക്ടർ പുഞ്ചിരിച്ചു
“ഹേയ് കുഴപ്പമൊന്നുമില്ല, കാൽപ്പാദത്തിൽ ചെറിയൊരു പൊട്ടലുണ്ട്, പ്ലാസ്റ്റർ ഇട്ടു കുറച്ചു ദിവസം റെസ്റ്റ് ചെയ്താൽ മാറാനുള്ളത് ഉള്ളൂ പിന്നെ വേദന ബൈക്ക് തട്ടിയപ്പോൾ തുടയിലെറ്റ ചതവ് മൂലമാണ്”

പാറുക്കുട്ടിയമ്മയുടെ മുഖത്ത് ആശ്വാസം വിരിഞ്ഞു.
പെട്ടന്ന് പേടിച്ചരണ്ട് കിതക്കുന്ന മുഖവുമായി വാതിൽക്കൽ ഗോപാലൻ പ്രത്യക്ഷപ്പെട്ടു.

പാറുക്കുട്ടിയമ്മ അയാളുടെ സമീപത്തേക്ക് ചെന്നു,
“എന്താടാ, എന്തുപ്പറ്റി”

ഗോപാലൻ്റെ മുഖത്ത് ഭയം നിറഞ്ഞിരുന്നു.
“ചെമ്പക മുറ്റത്തെ രാഘവപിള്ള യുടെ ശിൽപ്പന്തികളിൽ ഒരാളായ കർണ്ണനെ ഞാൻ ഈ ആശുപത്രിയുടെ മുറ്റത്ത് വച്ചുക്കണ്ടു”

പാറുക്കുട്ടിയമ്മയുടെ
മനസ്സിൽ ആധിക്കയറി. കൈമൾ വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ അവരുടെ മനസ്സിലേക്ക് വീണ്ടും ഓടിയെത്തി, “മീനാക്ഷിക്ക് പതിനെട്ട് വയസ്സാകുന്നതു വരെ അവൾ സുരക്ഷിതയായിരിക്കും, പതിനെട്ട് വയസ്സ് തികയുന്ന ദിവസം ഈ ലോകത്തിൻ്റെ ഏതു കോണിൽ പ്പോയാലും നിങ്ങൾ എന്നെ വന്നു കാണണം”

ആ വൃദ്ധ ഗോപാലൻ്റെ നേർക്ക് തിരിഞ്ഞു.
” ഗോപാലാ നീ എത്രയും വേഗം തിരുവനന്തപുരം വരെപ്പോകണം , അവിടെ ചെന്ന് മണിക്യമംഗലം തറവാട്ടിലെ വക്കീൽ കൈമളിനെ കാണണം”

ഗോപാലൻ ഒന്നും മനസ്സിലാകാത്ത പ്പോലെ പാറുക്കുട്ടിയമ്മയുടെ നേർക്ക് നോക്കി.

നമ്മൾ തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്നതിനു മുൻപ് വക്കീൽ കൈമൾ എന്നോട് സംസാരിച്ചിരുന്നു, മീനാക്ഷിക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞാൽ ജീവന് അപത്തുണ്ടാവാൻ സാധ്യതയുണ്ടെന്ന് അയാളെന്നോട് പറഞ്ഞിരുന്നു, മാത്രമല്ല മീനാക്ഷിക്ക് പതിനെട്ട് വയസ്സ് പൂർത്തിയാകുന്ന ദിവസം അദ്ദേഹത്തെ ചെന്നു കാണണമെന്നും അവശ്യപ്പെട്ടിരുന്നു , മീനാക്ഷിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു അവൾക്കുണ്ടായ അപകടവും, രാഘവപിള്ളയുടെ ആളുകളുടെ ഈ നാട്ടിലെ സാന്നിധ്യവും എനിക്കെന്തോ മനസ്സിൽ ഭയമുണർത്തുന്നു.”

ഗോപാലൻ അവരോടു ചേർന്നു നിന്നു സമാധാനിപ്പിച്ചു. “എൻ്റെ ദേഹത്ത് ഒരു തുള്ളി ജീവനുള്ളിടത്തോളം കാലം മീനാക്ഷിക്ക് ഒരാപത്തും വരാൻ ഞാൻ സമ്മധിക്കില്ല, ഞാൻ ഇന്ന് തന്നെ പ്പോയി വക്കീലിനെ കണ്ടിട്ട് ഉടൻ തന്നെ മടങ്ങി വരാം”

ഗോപാലൻ്റെ വാക്കുകൾ വൃദ്ധയുടെ മനസ്സിൽ ഉണർന്ന തീ അണപ്പിക്കാൻ പോന്നതല്ലായിരുന്നു..

………………………………………………………
പോലീസ് സ്റ്റേഷന് പുറത്തെ ഇരുട്ട് മൂടിയ ആകാശത്ത് നോക്കിയതിനു ശേഷം ദീപക് സബ് ഇൻസ്പെക്ടറുടെ ക്യാബിന് മുന്നിലെ പേര് ഒരു വട്ടം കൂടെ വായിച്ചു..

“ജോർജ് ചെറിയാൻ”

ചെറിയാൻ അല്ല ഇങ്ങേരു “ചൊറിയാനാണ്” ,,,,. മിഥുൻ്റെ വാക്കുകളിൽ അസഹിഷ്ണുത എരിയുന്നുണ്ടായിരുന്നു.

ഇൻസ്പെക്ടർ ജോർജ് ചെറിയാന് മുന്നിൽ പ്രത്യക്ഷപ്പെട്ട കോൺസ്റ്റബിൾ സല്യൂട്ട് പൊസിഷനിൽ നിവർന്നമർന്നു.

എന്താടോ?
ജോർജ് കോൺസ്റ്റബിളിന് നേർക്ക് തിരിഞ്ഞു.

“സർ ആ ചെറുപ്പക്കാരെ സ്റ്റേഷനിൽ കൊണ്ടു വന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞു”

“അതിന് ” ഇൻസ്പെക്ടറുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.

“അറസ്റ്റ് രേഖപ്പെടുത്താതെ ഇത്രെയും സമയം അവരെ പോലീസ് സ്റ്റേഷനിൽ വച്ച് ക്കൊണ്ടിരിക്കുന്നത് പ്രോട്ടോക്കോളിനു എതിരല്ലെ സർ, മുകളിലേക്ക് റിപ്പോർട്ട് കിട്ടിയാൽ ”

ഇൻസ്പെക്ടർ തൻ്റെ മുഖം മയപ്പെടുത്തി,

“ഡോ, ദിവാകരാ തൻ്റെ മോളുടെ കല്യാണം അടുത്ത മാസമല്ലെ, സ്വർണം എടുക്കാനുള്ള പണം തികഞ്ഞായിരുന്നോ?”

കോൺസ്റ്റബിൾ ദിവാകരൻ തല താഴ്ത്തി.

“താൻ വിഷമിക്കണ്ടടോ,
പണം ഇല്ലാത്തതിനാൽ മാറ്റിവച്ച പല ആവശ്യങ്ങളും എനിക്കുമുണ്ട്, നമ്മുടെ അവസ്ഥ മനസ്സിലാക്കി ഇങ്ങോട്ട് കയറിവന്ന മഹാലക്ഷ്മിയെ ചവുട്ടി തെറിപ്പിക്കണോ നമ്മൾ”

“മനസ്സിലായില്ല സർ”
കോൺസ്റ്റബിൾ ദിവാകരൻ വാ പൊളിച്ചു.

തൻ്റെ മുന്നിലിരുന്ന ലാപ് ടോപ് ജോർജ്
കോൺസ്റ്റബിളിൻ്റെ നേർക്ക് തിരിച്ചു.

കണ്ടാൽ ഗാംഭീര്യം തുളുമ്പുന്ന ഏകദേശം നാൽപ്പത്തിയഞ്ച് വയസ്സോളം പ്രായം വരുന്ന സുന്ദരിയായ സ്ത്രീയുടെ ഫോട്ടോയും ഡീറ്റെയിൽസും ലാപ്ടോപ്പിൽ തെളിഞ്ഞു.

“സർ ഇത്” കോൺസ്റ്റബിളിൻ്റെ കണ്ണുകൾ മിഴിഞ്ഞു.

“ഇന്ദു രാമനാഥൻ”
, ദ്ദേ പുറത്ത് നിൽക്കുന്ന സിദ്ധാർത്ഥിൻ്റെ അമ്മ, അവൻ തന്ന ഡീറ്റെയിൽസ് വച്ചു, ചെക്കന് ക്രിമിനൽ ബാക്ക് ഗ്രൗണ്ട് ഉണ്ടോ എന്നറിയാൻ സിസ്റത്തിലൊന്ന് വെറുതെ കണ്ണോടിച്ചതാണ്. പക്ഷേ ക്രൈം ബ്രാഞ്ചിൻ്റെ കേസ് ഹിസ്റ്ററിയിൽ തെളിഞ്ഞത് അമ്മയുടെ വിവരങ്ങളായിരുന്നു .

“ആരാണ് സർ ഇവർ?”
കോൺസ്റ്റബിളിൻ്റെ മുഖത്ത് ഞിജ്ഞാസയുണർന്നു.

ഇവൾ ജനിച്ചതും വളർന്നതും തിരുവനന്തപുരത്തെ അനന്തപുരിയിലാണ്, ഒരു സാധാരണക്കാരനായ ലോറിക്കാരൻ്റെ മകളായിരുന്നു ഇന്ദു, തൻ്റെ സൗന്ദര്യം ഉപയോഗിച്ച് സമീപത്തെ വലിയൊരു കുടുംബത്തിലെ അംഗത്തെ വശീകരിച്ചു സ്വന്തമാക്കി, പിന്നീട് തൻ്റെ രഹസ്യ കാമുകനുമായി ചേർന്ന് ഭർത്താവിനെ വധിച്ചു സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ട്രിവാൻഡ്രം സൗത്ത് സ്റേഷനിലാണ്.
രാമനാഥകൊലപാതക ക്കേസിൽ രണ്ടാം പ്രതിയായ ഇവർ അഞ്ച് വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു, ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഇന്ദു തൻ്റെ മകൻ്റെ പേരിൽ കിട്ടിയ മരിച്ചുപോയ ഭർത്താവിൻ്റെ ഭൂ സ്വത്തുക്കൾ വിറ്റതിന് ശേഷം നാട് വിട്ടു പോകുകയാണുണ്ടായത്.

ഇൻസ്പെക്ടർ തുടർന്നു. “ദിവാകര, ചെക്കന് പുറം രാജ്യത്തേക്ക് പോകുവാനുള്ള വിസ ശരിയായിട്ടിരിക്കുന്നത് കൊണ്ട് കൂടുതൽ വിലപേശലൊന്നും ഉണ്ടാവാൻ സാധ്യതയില്ല, സ്വന്തം കെട്ടിയോനെ ബലി കൊടുത്തുണ്ടാക്കിയ പണമല്ലെടോ അവരുടെ കൈവശം ഇരിക്കുന്നത് അതിൽ കുറച്ച് മേടിച്ചെടുക്കുന്നതിൽ യാതൊരു വിഷമമും തൻ വിചാരിക്കുകയും വേണ്ട.”

ഇൻസ്പെക്ടറുടെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി ദിവാകരനിലേക്കും പടർന്നു.

സിദ്ധാർത്ഥിൻ്റെയും, മിഥുൻ്റെയും, ദീപക്കിൻ്റെയും മുന്നിൽ പ്രത്യക്ഷപ്പെട്ട കോൺസ്റ്റബിൾ ദിവാകരൻ മൂവർ സംഘത്തെ അടിമുടി നോക്കിയ ശേഷം അവരോടായി പറഞ്ഞു.
“സർ വിളിക്കുന്നുണ്ട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു.
ജോർജ് ചെറിയാൻ അവർക്ക് നേരെ മുഖമുയർത്തി.

“സിദ്ധാർഥ് താനാണല്ലേ”

അതെ സർ.

“ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ എം ബി എ ക്ക് പഠിക്കുമ്പോൾ പാലക്കാടുള്ള മിഥുൻ, ദീപക് എന്ന് പേരുള്ള രണ്ടു സുഹൃത്തുക്കളേ കിട്ടി, ജർമനിയിൽ ജോലി ശരിയായതിനെ തുടർന്ന് ആത്മാർത്ഥ സുഹൃത്തുക്കൾക്കൊപ്പം ഒരാഴ്ച ചിലവഴിക്കാൻ കേരളത്തിലെത്തുകയും ബർത്ത്ഡേ ആഘോഷത്തിന് മാറ്റ് കൂട്ടുവാൻ മദ്യം മെടിക്കുവാൻ ബിവറെജ് ഔട്ട്‌ലെറ്റിൽ എത്തിയപ്പോൾ പോലീസിനെ കണ്ടൂ ഭയന്നോടി ആക്സിഡൻ്റ് ഉണ്ടാക്കുകയും ചെയ്തു ശരിയല്ലേ,”

“ശരിയാണ് സർ, എത്ര സമയമായി ഞങ്ങൾ ഇത് തന്നെ പറയുന്നു. ”
മിഥുൻ്റെ ശബ്ദത്തിൽ രോക്ഷം കലർന്നിരുന്നു.

ജോർജ് കസേരയിൽ നിന്നും എഴുന്നേറ്റു. അവർക്ക് മുന്നിൽ നിന്നു. “എന്നാൽ മക്കളെ എഫ് ഐ ആറിൽ ഞാൻ രേഖപ്പെടുത്താൻ പോകുന്നത് അഞ്ച് കുപ്പി മദ്യം എന്നല്ല, അഞ്ച് കിലോ കഞ്ചാവെന്നാണ്, കുഴപ്പമുണ്ടോ”

ഞെട്ടിപ്പോയ ചെറുപ്പക്കാർ പരസ്പരം നോക്കി.

പെട്ടന്ന് ഡോർ തുറന്നു കോൺസ്റ്റബിൾ അകത്തേക്ക് വന്നു.
“സർ,ഇവരുടെ വക്കീൽ വന്നിട്ടുണ്ട്”

ജോർജിൻ്റെ മുഖത്ത് ദേഷ്യം നിറഞ്ഞു. “ഇവൻ്റെ തള്ള കെട്ടിയെടുത്തില്ലെടോ?”

“കണ്ടില്ല സർ”

“മ്, വിളിക്ക്”

സുന്ദരനായ ഒരു മുപ്പത്തിയാറു വയസോളം പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ അകത്തേക്ക് വന്നു.

“സർ, എൻ്റെ പേര് ജഗന്നാഥ കൈമൾ ട്രിവാൻഡ്രം ഹൈ കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്”

“ഇരിക്കൂ”

ഇൻസ്പെക്ടറുടെ മുൻപിലെ കസേരയിലിരുന്ന ജഗന്നാഥൻ ജോർജിൻ്റെ നേരെ മുഖമുയർത്തി.

” ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ ഏതൊക്കെയാണ് സർ, സ്റ്റേഷൻ ജാമ്യം കിട്ടുമോ? എഫ് ഐ ആർ എനിക്കൊന്നു കാണാൻ പറ്റുമോ സർ”

എസ് ഐ ജോർജ് കസേരയിൽ ശകലം ഇളകിയിരുന്നു. “വക്കീലെ കേസ് റെജിസ്റ്റർ ചെയ്തിട്ടില്ല, ചെറുപ്പക്കാരല്ലെ പോരാത്തതിന് പുറത്തേക്ക് ജോലിക്ക് പോകുവാനും ഇരിക്കുന്നു, സംഗതി ശകലം ചീഞ്ഞ കേസ് ആണ് അഞ്ച് കിലോ കഞ്ചാവാണ് ഇവൻ്റെ ബാഗിൽ നിന്നും ലഭിച്ചത്, വീട്ടുകാരെത്തിയിട്ട് അലോചിച്ചൊരു തീരുമാനമെടുക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു”

ജഗനാഥൻ തിരിഞ്ഞു സിദ്ധാർത്ഥിൻ്റെ നേരെ കത്തുന്ന നോട്ടമയച്ചു.

“ജഗെട്ടാ… ഇങ്ങേരു വെറുതെ പറയുന്നതാണ് ” സിദ്ധാർത്ഥ് ജഗനാഥൻ്റെ നേർക്ക് കൈകൾ കൂപ്പി.

“ദിവാകരാ ഇവന്മാരെ പിടിച്ചു പുറത്തേക്ക് ഇറക്കി നിർത്തൂ.”

ഇൻസ്പെക്ടർ കോൺസ്റ്റബിളിനോട് ആജ്ഞാപിച്ചു.

ക്യാബിനു വെളിയിലെത്തിയ സിദ്ധാർത്ഥും, മിഥുനും, ദീപക്കും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി.

ഏകദേശം പതിനഞ്ച് മിനിറ്റിന് ശേഷം ജഗനാഥൻ ക്യാബിന് വെളിയിലെത്തി.

സ്തംഭിച്ചു നിന്നിരുന്ന ചെറുപ്പക്കാരൊടായി അയാൾ അജ്ഞപിച്ചു.

“നടക്കു.”

ഒന്നും മിണ്ടാതെ സ്റ്റേഷനിൽ നിന്നും ജഗനാഥൻ്റെ പിന്നാലെ പൊലീസ് സ്റ്റേഷൻ്റെ പുറത്തേക്ക് നടന്നു.

കറുത്ത നിറമുള്ള നിസ്സാൻ സണ്ണി അവരെ കാത്തു കിടക്കുന്നുണ്ടായിരുന്നു.

അവർക്ക് മുന്നിൽ ആ കാറിൻ്റെ ഡോറുകൾ തുറക്കപ്പെട്ടു.
നീല പാർട്ടി വെയർ സാരിയിൽ പൊതിഞ്ഞു
വലിയ ചുവന്ന പൊട്ടു കുത്തിയ ആഢ്യയായ സ്ത്രീ കാറിന് പുറത്തേക്ക് ഇറങ്ങി.

“അമ്മ” സിദ്ധാർത്ഥിൻ്റെ ചുണ്ടുകൾ വിറച്ചു.

“ജഗാ എന്തായി”
അവർ വക്കീലിൻ്റെ നേർക്ക് തിരിഞ്ഞു.

“പത്തു ലക്ഷം രൂപ, ഇൻസ്പെക്ടർക്ക് ബലിയിടുവാൻ ”

“മ്, കൊടുക്കാം. പക്ഷേ എൻ്റെ മകൻ്റെ യൂറോപ്പിലേക്കുള്ള യാത്ര ഈ കേസ് തടസ്സമാകരുത്”

“പക്ഷേ ഒരു കടമ്പ കൂടിയുണ്ട് ഇന്ദുവേച്ചി”
വക്കീലിൻ്റെ നേർക്ക് ഇന്ദുവിൻ്റെ മുഖം ഒരിക്കൽ കൂടി ഉയർന്നു.

‘ആക്സിഡൻ്റ് ആയ പെൺകുട്ടി ഹോസ്പിറ്റലിലാണ്, അവർക്ക് കേസിന് പോകാൻ താത്പര്യമില്ലെന്ന് എഴുതി മെടിക്കണം”

ഇന്ദു മിഥുൻ്റെയും, ദീപക്കിൻ്റെയും നേരെ തിരിഞ്ഞു, “നിങ്ങളെ വിശ്വസിച്ചാണ് സിദ്ധുവിനെ കേരളത്തിലേക്ക് അയച്ചത് അവനു മുകളിൽ വീണിരിക്കുന്ന ഈ കുരുക്ക് നിങ്ങൾ തന്നെ അഴിച്ചെടുക്കണം, പണം കൊടുത്തിട്ടാണെങ്കിലും, ഭയപ്പെടുത്തിയിട്ടാണങ്കിലും, മനസ്സിലായോ?”

മിഥുനും,ദീപക്കും തല കുലുക്കി.

“അമ്മേ ഞാൻ,”
സിദ്ധാർത്ഥിൻ്റെ കണ്ണുകൾ കലങ്ങി.

ഇന്ദുവിൻ്റെ മുഖത്ത് വാത്സല്യമുണർന്നു.

അവൾ അവൻ്റെ നെറ്റിയിൽ വീണു കിടക്കുന്ന നീണ്ട മുടിയിഴകൾ മാടിയൊതുക്കി വച്ചു, തോളിൽ തട്ടി തൻ്റെ ശരീരത്തേക്ക് ചേർത്തു.

“എനിക്കറിയാം എൻ്റെ മോൻ തെറ്റൊന്നും ചെയ്യില്ലെന്ന്”

സിദ്ദു വിൻെറ മനസ്സിൽ ആശ്വാസം വിരിഞ്ഞു.

…………,……………………….

കാർ ഡ്രൈവ് ചെയ്യുന്ന ജഗന്നാഥൻ്റെ നേർക്ക് ഇന്ദുവിൻ്റെ മിഴികൾ തിരിഞ്ഞു.

“താങ്ക്സ് ജഗാ”

ജഗന്നാഥൻ്റെ മുഖത്ത് പുഞ്ചിരി വിടർന്നു.
“എന്തിന് ചേച്ചി, അച്ഛൻ മരിക്കുന്നതിന് മുൻപ് എന്നോട് ഒരു കാര്യം മാത്രമേ പറഞ്ഞിരുന്നുള്ളു,
എന്താവശ്യത്തിനും നിങ്ങളുടെയൊപ്പം ഉണ്ടാവണമെന്ന് ,

ഇന്ദുവിൻ്റെ കണ്ണുകളിൽ ഈറൻ നിറഞ്ഞു. “പെട്ടന്നുള്ള മരണമായിരുന്നു കൈമളദ്ദേഹത്തിൻ്റേത് മനസ്സിൽ നിറഞ്ഞിരുന്ന രഹസ്യങ്ങളുടെ ഘനം മൂലമായിരിക്കാം ആ മനസ്സ് പൊട്ടി തെറിച്ചത്”

ഏതാനും നിമിഷങ്ങൾ അവർക്കിടയിൽ നിശബ്ദത നിറഞ്ഞു.

നിശബ്ദതയെ ഭേദിച്ചുക്കൊണ്ട് ജഗന്നാഥൻ്റെ ശബ്ദം കാറിനുള്ളിൽ മുഴങ്ങി.

“ശരിയായിരുന്നു, രഹസ്യങ്ങളുടെ കലവറ അച്ഛൻ്റെ മനസ്സിൽ നിറഞ്ഞിരുന്നു. മരിക്കുന്നതിൻ്റെ ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ അദ്ദേഹത്തിന് ഉറക്കമില്ലായിരുന്നു, വിശപ്പും ദാഹവും ഇല്ലായിരുന്നു , വീട്ടിലേക്കുള്ള വരവ് കുറഞ്ഞ അച്ഛൻ ഏത് സമയവും അദ്ദേഹത്തിൻ്റെ ഓഫീസിൽ തന്നെയായിരുന്നു, ഒരിക്കൽ അദ്ദേഹത്തെ അന്വേഷിച്ചു അർദ്ധരാത്രിയിൽ അ ഓഫീസിലെത്തിയ ഞാൻ യാദൃശ്ചികമായി ഒരു കാഴ്ച കണ്ടു.
എന്തൊക്കെയോ പേപ്പറുകളും ആധാരങ്ങളും ദൃതിയിൽ ശരിയാക്കുന്ന അദ്ദേഹത്തിൻ്റെയൊപ്പം ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നു. ഗായത്രി ചേച്ചിയേപ്പോലെ ഒരാൾ ”

ഇന്ദുവിൻ്റെ മുഖത്ത് സംശയങ്ങൾ കുന്നു കൂടി, “എന്തിനായിരിക്കും, ലോകത്തുള്ള ഒരു വസ്തുവിനെ പ്പോലും തിരിച്ചറിയാൻ സാധിക്കാത്ത ഗായത്രി തൻ്റെയൊപ്പം നിർത്തി കൈമൾ ഉറക്കമില്ലാതെ ജോലി ചെയ്തു കൊണ്ടിരുന്നത്”

ഇന്ദു ജഗൻ്റെ നേർക്ക് തിരിഞ്ഞു, ” ജഗാ എനിക്കാ പേപ്പറുകൾ വേണം, അദ്ദേഹം മരിക്കുന്നതിന് മുൻപ് ഓഫീസിൽ പൂർത്തീകരിച്ചു കൊണ്ടിരുന്ന ആ പേപ്പറുകൾ”

ജഗൻ്റെ മുഖം വലിഞ്ഞു മുറുകി. ” അച്ഛൻ്റെ ചടങ്ങുകൾ കഴിഞ്ഞു, ഞാൻ അദ്ദേഹത്തിൻ്റെ ഓഫീസിൽ എത്തുമ്പോൾ ഷെൽഫുകളും ടെബിളുകളും കാലിയായിരുന്നു. മാണിക്യ മംഗലത്തെ രാമഭദ്രനും മക്കളും എല്ലാം അവിടെ നിന്നും കൊണ്ടുപ്പോയിരുന്നു. ഇപ്പോൾ മാണിക്യമംഗലത്തെ കുടുംബ വക്കീൽ , ചെമ്പകമുറ്റത്തെ രാഘവ പിള്ളയുടെ ശിൽപ്പന്തി ജയശങ്കറാണ്, ഒരിക്കലും ചേരില്ലെന്ന് വിചാരിച്ചിരുന്ന മാണിക്യമംഗലവും ചെമ്പകമുറ്റവും ഇപ്പൊൾ ഒരുമിച്ച് പല ബിസിനസ്സുകളും ചെയ്യുന്നുണ്ട് ”

“ശത്രുക്കൾ ഒരു കുടക്കീഴിൽ” ഇന്ദുവിൻ്റെ പല്ലുകൾ ഞെരിഞ്ഞമർന്നു,

“ജഗാ നീ ഒരിക്കൽക്കൂടി ജെയിലിൽ പ്പോയി അച്ചുവേട്ടനെ കാണാൻ ശ്രമിക്കണം”

“ഒരു കാര്യവുമില്ല ഇന്ദുവേച്ചി, ഞാൻ പലവട്ടം ശ്രമിച്ചിരുന്നു, കഴിഞ്ഞ പന്ത്രണ്ട് കൊല്ലമായി ഒരു പരോളിന് പോലും ശ്രമിക്കാതെ ആരെയും കാണാൻ കൂട്ടാക്കാത്ത അയാളുടെ മനസ്സ് എന്താണെന്ന് ദൈവം തമ്പുരാന് മാത്രമേ അറിയുകയുള്ളൂ”
ജഗൻ്റെ വാക്കുകൾ ഇന്ദുവിൽ നെടുവീർപ്പുയർത്തി,

“ഇന്ദുവേച്ചി,
അച്യുതൻ കുട്ടി ജെയിലിൽ നിന്നിറങ്ങിയ ശേഷം അയാളെ മുമ്പിൽ നിർത്തി പ്രതികാരം തീർക്കണം എന്ന ചിന്ത മൂലമാണ് സിദ്ദുവിനെ ധൃതിപിടിപ്പിച്ചു ഈ രാജ്യത്ത് നിന്നും ഒടിക്കുന്നതെന്ന് എനിക്കറിയാം, ഇന്ദുവേച്ചിക്കൊപ്പം അയാള് നിൽക്കുമെന്ന് തോന്നുന്നുണ്ടോ?

ഇന്ദു ഒന്നും മിണ്ടാതെ ജഗനാഥൻ്റെ നേർക്ക് നോക്കി..
ജഗൻ തുടർന്നു.

ഇന്ദുവേച്ചി , ശ്രദ്ധിച്ചു കേൾക്കണം.

“അയാൾക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല, ജീവിതത്തിലെ പന്ത്രണ്ട് വർഷങ്ങൾ മാത്രമാണ് അയാൾക്ക് വന്ന ഏക നഷ്ടം, അച്ചുതൻകുട്ടിയുടെ ഭാര്യയും മകളും ഈ ഭൂമിയിലെവിടെയോ ജീവിച്ചിരിപ്പുണ്ട്, ജെയിലിലെ മരിച്ചതിനൊപ്പമുള്ള ജീവിതമനുഭവിച്ച അദ്ദേഹം ഇനിയും ജെയിലിലേക്ക് തിരികെ പോകുവാൻ ആഗ്രഹിക്കുമോ, അതോ ശേഷമുള്ള ജീവിതം ഭാര്യയുടെയും മകളുടെയുമൊപ്പം ഈ ഭൂമിയിൽ സന്തോഷമായി ജീവിക്കാൻ ആഗ്രഹിക്കുമോ?”

ജഗൻ്റെ ചോദ്യം ഇന്ദുവിൻ്റെ നെഞ്ചിൽ
ഞെട്ടലുണ്ടാക്കി.

ജഗൻ തുടർന്നു. “കഴിഞ്ഞതെല്ലാം കഴിഞ്ഞു, സിദ്ദു അമ്മയേക്കാൾ വളർന്നു വലുതായി ഇനി അവൻ്റെ ഭാവിയെ സ്വപ്നം കണ്ടു അവൻ്റെയൊപ്പം ജർമനിയിൽ പ്പോയി സമാധാനമായി ഇന്ദുവേച്ചി ജീവിക്കണമെന്നാണ് എൻ്റെ അഭിപ്രായം”

ഇന്ദുവിൻ്റെ നെഞ്ചിടിപ്പേറി മനസ്സിൽ സൂക്ഷിച്ചിരുന്ന കനലുകൾ എത്ര ചെറിയ വാക്കുകൾ കൊണ്ടാണ് ജഗൻ ഊതി കെടുത്തിയതെന്ന് അവൾ ആലോചിച്ചു.

അച്ചുവേട്ടൻ തൻ്റെയൊപ്പം ഉണ്ടാകുമെന്ന വിശ്വാസമാണ്, മനസ്സിലെ പ്രതികാരത്തിന് പന്ത്രണ്ട് വർഷത്തെ ഇടവേള കൊടുത്തു കാത്തിരുന്നത് ,
ജെയിലിൽ നിന്നിറങ്ങുന്ന അച്ചുവേട്ടൻ തൻ്റെ മുൻപിൽ മതിൽപ്പോലെ നിന്നാൽ പ്രബലമാരായ ശത്രുക്കളുടെ പതനം നിഷ്പ്രയാസമായിരിക്കും .
പക്ഷേ ജഗൻ പറഞ്ഞത് പ്പോലെ മനസ്സിലെ പ്രതികാര ചിന്ത അവസാനിപ്പിച്ചു, ഭാര്യയുടെയും മകളുടെയുമൊപ്പം പുതിയ ജീവിതം ആഗ്രഹിച്ചാണ് അച്ചുവെട്ടൻ ജെയിലിൽ നിന്നും വരുന്നന്തെങ്കിൽ..

നഷ്ടപ്പെട്ടത് എനിക്കും സിദ്ദുവിനും മാത്രമാണ് , സ്നേഹനിധിയായ ഒരു ഭർത്താവിനെ തനിക്ക് നഷ്ടപ്പെട്ടു, നല്ലൊരു അച്ചനെ തൻ്റെ മകന് നഷ്ടപെട്ടു, പണത്തിനും സ്വത്തുക്കൾക്കും വേണ്ടി ഭർത്താവിനെ കൊന്നവൾ എന്നപേരിൽ അഞ്ച് വർഷത്തോളം ജെയിൽ ശിക്ഷ അനുഭവിച്ചു, അച്ഛനും അമ്മയും ഇല്ലാതെ സിദ്ദു അവൻ്റെ ചെറുപ്രായത്തിൽ എത്ര കഷ്ടപെട്ടിട്ടുണ്ടാവാം, ജെയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ തന്നെ ജനിച്ചു വളർന്ന നാട്ടിലെ ആളുകൾ എത്ര നികൃഷ്ടമായ വാക്കുകളിലാണ് പരിഹസിച്ചിരുന്നത് എല്ലാവരോടും പകരം ചോദിക്കേണ്ടത് താനാണ്.

പക്ഷേ ഒറ്റക്ക് എങ്ങനെ?

അച്ചുവേട്ടൻ തൻ്റെയൊപ്പം നിൽക്കണമെങ്കിൽ അയാളുടെ നെഞ്ചിൽ മുറിവുണ്ടാകണം,
ഈ ഭൂമിയിൽ ഒരു മരുന്നിനും ഉണക്കാനാകാത്ത മുറിവ്.

“അച്ചുവേട്ടൻ്റെ ഭാര്യയും മകളും കൊല്ലപ്പെട്ടാൽ, അത് ചെയ്തത് മാണിക്യമംഗലത്തെയും
ചെമ്പക മുറ്റത്തെയും ആളുകളാണന്ന് വരുത്തി തീർത്താൽ.”

മനസ്സിനെ വ്യാപിച്ചിരുന്നു പ്രതികാര ചിന്ത ഒരു ചെകുത്താനെ പ്പോലെ ഇന്ദുവിനെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു.

തുടരും..

Post Views: 56
1
Ajith Jacob
  • Website

എഴുത്തിനെ സ്നേഹിക്കുന്നു...

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.