ഇളം കാറ്റിലും ഊയലാടിയുലഞ്ഞു
വീഴാൻ കൊതിപൂണ്ടൊടുവിൽ
ഞെട്ടറ്റു വീണു നിലം പതിച്ച നിന്നെ
കയ്യിലെടുത്ത് തൊട്ടു തലോടി
ഉള്ളം കയ്യാൽ കശക്കിയെടുത്ത്
തേനൂറും നിൻ മധുരസത്ത് കിനിഞ്ഞിറക്കി
കൊതിയൂറും എൻ നാവിൻ രസമുകുളങ്ങളെ
മതിയാവോളം രുചികരമാക്കാൻ
എന്റെ സിരകൾക്കുത്തേജനമേകാൻ
നിന്നോടൊട്ടിച്ചേർന്ന പുറംതൊലിയറ്റത്തിൽ
നിന്നൊരു തുമ്പ് കടിച്ചെടുത്തു വലിച്ച്
ഊറ്റിയൂറ്റി കുടിച്ചിറക്കാൻ നീയേ ഉള്ളൂ,
‘ന്റെ ചന്ത്രക്കാരൻ മാമ്പഴമുത്തേ’..!