Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നൂലുപൊട്ടിക്കാൻ വെമ്പുന്ന പട്ടങ്ങൾ
ഓർമ്മകൾ കഥ ജീവിതം പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം സ്ത്രീ

നൂലുപൊട്ടിക്കാൻ വെമ്പുന്ന പട്ടങ്ങൾ

By Shaheera K VMay 10, 20242 Comments7 Mins Read57 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉച്ചത്തിൽ മഴ ചെവികളിൽ സംഗീതം പൊഴിയുന്നു കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. പതിയേ മഴയുടെ സംഗീതം ആസ്വദിച്ചങ്ങനെ കിടന്നു. ഒടുവിൽ മഴയുടെ വിളിക്കുത്തരം നൽകി കിടക്കയിൽ നിന്നും എഴുന്നേറ്റു പുറത്തേക്കു വന്നു. അല്ലെങ്കിലും മഴയുടെ വിളിയെ വകവെക്കാതിരിക്കാനാകില്ലല്ലോ. വീട്ടിൽ ഉമ്മറത്തു നിന്നും മുറ്റത്തേക്ക് അതിശക്തമായി വല്ലാത്തൊരു ആർത്തനാദത്തോടെ മഴ പെയ്തൊഴിയുമ്പോൾ അത്ഭുതത്തോടെ എന്നും നോക്കി നിന്നിട്ടുണ്ട്. ശരീരത്തിൽ മുഴുവൻ അരിച്ചിറങ്ങുന്ന തണുപ്പായി മഴ തന്നെ കോൾമയിർ കൊള്ളിച്ചിട്ടുണ്ട്. അന്നൊക്കെ മഴയോളം ശക്തമായതോ സത്യമായതോ വേറൊന്നും തന്നെയില്ല എന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. ഇന്നു പക്ഷേ ആദ്യമായാണ് ഇത്രയും ഉയരത്തിൽ നിന്നും മഴ കാണുന്നത്. ഏകദേശം നൂറ്റമ്പത് അടിയോളം ഉയരത്തിലാണ് താനിപ്പോൾ നിൽക്കുന്നത്.

നഗരത്തിലെ മകൻ്റെ ഫ്ലാറ്റിൽ ഇടക്കൊക്കെ വന്നു നിൽക്കുന്നത് അവൻ്റെ സ്നേഹപൂർവ്വമായ നിർബന്ധത്തിനൊപ്പം ഇടക്കിടെ വന്നു പൊൻകുന്നം വിരുന്നുകാരിൽ നിന്നും സ്ഥിരതാമസമാക്കിയ ശരീരവേദനകളിൽ നിന്നും ഒരു ഒളിച്ചോട്ടത്തിനും കൂടിയാണ്. ഇവിടെ വീട്ടുജോലികളിൽ അവനെ സഹായിക്കാൻ ദിവസവും വരുന്ന ‘ദീദി’ മുറി മലയാളത്തിലും ഹിന്ദിയിലും കൂടി പറയുന്ന പോലെ “മാ വന്നു അച്ഛീ ഹൈ…മകൻ ബഹുത് ഖുഷീ ഹൈ…” താൻ വന്നാൽ കുറച്ചുദിവസം അവൻ്റെ ഏകാന്തതകൾക്കൊരറുതിയാകും. പക്ഷേ ദിവസങ്ങൾ പിന്നിടുമ്പോൾ വീട്ടിലെ കാര്യങ്ങളോർത്താൽ തിരികെ പോകാനുള്ള ആഗ്രഹം കലശലാകും. വീണ്ടും തിരികെ നാട്ടിലേക്ക്…

ആലോചനകൾ ഒന്നോന്നായി വന്നുകൊണ്ടിരിക്കേ ഒരു ഇടിനാദമാണ് തിരികെ മഴയിലേക്കെത്തിച്ചത്. പകൽ കിനാവ് മഴക്കിഷ്ടമായില്ലെന്നു തോന്നുന്നു. ഇത്രയും ഉയരത്തിൽ നിന്നും എന്നെ കണ്ടിട്ടും ഒന്നും തോന്നുന്നില്ല അല്ലേ ഞാൻ ശരിയാക്കിത്തരാം എന്ന ഭാവത്തിൽ മഴ ഒന്നുകൂടി ശക്തിയിൽ പെയ്തു തുടങ്ങി. എന്തൊരു ഭംഗിയാണ് ഇപ്പോൾ മഴയ്ക്ക്. കണ്ണെത്താ ദൂരത്തോളം ഒരേപോലെ പെയ്തിറങ്ങുന്ന മഴ… ചെറിയ ചെറിയ കുടകളായി നിൽക്കുന്ന വൻമരങ്ങൾക്കു മുകളിലേക്ക് മഴ ശക്തമായി പെയ്യുന്നു… താഴെയുള്ള ചെറിയ കെട്ടിടങ്ങൾ കുടയില്ലാത്ത കുഞ്ഞിനെ പോലെ നിന്നു മുഴുവൻ മഴയും കൊള്ളുന്നു. മഴയോളം ശക്തി തനിക്കിപ്പോൾ ഉണ്ടെന്നു തോന്നിപ്പോയി ലക്ഷ്മിക്ക്. പടുകൂറ്റൻ മരങ്ങളെല്ലാം തനിക്കു താഴെ നിന്നു നനയുമ്പോൾ മഴയ്ക്കൊപ്പം താനും അവയിലേക്കു പെയ്തിറങ്ങുന്നതായി അവർക്കു തോന്നി. മുഖത്തേക്ക് അനുസരണയില്ലാതെ തെറിച്ചു വീഴുന്ന മഴത്തുള്ളികളോട് അവർക്കു ദേഷ്യം തോന്നി.

അല്ലെങ്കിലും ഒരുപാട് കാലമായി തൻ്റെ കൂടപ്പിറപ്പാണല്ലോ ഈ ദേഷ്യവും സങ്കടവുമെല്ലാം… ആദ്യമായി ദേഷ്യം വന്നതെന്നാണെന്ന് ലക്ഷ്മി ഓർത്തു നോക്കി. ഋതുക്കൾ പുറകിലേക്ക് പായുമ്പോൾ ഒരു മുറിക്കൈയൻ ബ്ലൗസും തെരുത്തുകയറ്റി വെച്ച നീളൻ പാവാടയും ധരിച്ച് കിണറ്റിൻ കരയിൽ നിന്നും വെള്ളം കോരുന്ന പെൺകുട്ടി താൻ തന്നെയാണെന്ന് അവർ കണ്ടു. വെള്ളം കോരി അകത്ത് അടുക്കളയിൽ കൊണ്ടുവെച്ച് ചൂലുമെടുത്ത് ആ പെൺകുട്ടി മുറ്റമടിക്കാനിറങ്ങി. പിന്നേയും എന്തൊക്കെയോ പണികൾ തീർത്തു വെച്ച് അവൾ തൻ്റെ പുസ്തകസഞ്ചിയും തൂക്കിപ്പിടിച്ച് ഒറ്റയോട്ടം. എന്നതായിരുന്നു പതിവ്. സ്കൂളിൽ പോകുന്നതിനു മുമ്പ് പണികളെല്ലാം പെൺകുട്ടികൾ തീർത്തിരിക്കണം. ഇനി നേരം വൈകിയാൽ ഒന്നുകിൽ മാഷിന്റെ ചൂരലിൻ്റെ ചൂട് വകവെക്കാതെ ഓടണം. അല്ലെങ്കിൽ പിന്നെ സ്കൂളിൽ പോകണ്ട. അതല്ലാതെ പണികളിൽ ഒരിളവു പ്രതീക്ഷിക്കരുത്. പക്ഷേ അതങ്ങനെ തന്നെയാണല്ലോ പെൺകുട്ടികൾ തന്നെയല്ലേ പണികൾ എടുക്കേണ്ടത്. അതിനാൽ അന്നൊന്നും ദേഷ്യം വന്നില്ലായിരിക്കണം.

പത്താം ക്ലാസ് പരീക്ഷയിൽ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പെൺകുട്ടിയെ ഹെഡ്മാസ്റ്റർ തലയിൽ കൈ വെച്ചനുഗ്രഹിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. തുടർന്നു പഠിക്കണം ടീച്ചറാവണം എന്നെല്ലാം മാഷിനോട് പറഞ്ഞു വീട്ടിലെത്തിയപ്പോൾ പക്ഷേ പെൺകുട്ടികൾ അധികം പഠിക്കേണ്ട ചീത്തയായി പോകുമെന്ന മുത്തശ്ശിയുടെ വാക്കുകൾക്കു മുമ്പിൽ ഒന്നും പറയാതെ അച്ഛൻ തലകുനിച്ചു നിന്നപ്പോൾ അന്നെന്തായാലും തനിക്കു ദേഷ്യവും സങ്കടവും വന്നിരുന്നുവെന്ന് അവർ ഓർത്തു.

ഒരു നല്ല കുടുംബിനിക്കു വേണ്ട എല്ലാ പരിശീലനങ്ങളും കഴിഞ്ഞാണ് തന്നെ വിവാഹം കഴിപ്പിച്ചയച്ചത്. തുടർന്നു പഠിക്കാനുള്ള ആഗ്രഹം ഭർത്താവിനെ അറിയിച്ചപ്പോൾ വീട്ടിലെ കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്തു കഴിഞ്ഞാൽ പോകാം എന്നദ്ദേഹം പറഞ്ഞപ്പോൾ കുഞ്ഞുങ്ങളെ നോക്കലും വീട്ടിലെ ജോലികളും വീട്ടുകാരെ നോക്കലും പഠനവും ഒരുമിച്ചു നടക്കില്ല എന്ന് മനസ്സിലായപ്പോൾ “നല്ല കുടുംബിനി”യായി ആഗ്രഹങ്ങളെ ഒരു മൂലയിൽ ഒതുക്കി വെച്ചു. പക്ഷേ തനിക്കു സാധിക്കാത്തത് തൻ്റെ മക്കളിലൂടെ സാധിക്കും എന്ന് വാശിയിൽ തന്നെയാണ് അവരെ പഠിപ്പിച്ചതും. അവരും നല്ലതു പോലെ പഠിച്ചു വന്നു. പക്ഷേ അവരിൽ നിന്നും പഠനത്തിൽ ഒരു ചെറിയ വീഴ്ച വന്നാൽ പോലും അതു തനിക്ക് താങ്ങില്ലായിരുന്നു. സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ അവരെ പ്രാപ്തരാക്കുക മാത്രമായിരുന്നു തൻ്റെ ജീവിതലക്ഷ്യം. അതിനാൽ തന്നെ പാഠ്യേതര വിഷയങ്ങളിൽ അവരെ വളരെ കുറച്ചു സമയം മാത്രമേ താൻ വിട്ടിരുന്നുള്ളൂ. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരോടെപ്പോഴും താൻ പറഞ്ഞു കൊണ്ടിരുന്നു. അതവർക്ക് ഇഷ്ടമല്ലാതിരുന്നിട്ടു കൂടി തൻ്റെ അവസ്ഥ അവർക്കു വന്നു പോകരുതെന്ന് നിർബന്ധം മാത്രമായിരുന്നു അതിനു പിന്നിൽ. അതിനാൽ തന്നെ അവരുടെ കുസൃതികളും അനുസരണക്കേടുകളും തന്നെ ദേഷ്യം പിടിപ്പിച്ചു കൊണ്ടേയിരുന്നു.

മക്കൾ വളരുന്നതിനോടൊപ്പം സ്വന്തമായി ഒരു ജോലി വേണമെന്ന് തോന്നിത്തുടങ്ങിയെങ്കിലും ചുറ്റുമുള്ളവരുടെ മുറുമുറുപ്പിനെ നേരിടാനുള്ള പേടിയിൽ അത് പിന്നെയും വേണ്ടെന്നു വെച്ചു. പെട്ടൊന്നൊരുനാൾ സഹയാത്രികൻ തനിച്ചാക്കി മരണത്തിലേക്ക് നടന്നു നീങ്ങിയപ്പോൾ ആകെ തരിച്ചു നിന്നപ്പോളും സ്വന്തമായി ഒന്നുമില്ലല്ലോ എന്ന വിഷമമായിരുന്നു ഏറെ തികട്ടി വന്നിരുന്നത്. എല്ലാവരുടേയും കണ്ണിൽ നല്ല കുടുംബിനിയായിരുന്ന തന്നേയും മക്കളേയും ബന്ധുക്കൾ സംരക്ഷിച്ചു. അവരുടെ തണലിൽ മക്കൾ പഠനം പൂർത്തിയാക്കി ജോലി നേടിയപ്പോൾ ചെറുതായൊന്ന് ആശ്വസിച്ചു. എന്നാൽ തൻ്റെ സന്തോഷങ്ങൾക്കും സമാധാനത്തിനും അല്പായുസ്സ് മാത്രമേ പാടൂ എന്ന് ദൈവം നിശ്ചയിച്ചു കാണണം.

“അമ്മ എന്താ ആലോചിച്ചു നിൽക്കുന്നത്? മഴയെല്ലാം മാറിയിട്ടെത്ര നേരമായി. എന്തൊരു നിൽപാ ഇത്? എന്തു പറ്റി അമ്മാ?” മകൻ്റെ ശബ്ദമാണ് നൂലു പൊട്ടിപ്പറന്ന ചിന്തകളിൽ നിന്നും ലക്ഷ്മിയെ ഉണർത്തിയത്. “ഒന്നുമില്ലെടാ… വെറുതെ ഓരോന്നോർത്തു നിന്നു. ആട്ടെ… നിന്നെയെങ്ങാനും അവൾ വിളിച്ചിരുന്നോ, അമ്മു? എന്താ അവളുടെ അവസ്ഥ?”

“അതെന്താ അമ്മയോട് അവൾ സംസാരിക്കാറില്ലേ…”

അവൻ്റെ ചോദ്യത്തെ ഒരു നിശ്വാസത്തിലൂടെയാണ് അവർ മറുപടി പറഞ്ഞത് “അതല്ലെടാ… എന്നോടിപ്പോൾ അവൾ ശരിക്കു മിണ്ടാറില്ല. അവൾ ജോലി വേണ്ടെന്നു വെച്ചു വന്നതിൽ പിന്നെ എന്നോടെന്നും വഴക്കാണ്. മക്കളെ ഞാൻ നോക്കിക്കോളാം നാട്ടിൽ എൻ്റെയടുത്ത് വന്നു നിന്നാൽ മതി നിനക്കു ജോലിക്കു പോകാം എന്നോട് ഞാൻ ഒരായിരം തവണ പറഞ്ഞതാണ്. അവൾ കേൾക്കുന്നുമില്ല. അവനും ബിസിനസ്സിൽ ആകെ തകർന്നിരിക്കുകയാണ്. ഉണ്ടായിരുന്ന നല്ലൊരു ജോലി കളഞ്ഞാണ് അവരിങ്ങനെ കളിക്കുന്നത്. അവരുടെ നന്മയെ കരുതി മാത്രമാണ് ഞാനിങ്ങനെ വഴക്കു പറയുന്നത്. അവർക്കതു മനസ്സിലാകുമ്പോൾ കുറേ സമയമെടുക്കും.അതു വരെ അവൾക്കു ഞാൻ വെറുക്കപ്പെട്ടവളായിരിക്കും…”

“എൻ്റമ്മേ… അതവരുടെ ജീവിതമല്ലേ… അവർ നോക്കിക്കോളും. അവർ കുട്ടികളൊന്നുമല്ലല്ലോ… ആട്ടെ.. അമ്മയോട് ഞാൻ ഒരു സ്വയം തൊഴിൽ കണ്ടെത്താൻ പറഞ്ഞല്ലോ? അതെന്തായി.. വല്ലതും നടക്കുമോ?”

“ഓ.. നിനക്കെന്നെ നോക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അതു പറ… ഇനി ഈ പ്രായത്തിൽ ഞാൻ ജോലി ചെയ്യുന്നതു കണ്ടിട്ടു വേണം നാട്ടുകാർ ഓരോന്നു പറയാൻ… എനിക്കു ആഗ്രഹമൊക്കെയുണ്ട്. പക്ഷേ ഇനിയൊന്നും നടക്കില്ല. ബന്ധുക്കളും നാട്ടുകാരും കൂടെ എന്നെ പച്ചക്കു തിന്നും. ഒരു വിധവയാണ് ഞാൻ… ആ ഒരു കുത്തും കൂടിയേ എനിക്കിനി ബാക്കിയുള്ളൂ. ” ലക്ഷ്മിക്കു ദേഷ്യവും വിഷമവും ഒരുമിച്ചു പിന്നെയും വന്നു.

ഒന്നും മിണ്ടാതെ അപ്പു തിരിഞ്ഞു നടന്നു. അവനറിയാം തൻ്റെ അമ്മയെ… മക്കൾക്കു വേണ്ടി മാത്രം ജീവിച്ച ഒരു സ്ത്രീ. തനിക്കു നിഷേധിക്കപ്പെട്ട പഠനവും ജോലിയും അവർക്കു നേടിക്കൊടുക്കാൻ വേണ്ടി കഷ്ടപ്പെട്ട ഒരുവൾ. ഉയർന്ന ശമ്പളമുള്ള ഒരു ജോലിയും പണമുള്ള ഒരു കുടുംബവുമുണ്ടെങ്കിൽ മക്കളുടെ സന്തോഷം അതാണ് എന്നുറച്ചു വിശ്വസിച്ച ഒരുവൾ… അതിനു വേണ്ടി മാത്രമാണ് അമ്മ ഇത്രയും കാലം ജീവിച്ചത്. തൻ്റെ മക്കൾ തന്നെപ്പോലെ തന്നെയുള്ള വ്യക്തികളാണെന്നും അവരുടെ ഇഷ്ടങ്ങൾ തൻ്റേതിൽ നിന്നും വ്യത്യസ്തമായേക്കാമെന്നും മാത്രം പാവത്തിനു മനസ്സിലാവാതെ പോയി. നാളിതു വരെ തൻ്റെ കാലിൽ തളക്കപ്പെട്ട കുടുംബം എന്ന ബന്ധനത്തിനോട് ഇഷ്ടമില്ലെങ്കിൽ കൂടി ശീലമായിപ്പോയ ഒരു ജന്മമാണവർ. ആ ചങ്ങല പൊട്ടിച്ചെറിയാനുള്ള ശേഷി തന്റെയുള്ളിൽ തന്നെയുണ്ടെന്ന് പാവത്തിനു മനസ്സിലാകുന്നില്ല. ഒരു പക്ഷേ അടുത്ത ജന്മത്തിലും തൻ്റെ ശരികൾ തൻ്റെ മക്കളിലും അടിച്ചേൽപിക്കാൻ തൻ്റെ അമ്മക്കും തോന്നാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാനേ തനിക്കാകൂ. അതോടൊപ്പം തന്നെ തൻ്റെ സ്വപ്നങ്ങൾക്കു പിന്നാലെ ഓടാനുള്ള ശക്തിയും തൻ്റെ അമ്മക്കു അന്നു സാധിക്കട്ടെ എന്നും പ്രാർത്ഥിച്ചു കൊണ്ട് അപ്പു തൻ്റെ മുറിയിൽ കയറി. പെയ്തൊഴിഞ്ഞ മഴ പക്ഷേ അടുത്ത പേമാരിക്കുള്ള ഒരുക്കങ്ങൾ വീണ്ടും തുടങ്ങി. അതും നോക്കിക്കൊണ്ട് ലക്ഷ്മി തൻ്റെ നില്പ് വീണ്ടും തുടർന്നു.

ഇതേ സമയം ഭൂഗോളത്തിനുമപ്പുറം അങ്ങു ദൂരെ ഒരു വീട്ടിലും മഴ പെയ്യുകയായിരുന്നു. അതു പക്ഷേ മാനത്തായിരുന്നില്ല. കാർമേഘത്തേക്കാൾ ഇരുണ്ടു മൂടിയ അമ്മുവിൻ്റെ മിഴികളിലൂടെ കണ്ണീർത്തുള്ളികൾ മഴയായി പെയ്തിറങ്ങുകയായിരുന്നു. ഒന്നും മിണ്ടാതെ തേങ്ങി തേങ്ങി നിൽക്കുന്ന അവളെ നെഞ്ചോടു ചേർത്തു വെച്ചു പ്രദീപ് ഒന്നും മിണ്ടാതെ നിന്നു. അവളുടെയുള്ളിലെ സങ്കടത്തിരമാലകൾ ഒരു മഴയായി പെയ്തൊഴിയുന്നതും കാത്ത് അവൻ ക്ഷമയോടെ അവളെ തൻ്റെ ചിറകിനുള്ളിലൊതുക്കി നിന്നു. ഒടുവിൽ അവളുടെ കണ്ണുകൾ ഒന്നു തോർന്നപ്പോൾ അവൻ ചോദിച്ചു, “എന്തിനാ ഇപ്പോളീ കണ്ണീർ മഴ? നിനക്കു നാട്ടിൽ പോകണോ? അവിടെ അമ്മയോടൊത്തു നിൽക്കണോ? എന്താ വേണ്ടത്?”

“വേണ്ട പ്രദീപ്… എനിക്കു പോകണ്ട…” അവളുടെ മറുപടിയിൽ സങ്കടവും സംശയവും ഒരേ പോലെ തെളിഞ്ഞു നിന്നിരുന്നു.

“എന്താടോ ഇത്… ഇങ്ങനെ അകന്നു നിൽക്കണോ നിങ്ങൾ രണ്ടു പേരും. നീ പോയിട്ടു വാ…” പ്രദീപിൻ്റെ ആശ്വസിപ്പിക്കലിൽ അവളുടെ സങ്കടം കൂടിയതേ ഉള്ളൂ. ഒരു നെടുനിശ്വാസത്തോടെ അവൾ പറഞ്ഞു തുടങ്ങി.

“നീയെന്താ കരുതിയത് എനിക്ക് മ്മടെ ഇഷ്ടമില്ലാന്നോ? കൂടെ നിൽക്കാൻ ആഗ്രഹമില്ലാന്നോ? എനിക്കെന്റെ അമ്മയെ എത്ര ഇഷ്ടാന്നറിയോ നിനക്ക്? ചെറുപ്പത്തിൽ ഞാനെന്നും അമ്മയെ പോലെ ആകാനേ ആഗ്രഹിച്ചിട്ടുള്ളൂ. അമ്മ വായിക്കുന്നത് എനിക്കും വായിക്കണം. അമ്മയുടെ മടിയിൽ കിടന്ന് കഥകൾ കേൾക്കണം.

നല്ല മോൾ എന്നമ്മ പറയുന്നതു കേൾക്കാൻ വേണ്ടി ഞാൻ അത്രയും മിനക്കെട്ട് പഠിച്ചിരുന്നു ആദ്യമൊക്കെ… ക്ലാസിൽ ഒന്നാമതായാൽ അമ്മക്കു നല്ല സന്തോഷമാ… പക്ഷേ മാർക്കു പോയത് എവിടെയാണെന്നൊക്കെ നോക്കി എന്നോട് പിന്നേയും ചോദിക്കും. എൻ്റെ ഒപ്പം അമ്മയും പരീക്ഷക്കു പഠിക്കുമായിരുന്നു. പരീക്ഷ കഴിഞ്ഞാൽ അമ്മയുടെ അടുത്തു വന്ന് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണം. ആദ്യമൊക്കെ എനിക്കും അതിഷ്ടമായിരുന്നു. പക്ഷേ പതിയെ പതിയെ എന്നിൽ ഭയം നിറഞ്ഞു വന്നു. ഉത്തരം തെറ്റിയാൽ അല്ലെങ്കിൽ അറിയാതെ പോയാൽ കളി കൂടിയിട്ടാണെന്നു പറഞ്ഞു വഴക്കു പറയും. എന്നേക്കാൾ ഒരു വയസ്സിനു മാത്രം മൂത്തതായ അടുത്ത വീട്ടിലെ ചേച്ചി പഠിക്കുന്നതു പോലെ രാത്രി വൈകുവോളവും പുലർച്ചെ നേരത്തെ എഴുന്നേറ്റു പഠിക്കാനും വഴക്കു പറയും. ഞാനും അമ്മയും തമ്മിലെ സ്നേഹബന്ധനത്തിൽ പതിയേ അയവു വരികയായിരുന്നു പ്രദീപ്.. അമ്മ ആഗ്രഹിക്കുന്നത് പഠനത്തിലെ മികവ് മാത്രമാണെന്നു മനസ്സിലാക്കിയപ്പോൾ എന്നെ സൗഹൃദം എന്ന തോണിയിൽ നിന്നും അമ്മ നടുക്കടലിൽ ഒറ്റക്കാക്കി എന്ന് ഞാനറിഞ്ഞു.

ഞാനിന്നോളം അനുഭവിച്ചതൊന്നും എൻ്റെ അമ്മക്കറിയില്ല പ്രദീപ്… അതൊന്നും ഒരിക്കൽ പോലും താങ്ങാനും ആ പാവത്തിനാകില്ല. തണലാകേണ്ട കരങ്ങൾ കാർന്നു തിന്നത് എൻ്റെ ശരീരം മാത്രമല്ല എൻ്റെ സ്വത്വത്തെ തന്നെയാണെന്ന് തിരിച്ചറിയാനും അവയെ പേടിയോട് കൂടിയാണെങ്കിലും തടുക്കാനെനിക്ക് കഴിഞ്ഞത് എൻ്റെ പതിനെട്ടാമത്തെ വയസ്സിൽ മാത്രമാണ് പ്രദീപ്. നിനക്കറിയില്ല അമ്മയോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രമാണ് ഞാനന്ന് വിഷാദഗർത്തത്തിലേക്കോ മരണത്തിലേക്കോ വഴുതി വീഴാതിരുന്നത്. എൻ്റെ അമ്മക്ക് ഞാനത്രത്തോളം പ്രിയങ്കരിയാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അമ്മയോട് ഇതെല്ലാം പറയാനോ ചോദിക്കാമോ എനിക്കു പേടിയിയിരുന്നു. പഠനമല്ലാത്തതൊന്നും അമ്മയെ സംബന്ധിച്ച് അനാവശ്യമായിരുന്നു. എന്തു ചെയ്യുമ്പോഴും എനിക്ക് അമ്മയെ പേടിയായിരുന്നു.

ഭയവും സ്നേഹവും ഒരുപോലെ ഒരാളോടു തോന്നുമ്പോഴുള്ള അവസ്ഥ എത്ര ഭീകരമാണ് എന്ന് നിനക്കൂഹിക്കാനാകുമോ? മറ്റുള്ളവർ എന്നെക്കുറിച്ച് പറയുന്നതിൽ മാത്രമായിരുന്നു അമ്മയുടെ ആവലാതി. പെൺകുട്ടിയാണ്… നല്ല നിലയിൽ പഠനം… ജോലി… വിവാഹം… ഇതിങ്ങനെ മാത്രമേ പോകാവൂ എന്ന് അമ്മ തീരുമാനിച്ചിരുന്നു. എൻ്റെ ആവശ്യങ്ങൾ എന്താണെന്ന് അമ്മയാണ് നിശ്ചയിച്ചിരുന്നത്. എൻ്റെ ഇഷ്ടം എന്താണ് എന്ന് മനസ്സിലാക്കാൻ ഞാനിത്ര കാലം എടുത്തില്ലേ പ്രദീപ്. ഇതെല്ലാം അമ്മയോട് പറയാൻ ഞാനൊരു പാട് ശ്രമിച്ചതാ. തൻ്റെ ശരികൾ തൻ്റെ ശരികളാണെന്നും ഇനിയൊരു ജന്മത്തിലും താനിങ്ങനെ തന്നെയേ ചെയ്യൂ എന്നാണ് ഒടുവിലമ്മ എന്നോട് പറഞ്ഞത്. അതാ ഞാനീ തീരുമാനമെടുത്തത്. എനിക്കമ്മയാകണ്ട… എൻ്റെ കുഞ്ഞുങ്ങളെ അവരുടെ ഇഷ്ടങ്ങൾ അറിഞ്ഞു വളർത്തണം. നാളെ എൻ്റെ കുഞ്ഞിന് എന്നോട് എന്തെങ്കിലും തുറന്നു പറയാൻ ഭയം തോന്നരുത്. പഠനത്തിനും ജോലിക്കുമൊക്കെ അപ്പുറം ഒരു ലോകമുണ്ടെന്ന് അവരറിയണം പ്രദീപ്. സ്വാതന്ത്ര്യം എന്നത് അവരുടെ കൂടി അവകാശമാണെന്ന് അവരറിയണം. സമൂഹത്തിൻ്റെ കാഴ്ചപ്പാടിലെ ശരികൾ അവർക്കു തെറ്റെന്നു തോന്നിയാൽ ചോദ്യം ചെയ്യാൻ അവർ പഠിക്കണം. ഞാനമ്മയുടെ അടുത്ത് പോയാൽ അതു നടക്കില്ല. കാരണം എൻ്റേയും അമ്മയുടേയും ശരികൾ രണ്ടു ധ്രുവങ്ങളിലാണ്. പക്ഷേ ഇന്നും അമ്മയുടെ മടിയിൽ കിടന്ന് തലയിലെ പേനെടുക്കുമ്പോൾ കഥകൾ പറഞ്ഞു തന്നിരുന്ന എൻ്റെ അമ്മയെ ആണ് എനിക്കോർമ്മ… ആ അമ്മയെ എനിക്കെങ്ങനെയാണ് പിരിയാൻ കഴിയുക. വെറുക്കാൻ കഴിയുക… എനിക്കറിയില്ല പ്രദീപ്…”

അവളുടെ സങ്കടപേമാരി തടഞ്ഞു നിർത്താൻ ഒരു വഴിയും കണ്ടില്ലെങ്കിലും അവളെ തൻ്റെ നെഞ്ചിൽ തന്നെ ചേർത്തു നിർത്തിയവൻ… ശരിയാണ് ചില ചോദ്യങ്ങൾക്കു ഉത്തരമുണ്ടാകില്ല… മഴ പെയ്തൊഴിയുന്നതു വരെ കാത്തു നിൽക്കുന്നത് തന്നെയാണ് നല്ലത്…

Post Views: 43
2
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

2 Comments

  1. Shreeja R on May 15, 2024 10:21 PM

    നന്നായി എഴുതി 👌

    Reply
  2. Suma Jayamohan on May 13, 2024 10:54 PM

    തങ്ങൾക്കു കഴിയാഞ്ഞത് മക്കൾക്കു കിട്ടണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാ അമ്മമാരും
    നന്നായി എഴുതി❤️💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.