Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ക്രൗൺ വാർഡ് ഡോറയുടെ കഥ
കഥ കുട്ടികൾ ജീവിതം പാരന്റിങ്

ക്രൗൺ വാർഡ് ഡോറയുടെ കഥ

By Joyce VargheseMay 11, 2024Updated:May 16, 20248 Comments4 Mins Read122 Views
Bookmark Now
Please login to bookmark Close

No account yet? Register

കഥ നടക്കുന്നത് ഒത്തിരി വടക്കൊരു നാട്ടിൽ…. കാനഡയിൽ.
ഡോറയുടെ അമ്മയും അച്ഛനും തമ്മിൽ പതിവ് വഴക്ക് നടക്കുകയാണ്.
അച്ഛൻ അല്ലെങ്കിൽ ജന്മത്തിനു കാരണക്കാരൻ എന്നോ വിളിക്കാം. അമ്മയുടെ പല കാമുകന്മാരിൽ അവസാനത്തെ ആൾ. നിയമപ്രകാരം വിവാഹം ചെയ്യാതെ ഒന്നിച്ചു താമസിക്കുന്നവർ. തുടർച്ചയായുള്ള രാത്രിജീവിതത്തിൽ പമ്പിലും മറ്റു ലഹരിവില്പന കേന്ദ്രങ്ങളിലും കണ്ടുമുട്ടിയവർ. ജീവിതം ലാഘവത്തോടെ ആസ്വദിക്കണം എന്നുമാത്രം കരുതുന്ന അവർക്കിടയിൽ അറിയാതെ വന്നു പിറന്ന മകൾ ഡോറ. അവർ അവളെ ആഗ്രഹിച്ചിരുന്നോ? എളുപ്പം തകർന്നുപൊടിയാവുന്ന  ബന്ധത്തിലെ പൊടിപ്പ്.

ലഹരി, വിവേകത്തിനു മുകളിൽ ആധിപത്യം സ്ഥാപിക്കുമ്പോൾ, പരസ്പരം ഉച്ചത്തിൽ അസഭ്യം ചൊരിഞ്ഞും, ആക്രമിച്ചും അവർ ഏറ്റുമുട്ടുമ്പോൾ കുഞ്ഞുഡോറ മുറിയുടെ മൂലയിൽ പതുങ്ങി. തന്റെ ചെറിയ കിടക്കയിൽ കമിഴ്ന്നു കിടന്നു പേടിച്ചു കരഞ്ഞു. ഒരു ദിവസം എന്നെന്നേക്കുമായി അവരിൽ ഒരാൾ ഇറങ്ങിപ്പോയി.

അമ്മയുടെ മാനസികാവസ്ഥ പലപ്പോഴും ചാഞ്ചാടികൊണ്ടിരുന്നു (mood swings). സന്തോഷം തോന്നുന്ന ദിവസങ്ങളിൽ മകളെ കൊഞ്ചിക്കുകയും സമ്മാനങ്ങളും ഭക്ഷണവും വാങ്ങികൊടുക്കുകയും ചെയ്യുന്ന അമ്മ ചില ദിവസങ്ങളിൽ തന്റെ കുഞ്ഞിന് ഭക്ഷണം നൽകാൻ മറന്നു ലഹരിയിൽ മയങ്ങും. ചെറിയ ജോലികളിൽ ലഭിക്കുന്ന വരുമാനത്തിന്റെ സിംഹഭാഗവും അപഹരിക്കുന്ന മദ്യവും മരിഹ്വവാനയും. ചെറിയ വീട്ടിൽ വൃത്തിഹീനമായ മുറിയിൽ ശ്രദ്ധിക്കപ്പെടാത്ത ഡോറ തനിയെ കളിച്ചും വിശക്കുമ്പോൾ കരഞ്ഞും അയൽക്കാരിൽ വേദനയായി.

അവരുടെ അയൽക്കാരിയായ പ്രായമുള്ള സ്ത്രീ, ജനൽ പടിയിൽ കയറിയിരുന്നു കരയുന്ന ഡോറയിൽ നിന്നും വിവരങ്ങൾ തിരക്കിയറിഞ്ഞു. Children’s Aid Society (CAS) സ്റ്റാഫിനെ വിവരമറിയിച്ചു. ചിതറി കിടക്കുന്ന പാത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഒഴിഞ്ഞ കുപ്പികളും കൊണ്ടു ചെറിയ മുറികൾ നിറഞ്ഞിരുന്നു.

ചീഞ്ഞ ക്യാരറ്റ്, ക്യാബേജ് തുണ്ടുകളും പൂപ്പൽ പറ്റിയ റൊട്ടിയും മാത്രം നിറഞ്ഞ അടുക്കള അവരെ കുഞ്ഞിന്റെ ദയനീയ സ്ഥിതി ബോധ്യപ്പെടുത്തി.
കുഞ്ഞിനെ വളർത്താനുള്ള മാനസിക പക്വത ഇല്ലാത്ത അമ്മയിൽ നിന്നും നിയമപ്രകാരം എടുത്തുമാറ്റി. ഡോറയെ താത്കാലിക സംരക്ഷണത്തിനായി (Temporary care agreement ) ഏല്പിച്ചു.

‘സിംഗിൾ പാരന്റ് ‘ ആയിരുന്ന അമ്മയെ ലഹരി വിമോചന ചികിത്സക്കായി റീഹാബിലിറ്റേഷൻ സെന്ററിൽ  പ്രവേശിപ്പിച്ചു.

സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റ് കേസ് ഫയൽ ചെയ്തു. നീണ്ട നിയമനടപടികൾക്കു ശേഷം, ഡോറയെ ‘Crown ward ‘, ആയി പ്രഖ്യാപിച്ചു.

‘crown’ പഴയ ബ്രിട്ടീഷ് വാഴ്ചയിൽ നിന്നും വന്ന വാക്കാണ് . സംരക്ഷണം എന്നർത്ഥമുള്ള ‘ward ‘ എന്ന വാക്കും ഇതിനോട് ചേരുമ്പോൾ ഇവർ രാജ്യം സംരക്ഷിക്കുന്നവർ ആകുന്നു. Crown ward ന്റെ സംരക്ഷണം രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ഇതുപോലെ crown ward ആകുന്ന കുട്ടികൾ ഏറെയുണ്ട്. അവരെ രാജ്യം ഏറ്റെടുക്കുന്നു.

അനാഥാലയങ്ങളെക്കാൾ നല്ലത്, ഈ രാജ്യത്തുള്ള ‘ഫോസ്റ്റർ കെയർ ‘ സംവിധാനം ആണെന്ന് ഇവിടെ വിശ്വസിക്കപ്പെടുന്നു. കുട്ടികൾ കുടുംബാന്തരീക്ഷത്തിൽ വളരുന്നതാണ് നല്ലതെന്നു പഠനങ്ങൾ തെളിയിക്കുന്നു.

ചിലർ ഫോസ്റ്റർ പാരെന്റ്സ് ആകാൻ തയ്യാറാകുന്നു. ഗവണ്മെന്റ് ഇവരുടെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചു ഇവർക്കു നല്ല രീതിയിൽ കുട്ടികളെ വളർത്താൻ പറ്റുമെങ്കിൽ മാത്രം കുഞ്ഞിനെ കൈമാറുന്നു. ഒരാൾക്ക് മൂന്നു കുട്ടികളുടെ വരെ ഫോസ്റ്റർ പേരെന്റ് ആകാം. ഗവണ്മെന്റ് നല്ലൊരു തുക മാസം ചിലവിനായി നൽകുന്നു. ഇവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനോടൊപ്പം കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു. കുട്ടികൾക്ക് അവരുടെ ആവശ്യങ്ങളും അവസ്ഥയും ഗവണ്മെന്റ് സ്റ്റാഫുമായി പങ്കുവെക്കാനുള്ള  സ്വാതന്ത്ര്യവും നൽകുന്നു.

ഡോറയുടെ വാക്കുകളിൽ “എന്റെ ഫോസ്റ്റർ പേരെന്റ്സ് നല്ലവരായിരുന്നു. അവർ എന്നെ വളർത്തുക മാത്രമല്ല, സ്നേഹിക്കുകയും ചെയ്തു. പക്ഷെ എല്ലാവരുടെ കാര്യവും അങ്ങനെയല്ല. ഞാൻ വളരെ ലക്കി ആയിരുന്നു.”
ആ കൂട്ടത്തിൽ നിർഭാഗ്യരായ കുട്ടികളും ഉണ്ടെന്നു ചുരുക്കം.

സ്നേഹം അളന്നു തൂക്കി കൊടുക്കാൻ ഒരു ഗവണ്മെന്റ് സംവിധാനത്തിനും ഉത്തരവിടാൻ കഴിയില്ലല്ലോ. അതുകൊണ്ടാണ് ഡോറ തന്നെ ഭാഗ്യവതി എന്നു വിശേഷിപ്പിച്ചത്.

പതിനെട്ടു വയസ്സിൽ ഈ സംരക്ഷണ സിസ്റ്റത്തിൽ നിന്നും പുറത്താകുന്നു. പിന്നെ ഇവർ  പാർപ്പിടം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം ഇതിനെല്ലാം സ്വന്തമായി തുക കണ്ടെത്തണം. പല പാർട്ട്‌ ടൈം ജോലികളിലൂടെ ബുദ്ധിമുട്ടി തന്നെയാണ് ഇവർ ജീവിതം കരുപിടിപ്പിക്കുന്നത്.

ഡോറ, കടകളിൽ സെയിൽസ് ഗേൾ, പാർട്ട്‌ ടൈം ബേബി സിറ്റർ, ടൂറിസ്റ്റ് ഗൈഡ്, പൂന്തോട്ടപരിപാലനം തുടങ്ങി പല ജോലികളിലൂടെ വരുമാനം കണ്ടെത്തി പഠിത്തം തുടർന്നു. Crown Ward നു  ലഭിക്കുന്ന ചില ഗ്രാന്റുകളും ചേർത്തുവെച്ചു ബിരുദം നേടുകയും ചെയ്തു. വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച അനവധി വിദ്യാർത്ഥികൾ ഉണ്ടെന്നു അവൾ പറയുന്നു.

വിശാലമായ ലോകത്തിൽ ഒറ്റപ്പെട്ടു പോയെന്ന തോന്നൽ, സാമ്പത്തിക പ്രശ്നങ്ങൾ,  നിയന്ത്രണങ്ങൾ ഇല്ലാതാകുമ്പോൾ പ്രലോഭനങ്ങൾ ചെറുത്തു നിൽക്കാൻ കഴിയാതാവുന്നത്, ഇതെല്ലാം ഇവരെ അച്ചടക്കമില്ലാത്ത ജീവിതത്തിലേക്കും പ്രായേണ ഇവരുടെ നാശത്തിലേക്കും വഴിവെക്കുന്നു.

ജോലിക്കിടയിൽ പരിചയപ്പെട്ട റിക്ക് (Rick) എന്നുപേരുള്ള ചെറുപ്പക്കാരൻ, ഡോറയുടെ നല്ല സുഹൃത്തായിമാറി.

“What’s your weekend plan? ”
ഈ വാരാന്ത്യത്തിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന റിക്കിന്റെ ചോദ്യത്തിന് അവൾ തോൾ കുലുക്കി, മറുപടി പറഞ്ഞു.

” Nothing Special ”

“There is a concert coming up, do you want to be my date?” മാന്യമായ ആ പ്രണയാഭ്യർത്ഥന ഡോറ നിരസിച്ചില്ല.

പിന്നീട്, പാട്ടും, നൃത്തവും, പുറത്തെ ഭക്ഷണവും അവർ ഒന്നിച്ചു ആസ്വദിച്ചു. രണ്ടുപ്പേരും ഒരുമിച്ചു ചെറിയ യാത്രകൾ ചെയ്തു. നാടകവും സിനിമയും ചില വാരാന്ത്യങ്ങളിൽ കാഴ്ചയെ സമ്പന്നമാക്കി. വേനലിൽ കടൽത്തീരങ്ങളും ഗ്രീഷ്മത്തിലെ തണുത്തുറഞ്ഞ മഞ്ഞിൽ  സ്കെറ്റ്  (skate ) റിങ്ങുകളിലും അവർ  ഒന്നായി തെന്നിയൊഴുകി. വസന്തത്തിൽ പൂക്കളുടെ ഭംഗിയും ശിശിരത്തിൽ മേപ്പിൾ  ഇലകളുടെ ഓറഞ്ച് ചുവപ്പു വർണങ്ങളും അവരിൽ പ്രണയം നിറച്ചു.

സമയമെടുത്ത്, പരസ്പരം നന്നായി മനസ്സിലാക്കി അവർ ജീവിതം പങ്കുവെക്കാൻ തീരുമാനിച്ചു.

“നമ്മൾ സെറ്റൽ (settle) ആയല്ലോ, ഇനി ഒരു കുഞ്ഞിനെക്കുറിച്ചു ആലോചിച്ചുകൂടെ?”, റിക്ക് ഡോറയുടെ മുഖത്തു നോക്കി.

“ഒരിക്കൽപ്പോലും മകളെ അന്വേഷിച്ചു വരാത്ത എന്റെ അമ്മയെപ്പോലെ ആകുമോ ഞാൻ?”,
ഡോറയെ അസുഖകരമായ ഓർമ്മകൾ വലയം ചെയ്യാൻ തുടങ്ങിയെന്നു റിക്ക് അറിഞ്ഞു. അവ അവളെ ചുറ്റിവരിയും മുൻപ് റിക്ക് അവളെ ചേർത്തുനിർത്തി ആലിംഗനം ചെയ്തു.

“No never my love,
You will be an excellent mom”.
ഡോറയെ അടുത്തറിഞ്ഞ റിക്ക് അവൾ നല്ലൊരമ്മയാകുമെന്ന് ഉറപ്പു നൽകി.

‘മാതൃത്വം മഹനീയമാകുന്നത് അമ്മ  കാത്തുവെക്കുന്ന കലവറയില്ലാത്ത സ്നേഹവും കരുതലും മക്കളിലേക്ക് ഒഴുകുമ്പോഴാണ്. ഇതിനിടയിൽ സ്വന്തം ജീവിതം, മറന്നുപോകുന്ന അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. അതിനിടയിലെ ചുരുക്കം ചില അപവാദങ്ങളിൽ ഒരാളാണ് ഡോറയുടെ അമ്മ.
#മാതൃദിനം

Based on a true Story.

Post Views: 34
8
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

8 Comments

  1. Shreeja R on March 19, 2026 12:29 PM

    മനോഹരം, വ്യത്യസ്തം ❤️

    Reply
  2. Sunandha Mahesh on May 17, 2024 8:09 AM

    പ്രസവിച്ചതുക്കൊണ്ട് മാത്രം ഒരു സ്ത്രീ അമ്മയാവുന്നില്ല എന്ന സത്യം സ്ത്രീകൾ മനസ്സിലാക്കണം.. Viceversa also

    Reply
  3. sabira latheefi on May 16, 2024 9:29 PM

    ഇവിടെയും ഇങ്ങനെ ഒക്കെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇപ്പോളാണ് വായിക്കാൻ പറ്റിയത്

    Reply
    • Joyce on May 17, 2024 2:03 AM

      Thank you for reading.
      അതെ, മയക്കുമരുന്ന് school കുട്ടികൾ വരെ ഉപയോഗിക്കുന്നു എന്ന് കേൾക്കുന്നു. ദുഃഖം തോന്നുന്നു.

      Reply
  4. Silvy Michael on May 15, 2024 9:31 PM

    കേരളത്തിന്റെ ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അമ്മത്തൊട്ടിൽ ശക്തമാക്കുക എന്നതാണ് അടിയന്തിര പ്രാധാന്യം അർഹിക്കുന്ന വിഷയം എന്ന് എനിക്ക് തോന്നുന്നു. കാര്യക്ഷമമായ ഒരു പോസ്റ്റർ കെയർ സംവിധാനത്തിലേക്ക് ഒക്കെ നമ്മൾ വളരാൻ ഇനിയുംഒത്തിരി സമയം എടുക്കും എന്നാണ് എനിക്ക് തോന്നുന്നത്. നല്ല എഴുത്ത് ജോയ്സ്😘😘😘

    Reply
    • Joyce on May 17, 2024 2:08 AM

      വലിയ രാജ്യവും ഇത്രയധികം population ഉം ആകുമ്പോൾ foster care സംവിധാനം പ്രായോഗികമാകാൻ എളുപ്പമല്ല. എന്തെങ്കിലും സംവിധാനം ഉപയോഗിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുക തന്നെ വേണം.

      Reply
  5. Reetha Jose on May 15, 2024 5:47 PM

    Very good story dear.In India these kind of govt facilities are not working in.proper order. We also.must have proper care for orphans.Not orphanages. Congrats.

    Reply
    • Joyce on May 17, 2024 2:09 AM

      Thank you so much for valuable opinion.
      🙏😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.