ആരോ കണ്ണുതുറനൊന്ന് നോക്കാൻ പറഞ്ഞു .
” അരികിൽ ഒരു പിടിയന്നത്തിനായ്
കൈനീട്ടുന്ന പൈതൽ ”
” വിശപ്പിനെ വരിഞ്ഞുമുറുക്കിയ വയറുമായൊരമ്മ ”
ദയനീയം
വിശപ്പെന്ന ശാപം പേറിയ
വികാരം …
പണ്ടെന്നോ അനുഭവിച്ചറിഞ്ഞ
നിർവികാരഅവസ്ഥ…
ഇന്നത്തെ ഭക്ഷ്ണ കൂമ്പാരത്തിന്റെ
മുന്നിലെ വികാരത്തിന് ആർത്ഥിയെന്ന് മാത്രം അർത്ഥം….
നോവ് !
അമ്മ ! ! !
അമ്മയുടെ വിശപ്പിനെ മുറുക്കിയുടുത്തമുണ്ട്…
കാലം
ശക്തം !!
ബാക്കിയായത് അപ്പോഴും
വിശപ്പ് മാത്രം
അമ്മയുടെ വിശപ്പ് !
കണ്ണുകൾ ഇറുക്കിയടക്കുമ്പോൾ
സ്വന്തം സ്വാർത്ഥ ലോകത്തിന് നേരെ
മനപ്പൂർവ്വം ഒരു മുഖം തിരിക്കൽ….