തിരക്കിലല്ലാതെ ജീവിക്കുമ്പോഴും തിരക്കാനാളില്ലാതെ ജീവിക്കേണ്ടിവരുമ്പോഴും
ഓർത്തെടുക്കേണ്ടരാളിനെ
ഓർക്കാതെ ഇരിക്കാൻ കഴിയാത്തതും
പറന്ന് പോകാൻ ഇടമില്ലാതെ
മറന്ന് പോയെങ്കിലെന്ന് കൊതിക്കുമ്പോഴും
ചുറ്റിലും നിറയുന്നതെല്ലാം കാണുവാനില്ലന്ന് നീരൊന്ന് മെല്ലെ ചൊല്ലും പിന്നെയും എന്തിനോ പിടഞ്ഞൊഴുകും..
ജീസ് കൈതാരം