Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു സ്വപ്നത്തിന്റെ ബാക്കി.
കഥ ജീവിതം

ഒരു സ്വപ്നത്തിന്റെ ബാക്കി.

By Sreeja NJune 3, 20244 Comments2 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

“ആ സമയത്ത് അവിടെ നാല് ആൾക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയുടെ അമ്മമ്മ, അവരുടെ മകൾ (അതായത് കുട്ടിയുടെ അമ്മ), പിന്നെ നവനീത്. അമ്മ ആ ഓട്ടോക്കാരനോട് സംസാരിയ്ക്കുന്നതിനിടയിലാണ് സംഭവം നടന്നത്. അതുവരെ കുട്ടി അവരുടെ കൂടെത്തന്നെ നിന്നിരുന്നു.”, കോൺസ്റ്റബിൾ ഡീറ്റെയിൽസ് പറഞ്ഞുകൊണ്ടിരുന്നു.

“എന്നിട്ട്?”, എസ്.ഐ യുടെ ചോദ്യത്തിന് മറുപടിയായി കോൺസ്റ്റബിൾ തുടർന്നു

“ഇവർ തിരിഞ്ഞുനോക്കിയപ്പോൾ കുട്ടിയെ കാണുന്നില്ല. ഞായറാഴ്ചയായതുകൊണ്ട് അധികം കടകൾ ഒന്നും തുറന്നിട്ടില്ല. ആൾക്കൂട്ടത്തിനിടയിൽ പെട്ടുപോകാൻ ഒരു ചാൻസും ഇല്ല.”

“അപ്പോൾ പിന്നെ കുട്ടി എവിടെപ്പോയി “

കേസ്ഫയൽ മേശപ്പുറത്തു അമർന്നിരുന്നു. കുട്ടിയുടെ അമ്മ പുറത്തിരിയ്ക്കു, വിളിയ്ക്കാം. എസ്.ഐ മേശപ്പുറത്തിരുന്ന പേപ്പർ വെയ്റ്റ് തിരിച്ചു വെച്ചു.

അമ്മമ്മ അവരെ പിടിച്ചുകൊണ്ടു പുറത്തേയ്ക്ക് വന്നു. ഞാൻ പുറത്തിരുന്നു എല്ലാം കേൾക്കുന്നുണ്ടായിരുന്നു. എന്റെ കൂടെപ്പഠിച്ച നിർമ്മല അതേ പോലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. അവളെക്കാണാനായിരുന്നു ഞാൻ അന്ന് അവിടെ പോയത്. സ്റ്റേഷനിലെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഇടയിൽ എന്നിലെ അമ്മയും വിഷമിച്ചു.

കൈയിലുണ്ടായിരുന്ന വാട്ടർബോട്ടിൽ അവർക്കുനേരെ നീട്ടി. മുഖത്തേയ്ക്ക് പോലും നോക്കാതെ അവരത് വാങ്ങി, ഒരിറക്ക് കുടിച്ചു. എന്റെ മോനെ കിട്ടുമോ. എനിയ്ക്ക് വയ്യ ഇങ്ങനെ ജീവിയ്ക്കാൻ എന്നും പറഞ്ഞു കൈ തലയിൽ വെച്ചു. ഓരോ ശ്വാസത്തിലും മകനെ തേടുന്ന ആ അമ്മയുടെ അടുത്തിരുന്നു അമ്മമ്മ മേലേയ്ക്ക് നോക്കി. പരീക്ഷിച്ചാലും കണ്മുൻപിൽ കൊണ്ടുവരും മോളേ എന്നും പറഞ്ഞു അവരുടെ നെറുകയിൽ കൈവെച്ചു.

ഞാൻ ഇപ്പോൾ വരാം എന്ന് എന്നോട് കൈകൊണ്ടു ആംഗ്യം കാണിച്ചു നിർമ്മല എന്തൊക്കെയോ ഫയൽ തെരഞ്ഞുകൊണ്ടിരുന്നു. അവിടെയിരിയ്ക്കുന്ന ഓരോ മിനിറ്റും എനിയ്ക്ക് പറഞ്ഞുതരാൻ പോലും പറ്റില്ല. കനലുകൾക്കിടയിലെ നീറി ജീവിയ്ക്കുന്നവർ എന്നൊക്കെ പുസ്തകങ്ങളിൽ കേട്ടിട്ടേയുള്ളു. അര മണിക്കൂർ കഴിഞ്ഞ് ഫോൺ ബെൽ നിർത്താതെ അടിയ്ക്കാൻ തുടങ്ങിയപ്പോൾ നിർമ്മല ഓടിപ്പോയി ഫോണെടുത്തു.

”അതേ, തൃക്കുളം സ്റ്റേഷൻ തന്നെയാണ്. എന്താ കാര്യം, നിങ്ങൾ എവിടെയാണ് ഇപ്പോൾ. കുട്ടിയോ എത്ര വയസ്സ് കാണും. പേര് ചോദിച്ചോ? കുട്ടിയെ എത്രയും പെട്ടെന്ന് ഇവിടെ എത്തിയ്ക്കണം”

ഫോൺ വെച്ച് അവൾ ഇങ്ങോട്ടേക്ക് വന്നു.

“മോനെ കിട്ടി, വിഷമിക്കണ്ട.”, എന്നുപറഞ്ഞപ്പോഴേയ്ക്കും എന്റെ ഗുരുവായൂരപ്പാ ഞാൻ തുലാഭാരം നേർന്നിട്ടുണ്ട് എന്നും പറഞ്ഞിട്ട് ആ അമ്മമ്മ എണീറ്റു.

”എങ്ങനെ എന്റെ കുട്ടി ഞങ്ങളുടെ കൈയിൽനിന്ന് പോയത് എന്നുകൂടി പറഞ്ഞുതരുമോ?”

“അതൊക്കെ പറയാം. തൽക്കാലം കുട്ടിയെ കിട്ടീലോ. ഇപ്പോൾ കൊണ്ടുവരും അവനെ. കാലം അത്ര ശരിയല്ല. സൂക്ഷിക്കണം. ഇനിയിപ്പോൾ വിഷമിക്കണ്ട”, അവൾ പറഞ്ഞു.

എസ്. ഐ യോട് റിപ്പോർട്ട്‌ ചെയ്തിട്ട് നമുക്ക് പോകാം എന്ന് എന്നെനോക്കി പറഞ്ഞിട്ട് നിർമ്മല വീണ്ടും സ്റ്റേഷനകത്തേയ്ക്ക് പോയി.

നവനീത് വരുന്നതുകാണാൻ ആ അമ്മയുടേം അമ്മമ്മയുടെയും കൂട്ടത്തിൽ ഞാനുമിരുന്നു. ഒരു ബൈക്ക് കുഞ്ഞിനേയും കൊണ്ട് സ്റ്റേഷന്റെ ഗേറ്റ് കടക്കുമ്പോഴേയ്ക്കും ബെൽ അടിയ്ക്കുന്ന ശബ്ദം കേട്ടു. നിർത്താതെ അടിച്ചത് എന്റെ അലാറമായിരുന്നു. കുട്ടിയെ കിട്ടിയ സമാധാനത്തിൽ ഞാൻ കണ്ണുതുറന്നിട്ടും എന്തോ ഒരു വിങ്ങൽ അന്നത്തെ ദിവസം മുഴുവനും കൂടെയുണ്ടായിരുന്നു. ഇതുപോലെ അമ്മയുടെ തേങ്ങൽ ജീവിതത്തിൽ മരണം വരെ കൊണ്ടുനടക്കേണ്ടിവരുന്നവർ ഉണ്ടല്ലോ. ചില നഷ്ടങ്ങളിൽ ഇങ്ങനെ ഒരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല. സ്വപ്നവും ജീവിതവും ഒന്നല്ല എന്നറിഞ്ഞിട്ടും അവർ സ്വപ്‌നം കാണുന്നുണ്ടാകും ഇതുപോലെയുള്ള തിരിച്ചുവരവുകൾ.

Post Views: 31
1
Sreeja N

I like to write short stories. Most of the writings will be with parakayapravesam.

4 Comments

  1. Shreeja R on June 6, 2024 8:58 PM

    👍

    Reply
    • Sreeja on June 7, 2024 10:31 PM

      Thank you🙏🏻

      Reply
  2. Suma Jayamohan on June 6, 2024 4:38 PM

    👌💐❤️

    Reply
    • Sreeja on June 7, 2024 10:31 PM

      Thank you🙏🏻

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.