ചെറുകഥ നിരാശ
കേളുപ്പണിക്കര് വിരലുകൾ പലവട്ടം മടക്കി ഗണിച്ചു നോക്കി. നീളത്തിൽ ഒരു കുപ്പി മണ്ണെണ്ണ, അതും 50 പൈസക്ക് കിട്ടുമ്പോൾ
പാട്ടവിളക്ക് ഒരെണ്ണം
20 ദിവസം കുശാല്‍.
എല്ലാ മാസവും 24 രൂപ അടച്ചു രസീത് കൈപ്പറ്റണം.
വീടിന്റെ മങ്കട്ട എല്ലാം കുത്തിക്കിഴിച്ച് പാപ്പറവള്ളി പടർത്തണം.
പിന്നെ വെളിച്ചം കാണണമെങ്കിൽ വാഴത്തട ഒരെണ്ണം.
“എല്ലാംകൂടി കാശ് എത്രയാ”?
തൊട്ടാൽ ചെലപ്പോല് ചത്തുപോകും ( ഷോക്ക് )
“നമുക്ക് കറണ്ട് വേണ്ട…
കർണ്ടാഫിസിലെ ഏമാനോട് പോയി പണി നോക്കാൻ പറ!”
തലമുറ ഒന്ന് രണ്ട് കഴിഞ്ഞു.
കേളു പണിക്കരുടെ വിരലുകൾ പഴയത് പോലെ നിവരുന്നില്ല.
സന്ധ്യാനാമം കഴിഞ്ഞു. ചെറുമക്കളോട് ചെറിയൊരു കുശലം.
” ആ കുന്ത്രാണ്ടം ഒന്ന് വെച്ചാടാ മക്കളെ”( ടെലിവിഷൻ )
അവളുടെ രാവുകളുടെ പതിനാറാം ഭാവം കണ്ടു കേളുപ്പണിക്കരുടെ വെള്ളെഴുത്ത് ബാധിച്ച കണ്ണുകൾ വിദൂരം തുറിച്ചു നോക്കി.
” പണ്ടേ വേണ്ടതായിരുന്നു ഈ കറണ്ട്. അവളുടെ രാവുകൾ വെള്ളിവെളിച്ചത്തിൽ കാണാമായിരുന്നു.
നെഞ്ചിനുള്ളിൽ ഷോക്ക് അടിച്ചു
നിരാശയോടെ അയാൾ നെടുവീർപ്പിട്ടു.
@ഷാജി