Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശക്തിമാൻ സങ്കൽപ്പങ്ങൾ തകരുമ്പോൾ…
അനുഭവം ഓർമ്മകൾ ജീവിതം ബന്ധങ്ങൾ

ശക്തിമാൻ സങ്കൽപ്പങ്ങൾ തകരുമ്പോൾ…

By Deepa PerumalJune 15, 2024Updated:June 29, 20242 Comments5 Mins Read94 Views
Bookmark Now
Please login to bookmark Close

No account yet? Register

മിക്ക പെൺകുട്ടികളുടെയും ജീവിതത്തിലെ ആദ്യ സൂപ്പർഹീറോ #അച്ഛൻ തന്നെയാണ്. എന്നാൽ ആ ഗംഭീരപരിവേഷത്തിന് എന്തെങ്കിലും കോട്ടം തട്ടുമ്പോൾ നമ്മൾ എങ്ങനെ അത് ഉൾക്കൊള്ളും എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്റെ ജീവിതത്തിൽ അങ്ങനെ നടന്ന രണ്ടു സംഭവങ്ങളെപ്പറ്റി ഇവിടെ കുറിയ്ക്കട്ടെ…

സംഭവം 1 – വർഷം 2005
കേരള സർവ്വകലാശാലയുടെ ജോയിന്റ് രജിസ്ട്രാർ തസ്തികയിൽ അപ്പ വിരമിച്ചത് 2000 ലായിരുന്നു. 2003 ൽ ഞാൻ ടെക്നോപാർക്കിൽ ജോലി നേടി, വിവാഹം ചെയ്‌ത്‌, അടുത്ത വർഷം ഒരു മകൾ ഉണ്ടായപ്പോൾ, അവളുടെ പൂർണ സംരക്ഷണച്ചുമതല അപ്പയും അമ്മയും ഏറ്റെടുത്തു. മൂന്നു വയസ്സ് വരെ അവരുടെ കൂടെ നിന്നാണ് മോൾ വളർന്നത്. അമ്മ ഒരു കോളേജിൽ വിസിറ്റിംഗ് പ്രൊഫസർ ആയി തുടർന്നപ്പോഴും അപ്പ ഒറ്റയ്ക്ക് മോളെ നോക്കുമായിരുന്നു.

അടയും ശർക്കരയും പോലത്തെ കൂട്ടുകെട്ടാണ് അവർ !

img-20220621-62b1b58d767de

അന്നേ അപ്പയ്ക്ക് ആസ്തമയും ശ്വാസംമുട്ടലും ഉണ്ടായിരുന്നു (45 വയസ്സ് വരെ നല്ല രീതിയിൽ പുകവലിച്ചതിന്റെ അവശേഷിപ്പ്‌). പിന്നീട് വെർട്ടിഗോ തുടങ്ങി – തലചുറ്റല്‍/ബാലൻസ് തെറ്റുന്നതായി അനുഭവപ്പെടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ വല്ലപ്പോഴുമൊക്കെ വരാറുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ശക്തിയായ ചുമയും തുടങ്ങി.

ഒരു ദിവസം രാവിലെ ഞാനും ഭർത്താവും മുകളിലത്തെ മുറിയിൽ, ഓഫീസിലേക്ക് പോകാനായി ഒരുങ്ങുകയായിരുന്നു. മോൾ താഴത്തെ മുറിയിൽ ഉറങ്ങുന്നു, അമ്മ കോളേജിലും. അപ്പ ചുമയ്ക്കുന്നത് കേട്ടു ആദ്യം; പിന്നെ “ഡും” എന്ന ശബ്ദവും ! എന്തോ പന്തികേടുണ്ടെന്ന് ഞങ്ങൾ താഴെ ഓടി വന്നു നോക്കുമ്പോൾ അപ്പ തറയിൽ മലർന്നടിച്ചു കിടക്കുകയാണ്. നെറ്റി പൊട്ടി ചോരയൊലിക്കുന്നു. ഞാൻ കുലുക്കി വിളിച്ചുണർത്താൻ ശ്രമിച്ചു. അപ്പ കണ്ണുതുറന്ന് അന്തം വിട്ട് എന്നെയും ആനന്തിനെയും മാറി മാറി നോക്കുന്നു, “ഇന്ന് തീയതി എന്താ” എന്ന് ചോദിച്ചു. “എങ്ങനെ വീണു” എന്ന എന്റെ ചോദ്യം കേട്ടപ്പോൾ ചെറുപുഞ്ചിരിയോടെ ചോദ്യഭാവത്തിൽ എന്നെ നോക്കിക്കൊണ്ടേയിരിക്കുന്നു… ആകെയൊരു കൺഫ്യുഷൻ മുഖത്ത്…

ചുമച്ചപ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം ബ്ലോക്ക് ആയി, ശ്വാസം മുട്ടി ബോധം കെട്ടു വീണതായിരുന്നു അപ്പ ! പല്ലുതേക്കാനായി നിന്നപ്പോഴായിരുന്നു ചുമ വന്നത്, അതുകൊണ്ട് വീണപ്പോൾ വാഷ് ബേസിന്റെ വക്കിൽ തലയിടിച്ച്‌ നെറ്റി പൊട്ടിയതാണ്.! വെർട്ടിഗോയുടെ വില്ലൻ രൂപം അന്ന് മനസ്സിലായി ….

കാപ്പിപ്പൊടി വച്ച് രക്തം ഒഴുകുന്നത് നിർത്തി എങ്കിലും ഓർമ്മ തിരിച്ചെടുക്കാൻ അപ്പയ്ക്ക് കുറച്ചു നിമിഷങ്ങളെടുത്തു. ഉടനെതന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി സ്റ്റിച്ച് ഇട്ടു.

ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അപ്പയെ ഇത്രയും ദുർബലനായി ഞാൻ കാണുന്നത്. അന്ന് ഞങ്ങൾ വീട്ടിൽ ഉണ്ടായിരുന്നത് ആരോ ചെയ്‌ത പുണ്യം !!

സംഭവം 2 – വർഷം 2008
ഞങ്ങൾ കുടുംബമായി അന്ന് എത്യോപ്യയിലാണ്. അനിയത്തി കല്യാണം കഴിഞ്ഞ് ചെന്നൈയിൽ. അപ്പയും അമ്മയും ഒറ്റയ്ക്ക് തിരുവനന്തപുരത്തെ വീട്ടിൽ കഴിയുന്നു. വർഷങ്ങൾ കഴിയുന്തോറും വെർട്ടിഗോ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. പലതവണ ബോധം കെട്ടുവീണിരുന്നു. അങ്ങനെ MRI ചെയ്‌തപ്പോൾ ചെവിക്കു പിറകിലെ ഞരമ്പിൽ acoustic neuroma കണ്ടെത്തി. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ ചെയ്തു മാറ്റിയില്ലെങ്കിൽ ഭാവിയിൽ സ്ട്രോക്ക് വരാൻ സാധ്യതയുണ്ട്. പക്ഷേ തലച്ചോറിനോട് വളരെ അടുത്തായതിനാൽ റിസ്‌ക് ഉള്ള ശസ്ത്രക്രിയയാണ്, പക്ഷപാതം പോലുള്ള പാര്‍ശ്വഫലവും സംഭവിക്കാം. അനിയത്തി നാട്ടിൽ ഉണ്ടായിരുന്നു; ബന്ധുക്കളുമായി ചർച്ച ചെയ്‌ത്‌ ശസ്തക്രിയ ചെയ്യാൻ തീരുമാനമായി.

സിസ്ററ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു…. പക്ഷേ ഡോക്ടർമാർ പോലും പ്രതീക്ഷിക്കാത്ത ഒരു കോംപ്ലിക്കേഷൻ സംഭവിച്ചു… ശ്വാസകോശങ്ങൾ ഏകദേശം മുക്കാൽ ഭാഗവും കേട്‌ പറ്റിയിരുന്നതിനാൽ COPD (Chronic obstructive pulmonary disease) ആയിരുന്നു അപ്പയ്ക്ക്. (ശ്വാസകോശത്തിൽ നിന്നുള്ള വായുപ്രവാഹം തടസ്സപ്പെടുത്തുന്ന, വിട്ടുമാറാത്ത ഒരു കോശജ്വലന ശ്വാസകോശ രോഗമാണ് COPD. ശ്വാസതടസ്സം, ചുമ, കഫം, ശ്വാസംമുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. ഇത് സാധാരണയായി സിഗരറ്റ് പുകയിൽ നിന്നുള്ള വാതകങ്ങൾ, കണികകൾ എന്നിവയുടെ ദീർഘകാല എക്സ്പോഷർ മൂലമാണ് ഉണ്ടാകുന്നത്.)

COPD കാരണം അപ്പയ്ക്ക് പൂർണ്ണമായും ശ്വസിക്കാൻ പറ്റാതെയായി. അപ്പോൾത്തന്നെ അടുത്ത സർജറി ചെയ്‌തു – തൊണ്ടയിൽ ഒരു ദ്വാരമിട്ട് ട്യൂബ് വഴി ശ്വസിക്കാനുള്ള ഓപ്പറേഷൻ. ഏറെ മണിക്കൂർ നീണ്ട, അടുപ്പിച്ചടുപ്പിച്ച് നടന്ന രണ്ട് മേജർ ശസ്ത്രക്രിയകൾക്ക് ശേഷം അപ്പയെ ICU ലേക്ക് മാറ്റി, പിന്നീട് റൂമിൽ കൊണ്ടുവന്നു.

അവിടെയും തീർന്നിരുന്നില്ല …. തലച്ചോറിലെ ശസ്ത്രക്രിയയുടെ പാർശ്വഫലമായി ബെൽസ് പാൾസി ആയിരുന്നു അടുത്ത ആഘാതം. ശരീരത്തിന്റെ വലതുഭാഗം മുഴുവനായി തളർന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. കുറച്ചുനാൾ ആശുപത്രിയിൽ തന്നെ ഫിസിയോ തെറാപ്പി ചെയ്‌തശേഷം വീട്ടിലേക്ക് കൊണ്ടുവന്നു.

അന്നൊക്കെ വീഡിയോ കാൾ ഇല്ലാത്ത സമയം. ഫോണിൽ അനിയത്തി പറയുന്നത് വെച്ച് മനസ്സിലാവുന്ന കാര്യങ്ങളേ എനിക്കറിയാവൂ. ഫെബ്രുവരിയിൽ അനിയത്തിയുടെ കല്യാണത്തിനു ഞാൻ നാട്ടിലേക്ക് വന്നിട്ട് പോയതായിരുന്നു. എല്ലാ ഞായറാഴ്ചയും വൈകുന്നേരം ശംഖുംമുഖം കടപ്പുറത്ത് പോകുന്നത് ഒരു “ഫാമിലി ചടങ്ങ്” ആയിരുന്നു. അപ്പ സ്വന്തമായി കാറോടിച്ച് ശംഖുംമുഖത്ത് പോയി എന്റെ മകളോടൊപ്പം അവസാനമായി വെള്ളത്തിൽ ഇറങ്ങിയ ഫോട്ടോയാണ് താഴെ (ഫെബ്രുവരി 2008 pic)….

img-20220620-62af87de663ba

സെപ്റ്റംബറിലാണ് ഈ ഓപ്പറേഷൻ നടന്നത്. അതുകൊണ്ടുതന്നെ അപ്പ ഡിസ്‌ചാർജ് ആയി വീട്ടിൽ വന്നശേഷമാണ് ഞാൻ എത്യോപ്യയിൽ നിന്നും എത്തിയത്. നാട്ടിലേക്ക് വരുമ്പോഴൊക്കെ എന്നെ എയർപോർട്ടിൽ സ്വീകരിക്കാനെത്തുന്നത് അപ്പയും അമ്മയുമായിരുന്നു, അന്ന് ഡ്രൈവർ മാത്രമായിരുന്നു വന്നത്. അപ്പോൾത്തന്നെ ഞാൻ മനസ്സിലാക്കിയിരിക്കണം എന്താണ് വരാനിരിക്കുന്നത് എന്ന്….

വീട്ടിൽ വന്നു കയറിയ ആ നിമിഷം ഇന്നും എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. സ്വീകരണ മുറിയിൽ ഒരു വീൽ ചെയറിൽ അപ്പ ഇരിക്കുന്നു. ടീഷർട് ഇട്ടിട്ടുണ്ട് (അപ്പ പൊതുവെ വീട്ടിൽ ബനിയൻ പോലും ഇടാറില്ലായിരുന്നു). മുഖം മുക്കാലും മറയ്ക്കുന്ന രീതിയിൽ ഒരു transparent oxygen മാസ്‌ക്. വലതുവശത്തെ കണ്ണ് ബാൻഡേജ് ഇട്ടു മൂടിയിരിക്കുന്നു. കഴുത്തിൽ വെള്ളനിറത്തിൽ spondylitis കോളർ പോലെ എന്തോ ഒന്ന്, അത് കാരണം അപ്പ തല അനക്കാൻ പറ്റാതെ ഉയർത്തിപ്പിടിച്ചാണ് ഇരിക്കുന്നത്. അതിന്റെ നടുക്കായി, ഒരു വലിയ വെള്ള കുഴൽ (വാഷിംഗ് മെഷീൻ ഔട്ട് ലെറ്റ് ട്യൂബ് പോലെ കനമുള്ളത്) …

ഇടത്തെ കൈ ഉയർത്തി എന്നെ വിളിച്ചു. ഞാൻ അടുത്ത് പോയി തറയിൽ ഇരുന്നു, “യെപ്പടി ഇരുക്കെ അപ്പാ” എന്ന് പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് സംസാരിച്ചുകൊണ്ടിരുന്നു. അപ്പ വളരെയധികം പ്രയാസപ്പെട്ട് “പ്ലെയിൻ ലേറ്റ് ആയോ” എന്ന് ചോദിച്ചു, ഒരു റോബോട്ട് സംസാരിക്കുന്ന പോലെ പരുപരുത്ത ശബ്‌ദം, പാതിയും മനസിലാക്കാൻ പറ്റാത്ത പതിഞ്ഞ സ്വരം… ഇത് എന്റെ അപ്പ അല്ല എന്ന് തോന്നി എനിക്ക്….

“ദേ അടുക്കളയിൽ വല്ലോം ഉണ്ടോന്നു നോക്കട്ടെ, വിശക്കുന്നു” എന്ന് പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് ഓടി. അരമണിക്കൂർ അവിടെ ഇരുന്ന് കരഞ്ഞു ഞാൻ; ശബ്ദമുണ്ടാക്കാതെ; അപ്പയറിയാതെ …

പിന്നീടുള്ള ഒരുമാസം ഞാൻ അപ്പയുടെ എല്ലാകാര്യങ്ങളും നോക്കിനടത്തി. അമ്മയും കോളേജിൽ പോകുന്നത് നിർത്തി. എന്നും ഫിസിയോ തെറാപ്പിസ്റ്റ് വീട്ടിൽ വരും, ഒരു മണിക്കൂർ അപ്പയെക്കൊണ്ട് വ്യായാമം ചെയ്യിപ്പിക്കും. വലതുവശത്തെ ചലനശേഷി തീരെയില്ലായിരുന്നു. കൈവിരലുകൾ മടക്കാനും, ചെറിയ വസ്‌തുക്കൾ പിടിക്കാനും, കൺപോളകൾ അടയ്ക്കാനും തുറക്കാനും, ചുണ്ടുകൾ ചലിപ്പിക്കാനും, കവിൾ കൊള്ളാനും ആഹാരമിറക്കാനും ഉൾപ്പടെ എല്ലാകാര്യങ്ങളും അനൂപ് എന്ന ഫിസിയോതെറാപിസ്റ്റ് പരിശീലിപ്പിച്ചു.

സ്വാശ്രയശീലം, സ്വയംപര്യാപ്‌തത എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം കൽപ്പിച്ചിരുന്ന അപ്പയ്ക്ക് മറ്റൊരാളെ എപ്പോഴും ആശ്രയിക്കേണ്ടി വരികയെന്നത് വല്ലാത്തൊരു മാനസിക ആഘാതം തന്നെ ആയിരുന്നിരിക്കണം. മറ്റുള്ളവരുടെ സഹതാപം കൂടിയാവുമ്പോൾ എത്ര മാത്രം ആ മനുഷ്യൻ frustrated ആയിക്കാണും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ…. അതുകൊണ്ടുതന്നെയാവണം ഒരു വാശിയോടെ അപ്പ സ്വയം കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയത് – ഇടത്തേ കൈകൊണ്ട് ഷേവ് ചെയ്യാനും, കഴിക്കാനും ദൈനം ദിന കാര്യങ്ങളെല്ലാം ചെയ്യാനുമൊക്കെ സ്വയം ശീലിച്ചു. പതിയെ പതിയെ അപ്പ 90 % സാധാരണനിലയിലേക്ക് തിരിച്ചെത്തി.

മുഖത്തിന്റെ വലതുവശം താഴോട്ട് ചായ്ഞ്ഞ് (droop) ഇരിക്കുന്നതിനാലും കവിൾ അനക്കാൻ ബുദ്ധിമുട്ട് ആയതിനാലും അപ്പയുടെ സംസാരം ഇന്നും വ്യക്തമാവാറില്ല. ഫോണിൽ സംസാരിക്കുമ്പോൾ പ്രത്യേകിച്ചും, മറുതലയ്ക്കൽ ഉള്ളയാൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടും. അതിനാൽ ഇടത്തെ കൈകൊണ്ട് കവിൾ മുകളിലോട്ടു വലിച്ചു പിടിച്ചാണ് അപ്പ ചിലപ്പോഴൊക്കെ സംസാരിക്കുന്നത്. വലതുവശത്തെ കണ്ണ് ഇപ്പോഴും പൂർണമായി അടയ്ക്കാൻ കൈ ഉപയോഗിക്കണം. വലത്തെ ചെവിയിൽ കേൾവിയും കുറവാണ്. എങ്കിലും കഴിഞ്ഞ 15 വർഷമായി വീട്ടിലെ പാചകം, വാഷിംഗ് മെഷീൻ, പാത്രം കഴുകൽ പോലുള്ള ജോലികളൊക്കെ അപ്പ സഹായിക്കും. ഡ്രൈവർ വച്ച് എല്ലായിടത്തും ഒറ്റയ്ക്ക് പോകും. പെൻഷൻ, ബാങ്ക് പോലുള്ള കാര്യങ്ങൾ എല്ലാം സ്വയം ചെയ്യും.

2019 ൽ അപ്പയെ വച്ച് ഒരു candid photoshoot നടത്തിയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഈ കുറിപ്പ് ഇവിടെ നിർത്തുന്നു…

img-20220621-62b1b0d3d9404

 

പക്ഷപാതത്തിന് തളർത്താനാവാത്ത എന്റെ അപ്പ തന്നെയാണ് എന്റെ ജീവിതത്തിലെ മമ്മൂട്ടി !

എല്ലാ അച്ഛന്മാർക്കും ഒരിക്കൽ കൂടി പിതൃദിന ആശംസകൾ !

– ദീപ പെരുമാൾ

 

Post Views: 23
4
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

2 Comments

  1. sabira latheefi on June 15, 2024 1:26 PM

    ❤️❤️

    Reply
    • Deepa Perumal on June 15, 2024 3:15 PM

      സ്നേഹം സാബിറ ഡിയർ ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.