Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലക്ഷണ പുത്രന്മാർക്ക് എന്തിനയ്യോ ധനം?
ഓർമ്മകൾ

ലക്ഷണ പുത്രന്മാർക്ക് എന്തിനയ്യോ ധനം?

By Mary Josey MalayilJune 16, 20242 Comments3 Mins Read196 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ അച്ഛൻ ഞങ്ങളെ വേർപിരിഞ്ഞിട്ട് ഏകദേശം 38 വർഷം ആയി. കൗമാരകാലത്ത് ചെറിയൊരു വെള്ളിനാണയവുമായി ഇരിഞ്ഞാലക്കുട ചന്തയിലേക്ക് ഇറങ്ങി തിരിച്ച സഹസികനായിരുന്നു എന്റെ പിതാവ് ശ്രീ റപ്പായി തെക്കേത്തല.

അന്ന് ആരംഭിച്ച കച്ചവടം പച്ചപിടിച്ച് 4 തലമുറകളിലായി ഇടമുറിയാതെ ഇന്നും തുടരുന്നു.

മലയാളമണ്ണിൽ സ്മരണീമായ പൈതൃകം സൃഷ്ടിച്ചുകൊണ്ട് നൂറ്റാണ്ടുകളുമായി നില കൊള്ളുന്ന ഒരു തറവാടാണ് “ചിറയത്ത് തെക്കേത്തല “.

ഏതാണ്ട് ക്രിസ്തുവർഷം 1700 നോട് അടുപ്പിച്ചാണ് ചിറയത്ത് തെക്കേത്തല കുടുംബത്തിലെ ഒന്നാമത്തെ പൂർവികൻ ഇരിങ്ങാലക്കുടയിൽ എത്തിയത്. അതിനുശേഷം 190 കൊല്ലത്തോളം കുടുംബാംഗങ്ങൾക്ക് ആർക്കും തന്നെ ഒരു മാലാഖയുടെ പേര് ഇട്ടിട്ടില്ല. 1893 ലാണ് ആദ്യമായി റപ്പായി എന്ന പേര് എത്തിയത്. ഇതിന് ഒരു പിന്നാമ്പുറ കഥയുണ്ട്.

തെക്കേത്തല കുടുംബത്തിലെ മറ്റൊരു പൂർവികന് ഇരിഞ്ഞാലക്കുട ചന്തയിൽ വെളിച്ചെണ്ണ കച്ചവടം ഉണ്ടായിരുന്നു. ബുധൻ, ശനി എന്നീ ചന്ത ദിവസങ്ങളിൽ മാത്രമേ അദ്ദേഹം കട തുറന്നിരുന്നുള്ളൂ. കടയിൽ വില്പനയ്ക്ക് സഹായിച്ചിരുന്നത് ഈ പൂർവ്വീകന്റെ കാര്യസ്ഥൻ ആയിരുന്നു. വൈകുന്നേരം തിരക്കൊഴിഞ്ഞ നേരത്ത് ഒരാൾ കടയിൽ വരും, വെളിച്ചെണ്ണ വാങ്ങും, പണം  ബാക്കി കൊടുക്കുന്നു എന്ന തരത്തിൽ പണപ്പെട്ടിയിൽ നിന്ന് കൈനിറയെ കാര്യസ്ഥൻ അയാൾക്ക് പണം വാരി കൊടുക്കും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഇത് കാര്യസ്ഥന്റെ തന്നെ ശിങ്കിടി ആണെന്ന് മനസ്സിലാക്കിയ ഉടമസ്ഥൻ ചോദിക്കാനോ പറയാനോ തർക്കത്തിനോ ഒന്നും പോയില്ല.

ഒരുദിവസം രണ്ടുപേരും പാടത്ത് കൂടി നടക്കാൻ പോകുന്നു.

സൗഹൃദ സംഭാഷണത്തിനടയിൽ ഇതൊക്കെ കൊണ്ടുനടക്കുന്നത് തനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നുന്നു ഇതൊന്നു വിറ്റ് കളഞ്ഞാലോ എന്ന് ഒരാലോചന എന്ന് പറഞ്ഞു.  കാര്യസ്ഥൻ  എന്ത് വിലയാണ് അങ്ങ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചു. ഉടമസ്ഥൻ വിലപറഞ്ഞു. കാര്യസ്ഥൻ അപ്പോൾ തന്നെ പറഞ്ഞു. ഞാൻ ഈ സംഖ്യ തരാം. ഞാൻ വാങ്ങുന്നതിൽ അങ്ങേയ്ക്ക് വിരോധം  ഉണ്ടോ എന്ന് ചോദിച്ചു.എന്ത് വിരോധം? നീയാണ് വാങ്ങുന്നതെങ്കിൽ എനിക്ക് കൂടുതൽ സന്തോഷം അല്ലേ ഉള്ളൂ!അടുത്ത ദിവസം തന്നെ കാര്യസ്ഥൻ ഉടമസ്ഥനെ തുക ഏൽപ്പിച്ചു. പക്ഷേ ഉടമസ്ഥൻ തീറു എഴുതി കൊടുത്തില്ല. ഓരോരോ ഒഴിവു കഴിവുകൾ പറഞ്ഞു തീറ് നീട്ടികൊണ്ടുപോയി.  ഗണപതി കല്യാണം പോലെ നാളെ നീളെ എന്ന് പറഞ്ഞു അനന്തമായി നീട്ടി കൊണ്ട് പോകുന്നത് കണ്ടപ്പോൾ കാര്യസ്ഥന് കാര്യം പിടികിട്ടി. സത്യസന്ധനായ ഇദ്ദേഹം ഇങ്ങനെ ചെയ്‌തെന്ന് പറഞ്ഞാൽ നാട്ടുകാർ ആരും വിശ്വസിക്കുകയുമില്ല. മോഷണമുതൽ അങ്ങനെ തന്ത്രപരമായി ഉടമസ്ഥൻ കാര്യസ്ഥനിൽ  നിന്ന് തിരിച്ചെടുത്തു.

കാര്യസ്ഥൻ പിന്നീട് ഉടമസ്ഥനോട് തർക്കത്തിനും തകരാറിനും ഒന്നും നിന്നില്ല. അദ്ദേഹം ചെയ്തത് ഇരിഞ്ഞാലക്കുട അടുത്തുള്ള ഒരു ചാത്തൻസേവ മഠത്തിൽ പോയി  അയാളുടെ ആവശ്യം അറിയിച്ചു. അവർ സന്തോഷത്തോടെ കാര്യസ്ഥനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.അവരിൽ ഒരാളെ ജോലിക്കാരന്റെ രൂപത്തിൽ ഉടമസ്ഥന്റെ വീടിനകത്ത് പ്രവേശിപ്പിച്ചു. ഒന്ന് രണ്ട് ആഴ്ച ഒരു പ്രശ്നവും ഇല്ലായിരുന്നു. അതു കഴിഞ്ഞപ്പോൾ  അയാൾ പതുക്കെ ജോലി ആരംഭിച്ചു. കഞ്ഞിയിൽ മാലിന്യം കൊണ്ടിടുക, പാതിരാത്രി കഴിയുമ്പോൾ ചാത്തനേറ്, ചില കൺക്കെട്ട് വിദ്യകൾ……ഇത് ചാത്തന്റെ ഉപദ്രവം  ഉള്ള  വീടാണ് എന്ന് നാട്മുഴുവൻ പറഞ്ഞു പരത്തി. അവിടെയുള്ള ബാക്കി ജോലിക്കാരും ഭീതിയിലായി. ഉറച്ച ദൈവവിശ്വാസി ആയ ഉടമസ്ഥൻ കുലുങ്ങിയില്ല. കുറെനാൾ കഴിഞ്ഞു. ചാത്തൻസേവക്കാർ മടുത്തു. അവരുടെ അടവുകൾ ഒന്നും ഇവിടെ ഏശുന്നില്ല. ഉടമസ്ഥൻ ഈവീട്ടിൽ നിന്ന് ജോലിക്കാരനെയും  കടയിൽനിന്ന് കാര്യസ്ഥനെയും പുറത്താക്കിയിരുന്നു.

ചാത്തൻസേവ മഠത്തിൽ പോയി അവരുടെ സേവനം ഒരിക്കൽ ആവശ്യപ്പെടുന്നവരെ അവർ ഒരിക്കലും പിന്നെ ആർക്കും വിട്ടുകൊടുക്കില്ല. അവർ ആവശ്യപ്പെടുമ്പോൾ ഒക്കെ അവർ പറയുന്ന കാര്യങ്ങൾ ചെയ്തു കൊടുത്തില്ലെങ്കിൽ  ആരാണോ അവരെ സമീപിച്ചത് അവർക്ക് എതിരെ തിരിയും. അവർ വിചാരിച്ച കാര്യം സാധിക്കാതെ വന്നതോടെ അവർ കാര്യസ്ഥന് എതിരെ തിരിഞ്ഞു. അവസാനം പ്രമേഹം മൂർച്ഛിച്ച് അയാളുടെ കാലു മുറിക്കേണ്ട അവസ്ഥ വരെ എത്തിയിരുന്നു. അവിടെ രക്ഷയില്ലെന്ന് കണ്ടപ്പോൾ ചാത്തൻസേവക്കാർ വീണ്ടും തെക്കേത്തലക്കാരനെ ഉപദ്രവിക്കാൻ തുടങ്ങി. അയാൾ പള്ളിയിൽ ചെന്ന് അതുവരെ നടന്ന സംഭവങ്ങൾ ഒക്കെ വൈദികനോട് വിശദീകരിച്ചു. വൈദികൻ പറഞ്ഞു.  “ലോകത്തെയും നമ്മുടെ ആദി മാതാപിതാക്കളെയും സൃഷ്ടിക്കുന്നതിന് മുമ്പ് ദൈവം എണ്ണമറ്റ മാലാഖമാരെയാണ്   സൃഷ്ടിച്ചിരിക്കുന്നത്.  വെളിപാടിന്റെ പുസ്തകം (12:7:-9) ൽ പറയുന്നുണ്ട്.മാലാഖമാർ സാത്തനോട് യുദ്ധം ചെയ്തു.അതുകൊണ്ട് റപ്പായി, മൈക്കിൾ…എന്നീ മാലാഖമാരോടുള്ള പ്രാർത്ഥന കടുപ്പിക്കുക. ഈ ലൂസിഫറിനെ ഒതുക്കാൻ ഈ മാലാഖമാർ തന്നെ വരട്ടെ. “  ദൈവവിശ്വാസി ആയ പൂർവികൻ വൈദീകന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ചു എന്നു മാത്രമല്ല ഇരിഞ്ഞാലക്കുട കിഴക്കേ പള്ളിയിലേക്ക് റപ്പായി മാലാഖയുടെ രൂപം കൊടുക്കുകയും പിന്നീട് പിറന്ന തെക്കേത്തല കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് റപ്പായി, മൈക്കൾ എന്നൊക്ക പേര് ഇടുകയും ചെയ്തു. അങ്ങനെയാണ് റപ്പായി എന്ന പേര് തെക്കേത്തല കുടുംബത്തിലേക്ക് വന്നു ചേർന്നത്.

തെക്കേത്തല കുടുംബത്തിൽ മിഖായേൽ എന്നൊരു പേരും കേട്ടിരുന്നെങ്കിലും മിഖായേലിന്റെ സന്തതിപരമ്പരകൾക്ക് അവർ ആ പേര് പിന്നീട് ഇട്ടിരുന്നില്ല.പക്ഷേ മൂന്നും നാലും തലമുറ കഴിഞ്ഞിട്ടും റപ്പായി എന്ന പേര് തെക്കേത്തലക്കാർ വിട്ടുകളഞ്ഞില്ല.

കർമ്മം കൊണ്ടും കഴിവ് കൊണ്ടും ആകാശത്ത് എത്തുമ്പോഴും വേരുകൾ ജന്മം നൽകിയവരുടെ കാൽപാദങ്ങളിൽ ആകണം.

ലക്ഷണ പുത്രന്മാർക്ക് എന്തിനയ്യോ ധനം?

അവലക്ഷണ പുത്രന്മാർക്ക് എന്തിനയ്യോ ധനം?

ആദ്യത്തെ കൂട്ടർക്കു കൊടുക്കേണ്ട കാര്യമില്ല. അവർ തനിയെ ഉണ്ടാക്കും. രണ്ടാമത്തെ കൂട്ടർക്കു കൊടുത്തിട്ടു കാര്യമില്ല. എല്ലാം നശിപ്പിക്കും. എനിക്ക് എന്റെ അച്ഛൻ പകർന്നു തന്ന ഉപദേശം ഞാനീ അവസരത്തിൽ ഓർത്തു പോയി.

അഭിമാനകരമായ ഒരു ജീവിത പാരമ്പര്യവും തന്നിട്ട് 1985ൽ അദ്ദേഹം വേർപിരിഞ്ഞു. അങ്ങനെ ഉള്ള ഒരു പിതാവിന്റെ മകനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു. 🙏🙏

ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

[ എന്റെ പിതാവ് ശ്രീ ജോണി തെക്കേത്തല (Retd. Chief Engineer, KSEB ) അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ച് എഴുതിയ ലേഖനം.]

ജൂൺ 16 പിതൃദിനം

#എന്റെഅച്ഛൻ

Post Views: 47
1
Mary Josey Malayil

Short story writer.

2 Comments

  1. Kuriakose Thekkethala on June 17, 2024 7:44 AM

    A very nice story.
    Goes well with the Father’s Day here.
    Thanks.

    Reply
  2. Mary Josey Malayil on June 16, 2024 11:01 AM

    🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.