Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുസ്തകാസ്വാദനം: പുള്ളിയൻ(നോവൽ)
പുസ്‌തകം

പുസ്തകാസ്വാദനം: പുള്ളിയൻ(നോവൽ)

By Nishiba MJune 18, 20246 Comments2 Mins Read304 Views
Bookmark Now
Please login to bookmark Close

No account yet? Register

ശ്രീ സോമൻ കടലൂർ എഴുതിയ നോവൽ ‘പുള്ളിയൻ’ വായിച്ചു. കടലിന്റേയും കടലിന്റെ മക്കളുടേയും ജീവിതം തൊട്ടറിഞ്ഞു പകർത്തിയ അക്ഷരങ്ങൾ. കാണുന്നവന്റെ കണ്ണിലാണ് കടലെന്നു പറയും. അറിയുംതോറും വിസ്മയമാവുന്ന കടലിന്റേയും തിരതല്ലുന്ന തീരത്തിന്റേയും കടലുതന്നെ ജീവിതമാവുന്ന കടലിന്റെ മക്കളുടെയും ജൈവവും അജൈവവുമായ കടൽ സംസ്കൃതിയുടേയും ചരിത്രത്തിന്റേയും ആഴത്തിലുള്ള ഓർമ്മപ്പെടുത്തൽ.

ജീവിതത്തിന്റെ ഉപ്പുകുറുക്കിയ അനുഭവങ്ങളുടെ നേർക്കാഴ്ചകളുമായി ചിരുകണ്ടൻ തന്റെ തോണിതുഴയുമ്പോൾ അനുവാചകരും അറിയാക്കടലിന്റെ അത്ഭുതം തേടി പതിയേ തുഴയുന്നു. ഒടുവിൽ തന്മയീഭവിക്കലിന്റെ ഇഴചേരലിൽ ആ ജീവിതം തൊട്ടറിയുമ്പോൾ ചുഴികളിൽ പെട്ടുഴലുന്ന തോണി പോലെ ആടിയുലയുന്ന മനസ്സിൽ നൊമ്പരത്തിരയിളക്കമായി കടലും തീരവും കടൽമക്കളും മീനുകളുമൊക്കെ പറഞ്ഞാൽ തീരാത്ത കഥകളുമായി വേലിയേറ്റമാവുന്നു.

കൂടുതൽ കരയുകയും കുറച്ചു മാത്രം ചിരിക്കുകയും ചെയ്ത ജീവിതയാത്രയുടെ രേഖപ്പെടുത്തലിൽ
“മീൻപണിക്കാർക്ക് എയുത്തില്ല. വെള്ളത്തിൽ വരച്ച വര പോലെ എല്ലാം മാഞ്ഞുപോവുന്നു” എന്ന ഐങ്കരമുത്തപ്പന്റെ വാക്കുകൾ, വരമൊഴിയില്ലാത്ത കാലത്തിന്റെയേടുകളുടെ നേർച്ചിത്രമാവുന്നു.

അമ്മസ്നേഹത്തിന്റെ ഗർഭച്ചുഴിയിൽ മുങ്ങിനിവരുമ്പോൾ സമത്വത്തിന്റെ സന്ദേശമേകി ഓർമ്മയുടെ മഴയൊഴുകി ഒന്നായിച്ചേരുന്ന കടലും ആകാശവും കരയും. വിചിത്ര അനുഭവങ്ങളുടെ കടലിൽ വിശ്വാസങ്ങളുടെ അടിയൊഴുക്കുകളിൽ തോണിതുഴുന്നോരോ വായനക്കാരും.

വേണ്ടുന്നതെല്ലാം വലിച്ചടുപ്പിച്ചും വേണ്ടാത്തതിനെ പുറംതള്ളിയും സ്വയം പുതുക്കുന്നു കടൽ. പ്രതിഫലത്തിന്റെ ആർത്തിയല്ല, പ്രവർത്തനത്തിന്റെ തൃപ്തിയാണ് ജീവിതത്തിന്റെ ഓളവും ഒഴുക്കുമെന്നു അനുഭവത്തിന്റെ ഓളപ്പരപ്പിലൂടെ ചൊല്ലിത്തരുന്ന അനാദിയായ കടൽ.

തിരയിൽ നുരയുന്ന കുമിള പോലെ നിമിഷാർദ്ധത്തിൽ വീണുടയുമ്പോഴും ഒരു ധ്യാനത്തിലെന്ന പോലെ ജീവിതാസ്വാദനം അതിന്റെ പരകോടിയിൽ എത്തുന്ന അപൂർവനിമിഷങ്ങളിൽ ജീവിതത്തിന്റെ ധന്യത തിരിച്ചറിയുന്നോരോ കടൽമക്കളും. കടലിനായി ഉയിർക്കൊണ്ട് കടലിലലിയുന്ന ഉയിരുമായി ആസന്നമായ ചുഴികളെ മുന്നിൽക്കണ്ടു ജീവിതയാനം തുഴയുന്നവർ.

കടലിനടിയിൽ പുതഞ്ഞു കിടക്കുന്ന ഇന്നലെകൾ രേഖപ്പെടുത്തലില്ലാത്ത ചരിത്രമാവുന്നു. വാമൊഴിക്കഥകളുടെ ചൂടിലും ചൂരിലും ചരിത്രം തലമുറകളിലേക്ക് പകരുന്നു. അറിയാക്കഥയുടെ ചുക്കാനിലുറപ്പിച്ച് അനുഭവങ്ങളുടെ കടലിൽ ഉൾക്കരുത്തിന്റെ ഗാഥ രചിക്കുന്നു. പറഞ്ഞുതീരാത്ത കഥകളുടെ വലിയൊരു ലോകം വിസ്മൃതിയിലാഴ്ത്തി അസ്തമിക്കുന്നോരോ ജീവനും.

ഓർമ്മയുടെ അമരത്ത് അനുഭവങ്ങളുടെ പായ വലിച്ചുകെട്ടി, അടിയൊഴുക്കുകളും ചുഴികളും ഉള്ളാലെ അറിഞ്ഞളന്ന്, പുറംശാന്തതയുടെ അകമറിഞ്ഞു, ചൂണ്ടലിന്റെ കൊളുത്തിൽ കൊരുക്കുന്ന ഇരയുടെ പാകമറിഞ്ഞ്, കൊളുത്തുന്ന മീനിന്റെ തുടിപ്പറിഞ്ഞ്, കരകാണാക്കടലിലെ ഏകാന്തധ്യാനത്തിൽ അനുദിനം പുതുക്കപ്പെട്ടു, നിക്ഷിപ്തമായ ലക്ഷ്യത്തിലേക്ക് വൈതരണികൾ താണ്ടി തുഴയെറിഞ്ഞു തിരമുറിച്ചു മുന്നേറുമ്പോൾ അറിയുംതോറും വിസ്മയമാവുന്ന അപ്രതീക്ഷിത മുഹൂർത്തങ്ങൾ കാത്തു വെക്കുന്നു കടൽ.

ദ്വിഗ്വിജയം നേടുന്ന ചക്രവർത്തിയേപ്പോലെ കടലിന്റെ രാജാക്കന്മാരായ വമ്പൻ മീനുകളുടെ മേൽ വെന്നിക്കൊടി പാറിച്ചു, ജീവിതയാതനയുടെ ഉപ്പ് ചേർത്തന്നമൂട്ടിയുമുണ്ടും കടലിന്റെ അനന്തനീലിമയെ ധ്യാനവിലോലം മനസ്സിലുറപ്പിച്ച്, നഷ്ടങ്ങളിൽ മനം പതറാതെ, നേട്ടങ്ങളെ പരസ്പരം പങ്കുവെച്ചു, മാത്സര്യത്തിന്റെ കളങ്കം തീണ്ടാതെ, നേരും മുറയും മറക്കാതെ, കടലെന്ന സത്യത്തിന്റെയുറപ്പിൽ, ഉൾക്കണ്ണു തുറന്നുൾക്കടലിന്റെ മിടിപ്പറിഞ്ഞുള്ള പ്രയാണം.

ചില പുസ്തകങ്ങളോട് വായന കഴിയുമ്പോൾ പ്രത്യേക ഒരിഷ്ടം തോന്നും. അങ്ങനെയൊരു പുസ്തകമാണ് ‘പുള്ളിയൻ’. രണ്ടാമതൊരുവായനയ്ക്ക് അതു തിരഞ്ഞെടുത്തതും അതുകൊണ്ടു തന്നെ. സാഹിത്യത്തിന്റെ അതിപ്രസരമില്ലാത്ത ജീവിതത്തിന്റെ രേഖപ്പെടുത്തൽ. ഇതിലെ കഥാപാത്രങ്ങൾ എന്നോ ജീവിച്ചവരാണ്. ഇതിലെ പ്രധാനകഥാപാത്രം ഇന്നും ജീവിക്കുന്നു, ഓർമ്മകളിൽ കടൽക്കഥകളുടെ ഉൾക്കടലുമായി. ജീവിതം കഥയായി മാറുമ്പോഴുള്ള പരിണാമമൊഴിച്ചാൽ ജീവിതത്തെ അത്രമേൽ തൊടുന്നുണ്ട് ഇതിലെയോരോ വരികളും. കടലറിവുകളുടെ കലവറയെ സ്വാംശീകരിക്കാനുള്ള മികച്ച ശ്രമം രചയിതാവിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്. പുസ്തകം വായിച്ചു രചയിതാവിനെ നേരിട്ടു കാണുവാനുള്ള ആഗ്രഹം സാധിക്കുകയും ചെയ്തുവെന്നതൊരു ധന്യമുഹൂർത്തമായി ഞാൻ കാണുന്നു. ഡിസി ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

അനുഭവങ്ങൾ ചാലിച്ചെഴുതുമ്പോൾ കഥകൾ ജീവിതഗന്ധിയാവും. ആ കടലിരമ്പലിന്റെ താളം ഹൃദയത്തിലുൾക്കൊണ്ടല്ലാതെ ‘പുള്ളിയൻ’ എന്ന നോവൽ വായിച്ചു തീർക്കാനാവില്ല. വായന അവസാനിക്കുമ്പോൾ വ്യത്യസ്തമായൊരു കടലും ജീവിതവും മുന്നിൽ നിറയും. നമ്മളറിയാത്തതും അനുഭവിക്കാത്തതും കഥകളാവുന്ന കാലത്തിൽ അതിജീവനത്തിന്റെയീ ഗാഥ അവിസ്മരണീയമായ അനുഭവമാകുമെന്നത് തീർച്ചയാണ്. പുസ്തകത്തെപ്പറ്റി എഴുതാൻ ഇനിയുമേറെയുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെ കടന്നു പോവുമ്പോൾ ഒരു കടലാഴം തന്നെയുണ്ട്. അതു വായനക്കാർ വായിച്ചു തന്നെയറിയട്ടെ. പുസ്തകം ഏറെ വായിക്കപ്പെടട്ടേ. തൂലികയിൽ നിന്നും ഇനിയുമേറെ രചനകൾ പിറവിയെടുക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.🌹🌹

★★★നിഷിബ എം നിഷി★★★

Post Views: 93
3
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

6 Comments

  1. SHEEJA VIJAY on June 19, 2024 12:52 PM

    മനോഹരമായ ആസ്വാദന കുറിപ്പ്… തീർച്ചയായും ‘പുള്ളിയൻ ‘ വായിക്കും 👍🏻

    Reply
    • Nishiba M on June 19, 2024 12:59 PM

      വായിക്കണം. മനസ്സറിഞ്ഞു വായിച്ചാൽ അതൊരിക്കലും നഷ്ടമാവില്ല. സ്നേഹം സന്തോഷം 😍

      Reply
      • Yesoda Sreedharan Sreedharan on June 19, 2024 1:13 PM

        ഞാനും വായിക്കും. മനോഹരമായ കുറിപ്പ്. ആശംസകൾ ഡിയർ

        Reply
        • Nishiba M on June 19, 2024 1:23 PM

          നല്ല വായനാനുഭവം നൽകും. സ്നേഹം സന്തോഷം 😍

          Reply
  2. Suma Jayamohan on June 19, 2024 8:56 AM

    പുസ്തകം വായിച്ചിട്ടില്ല. എന്നാലും ആസ്വാദനം ഇഷ്ടപ്പെട്ടു❤️
    അഭിനന്ദനങ്ങൾ💐👌

    Reply
    • Nishiba M on June 19, 2024 1:00 PM

      വായിക്കൂ. നല്ല വായനാനുഭവം നൽകും. സ്നേഹം സന്തോഷം 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.