“അതിനവൻ നിന്നെ തല്ലിയൊന്നും ഇല്ലല്ലോ? തല്ലാൻ ഓങ്ങിയല്ലേ ഉള്ളൂ?എടീ ഇതിനൊക്കെ തല്ല്കൂടി ഇങ്ങോട്ട് ഓടി വരാൻ നിന്നാ അതിനേ സമയം കാണൂ. ആണുങ്ങളായാൽ അങ്ങനൊക്കെ തന്നെയാടീ. നിന്റപ്പൻ എന്തായിരുന്നു? നീ വേഗം ഒരുങ്ങി അവന്റെ കൂടെ പോവാൻ നോക്ക് .” അമ്മയുംകൂടി കൈവിട്ടപ്പോൾ അവൾക്ക് അഭയമില്ലാതെയായി.
പിറ്റേന്ന് ഒരു തുള്ളി ചോര പൊഴിയാതെയവൾ ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി നിന്നു. പോസ്റ്റ്മോർട്ടത്തിൽ ഡോക്ടർമാർക്ക് ശരീരത്തിൽ ഒരു മുറിവ് പോലും കണ്ടെത്താനായില്ല. അവർക്കറിയില്ലല്ലോ വാക്കുകൾ കൊണ്ടേൽക്കുന്ന മുറിവുകളും ആത്മാഹുതിയേലേക്ക് നയിക്കുമെന്ന്.
ഷിജു