ചിങ്ങം പത്ത് കഴിഞ്ഞപ്പോൾ അച്ഛൻ മകളോട് തുറന്നു പറഞ്ഞു.
‘ അവനെ കൊണ്ട് നിന്നെ കെട്ടിക്കില്ല ‘
“പാറമടയിൽ കൂലിപ്പണി ചെയ്യുന്നവൻ സ്വന്തമായി പാറക്കോറി ഉണ്ടെന്നുള്ള അവകാശവാദം! ഞാൻ ശരിക്കും അന്വേഷിച്ചു. അവൻ രാത്രിയിൽ അടിപിടി കേസിലും പ്രതിയാണ്.”
മകൾ അച്ഛനിൽ നിന്നും മുഖം തിരിച്ചു. ഭക്ഷണത്തോട് വെറുപ്പ് കാണിച്ചു. മലർന്നുകിടന്ന് സ്വപ്നം കണ്ടവൾ, ഇപ്പോൾ ആ ഭാഗം മറന്നിരിക്കുന്നു.
മാസങ്ങൾ രണ്ടു കഴിഞ്ഞു. മകൾക്ക് ഒരു രജിസ്ട്രേഡ് കത്ത്, അതും വിദേശത്തുനിന്നും. സെൻസർ ചെയ്യാൻ അച്ഛൻ കത്രിക കയ്യിലെടുത്തു.
പക്ഷേ,
സ്വിറ്റ്സർലണ്ടിലെ ചാപ്പൽ പാലത്തിൽ വിഷാദമൂകാനായി നിൽക്കുന്ന മകളുടെ കാമുകൻ, ചിലപ്പോൾ അവൻ നദിയിൽ ചാടി ആത്മഹത്യ ചെയ്താലോ?
കൂലിപണിക്കാരൻ എങ്ങനെ ഇത്രയും പണം മുടക്കി വിദേശരാജ്യത്ത് പോകാൻ കഴിയും?
“എനിക്കാരുമില്ലേ ” പാറയിൽ കൂടം കൊണ്ട് അടിക്കുന്ന ശബ്ദം കേട്ട് അച്ഛൻ തിരിഞ്ഞു നോക്കി.
മകൾ നെഞ്ചത്തടിച്ച് നിലവിളിച്ചതാ…!
മകളുടെ വാശി, നിറപറയും മൂന്നു കൂട്ട പായസം! താലികെട്ടും കഴിഞ്ഞു.
വീണ്ടും മാസങ്ങൾ രണ്ടു കഴിഞ്ഞു. സ്വിറ്റ്സർലൻഡ് ലേ മക്കളുടെ ജീവിതം അന്വേഷിച്ച അച്ഛൻ കണ്ടെത്തി. ചേരിയിലേ ഒരു വാടകവീട്ടിൽ.
വാശിക്കാരി, പട്ടിണി കിടന്നവൾ ഇപ്പോൾ വയറു നിറയ്ക്കാൻ പാറക്കോറിയിൽ മുടങ്ങാതെ പോകുന്നു.
തളർന്ന് കരുവാളിച്ച മകളുടെ മുഖം കണ്ടപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞു.
“വിഷമിക്കേണ്ട അച്ഛാ ഇത് എന്റെ വിധി ” മകളുടെ ശബ്ദത്തിന് നിരാശയാണോ?
എങ്കിൽ ചാപ്പൽ ബ്രിഡ്ജ്
“അതോ അച്ഛാ, സ്റ്റുഡിയോക്കാരൻ ഗോപാലേട്ടൻ ചതിച്ചതാ ”
ആര് ആരെ ചതിച്ചു.
” നീ തന്നെ നിന്നെ ചതിച്ചു ” മടങ്ങുമ്പോൾ അച്ഛന്റെ ചുണ്ടുകൾ വിറയ്ക്കുന്നത് മകൾ അറിഞ്ഞിട്ടുണ്ടാവും, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
@ഷാജി. കാട്ടും പുറം.
2 Comments
👍🏻👍🏻
❤️❤️