Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവൾ മാത്രം എന്തിന് ക്ഷമിക്കണം?
ജോലി പ്രചോദനം ബന്ധങ്ങൾ വിവാഹം സാമൂഹ്യപ്രശ്നങ്ങൾ

അവൾ മാത്രം എന്തിന് ക്ഷമിക്കണം?

By Soumya MuhammadJuly 8, 2024Updated:August 8, 20243 Comments4 Mins Read97 Views
Bookmark Now
Please login to bookmark Close

No account yet? Register

തിരക്കു പിടിച്ച ഒരു ദിവസത്തിന്റെ സന്ധ്യയോടടുത്ത നേരത്താണ്  ഞാൻ കുഞ്ഞാമിനത്തയെ  കണ്ടത്. എന്റെ വീടിന്റെ മുൻ റോഡിലൂടെ പതിവ് സായാഹ്ന നടത്തത്തിനിറങ്ങിയതാണ് അവർ.
“കുറച്ചു ദിവസമായല്ലോ കണ്ടിട്ട്?”
എന്നൊരു കുശലം എന്റെ നാവിൻ തുമ്പിൽ വന്നെങ്കിലും ഞാൻ ശ്രമപ്പെട്ട് ഒരു ചിരിയിൽ ആ ചോദ്യം തളച്ചു. കാരണം കുറച്ചു ദിവസങ്ങളായി ആ വീട്ടിൽ നടന്ന കാര്യങ്ങൾ അല്പസ്വല്പം അറിയാവുന്ന ഞാൻ അങ്ങനൊരു ചോദ്യം അവരോട് ചോദിച്ചാൽ അതൊരു നെറികേട് ആകുമെന്ന് എനിക്ക് തോന്നി.
“ഇന്ന് ഇത്തിരി വൈകി പോയല്ലോ?”
എന്നു മാത്രം ചോദിച്ച് മറുപടിക്ക് കാത്തു നിൽക്കാതെ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ്  കുഞ്ഞാമിനത്തയുടെ മകന്റെ രണ്ടു മക്കൾ വളവു കഴിഞ്ഞ് ഉമ്മയുടെ അടുത്തേക്ക് ഓടി വരുന്നത് ഞാൻ കണ്ടത്.
രണ്ടു ചിത്ര ശലഭങ്ങളെ പോലെ മനോഹരമായ കുഞ്ഞുങ്ങൾ അങ്ങനെയാണ് ഞാൻ എന്നും  അവരെ കാണുമ്പോൾ ഓർക്കാറുള്ളത്.
“അപ്പോൾ ഇവർ?”
ചോദിക്കാൻ വന്നത് ഞാൻ പാതിയിൽ നിർത്തി.
“ഇവരെ അവള് കൊണ്ടു പോയില്ല!”
എന്റെ ഇട നെഞ്ചിൽ എന്തോ ഒരു ഘനം നിറഞ്ഞു.
ഞാൻ അവരെ നോക്കി. എത്ര നിഷ്കളങ്കമായിട്ടാണ് ഇപ്പോഴും അവർ ചിരിക്കുന്നത്. എങ്കിലും ഒരാഴ്ച മുന്നേ അവരുടെ ഉമ്മി സെറീനയുടെ കൂടെ അവരെ കാണുമ്പോൾ ആ കണ്ണുകളിൽ കണ്ട കുഞ്ഞു കുറുമ്പിന്റെ തിളക്കം ഇപ്പോൾ അവിടെ കാണാനേ ഇല്ലെന്ന് ക്ഷണ നേരം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു.
കുഞ്ഞാമിനത്തയുടെ മകന്റെ ഭാര്യയായി സെറീന അവരുടെ വീട്ടിലേക്ക് പൊന്നും മിന്നും പൂവും മൈലാഞ്ചിയുമണിഞ്ഞ് മൊഞ്ചത്തിയായി കയറി വരുമ്പോൾ അകത്തളത്തിലെ പെണ്ണുങ്ങളുടെ കൂടെ പുതു പെണ്ണിനെ ഒന്നു കാണാൻ ഞാനും തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.
“എന്തു ഭംഗിയാ കാണാൻ!”
ലഹങ്കക്ക് മുകളിലൂടെ മാറിലേക്ക് ചാർത്തിയിരിക്കുന്ന മുല്ലപ്പൂമാല മണത്തു കൊണ്ട് കൂട്ടത്തിൽ ഏതോ ഒരു കുഞ്ഞി പെണ്ണ് അവളെ നോക്കി പറഞ്ഞു.
“പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്, അതല്ലേ ഇവന് കെട്ടിച്ചു കൊടുക്കുന്നത്”
പെൺ കൂട്ടത്തിൽ ആരോ കുശുമ്പ് പറയുമ്പോൾ ഞാൻ പതിയെ അവിടുന്നും പിന്മാറി.
നല്ലൊന്നാന്തരം ഡീസന്റ് പയ്യൻ ആണെന്നും പറഞ്ഞ് ഏതേലും ഒരു ദല്ലാൾ അവളുടെ വീട്ടിൽ കയറി ചെല്ലുന്നതും, ഇവിടുത്തെ കുടുംബ മഹിമയും പണക്കൊഴുപ്പും പൊടിപ്പും തൊങ്ങലും ചേർത്ത് അവരോട് പറയുന്നതും, സ്വന്തമായി അഞ്ചു സെന്റ് സ്ഥലം  കിടപ്പാടമായും മൂന്നു പെണ്മക്കൾ മാത്രം ആകെ സമ്പാദ്യവുമായുമുള്ള  സെറീനയുടെ വാപ്പ പുറത്തെ വെയിലിലേക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കുന്നതും, പിന്നെ “ഒന്നെങ്കിൽ ഒന്ന് ഒഴിഞ്ഞു കിട്ടട്ടെ” എന്നു കരുതി അവളെ കച്ചവടംഉറപ്പിക്കുന്നതുമെല്ലാം ഞാൻ വെറുതെ യാതൊരാവശ്യവുമില്ലാതെ ആ കല്യാണ വീട്ടിൽ നിന്നും തിരിഞ്ഞു നടക്കുന്ന നേരത്ത് ചിന്തിച്ചു കൊണ്ടേയിരുന്നു.
താന്തോന്നിയായ ആണൊരുത്തനെ കല്യാണം കഴിപ്പിച്ച് നേർവഴിയാക്കാൻ നോക്കുന്ന ഏതൊരു വീട്ടിലും സംഭവിക്കുന്ന പ്രശ്നങ്ങളെല്ലാം കുഞ്ഞാമിനത്തയുടെ വീട്ടിലും സംഭവിച്ചു.
പക്ഷേ പതിവിൽ നിന്നും വ്യത്യസ്തമായി ഇവിടെ സെറീന മിടുക്കിയായിരുന്നു, കൂടെ അവൾക്ക്  കട്ട സപ്പോർട്ടുമായി കുഞ്ഞാമിനത്തയും.
വർഷം നാലു കഴിയുന്നെന്നും മുന്നേ സെറീന രണ്ടു പെറ്റു. അവളുടെ കെട്ട്യോൻ പേറിന്റെയും പെറുപ്പിന്റെയും പെടാ പാടൊന്നും അറിയാതെ സ്വന്തം കലാ പരിപാടികളുമായി മുന്നോട്ട് പോയി.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞയാഴ്ച അവൻ മദ്യപിച്ചു വരികയും അത് ചോദ്യം ചെയ്ത അവളെ ഉപദ്രവിക്കുകയും ചെയ്തത്. ഒരു രാത്രിയിലെ ക്രൂര മർദ്ദനം കഴിഞ്ഞ് നാട്ടിൽ കഥ അറിയുമ്പോഴേക്കും സെറീന അവന്റെ കൂടെയുള്ള പൊറുതി മതിയാക്കി പോകാൻ ബാഗൊരുക്കി കഴിഞ്ഞിരുന്നു.
“പെണ്ണല്ലേ! അവളല്ലേ ക്ഷമിക്കേണ്ടത്?”
“അവൻ കുടിച്ചിട്ട് വരുമ്പോൾ അവനെ ചോദ്യം ചെയ്യാൻ പോകേണ്ട കാര്യമുണ്ടോ?”
“രണ്ടു കുഞ്ഞുങ്ങളുടെ കാര്യമെങ്കിലും അവൾ ഓർക്കേണ്ടേ?”
“അല്ലെങ്കിൽ ഇപ്പോ ഈ ലോകത്ത് പെണ്ണുങ്ങളാരും ഒന്നും സഹിക്കാതെയാണോ ജീവിക്കുന്നത് ?”
എന്നിങ്ങനെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പല വർത്തമാനങ്ങൾക്കിടയിൽ കൂടിയും ആണുങ്ങൾക്ക് വേണ്ടി മാത്രമുള്ള പണ്ഡിത സദസ്സിന്റെ മദ്ധ്യസ്ഥ ചർച്ചകൾക്കിടയിൽ കൂടിയും ഒട്ടും കൂസാതെ അവൾ പടി കടന്നു പോകുക തന്നെ ചെയ്തു.
അവൾ പോയപ്പോൾ കുഞ്ഞുങ്ങളെ കൂടി കൊണ്ടു പോയെന്നാണ് ഞാൻ കരുതിയത്. ഇത്രയും ചെറുപ്പത്തിലേ ഉമ്മയും വാപ്പയും തമ്മിലുള്ള പ്രശ്നങ്ങൾക്കിടയിൽ കിടന്നു വളരേണ്ടി വരുന്ന ആ കുഞ്ഞുങ്ങളെ ഞാൻ അലിവോടെ നോക്കി.
“ഓ! എന്നാലും അവള് ഭയങ്കരിയാണേ, ഈ കൊച്ചുങ്ങളേം പറിച്ചെറിഞ്ഞിട്ട് അവൾ പോയല്ലോ, അവളല്ലേ ക്ഷമിച്ച് കുടുംബം മുന്നോട്ട് കൊണ്ടു പോകേണ്ടത്?”
എന്റെയും കുഞ്ഞാമിനത്തയുടെയും സംസാരത്തിലേക്ക് പങ്കു ചേർന്ന അപ്പുറത്തെ ഇത്ത അവരുടെ നയം യാതൊരു ഉളുപ്പുമില്ലാതെ പുറത്തെടുത്തു.
അതിനൊരു മറുപടി ഞാൻ പറയുന്നേനും മുന്നേ മുഖത്തെ ഭാവം അല്പം പോലും മറക്കാതെ കുഞ്ഞാമിനത്ത ഉച്ചത്തിൽ തന്നെയൊരു മറു ചോദ്യം ചോദിച്ചു.
“അവൾ മാത്രം എന്തിന്  ക്ഷമിക്കണം? എന്റെ മകനും ക്ഷമിക്കാനുണ്ട്, ഒരുപാട് പഠിക്കാനുമുണ്ട്. അഭ്യാസം നടക്കുമെന്ന് ഉറപ്പുള്ളിടത്തു മാത്രമേ അവൻ കളിക്കാറുള്ളൂ. അല്ലെങ്കിൽ അവന്റെ  ദേഹം നോവുന്ന ഒരു അടിപിടിക്കും അവൻ പോകുന്നില്ലല്ലോ. അവൾ പോയത് നന്നായി എന്നേ ഞാൻ പറയൂ”
കിതപ്പോടെ അവർ വീണ്ടും തുടർന്നു.
“പിന്നെ ഈ കുഞ്ഞുങ്ങൾ, അവൾ വരുമ്പോൾ കൊണ്ടു വന്നതല്ലല്ലോ ഇവരെ. ഇതുങ്ങളെ ജനിപ്പിച്ചോർക്കാണ് ഇതിൽ കൂടുതൽ ഉത്തരവാദിത്തം. അവൾ ചെയ്തത് തന്നെയാണ് ശരി. കുഞ്ഞുങ്ങളെ അവൻ തന്നെ നോക്കട്ടെ. നാളെ മുതൽ ഞാനും ഇവിടുന്ന് കുറച്ചു ദിവസം മാറി നിൽക്കാൻ പോവ്വാണ്”
“അപ്പോൾ കുഞ്ഞുങ്ങളോ?”
തികട്ടി വന്ന ആശ്ചര്യം ഒട്ടും മറക്കാതെ ഞാൻ ചോദിച്ചു.
“അതൊക്കെ അവനും പഠിക്കട്ടെ! ഞാൻ പെറ്റ മോനല്ലേ, അവന്റെ കയ്യിൽ മാത്രമല്ല അഭ്യാസമുള്ളൂ എന്ന് അവനും ഒന്നറിയട്ടെ!”
മരുമോളെ കുറ്റം പറയുന്ന അമ്മായി അമ്മയെ പ്രതീക്ഷിച്ചു നിന്ന ഞങ്ങളുടെ മുന്നിലൂടെ സൂര്യൻ അസ്തമിച്ച പടിഞ്ഞാറ് ദിക്കിലേക്ക് കുഞ്ഞാമിനത്ത പോയി മറയുന്നതും നോക്കി മനസ്സ് നിറഞ്ഞ്  ഞാൻ നിന്നു.
നേരം പോയ നേരത്ത് വീട്ടിലേക്ക് കയറി ഓരോ പണികളിൽ മുഴുകിയെങ്കിലും സെറീനയുടെ കുഞ്ഞുങ്ങളുടെ കാര്യം എന്റെ മനസ്സിൽ അങ്ങനെ മായാതെ കിടന്നു. ഉറങ്ങാൻ നേരം ഞാനത് ഭർത്താവിനോട് പറയുകയും ചെയ്തു.
“നീ ആരോടും പറയണ്ട, കുഞ്ഞാമിനത്ത തന്നെയാണ് അവൾക്ക് ഇവിടുന്ന് ഇറങ്ങി പോകാനും  കുട്ടികളെ ഇവിടെ നിർത്തി ഒറ്റയ്ക്ക് പോകാനുമുള്ള  ധൈര്യം കൊടുത്തത്. മാത്രമല്ല അവൾക്ക് ഒരിടത്ത് ഒരു ജോലി ശരിയാക്കി കൊടുത്തിട്ടും ഉണ്ട്. അവൻ നന്നാകുമോ എന്നു നോക്കാനുള്ള  ഒരു അവസാന ശ്രമം. അല്ലെങ്കിൽ അവളും കുഞ്ഞുങ്ങളും എങ്കിലും രക്ഷപെടട്ടെ എന്നെങ്കിലും അവർ കരുതിയിട്ടുണ്ടാകും”
ഇത്രയും പറഞ്ഞ് തിരിഞ്ഞു കിടന്നുറങ്ങുന്ന ഭർത്താവിനോട് ചേർന്നു കിടന്ന് ഞാൻ പതിയെ പറഞ്ഞു.
“ഇനി അവരെ തോൽപ്പിക്കാൻ അവനാകില്ല, ഓരോ ഉമ്മമാരും ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ പിന്നെ ഒരു പെണ്ണിന്റെയും ദേഹത്ത് ഒരുത്തനും തൊടില്ല…”
അപ്പോൾ പാതി രാവിനോടടുക്കുന്ന ആ നേരത്ത് ആ ഇരുട്ടിൽ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയും എന്റെ ചുണ്ടിൽ ഒരു ചിരി തെളിയുകയും ചെയ്തിരുന്നു. പിന്നെ സെറീനയുടെ കുഞ്ഞുങ്ങളുടെ ചിരിക്കുന്ന മുഖം ഓർത്തു കൊണ്ട് ഞാനും പതിയെ കണ്ണടച്ചു കിടന്നു.
Post Views: 35
2
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

3 Comments

  1. Joyce on July 20, 2024 6:27 PM

    നല്ലെഴുത്ത് 👌👏

    Reply
  2. Shreeja R on July 19, 2024 4:48 PM

    👌👌

    Reply
  3. sabira latheefi on July 19, 2024 9:12 AM

    അടിപൊളി ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.