Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞേർങ്ങപ്പഴം
കഥ ജീവിതം വിവാഹം സ്ത്രീ സൗഹൃദം

ഞേർങ്ങപ്പഴം

By VimithaJuly 13, 2024Updated:August 13, 20246 Comments7 Mins Read177 Views
Bookmark Now
Please login to bookmark Close

No account yet? Register

വെള്ളച്ചിന്റെ കണ്ടത്തിന്റെ അതിരില് കുടപോലെ വിരിഞ്ഞു നിന്ന ഞേർങ്ങമരത്തിന്റെ ചോട്ടിലെ തണലില് ഇരിക്കുമ്പോ ആണ് അങ്ങ്ട്ടേതിലെ നാണിഏട്തി ഉടുത്ത മുണ്ടിന്റെ കൊന്തല നെഞ്ച്മ്മല് ബ്ലൗസിന്റെ ഇടയിലേക്ക് തിരുകി വെച്ചിട്ട് ഓടിപ്പോകുന്നത് കണ്ടത്. ബ്ലൗസിന്റെ അകത്തുകൂടെ മുലകൾ നാണിയേട്ത്തീന്റെ ഓട്ടത്തിനു അനുസരിച് നാണിയേട്ത്തിയേക്കാൾ വേഗത്തിൽ ഓടാൻ ശ്രമിക്കുന്നു.

“ഏ… നാണിയേട്ത്തീ… നിങ്ങ എ

ഏടപ്പാ ഓടുന്നെ..” കണ്ടത്തിന്റെ അപ്പർത്ത് ബൈപാസ് റോട്ടിലൂടെ പായുന്ന ബസിന്റെ ഒച്ചക്ക് എന്റെ ഒച്ച ഓറ് കേക്കുമോ എന്ന് സംശയായി. അല്ലപ്പാ, ഓറ് കേട്ടിനി. ഓട്ടം നിർത്തി എന്നേം നോക്കികൊണ്ട് പരവശം പിടിച്ച മുഖത്തോടെ ബേജാർ പറയുന്നു (ഓറ് – അവര്)

“നീ ആട മരത്തിന്റെ കുണ്ടക്ക് എന്ത്ന്ന് പണി എടക്ക്ന്ന്. ഞാൻ ഒന്ന് ദച്ചുന്റെ ആടം വരെ പോവ്ന്ന്. ഓറെ കുഞ്ഞിക്ക് ബെരുത്തം ആയിനിമ്പോലും.. ”

“എന്ത്ന്ന് ബെരുത്തം എന്റെ ഈശരങ്കണ്ണാ… ”

” എമ്മാപ്പാ. ചോറും ബെയ്ച്ചിട്ട് ഇരുന്നതും പോലും. ആടന്നെ വീണിനോലും. ഒന്ന് ആടം ബരെ പോയിറ്റ് വരാന്ന് വെച്ചു. ബാല്യക്കാരൻ ചെക്കൻ ആസ്പത്രീല് ആണുള്ളെ. അറിഞ്ഞിട്ട് പോയിട്ടെങ്കിൽ അപ്യ പറയൂലെപ്പാ..”

“ഞാനും ബെർന്ന്..” എന്നും പറഞ്ഞു ഉടുത്ത മുണ്ട് തട്ടി പൊയ്യമണ്ണും കളഞ്ഞു ഞാനും ഓടി നാണിയേട്ത്തീന്റെ കൂടെ. തെങ്ങിന്റെ ഓലേ ന്റെ കൂട്ടേല് അരിഞ്ഞു വെച്ച പച്ചപ്പുല്ലു വന്നിട്ട് എടുക്കാ.

“ഇതെന്ത്ന്നാണെ നീ ഞേർങ്ങ പഴത്തിന്റെ മീത്തെയാ ഇരുന്നേ..? ചന്തിക്ക് കറ പറ്റീറ്റ്ണ്ട്.”

തല തിരിച്ചു വയ്യപ്പറത്ത് നോക്കിയേരം ചന്തിക്കെന്നെ നീല നിറത്തിൽ ഞേർങ്ങക്കറ.

“ഇതെങ്ങനെയാമ്മോ പറ്റിയെ. നോക്കീട്ടു ആണല്ലോപ്പ ഇരുന്നേ.”

“ഞേർങ്ങ ചാറ് കറ ആണ്. പറ്റിയാ പോവൂല്ല. ആ ലുങ്കി കയിച്ചിട്ട് തിരിച്ചു ഉടുത്തോ. കോട്ടകോട്ട ലുങ്കി ആയോണ്ട് ആരിക്കും തിരിയൂല്ല. പാവാട ഇല്ലേ അടിക്ക്”

നാണിയേടത്തി പറഞ്ഞ മാതിരി ഉടുത്ത മുണ്ട് ഊരീറ്റ് തിരിച്ചു ഉടുത്തു. ബൈപാസ് റോട്ടിലൂട്ടേ പോയ ബസിലെ ആൾക്കാർ ആരെങ്കിലും കണ്ടിനോമ്മാപ്പാ.

“പണ്ടെല്ലാം എത്രക്കാരം ഞേർങ്ങ അല്ലേ പറക്കി തിന്നത്. ഇപ്പെല്ലാം ഇണ്ടാ ഞേർങ്ങ തിന്ന്ന്ന്.”

” അയിന് പണ്ടത്തെ പോലെ ആ മരത്ത്മ്മ ഞേർങ്ങ പിടിക്ക്ന്നില്ലപ്പാ.. കൊട്ടൻ നക്കിയതും കുരിപ്പ് പിടിച്ചതും ഒക്കെയേ കിട്ടുന്നുള്ളു. കഴുകീറ്റ് ഒന്നരപ്പാടെ ഒരു വലിയ ബോണീൽ ഉപ്പും ഇട്ടിട്ട് കുലുക്കി ഒരു ഇരിക്കൽ ഇണ്ട്. എല്ലാരും ഒക്കെ. ബിശ്യം പറഞ്ഞിട്ട്.. വൈന്നേരം പുള്ളമ്മാർ ഉസ്കൂള് വിട്ട് വന്നാൽ ആണ് ആട്ന്ന് ഒ ന്ന് എണീക്കല്..”

വെള്ളച്ചീന്റെ കണ്ടത്തില് തണുപ്പ് കാലം ആകുമ്പം നട്ടി നടലുണ്ട്, അയലോദിക്കാർ ഒട്ടുമിക്ക എല്ലാ പെണ്ണുങ്ങളും. നട്ടി നടാത്തവരും വരും. വെറുതെ അയിലേം ഈലേം. നടന്നിട്ട് ബിശ്യം പറഞ്ഞിട്ട് പോകും.

കണ്ടത്തിനെ ഓരോ കഷ്ണം ആക്കി തിരിക്കും. ഓരോരാക്ക് ഓരോന്ന് എന്ന നിലക്ക്. അയില് വെള്ളച്ചിന്റെ ഓഹരീല് കുഞ്ഞമ്പേട്ടനാണ് നടാനും പിടിക്കാനും വരല്. വിത്ത് മുളച്ച് വന്നാൽ പിന്നെ ഓട്ടപാനീല് വെള്ളം കോരി ഒഴിക്കണം. പെണ്ണുങ്ങ എല്ലാരും കുഞ്ഞമ്പേട്ടനെ നോക്കി ഇരിക്കും. എന്നാ ആരും മിണ്ടൂല്ല. അരക്കെയ്യൻ വെള്ള കുപ്പായവും കാലിന്റെ മുട്ടിന്റെ അത്രക്ക് എത്തുന്ന മല്ലിന്റെ മുണ്ടും ആണ് വേഷം. എത്തിയപാടെ വെള്ളകുപ്പായം ഊരി സീമക്കൊന്നേന്റെ കൊമ്പിന് തൂക്കി വെക്കും. (പാനി -കുടം)

കണ്ടത്തിന്റെ നടുക്കുള്ള കെണറിന് ആൾമറ ഇല്ല. മണങ്ങി വേണം വെള്ളം കോരാൻ. കുഞ്ഞമ്പേട്ടൻ വെള്ളം കോരുമ്പം ആ കറുത്ത മേല് ഒന്നാകെ വൈന്നേരത്തെ സൂര്യന്റെ വെളിച്ചത്തിൽ ഒന്നാകെ മിന്നും. (മണങ്ങി -കുനിഞ്ഞ്)

” ഏ.. ഈ കുഞ്ഞമ്പു എന്ത്യേ മങ്ങലം കയിക്കാത്തെ…? ”

എല്ലാം ദിവസോം പെണ്ണുങ്ങ അങ്ങോട്ടും ഇങ്ങോട്ടടും . ചോദിക്കും. ആരിക്കും ഉത്തരം അറിയൂല്ല, ആരികും ഉത്തരം അറിയും വേണ്ട.

ഞാൻ അന്നേരം അറപ്പാവാടേം ഇട്ടിറ്റ് അമ്മേന്റെ ഒക്കെ ആണ് നട്ടിക്ക് വെള്ളം ഒയിക്കാൻ വരല്. കണ്ടത്തിന്റെ വരമ്പത്തെക്കൂടി നടക്കും. കുഞ്ഞമ്പേട്ടൻ വരുമ്പം നടത്തം നിർത്തി തവ്താമ നിറഞ്ഞ നെലത്ത് അങ്ങിരിക്കും. ബാല്യക്കാരൻ കാണെ ഓടിനടന്നാല് ആട ഉള്ള പെണ്ണുങ്ങള് എന്തെങ്കിലും പറഞ്ഞിണ്ടാക്കും എന്ന് അമ്മക്ക് പേടിയാണ്. ( തവ്താമ-തഴുതാമ)

ഒരൂസം വെള്ളരിക്കേന്റെ തൈമ്മല് വിരിഞ്ഞ പൂവും നോക്കി ഇരിക്കുമ്പം ആണ് കുഞ്ഞമ്പെട്ടൻ മുന്നിൽ വന്നിട്ട് കോടൊരിക്ക പറിക്കാൻ കത്തി തരുമോ എന്ന് ചോയ്ച്ചത്. തല പൊന്തിച്ച് നോക്കുമ്പം അമ്മേനെ കാണുന്നില്ല. പെണ്ണുങ്ങള നോക്കിയേരം അവരും ഇല്ല. ചുറ്റുവട്ടത്തെല്ലാം ഒന്നാകെ ഇരുട്ട്. അടിയോടീന്റെ വീട്ടിലെ അണ്ടീമ്പഴത്തിന്റെ മരത്ത്മ്മ മുഴുവൻ മിന്നാമിനുങ്ങിന്റെ വെളിച്ചം. മങ്ങലപ്പൊര പോലെ നിന്ന് കത്ത്ന്ന്. (കോടൊരിക്ക – പീച്ചിങ്ങ

അണ്ടീമ്പഴം – കശുമാങ്ങ)

” എന്ത്യേ നിങ്ങ ചോയിച്ചേ.. ”

പേടിച്ചിട് എന്റെ കൂറ്റ് പൊറത്തേക്ക് വര്ന്ന്ല്ല.

“കത്തി ഇണ്ട നിന്റെ കയ്മ? കോടൊരിക്ക വള്ളീന്ന് പറിക്കാൻ ആന്ന്.”

“അമ്മേന്റെ കയ്മ കണ്ടിനി. എനക്ക് അറിയൂല്ല എഡ്യാ ഇല്ലേന്ന്”

കുഞ്ഞമ്പേട്ടന്റെ മേല് കേക്ക്ന്ന് തെങ്ങിന്റെ തലേന്റെ ഇടക്കൂട്ടെ വരുന്ന ചന്ദ്രന്റെ വെളിച്ചത്ത്ല് നല്ല പാങ്ങായിട്ട് കാണുന്നു. ഓറെ നെഞ്ച്മ്മ ഒറ്റപ്പിടി രോമം ഇല്ല. എണ്ണ തേച്ച് വെച്ച പോലുണ്ട് മേല്. നല്ല എഗരം. തണാറ് പറ്റിച്ചു വാർന്ന് വെച്ചിനി. (എഗരം – ഉയരം, തണാറ് -മുടി)

“ഇങ്ങള് തീയനാ?”

“എന്തെ?”

“ഇങ്ങളെ കാണുമ്പം പൂരക്കളി കഴിഞ്ഞിട്ട് അറേക്കാന്ന് എറങ്ങി വെര്ന്ന ആളേ പോലുണ്ട്. വിയർത്തു കുപ്പായം ഒട്ടീറ്റ് എണ്ണ ഒലിപ്പിച്ചിട്ട്.

(അറേക്ക – കാവ്)

“ഞാൻ വെള്ളച്ചീന്റെ വീട്ടിൽത്തെ അല്ലേ. ജാതി അറിയൂല്ല. വെള്ളച്ചിയമ്മയാ എന്നെ പോറ്റുന്നെ.”

“അപ്പം നിങ്ങളെ അമ്മയോ..?”

“എനക്കാരുല്ല.. വേളളച്ചിയമ്മേ

നെ ഞാൻ വേളളച്ചിയമ്മെന്ന് വിളിക്കും. ഉറക്കം വരുമ്പോ അപ്പ്യെന്റെ വീടിന്റെ വടക്ക് പൊറത് കെടന്നറങ്ങും. എനക്ക് ആട്ന്ന് തിന്നാൻ കിട്ടും. ഞാൻ അപ്പ്യക്ക് വേണ്ടുന്ന പണിയെല്ലാം എടുക്കും.”

“നിങ്ങളെ കാണാൻ നല്ല പാങ്ണ്ട്.”

(പാങ് -ഭംഗി)

“നിന്നിം..”

നിറം പറ്റെ പോയ കറുത്ത നീളൻ ബ്ലൗസിന്റെ അടിയിൽ ബോഡിസ് ഇടാത്ത നെഞ്ചിന്റെ ഉള്ളിൽ എന്തോ ഒരു അനക്കം പോലെ. മുലക്കണ്ണ് തണുപ്പത്ത് നിക്ക്ന്ന പോലെ പൊങ്ങി നിന്നു.

“നിനിക്ക് ഞേർങ്ങ പഴം ഇഷ്ടാ?”

ബതിൽ പറയാണ്ട് തല കുത്തക്ക് പിടിച് നിന്നു ഞാൻ.

“ചളിക്ക്ന്ന്ണ്ടാ..? നല്ല മഞ്ഞ്ണ്ട്.”

(ചളി – തണുപ്പ്)

ഇല്ല എന്ന് തല ആട്ടി.

“ന്നാ ബാ..”

തല പൊന്തിച്ചു ഏട്ത്തേക്ക് എന്ന് കുഞ്ഞമ്പേട്ടനെ നോക്കി.

‘ബാ..’ എന്ന് നീട്ടി പറഞ്ഞുകൊണ്ട് കുഞ്ഞമ്പേട്ടൻ നടന്നു. ഞാനും വയ്യാലേ പോയി, മെല്ലെ മെല്ലെ. കണ്ടത്തെ കുഞ്ഞിപുല്ലില് പറ്റിയ മഞ്ഞുംവെള്ളം കാലിലും നല്ലോണം തണുപ്പ് ആക്ക്ന്ന്ണ്ട്. നീളം കുറഞ്ഞ പാവാട ആയോണ്ട് സാരൂല്ല. വലിയ പാവാട ആയിരുന്നേൽ അയിലും മഞ്ഞും വെള്ളം പറ്റിയേനെ. അത് കാലിനും പറ്റുമ്പോ ആദ്യേ തണുത്തെനെ.

കുഞ്ഞമ്പേട്ടന്റെ മുമ്പില് നിന്നു. ഞാൻ അടുത്തേക്ക് എത്തിയപ്പോ എന്റെ കൈയ്മ പിടിച്ചു. ആദ്യായിട്ട് ആണ് ഒരു ബാല്യക്കാരൻ ഇങ്ങനെല്ലാം

ആകാശത്തുമ്മല് ചന്ദ്രന്റെ മീതെകൂടി ഒരു വെള്ളമേഘം കേറി. മേഘം മഞ്ഞനിറത്തിലേക്ക് മാറി.

“നിങ്ങ എഡ്യാ പോന്ന്?”

“ഞേർരങ്ങ പഴം പറക്കാൻ”

“ഈ രാത്രിക്ക?”

“രാത്രീല് ആകാശത്തു നോക്കി ഞേർങ്ങ പഴം തിന്നാൻ നല്ല പാങ്ങാണ്. ”

കയ്യും പിടിച് കുഞ്ഞമ്പേട്ടൻ നടന്നു. എന്തൊരു വലിയ മനുഷ്യൻ ആണ് ഇയാള്പ്പാ.

കണ്ടത്തിന്റെ ഒരു അറ്റത്ത് കാട് പിടിച്ച പോലെ വലിയൊരു ഞേർങ്ങമരം. പാമ്പിനെ പേടിച്ചു ഇങ്ങോട്ടേക്കൊന്നും ആരും വരാറില്ല. അമ്മ വിടൂല്ല. ആൾമറ ഇല്ലാത്ത കെണറ്റിലും പാമ്പിനെ കാണലിണ്ട് എടക്കെടക്ക്. ആ പാമ്പ് എല്ലും ഈ ഞേർങ്ങ കാട്ടിൽ നിന്ന് വരുന്നെ എന്നാണ് അമ്മ പറഞ്ഞത് ഞെർങ്ങ കാടിന്റെ അപ്പർത്ത് സ്വർണപ്പണി എടുക്കുന്ന സാറാപ്പ് കണ്ണന്റെ വീടാണ്. അവരെ വാതുക്കലെ മണ്ണിൽ മുഴുവൻ പൊന്ന് ആണൊലും. സാറാപ്പ് കണ്ണന്റെ എളയ മോള് മോഡൽ സ്കൂളിൽ എന്റൊക്കെ പഠിച്ചത് ആണ്. എന്ത് അഹങ്കാരം പിടിച്ച പെണ്ണ്. ഓളെ ചെവിൽ ഒരു വല്യ ജിമിക്കി ഇണ്ട്. അയിന്റെ കളി ആന്ന്. നാട്ടാര് പണിയാൻ കൊടുക്ക്ന്ന പൊന്ന് ഉരുക്കി തൂക്കം കൊറച്ചു കൊടുത്തിറ്റ് സ്വന്തം മക്കക്കു കാതിലും കഴുത്തിലും ഇടാൻ ആക്കിക്കൊടുക്കുന്ന ആളാന്ന് സാറാപ്പ് കണ്ണൻ.

“ഇരിക്ക്.”

കുഞ്ഞമ്പേട്ടൻ ഞേർങ്ങ മരത്തിന്റെ വേരിന്റെ എടക്ക് ഒരു ജാഗ കാണിച്ചു തന്നു. ബതിൽ ഒന്നും പറയാണ്ട് കുഞ്ഞീനെ പോലെ ഞാൻ ആട ഇരുന്നു. പൊയ്യ ആണ്. തണുപ്പത്ത് നല്ല പാങ്ങ്ണ്ട്. പൊയ്യക്കും നല്ല തണുപ്പ്. (പൊയ്യ – പൂഴി/മണ്ണ്)

“ഈട ഞാൻ അധികും ബെരും.”

തല പൊന്തിച്ചു കുഞ്ഞമ്പേട്ടനെ നോക്കി. ചന്ദ്രന്റെ വെളിച്ചത്ത് എന്റെ മുഖം ഓർക്ക് നല്ലോണം കാണുന്ന്ണ്ടാകും. പക്ഷെ ഓറെ കറുത്ത മുഖം നെഗല് പോലെയേ എനക്ക് കാണുന്നുള്ളൂ (നെഗൽ -നിഴൽ

“നിന്റെ കണ്ണ്ലേക്കെന്നെ നോക്കുമ്പം വേറൊന്നും എനക്ക് കാണ്ന്ന്ല്ല. ഒന്നാകെ എല്ലും മറന്നോവ്ന്ന്. എന്ത് പാങ്ങ്ണെ നിന്നെ.”

കുഞ്ഞാമ്പേട്ടൻ എന്റെ അടുത്ത് ഇരുന്നു. കയ്മല് നിറച്ചും ഞേർങ്ങ പഴം. അയില്ന്ന് ഒന്ന് എടുത്ത് എന്റെ വായിലേക്ക് വെച്ച് തന്നു. ഞാൻ വായില് ഇട്ടു അത് ചവച്ചു. ചെറിയ ചവർപ്പ് ആണേലും കുഞ്ഞമ്പേട്ടൻ തന്നത് കൊണ്ട് മതിരം ഉണ്ട്.

“നാവുമ്മ കറ ആകും. ഞേർങ്ങ തിന്നിട് നാക്ക് നീട്ടി കാണിക്കണം.”

ഞാൻ വീണ്ടും വീണ്ടും ഞെർങ്ങക്ക് വേണ്ടി വായി തുറന്നു കൊടുത്തു. വായിലിട്ട് അലിച്ച ശേഷം കുരു തുപ്പികളഞ്ഞു. ചവർക്ക്ന്ന ചാറ് ഇറക്കി.

തീരുന്നേന് കണക്കായി കുഞ്ഞമ്പേട്ടൻ ഞേർങ്ങ പഴം പെറുക്കി കൊണ്ടന്നു.

“ഇനീം വേണം..”

കുഞ്ഞമ്പേട്ടൻ നിലത്തു വീണ മൊത്തം പഴവും പറക്കി തീർന്നപ്പം മരത്ത്മ്മ കേറി പറിച്ചു. പഴുത്തത് മുഴുമനും തീർന്നപ്പോൾ പച്ച പഴം ആയി പറിക്കുന്നത്.

ഈ മരത്തിലെ മുഴുമം തീർന്നപ്പം അങ്ങ്ട്ടേയിലെ മരത്തിന്റെ ചോട്ടിലേക്ക് പോയി.

“നിനക്ക് എത്ര വേണേലും ഞേർങ്ങപഴം ഞാൻ തരും. അത്രക്കും ഇഷ്ടാണ് എനക്ക് നിന്ന.”

ഞേർങ്ങ പറിച്ച് കറ പിടിച്ച കൈ കൊണ്ട് കുഞ്ഞമ്പേട്ടൻ എന്ന അമർത്തി പിടിക്കുന്നത് അറിഞ്ഞു. ആദ്യം മുഖം രണ്ടും കൈയ്യിലേക്കും എടുത്ത് നെറ്റിയിൽ ഉമ്മം വെച്ചു. ഞേർങ്ങ പഴത്തിന്റെ കറ പറ്റിയ ചുണ്ട് പിന്നെ പിന്നെ കണ്ണിലും മൂക്കിലും തുന്തക്കും ചുണ്ടിലുമായി മേത്ത് എല്ലാടത്തും ഉമ്മം വെച്ചോണ്ട് ഇരുന്നു. ശീതം പിടിച്ച പോലെ ഞാൻ കുഞ്ഞമ്പേട്ടന്റെ മേത്തേക്ക് പറ്റിച്ചേർന്ന് ഇരുന്നു. നല്ലോണം ശീതം എടുക്കുന്നെന്ന് തോന്നിയേരം കുഞ്ഞമ്പേട്ടന്റെ മടിയിൽ കേറി ഇരുന്ന് മുറുക്കെ പറ്റിപ്പിടിച്ചു.

“നിന്നെ ഞാൻ മങ്ങലം കയിക്കട്ടെ?”

“എപ്പം?”

“ഇപ്പം.”

എന്ത്ന്നാ പറയണ്ട് എന്ന് അറിയാത്ത പോലെ ഇരുന്നു. മേത്ത്ന്ന് കുപ്പായം എല്ലും അനങ്ങുന്നതും കുറച്ചേരത്തിനു ശേഷം മേല് മുഴുവൻ ഒന്നാകെ തരിക്ക്ന്നതും അറിഞ്ഞു. കുഞ്ഞമ്പേട്ടന്റെ കനമുള്ള ഒടലിന് ഒട്ടും കനം ഇല്ലാത്ത പോലെ എന്റെ മേലെ തളർന്ന് കെടക്ക്ന്ന്. ഒന്നാകെ വിശർത്തു. ഞാൻ എന്തിനാമ്മോ ചിരിക്കുന്നേ.. മങ്ങലം ആന്നോ കയിഞ്ഞേ?

“വീട്ടിൽ പോണ്ടേ നിനിക്ക്?”

കുടുക്ക് അയിച്ചു മാറ്റിയ ബ്ലൗസ് കയ്മ്മലേക്ക് തന്നിറ്റ് കുഞ്ഞമ്പേട്ടൻ എണീച്ചു. കൈ നീട്ടി. എണീക്കാൻ ആവ്ന്നില്ല. ക്ഷീണം പിടിക്ക്ന്ന്.

“എല്ലാരും വരും. എണീക്ക്. കാണണ്ട ആരും. വീടിന്റെ കയ്യാല വരെ ഞാനും വെരാം”

കുപ്പായം എടുത്തിട്ട് കുഞ്ഞമ്പേട്ടന്റെ വയ്യാലേ നടന്നു.

പിറ്റേന്ന് അലക്കി ആറിയിട്ട കുപ്പായം കണ്ടിറ്റ് ‘നീ എന്താണെ ഞേർങ്ങ ചോട്ടിൽ പോയിറ്റ് കെടന്ന് തെരഞ്ഞിന ഈ കുപ്പായം ഇട്ടിറ്റ്’ എന്ന് ചോദിച്ചേരം ആണ് ബോധം വന്നേ ഞേർങ്ങ കറ പറ്റിയാ പോവൂല്ലാന്ന്. (തെരയുക – ഉരുളുക)

പിറ്റേന്ന് നട്ടിക്ക് വെള്ളം ഒഴിക്കാൻ അമ്മേന്റെ ഒക്കെ പോയേരം അമ്മ കുഞ്ഞമ്പേട്ടന കണ്ടേ പിന്നെ എന്നെ ദഹിപ്പിക്കുന്ന പോലൊരു നോട്ടം നോക്കി. അയിൽ പിന്നെ നട്ടിക്ക് വെള്ളം ഒയിക്കാൻ പോന്നത് അമ്മ ഒറ്റക്കായി.

“നീ എന്തന്ന്ണെ ആലോയിക്ക്ന്ന്.. ദച്ചുനോട് എന്തെങ്കിലും മിണ്ടറാ..”

നാണിയേട്ത്തീന്റെ കൂറ്റ്.

മുന്നിൽ ദച്ചു. ഓറെ മോനാന്ന് ബെര്ത്തം ആയിട്ട് ആസ്പത്രിൽ. ബൈരം കൊടുത്തിറ്റ് ചോന്ന കണ്ണ്.

“ആരി ദച്ചു മോന്റൊക്കെ ആസ്പത്രീല്?”

“കുഞ്ഞമ്പേട്ടൻ ഇണ്ട്. ഓരിക്കും ഒന്നും കൈന്നില്ലപ്പാ. നമ്മക്ക് ബേറെ ആരില്ലേ? നാട്ടാര് ആരെങ്കിലും സഹായിച്ചാൽ ആയി എന്നല്ലാണ്ട്.”

എനക്ക് എന്നാമ്മോ ഒന്നും കേക്ക്ന്നില്ല. ആട ചൊമാര്മ്മല് കുഞ്ഞാമ്പേട്ടനും ദച്ചും ചെക്കനും നിക്കുന്ന ഫോട്ടം. നെഞ്ച്മ്മന്ന് എന്തോ കത്ത്ന്ന പോലെ.

“നീ എന്ന്ണെ ലുങ്കി തല തിരിച്ചിട്ടാ ഉടുത്തിനീ?”

“എന്ത്ന്ന് ഈ ദച്ചുന് അറിയണ്ട്.”

നാണിയേട്ത്തി മറുപടി കൊട്ക്കുന്ന്ണ്ട്.

” ഓളെ ലുങ്കിക്ക് ഞേർങേന്റെ കറ ആയിനി. അത് കാണണ്ട വിചാരിച്ചിട്ട് തിരിച്ചു ഉടുത്തതാന്ന്.”

ഞാൻ തല തിരിച്ചു ബയ്യപ്രത്ത് ലുങ്കിക്ക് പറ്റിയ കറ ആദ്യപുത്യേ നോക്കി. എനക്ക് കാണ്ന്നില്ല നേരാമണ്ണം.

Post Views: 21
6
Vimitha

6 Comments

  1. Rani Zain on August 21, 2024 10:05 PM

    ഒരിക്കലും മായാത്തൊരു ഞാവൽപ്പഴക്കറ പോലെ അവളുടെ ഹൃദയത്തിലും അയാൾ കറ പടർത്തിയല്ലോ🥺

    Reply
  2. Vappala Jayaraj on July 23, 2024 8:38 PM

    ഭാഷ ഒട്ടും മനസ്സിലാവില്ലെന്ന് കരുതിയാണ് വായിച്ച് തുടങ്ങിയത് പക്ഷേ വിചാരിച്ച പോലെ പ്രശ്നമുണ്ടാക്കിയില്ല, വായിക്കുമ്പോൾ നേരിൽ ആ സീൻ കാണുന്ന പോലെ തോന്നി.
    മനോഹരം, ഇനിയും എഴുതണം

    Reply
  3. Shreeja R on July 20, 2024 10:38 AM

    👌👌

    Reply
  4. anjuranjima on July 18, 2024 9:13 AM

    നല്ല കഥ.
    എന്തൊക്കെയോ ഉണ്ടായിന്..
    നെറെ ഒന്നും പുടി കിട്ടീല്ലാപ്പാ..
    സംഭാഷണം മാത്രം ഗ്രാമ്യ ഭാഷ ആക്കിയേച്ച് ബാക്കി അല്ലാതെ എഴുതിയിരുന്നെങ്കിൽ കുറച്ചൂടി അനുഭവവേദ്യം ആയേനെ..
    നല്ലെഴുത്ത് ഡാ

    Reply
  5. Joyce Varghese on July 15, 2024 7:59 AM

    ഒട്ടും പരിചയമില്ലാത്ത ഭാഷ. കുറെയൊക്കെ മനസ്സിലായി. പിന്നെ കുറെയൊന്നും പിടി കിട്ടിണില്യ പുള്ളേ… 🤔
    എഴുത്ത് അടിപൊളി. ഞെർങ്ങ, ഞാവൽ പഴമാണോ? അതിനു വയലറ്റ് കറയുണ്ടല്ലോ.
    👌👏 😍 ഇഷ്ടം.

    Reply
  6. Seenath on July 14, 2024 1:33 PM

    ഇത് എന്ത് ഭാഷ 😄അടിപൊളി ❤️🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.