സ്നേഹിക്കപ്പെടുന്നു എന്ന തോന്നലിൽ പോലും സ്വയം കുരുതി കൊടുക്കുന്ന സ്ത്രീകളുണ്ട്.
ആയിരം അവഗണനകൾക്കിടയിൽ കിട്ടുന്ന ഒരൊറ്റ കരുതലിന് വേണ്ടി
വെറുതെ കാതോർത്ത് ഇരിക്കുന്നവർ!
എല്ലിൻകഷ്ണം പോലെ ചെറിയ ചെറിയ സ്നേഹത്തുണ്ടുകൾ ഇട്ട് കൊടുത്ത് അവരെ
വിലയ്ക്ക് വാങ്ങി, ഏതെങ്കിലും ഒരു സമയത്ത് നേരംപോക്കുകൾ എല്ലാമവസാനിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ഈ പരിഗണന നിന്ന് പോകും!
അപ്പോഴാണ് ശരിക്കും ഒരുവൾ അനാഥയാകുന്നത്.
അത്രയും നാൾ കൂടെ നടന്നിരുന്ന ഒരാൾ കൂടെ ഇല്ലാതെയാകുമ്പോൾ ആ പെണ്ണ് ഇല്ലാതെയാകും… പതിയെ അവൾ ഒരു ശവകുടീരമായി മാറും.
ചിന്തകളും അവളുടെ സ്വപ്നങ്ങളും ചിതയിലെരിഞ്ഞ ഒരു പാഴ്ശ്മശാനം!