Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തൂ മഞ്ഞുപോലെ…💞- 7
ഓർമ്മകൾ ജീവിതം ജോലി തുടർക്കഥ / സീരീസ് ത്രില്ലർ പ്രണയം സൗഹൃദം

തൂ മഞ്ഞുപോലെ…💞- 7

By അയനJuly 19, 2024Updated:September 30, 20242 Comments5 Mins Read86 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

എത്ര നേരം ആ ഇരിപ്പ് അങ്ങനെ ഇരുന്നുവെന്നറിയില്ല… കണ്ണ് തുറന്നു നോക്കുമ്പോള്‍ ആകെ ഇരുട്ടാണ് ചുറ്റിനും.   നേരം എത്ര ആയെന്നും അറിയില്ല,  മഴ ഇപ്പോഴും ശക്തമായി പെയ്യുന്നുണ്ട്.  മൂന്നു ദിവസമായി ഈ വസ്ത്രം തന്നെയാണ്.   അകത്തേക്ക് നോക്കി ചെറിയൊരു പ്രകാശം ഉണ്ട് മുറിയില്‍…. അവിടെ നിലത്തും ചാർപ്പായിയിലും മറ്റുമായി  ടൂറിസ്റ്റുകള്‍ ഇരുന്നും കിടന്നും വിശ്രമിക്കുന്നു.  ചിലര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു.

രണ്ടുമൂന്നു ദിവസമായി ഇട്ടിരിക്കുന്ന വസ്ത്രത്തില്‍ തന്നെയാണ്‌ അവരും. അവരുടെ ബാഗും മറ്റു സാധനങ്ങളുമെല്ലാം വെള്ളത്തിൽ ഒലിച്ചു പോയി.    ഇനിയും ഇതുപോലെ എത്ര ഇടങ്ങളില്‍ വിനോദ സഞ്ചാരികള്‍ അകപ്പെട്ടു പോയിട്ടുണ്ടെന്നറിയില്ല.  വൈദ്യുതിയും നെറ്റ് വർക്കും എല്ലാം നിലച്ചതിനാൽ ആര്‍ക്കും മൊബൈലിലും ആരുമായും ബന്ധപ്പെടാൻ കഴിയുന്നില്ല.

എന്തൊക്കെയാണ് സംഭവിച്ചിരിക്കുന്നത്  എന്താണ്‌ താഴെയുള്ളവരുടെ അവസ്ഥ എന്നൊന്നും അറിയില്ല.  ഞങ്ങൾ എവിടെയാണ്‌ ഉള്ളതെന്ന് ബേസിലുള്ള ടീമിന് അറിയാനും കഴിയില്ല.  മൂന്നു ദിവസമായി ആകെയുള്ള ഭക്ഷണം രണ്ടു ബ്രഡും ഒരു കാല്‍ ബോട്ടിൽ വെള്ളവും ആണ്‌.   അതൊക്കെ ശീലമാണ് പലപ്പോഴും ഇങനെയുള്ള ഡ്രില്‍ ചെയത് പരിശീലിപ്പിച്ചിട്ടുണ്ട്.  ഇങ്ങനത്തെ സിറ്റുവേഷനുകളില്‍ കയ്യില്‍ കരുതുന്ന ഭക്ഷണം സൂക്ഷിച്ചേ ഉപയോഗിക്കാറുള്ളൂ.  ഇതിൽ നിന്നുമാണ് ഇപ്പോൾ രക്ഷിച്ചു കൊണ്ടുവന്ന ആ ഇരുന്നൂറ് പേര്‍ക്കും കൊടുത്തത്.  അവരില്‍ ചിലര്‍ക്ക് പനിയും മറ്റ് ചെറിയ അസുഖങ്ങളും പിടിപെട്ടിട്ടുണ്ട്.  ഞങ്ങളുടെ നമ്മുടെ പക്കലുള്ള മെഡിക്കല്‍ കിറ്റില്‍ നിന്നും അവര്‍ക്കുള്ള മെഡിസിനും കൊടുത്തു.  കൊച്ചു കുഞ്ഞുങ്ങള്‍ വരെയുണ്ട് ഇവരുടെ കൂട്ടത്തില്‍.

ദൈവമേ… ഇനി ഇവിടുന്ന് രക്ഷപ്പെടാൻ കഴിയുമോ ഞങ്ങൾക്ക്.  എത്ര ദിവസം കൂടി ഈ മഴ ഇങ്ങനെ തുടരും.   വീട്ടില്‍ അമ്മയും പൊന്നൂസും എന്റെ വിവരം ഒന്നും കിട്ടാതെ ആകെ വിഷമിച്ച് ഇരിക്കുകയാവും എന്നും ഒരു തവണയെങ്കിലും വിളിക്കുന്നതാണ്‌ വീട്ടിലേക്ക്.   ഈ സമയം കൊണ്ട്‌ വാര്‍ത്തയൊക്കെ ടിവിയിലും മറ്റും വന്നിട്ടുണ്ടാവും.  അതു കണ്ട് അവരാകെ ഭയപ്പെട്ടിട്ടുണ്ടാകില്ലേ.   ടവര്‍ ശരിയാക്കുകയോ മറ്റ് സംവിധാനമോ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ വീട്ടിലേക്ക് ഒന്ന് വിളിച്ച് പറയാമായിരുന്നു ഞാൻ ഇവിടെ ജീവനോടെ ഉണ്ടെന്ന്.

ചീഫ് പറഞ്ഞത് താഴെ യുണിറ്റില്‍ നിന്നും ഓരോരുത്തരുടെയും വീട്ടിലേക്ക് ഞങ്ങൾ ഇവിടെ സേഫ് ആണെന്നുള്ള മെസേജ് പാസ് ചെയ്യുമെന്നാണ്.  പക്ഷേ….. അപ്പോഴും അവളോ…?   അവന്റെ ഹൃദയം നീറി.  എന്റെ വിവരം അറിയാതെ ആ പാവം ഇപ്പോൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവും.  ഈ വാര്‍ത്ത കണ്ടിട്ടുണ്ടെങ്കിൽ… അവൾ അതിനെ അതിജീവിക്കുമോ?  അവളെ കുറിച്ചുള്ള ഓര്‍മ്മയില്‍  അവന്റെ ഹൃദയം നീറി.  ഒരിക്കല്‍ കൂടി ആ മുഖമൊന്ന്‌ കാണാന്‍ കഴിയുമോ എനിക്ക്…

ഒരൊറ്റ തവണ കൂടി അവളെ കാണുവാൻ ദൈവം എനിക്ക് വീണ്ടുമൊരവസരം തരുമെങ്കില്‍… ഇതുവരെ അവളോട് പറയുവാനായി ഞാൻ ഉള്ളില്‍ കരുതി വെച്ചതെല്ലാം ആ കാപ്പി കണ്ണുകളിൽ നോക്കി വിറയ്ക്കാതെ പറയുമായിരുന്നു ഞാൻ…

“എന്തുമാത്രം ഇഷ്ടമാണെന്നോ പെണ്ണേ എനിക്കു നിന്നെ… നിന്റെയീ
കാപ്പി കണ്ണുകളും,  ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി കവിളുകളും… നിര്‍ത്താതെ ചിലമ്പിക്കൊണ്ടിരിക്കുന്ന നിന്റെ സംസാരവും…  എല്ലാം… എല്ലാം എനിക്കെന്തിഷ്ടമാണെന്നോ..  എനിക്ക് നിന്നോട് പ്രണയമാണ് പെണ്ണേ….
കാറ്റിന് മഴയോടുള്ളതു പോലെ…
മഴക്ക് ഭൂമിയോടുള്ളത് പോലെ…
നിലവിന് രാത്രിയോടുള്ളതു പോലെ…
തിരക്ക് തീരത്തിനോടുള്ളതു പോലെ…
വണ്ടിന് പൂവിനോടുള്ളതു പോലെ…
ലിയാ…  എനിക്ക് നിന്നോടും
പ്രണയമാണ് പെണ്ണേ…”

💞തൂമഞ്ഞു പോലെ ഒരു പ്രണയം💞

അതിനവൾ എന്ത് മറുപടിയാവും പറയുക എന്നോട്.  അവൾക്കും ഇഷ്ടമായിരിക്കില്ലേ എന്നെ…?  ആ പിടയ്ക്കുന്ന കാപ്പിക്കണ്ണുകളില്‍ അന്ന് ഞാന്‍ കണ്ടതല്ലേ അവള്‍ക്കെന്നോടുള്ള പ്രണയം.
പരസ്പരം അങ്ങനെയൊന്നും  പറഞ്ഞിട്ടില്ല ഇതുവരെ.  ഇഷ്ടം ആണെന്നോ…. അല്ലെന്നോ.. ഒന്നും. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഇഷ്ടമാണെന്ന് രണ്ടുപേര്‍ക്കും അറിയാം.

“ചില ഇഷ്ടങ്ങൾ അങ്ങനെയാണ്
കാണാതെ… കേള്‍ക്കാതെ….
ബന്ധങ്ങളുടെ പിരിമുറുക്കങ്ങളില്ലാതെ…
അത്രമേല്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ച്  ഒരു മഴയുടെ ആദ്യതുള്ളിപോലെ എവിടെയും രേഖപ്പെടുത്താതെ മണ്ണില്‍ അലിഞ്ഞ് ഇല്ലാതാകും..” ( കടപ്പാട്)
അതുപോലെയാകുമോ ഞങ്ങളുടെ പ്രണയവും…?

ആകെ മൂന്ന് വട്ടം മാത്രം പരസ്പരം കണ്ടിട്ടുള്ളവർ…. ആദ്യ കാഴ്ചക്ക് ശേഷം ഇടയ്ക്കിടെ മെസേജ് അയക്കുമായിരുന്നു.  പിന്നീട് അത് പതിയെ ഫോൺ വിളികളായി മാറി… ചില രാത്രികളില്‍ ആ സംഭാഷണം രാവേറെ നീണ്ടു പോയിട്ടുണ്ട്.  പക്ഷേ… അവളോട് എത്ര സംസാരിച്ചാലും മതിവരില്ല . ഒരു മടുപ്പ് പോലും തോന്നിയിട്ടില്ല ഇതുവരെ.  എത്ര പറഞ്ഞാലും പെണ്ണിന്റെ വിശേഷങ്ങൾ തീരുകയും ഇല്ല.  പാറ്റയുടെയും പല്ലിയുടെയും, പൂച്ചയുടെയും വരെ കഥ പറയാനുണ്ടാവും അവള്‍ക്ക്.  അവളുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസമാണോന്നോ മരുഭൂമിയില്‍ ഒരു മഞ്ഞു മഴ  പെയ്ത ഫീൽ ഉണ്ടാവും.  ഒരു പരിധിവരെ എന്റെ വിഷമങ്ങള്‍ ഇറക്കി വെച്ചിരുന്നതും അവളോടാണ്‌.  എല്ലാം മൗനമായി നിന്ന് കേള്‍ക്കും… പലപ്പോഴും അതിനെല്ലാം സൊല്യൂഷനും കാണും ആളുടെ പക്കല്‍.  ആ ഓര്‍മ്മയില്‍ പോലും അവന്റെ ചൊടിയില്‍ പുഞ്ചിരി വിരിഞ്ഞു.

സിക്കിമിലെ ഈ സ്പെഷ്യല്‍ ഓപറേഷന് വന്നതിന്‌ ശേഷമാണ് വിളികള്‍ കുറഞ്ഞത്.  എന്നിരുന്നാലും എല്ലാ ദിവസവും രാത്രി ഒരു ഗുഡ്നൈറ്റ്‌ മെസേജ് അയക്കും.  അത് പെണ്ണിന് നിര്‍ബന്ധമാണ്‌.  മുമ്പൊരിക്കല്‍ ഇവിടെ മഞ്ഞു മാസത്തില്‍ പുകമഞ്ഞു വന്ന് മൂടി രണ്ട് ദിവസം ക്യാമ്പിനകത്തു പെട്ടു പോയി, മൊബൈല്‍ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫാവുകയും ചെയതു. ചാര്‍ജർ റൂമിനകത്ത് ആയിരുന്നു.
ആ രണ്ടു ദിവസം വിവരമൊന്നും ഇല്ലാതായപ്പോൾ ആളാകെ പേടിച്ച് പോയി… അതിൽ പിന്നെ എന്നും വിളിച്ചില്ലെങ്കിൽ പോലും ഗുഡ്നൈറ്റ് മെസേജ് നിര്‍ബന്ധമാണ്.  ജീവനോടെ ഇരിക്കുന്നുണ്ട് എന്നതിന്റെ തെളിവാണത്രേ.   മൂന്നാലു ദിവസമായി എന്റെ വിവരമൊന്നും ഇല്ലാതെ, ഈ വാര്‍ത്ത കൂടി കേട്ടപ്പോള്‍ എന്തായിരിക്കും അവളുടെ അവസ്ഥ.  അവന് അവളുടെ അടുത്തേക്ക് ഓടിയെത്താൻ തോന്നി.  തന്റെ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ച് ആ മുടിയില്‍ തലോടി എനിക്കൊന്നുമില്ല, ഞാൻ വന്നില്ലേ എന്ന് പറയുവാന്‍ തോന്നി.  കാരണം ഇപ്പോൾ അവൾ എന്തുമാത്രം  വേദനിക്കുന്നുണ്ടാവും എന്ന്  അവനല്ലാതെ മറ്റാര്‍ക്കാണ് മനസ്സിലാവുക.

ആദ്യമായി അവളെ കണ്ട നിമിഷം ഓര്‍ത്തു അവന്‍….

_______________@@@@@@@@

ഡിസംബറിലെ തണുപ്പുള്ള ഒരു സായം സന്ധ്യ, ലീവു കഴിഞ്ഞ് ഡെറാഡൂണിലേക്ക് തിരികെ   പോകുവാനായി പയ്യന്നൂരിൽ നിന്നും  മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ കയറി.  ഡല്‍ഹിവരെ ട്രെയിനിലും അവിടുന്ന് പിന്നീട് ഫ്ലൈറ്റിലും ആണ്‌ യാത്ര.   പതിവു പോലെ അന്നും സൈഡ് അപ്പർ സീറ്റ് തന്നെയാണ് ബുക്ക് ചെയ്തിരുന്നത്.  ആരുടെയും ശല്യമില്ലതെ ഇരിക്കാനാണ്‌ അങ്ങനെ ചെയ്യുന്നത്.   നാട്ടില്‍ നിന്നും തിരികെ പോകുമ്പോൾ വല്ലാത്തൊരു നോവാണ്‌.   നാടും, വീട്ടുകാരും കൂട്ടുകാരെയും ഒക്കെ പിരിഞ്ഞ് പോകാൻ വിഷമമാണ്.  ആ നോവു മാറാൻ ചെവിയില്‍ ഹെഡ്സെറ്റും തിരുകി മുകളില്‍ കയറി മൊബൈലും നോക്കി ഇരുന്നു.

ആടി കുലുങ്ങി ട്രെയിന്‍ അതിന്റെ താളത്തില്‍ അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഇടക്കൊന്ന് വെറുതേ താഴേക്ക് നോക്കിയപ്പോഴാണ്‌ കണ്ടത് എന്നെ തന്നെ നോക്കുന്ന ഒരു ജോഡി കാപ്പിക്കണ്ണുകള്‍.  ഞാന്‍  നോക്കിയ നേരം പെട്ടെന്ന് ആ കാപ്പി കണ്ണുകള്‍ പിടഞ്ഞുകൊണ്ട്‌ നോട്ടം മാറ്റി.

ഞാൻ വീണ്ടും മൊബൈലിലേക്ക് തന്നെ നോട്ടം തിരിച്ചു.  എങ്കിലും ഇടക്കൊക്കെ താഴേക്ക് നോക്കും.   അപ്പോഴെല്ലാം  അവളുടെ നോട്ടവും എന്നെ തേടിയെത്തുന്നുണ്ട്.  ആ കാപ്പിക്കണ്ണുകള്‍ക്ക് എന്നോടെന്തോ പറയാനുള്ളത് പോലെ.

ഛെ… ഞാനിത് എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്, സ്വയം തലക്കൊന്ന് മേട്ടി. ആദ്യമായി കാണുന്നൊരുവള്‍ ആണ്‌ എന്നിട്ടും അറിയാതെ കണ്ണുകള്‍  അനുസരണയില്ലാതെ അങ്ങോട്ട് തന്നെ പോകുന്നു എന്തോ… അവളെ തന്നെ നോക്കിയിരിക്കാൻ തോന്നി.

ഒരു ക്രീം കളര്‍ കട്ടിയുള്ള ചുരിദാറാണ്‌ ധരിച്ചിരിക്കുന്നത്.  കഴുത്തിലൂടെ കനം കുറഞ്ഞ ഷോളിട്ടിട്ടുണ്ട്.  വെളുത്ത് കൊലുന്നനെയുള്ള തീപ്പെട്ടിക്കൊള്ളി പോലെയൊരു പെണ്ണ്.  തുടുത്ത മുഖം ചുറ്റുമുള്ളവരോട് സംസാരിച്ച് ചിരിക്കുമ്പോൾ ആ കവിളുകളില്‍ നുണക്കുഴികള്‍ വിരിയുന്നത് കാണാൻ എന്തു ഭംഗിയാണ്‌.   വിടര്‍ന്ന ആ കാപ്പി കണ്ണുകൾ കരിമഷിയെഴുതി കറുപ്പിച്ചിട്ടുണ്ട്.  ആ കാപ്പി കണ്ണുകളാണ്‌ അവളെ കൂടുതല്‍ മനോഹരിയാക്കുന്നതെന്നു തോന്നി.   ബ്രൗണ്‍ കലര്‍ന്ന കറുത്ത മുടി, അല്‍പ്പം നെറ്റിയിലേക്ക് മുറിച്ചിട്ടുണ്ട്..  സംസാരിക്കുമ്പോള്‍ ഇടയ്ക്കിടെ കൈ കൊണ്ട്‌ അവയെ ചെവിയുടെ ഇടുക്കിലേക്ക് തിരുകി വെക്കും… വീണ്ടും അത് പഴയപടി ആവും.  പക്ഷേ… നല്ല ചേലുണ്ട് അവളുടെ ആ പ്രവൃത്തികള്‍ നോക്കിയിരിക്കാൻ.

താഴെ സീറ്റില്‍ മറ്റഞ്ചു പേരും ആണുങ്ങള്‍ ആണ്‌.  അവള്‍ മാത്രം ഒറ്റക്ക്.  മൂന്ന് പേര്‍ നല്ല വണ്ണമൊക്കെ ഉണ്ട്, ജ്യേഷ്ഠാനുജന്‍മാരെ പോലെ തോന്നി അവരുടെ കൂടെയുള്ളതാണോ ഇവളും.  കാണാനൊക്കെ ചെറിയ ഛായയുണ്ട് വേറെയേതോ ഭാഷയിലാണ് അവർ  പരസ്പരം സംസാരിക്കുന്നത് മറാഠി ആണെന്ന് തോന്നുന്നു.  പിന്നെ അപ്പുറം രണ്ട് പയ്യന്മാർ കന്നഡയില്‍ എന്തൊക്കെയോ പറഞ്ഞിരിക്കുന്നു.

അവളുടെ സംസാരവും ഇടക്കിടെയുള്ള ചിരിയും ആ കമ്പാര്‍ട്ട്മെന്റില്‍ നിറഞ്ഞ് നിന്നു.  കുറച്ച് കഴിഞ്ഞപ്പോള്‍ അവരൊക്കെ കിടന്നു.   എല്ലാവരും കിടന്നത് കൊണ്ടാവും അവൾ കൈയ്യില്‍ ഒരു ബുക്കും പിടിച്ചിരിപ്പായി.  പക്ഷേ അപ്പോഴും ഒളിക്കണ്ണിട്ട്  ഇടക്കെന്നെ നോക്കുന്നുമുണ്ട്.  ഈ തവണ നോട്ടത്തില്‍ ലേശം പരിഭവം ഉള്ളതു പോലെ തോന്നിയെനിക്ക്.

ഞാന്‍ ഇതെന്തൊക്കെയാണീ ചിന്തിച്ചു കൂട്ടുന്നത്. ഏതോ ഒരുവള്‍ എങ്ങോട്ടോ പോകുന്നു, അതിന് എനിക്കെന്താണ്. ഇതിനു മുമ്പും യാത്രയില്‍ എത്രപേരെ കണ്ടിരിക്കുന്നു അപ്പോഴൊന്നും ആരെയും ശ്രദ്ധിച്ചിട്ടില്ല.   പക്ഷേ എത്ര വേണ്ടെന്നു വെച്ചിട്ടും അറിയാതെ കണ്ണുകള്‍ അവളെ തേടി ചെന്നു കൊണ്ടേയിരുന്നു.  അതൊഴിവാക്കുവാനായി അമ്മ തന്നുവിട്ട ഭക്ഷണപ്പൊതിയെടുത്ത് കഴിക്കാൻ തുടങ്ങി.  അല്ലേലും ഭക്ഷണം കണ്ടാല്‍ ചുറ്റുമുള്ളതൊന്നും കാണില്ലെന്നല്ലേ.   ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഉടനേ തന്നെ മറുവശം ചെരിഞ്ഞ് മൂടിപ്പുതച്ചങ്ങു കിടന്നു, ഉറക്കം വന്നില്ലെങ്കിലും. അല്ലേൽ വീണ്ടും അവളെ തന്നെ നോക്കിയിരുന്നു പോയാലോ.

അയന….✍

തുടരും…..@

NB :  ആദ്യം തന്നെ വൈകിയതിന് ഒരു ക്ഷമാപണം 🙏.  ജോലിയുടെ തിരക്കും വീട്ടുജോലികള്‍ക്കും ഇടയില്‍ കിട്ടുന്ന സമയത്താണ് എഴുതുന്നത്.  ഇനി വൈകാതെ ഒന്നിടവിട്ട ദിവസങ്ങളില്‍ എങ്കിലും ഇടാന്‍ ശ്രമിക്കാം കേട്ടോ. 😊🙏

അങ്ങനെ നായികയും നായകനും കണ്ടു മുട്ടുന്ന സീനുകളിലേക്ക് പോയിട്ടുണ്ട്ട്ടോ. ഫ്ലാഷ് ബാക്ക് കുറച്ച് കൂടി പോകാം.   എന്നിട്ട് നമുക്ക് ആൻലിയയുടെ അടുത്തേക്ക് തിരികെ വരാം.  അതുവരെ അവൾ  ബോധം കെട്ട് കിടക്കട്ടെയെന്നേ…. 🤣🤣🥰.  എല്ലാവരുടെയും റിവ്യൂ വേണംട്ടോ… 💞

💞 തൂ മഞ്ഞുപോലെ…💞 – 8

Post Views: 44
1
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

2 Comments

  1. Pingback: 💞 തൂ മഞ്ഞുപോലെ...💞 - 6 - By അയന - കൂട്ടക്ഷരങ്ങൾ

  2. എം എസ് കാളാട് on July 21, 2024 6:38 PM

    ലവ് ആറ്റ് ഫസ്റ്റ് സൈറ്റ് –
    ഇവരുടെ ആദ്യ സമാഗമം വളരെ മനോഹരമായിട്ടുണ്ട്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.