ചുറ്റിനും മരങ്ങള്‍ തിങ്ങി നില്ക്കുന്ന
കുന്നിൻ മുകളിലെ കുഞ്ഞു കുടിലിന്റെ
മുന്നില്‍ നിന്ന് നിലാവുള്ള രാത്രിയില്‍
പെയ്യുന്ന പുതുമഴ നനയണം….
ആദ്യമായി അനുരാഗത്തോടെ
അവനെന്നെ പുണരുമ്പോൾ….
അവന്റെ വിരിമാറില്‍ ചേര്‍ന്നു നിൽക്കുമ്പോൾ….
പുതുമഴ പെയ്തിറങ്ങിയ മണ്ണിന്റെ ഗന്ധം
അവന്റെ വിയര്പ്പിൻ ഗന്ധമായി തോന്നുമെനിക്ക്…
അങ്ങനെ അവനെ പുൽകി നിൽക്കുമ്പോൾ നിലാവ് മായുന്നതോ… പുലരി വിരിയുന്നതോ അറിയാറില്ല ഞാൻ
അയന….✍